1979ൽ പുറത്തിറങ്ങിയ ‘അപ്പൊകലിപ്സ് നൗ’ എന്ന അമേരിക്കൻ യുദ്ധസിനിമയിൽ മർലോൻ ബ്രാൻഡോ അവതരിപ്പിച്ച കേണൽ കർട്ട്സ് എന്ന കഥാപാത്രം യുദ്ധത്തിന്റെ ഭീകരതകൾ മുന്നിൽക്കണ്ടു ഭ്രാന്തനായിത്തീർന്നയാളാണ്. യുദ്ധമുഖത്തു നിൽക്കുമ്പോൾ മനുഷ്യത്വത്തിനോ വികാരങ്ങൾക്കോ പ്രാധാന്യമില്ല എന്ന ചിന്താഗതിയിലേക്ക് അദ്ദേഹം എത്തിച്ചേർന്നു. ഭീകരതയെ സുഹൃത്താക്കണം, അൽപം പോലും മാനുഷിക വികാരങ്ങളില്ലാത്ത അവസ്ഥയെ സ്വാഗതം ചെയ്യണം എന്ന് അദ്ദേഹം വിശദീകരിക്കുന്ന ദ് ഹൊറർ, ദ് ഹൊറർ എന്ന സംഭാഷണ ശകലം സിനിമാപ്രേമികൾക്കു പരിചിതമായിരിക്കും.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡാൻ റാപ്പൊപ്പോട്ട് എന്ന പുട്ടിൻ വിമർശകൻ ഫെയ്സ്ബുക്കിൽ കേണൽ കർട്ട്സിന്റെ ചിത്രം പോസ്റ്റ് ചെയ്തു, ദ് ഹൊറർ, ദ് ഹൊറർ എന്ന ഉദ്ധരണി സഹിതം. ഭ്രാന്തനായ യുദ്ധക്കൊതിയനായി ആരെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നു വ്യക്തം. രണ്ടു ദിവസത്തിനുള്ളിൽ ലോകം കേട്ടതു ഡാനിന്റെ മരണവാർത്തയാണ്! വാഷിങ്‌ടണിലെ തന്റെ അപാർട്മെന്റിൽ നിന്ന് അദ്ദേഹം വീണുമരിക്കുകയായിരുന്നു. 2022ൽ റഷ്യയ്ക്കകത്തും പുറത്തുമായി ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട 17 ശതകോടീശ്വരൻമാരിൽ ഒരാളാണ് ഡാൻ. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു തൊട്ടു മുൻപും തുടർന്നുമാണ് ഈ മരണങ്ങളെല്ലാം. ഇവയിലെല്ലാം പൊതുവായ ചില കാര്യങ്ങളുണ്ട്. ഇത്തരത്തില്‍ പുട്ടിനെ വിമർശിച്ച ഒരാൾക്കും അടുത്തിടെ ഇന്ത്യയിൽവച്ചു ജീവൻ നഷ്ടമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1979ൽ പുറത്തിറങ്ങിയ ‘അപ്പൊകലിപ്സ് നൗ’ എന്ന അമേരിക്കൻ യുദ്ധസിനിമയിൽ മർലോൻ ബ്രാൻഡോ അവതരിപ്പിച്ച കേണൽ കർട്ട്സ് എന്ന കഥാപാത്രം യുദ്ധത്തിന്റെ ഭീകരതകൾ മുന്നിൽക്കണ്ടു ഭ്രാന്തനായിത്തീർന്നയാളാണ്. യുദ്ധമുഖത്തു നിൽക്കുമ്പോൾ മനുഷ്യത്വത്തിനോ വികാരങ്ങൾക്കോ പ്രാധാന്യമില്ല എന്ന ചിന്താഗതിയിലേക്ക് അദ്ദേഹം എത്തിച്ചേർന്നു. ഭീകരതയെ സുഹൃത്താക്കണം, അൽപം പോലും മാനുഷിക വികാരങ്ങളില്ലാത്ത അവസ്ഥയെ സ്വാഗതം ചെയ്യണം എന്ന് അദ്ദേഹം വിശദീകരിക്കുന്ന ദ് ഹൊറർ, ദ് ഹൊറർ എന്ന സംഭാഷണ ശകലം സിനിമാപ്രേമികൾക്കു പരിചിതമായിരിക്കും.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡാൻ റാപ്പൊപ്പോട്ട് എന്ന പുട്ടിൻ വിമർശകൻ ഫെയ്സ്ബുക്കിൽ കേണൽ കർട്ട്സിന്റെ ചിത്രം പോസ്റ്റ് ചെയ്തു, ദ് ഹൊറർ, ദ് ഹൊറർ എന്ന ഉദ്ധരണി സഹിതം. ഭ്രാന്തനായ യുദ്ധക്കൊതിയനായി ആരെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നു വ്യക്തം. രണ്ടു ദിവസത്തിനുള്ളിൽ ലോകം കേട്ടതു ഡാനിന്റെ മരണവാർത്തയാണ്! വാഷിങ്‌ടണിലെ തന്റെ അപാർട്മെന്റിൽ നിന്ന് അദ്ദേഹം വീണുമരിക്കുകയായിരുന്നു. 2022ൽ റഷ്യയ്ക്കകത്തും പുറത്തുമായി ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട 17 ശതകോടീശ്വരൻമാരിൽ ഒരാളാണ് ഡാൻ. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു തൊട്ടു മുൻപും തുടർന്നുമാണ് ഈ മരണങ്ങളെല്ലാം. ഇവയിലെല്ലാം പൊതുവായ ചില കാര്യങ്ങളുണ്ട്. റഷ്യയുടെ എണ്ണ വ്യവസായ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരാണ് മരിച്ചവരിലേറെയും. കെട്ടിടങ്ങളിലെ ജനലുകളിൽ നിന്നു പുറത്തേക്കു വീണോ കോണിപ്പടിയിൽ നിന്നു വീണോ ആണു മരണങ്ങളേറെയും. പുട്ടിന്റെ വിമർശകർ മാത്രമല്ല, പുട്ടിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവർക്കും അനിവാര്യമായ ഈ വിധിയിൽ നിന്നു രക്ഷപ്പെടാനായില്ല. ഇത്തരത്തില്‍ പുട്ടിനെ വിമർശിച്ച ഒരാൾക്കും അടുത്തിടെ ഇന്ത്യയിൽവച്ചു ജീവൻ നഷ്ടമായിരുന്നു. 

അപ്പൊകലിപ്സ് നൗ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മർലോന്‍ ബ്രാൻഡോ.
ADVERTISEMENT

ഈ സാമ്യം യാദൃച്ഛികം മാത്രമോ, അതോ പുട്ടിന്റെ പ്രതികാരമോ? ഇക്കാര്യത്തിൽ പല തരത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിക്കുന്നുണ്ട്. 

∙ തുടക്കം ഫെബ്രുവരിയിൽ

യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനു തൊട്ടുമുൻപായി, ഫെബ്രുവരിയിലാണ് ഈ  മരണ പരമ്പരയുടെ തുടക്കം. സർക്കാർ ഉടമസ്ഥതയിലുള്ള ഗ്യാസ്പ്രോം എന്ന പ്രകൃതിവാതക കമ്പനിയുമായി ബന്ധമുള്ള രണ്ടു പേരാണു മരിച്ചത്. ഗ്യാസ്പ്രോം ഇൻവെസ്റ്റിന്റെ ട്രാൻസ്പോർട്ട് സർവീസ് തലവനായിരുന്ന ലിയോനിഡ് ഷൂൽമാനെ ശുചിമുറിയിൽ കയ്യിലെ ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. യുക്രെയ്ൻ അധിനിവേശത്തിനു തൊട്ടടുത്ത ദിവസം ഗ്യാസ്പ്രോമിന്റെ കോർപറേറ്റ് സെക്യൂരിറ്റി വിഭാഗത്തിലെ സീനിയർ എക്സിക്യൂട്ടീവ്  അലക്സാണ്ടർ ടയൂലയാക്കോവിനെ ഗാരിജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 

ഇഗോർ നോസോവ് എന്ന മുൻ റഷ്യൻ ഉദ്യോഗസ്ഥൻ ഫെബ്രുവരിയിൽ പക്ഷാഘാതം വന്നു മരിച്ചു. ആ മാസം അവസാനം മിഖായിൽ വാട്ഫോഡ് എന്ന ശതകോടീശ്വരൻ യുകെയിലെ വസതിയിൽ തൂങ്ങിമരിച്ചു. പുട്ടിന്റെ വിശ്വസ്തനായിരുന്നു ഇദ്ദേഹം.

ADVERTISEMENT

∙ അറിയരുതാത്തത് അറിഞ്ഞാൽ!

മാർച്ചിൽ വാസിലി മെൽനിക്കോവ് എന്ന വ്യവസായിയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും മൃതദേഹം അവരുടെ വീട്ടിൽ  കണ്ടെത്തി. കുത്തേറ്റു മരിച്ച നിലയിലായിരുന്നു ഇവർ. ഏപ്രിലിൽ പുട്ടിൻ അനുകൂലിയും ഗ്യാസ്പ്രോം ബാങ്കിന്റെ മുൻ വൈസ് പ്രസിഡന്റുമായ വ്ലാഡിസ്ലാവ് അവയേവും കുടുംബവും കൊല്ലപ്പെട്ടു. കുടുംബത്തെ വെടിവച്ചു കൊന്ന ശേഷം വ്ലാഡിസ്ലാവ് ആത്മഹത്യ ചെയ്തു എന്നാണ് ഔദ്യോഗിക ഭാഷ്യം. അറിയരുതാത്തതെന്തോ വ്ലാഡിസ്ലാവ് അറിഞ്ഞെന്നും അതാകാം അദ്ദേഹത്തിന്റെ മരണത്തിനു കാരണമെന്നും  അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു.

മിഖായിൽ വാട്ഫോഡ്.

∙ മന്ത്രവാദിയുടെ വീട്ടിലെ മരണം

ഏപ്രിലിൽ സെർഗേ പ്രോട്ടോസെന്യയെയും കുടുംബത്തെയും സ്പെയിനിലെ അവധിക്കാല വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സെർഗേ തൂങ്ങിമരിച്ച നിലയിലും ഭാര്യയും മകളും കുത്തേറ്റു മരിച്ച നിലയിലുമായിരുന്നു.  റഷ്യയിലെ ഏറ്റവും വലിയ പ്രകൃതിവാതക കമ്പനിയായ നോവാടെക്കിന്റെ മുൻ ഡപ്യൂട്ടി ചെയർമാനായിരുന്നു അദ്ദേഹം. 

ADVERTISEMENT

മേയിലാണ് അലക്സാണ്ടർ സുബോട്ടിൻ എന്ന ശതകോടീശ്വരൻ മരിക്കുന്നത്. റഷ്യൻ എണ്ണ, വാതക കമ്പനി ലൂക്കോയിലിന്റെ മുൻ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. മോസ്കോയ്ക്ക് അടുത്ത് ഒരു മന്ത്രവാദിയുടെ വീടിന്റെ നിലവറയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. മദ്യവും ലഹരിമരുന്നും അദ്ദേഹം ഉപയോഗിച്ചിരുന്നുവെന്നും അതു ഹൃദയാഘാതത്തിന്റെ കാരണമായി എന്നുമാണ് അധികൃതർ പറയുന്നത്. ഗ്യാസ്പ്രോം ഉദ്യോഗസ്ഥനായിരുന്ന ആൻഡ്രേ ക്രുവോസ്കി മരിക്കുന്നതും മേയിലാണ്. മലകയറ്റത്തിനിടെ വീണുമരിക്കുകയായിരുന്നു.

∙ വഞ്ചകനായ പുട്ടിൻ!

സെർഗേ പ്രോട്ടോസെന്യയും കുടുംബവും.

ജൂലൈയിൽ ശതകോടീശ്വരൻ യൂരി വാറനോവിനെ യുഎസിലെ വസതിയിൽ നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തലയ്ക്കു പിറകിൽ വെടിയേറ്റ നിലയിലായിരുന്നു. സോവിയറ്റ് ചാരസംഘടന കെജിബിയുടെ പ്രിയപ്പെട്ട കൊലപാതക രീതിയാണ് ഇതെന്നതിനാൽ സംശയങ്ങളുയർന്നു.

ഓഗസ്റ്റിൽ മരിച്ച ലാത്വിയൻ വംശജനായ ഡാൻ റാപ്പൊപ്പോട്ട് 2012ൽ റഷ്യയിലെ വ്യവസായങ്ങൾ‌ ഉപേക്ഷിച്ചു രക്ഷപ്പെട്ടതാണ്. പുട്ടിന്റെ രാഷ്ട്രീയ എതിരാളിയായ അലക്സെ നവാൽനിയെ പിന്തുണച്ചതാണു ഡാനിനെ പുട്ടിന്റെ നോട്ടപ്പുള്ളിയാക്കിയത്. യുക്രെയ്നിലും പിന്നീട് യുഎസിലും കഴിഞ്ഞ ഡാൻ പുട്ടിനെ കഠിനമായി വിമർശിക്കുന്നതു തുടർന്നു. തിന്മ നിറഞ്ഞ, അഴിമതിക്കാരനും വഞ്ചകനും അപകടകാരിയുമായ മനുഷ്യൻ എന്നാണ് അദ്ദേഹം പുട്ടിനെ വിശേഷിപ്പിച്ചത്. 

സെപ്റ്റംബറിൽ ലൂക്കോയിലിന്റെ ചെയർമാൻ റവീൽ മഗനോവ് ഹോസ്പിറ്റൽ കെട്ടിടത്തിൽ നിന്നു വീണുമരിച്ചു. ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം വിഷാദരോഗത്തിനു മരുന്നു കഴിച്ചിരുന്നതായും അധികൃതർ പറഞ്ഞു. യുക്രെയ്ൻ അധിനിവേശത്തിനു തൊട്ടുപിറകേ റവീലിന്റെ നേതൃത്വത്തിലുള്ള ലൂക്കോയിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ദുരന്തത്തിന്റെ ഇരകളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നതായും അവർ അറിയിച്ചിരുന്നു.

∙ തുടരുന്ന വീണുമരണങ്ങൾ

ദ് മോസ്കോ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അനറ്റോളി ജെരഷെങ്കോ സെപ്റ്റംബറിൽ ഹെഡ്ക്വാർട്ടേഴ്സിലെ കോണിപ്പടിയിൽ നിന്നു വീണുമരിച്ചു. സെപ്റ്റംബറിൽ തന്നെ, കോർപറേഷൻ ഫോർ ദ് ഡവലപ്മെന്റ് ഓഫ് ദ് ഫാർ ഈസ്റ്റ് ആൻഡ് ആർട്ടിക് എംഡി ഇവാൻ പെക്കോറിൻ ബോട്ടിൽ നിന്നു വീണു മരിച്ചു. പുട്ടിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഇവാൻ. മദ്യലഹരിയിൽ വീണുമരിച്ചതാണെന്നാണ് ഔദ്യോഗിക ഭാഷ്യം. 

പാവെൽ ആന്റോവ്.

ഡിസംബറിൽ റഷ്യൻ ഐടി കമ്പനി അജിമയുടെ ക്രിയേറ്റീവ് ഡയറക്ടർ ഗ്രിഗറി കൊക്കനാവ് തന്റെ അപാർട്മെന്റിന്റെ ബാൽക്കണിയിൽ നിന്നു വീണുമരിച്ചു. അതേ മാസം തന്നെ ദിമിത്രി സെലനോവ് എന്ന ശതകോടീശ്വരൻ കോണിപ്പടിയിൽ നിന്നു വീണുമരിച്ചു.

∙ ഇങ്ങ് ഇന്ത്യയിലും

ഈ പട്ടികയിലെ ഏറ്റവും അവസാനത്തെ മരണം നടന്നത് നമ്മുടെ ഇന്ത്യയിലാണ്. റഷ്യൻ പാർലമെന്റ് അംഗവും വ്യവസായിയുമായ പാവെൽ ആന്റോവ് ഡിസംബർ 24ന് ഒഡിഷയിലെ റായഗഡയിൽ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നു വീണുമരിച്ചു. 22ന് അദ്ദേഹത്തിന്റെ സഹയാത്രികനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കീവിലെ സാധാരണക്കാർക്കു നേരെയുള്ള റഷ്യൻ മിസൈൽ ആക്രമണത്തിനെതിരെ പാവെൽ വാട്സാപ്പിൽ പ്രതികരിച്ചിരുന്നുവത്രേ. ഇതു ഭീകരതയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നീട് അദ്ദേഹം ഇതു നിഷേധിച്ചിരുന്നു. 

∙ കെജിബിക്കു പകരം എഫ്എസ്ബി

ഈ അപകടമരണങ്ങളും ആത്മഹത്യകളും ശരിക്കും കൊലപാതകങ്ങളാണോ?  പ്രിയപ്പെട്ടവരുടെ ജീവൻ വച്ചു ഭീഷണിപ്പെടുത്തിയപ്പോൾ അവർ സ്വയം മരണം തിരഞ്ഞെടുത്തതാണോ? റഷ്യയിലും വിദേശത്തുമുള്ള എതിരാളികളെ ഇതിനു മുൻപും പുട്ടിൻ ഇല്ലാതാക്കിയിട്ടുള്ളതു കൊണ്ടു തന്നെ 2022ലെ തുടർച്ചയായ മരണങ്ങൾക്കു പിന്നിൽ പുട്ടിൻ തന്നെയാണെന്നാണു പലരും വിശ്വസിക്കുന്നത്. 

എഫ്എസ്ബി പതാക. (Wikiepedia)

സോവിയറ്റ് കെജിബിക്കു പകരം ഇപ്പോൾ റഷ്യയിൽ എഫ്എസ്ബി (ഫെഡറൽ സെക്യൂരിറ്റി സർവീസ് ഓഫ് റഷ്യൻ ഫെഡറേഷൻ) ആണ്. പക്ഷേ കെജിബിയുടെ അതേ പാതയാണ് അവർ പിന്തുടരുന്നതെന്നാണു വിമർശനം. വിദേശ രാജ്യങ്ങളിലെ തങ്ങളുടെ എതിരാളികളെ സ്വാഭാവിക മരണമെന്നു തോന്നിപ്പിക്കുന്ന രീതിയിൽ ഇവർ കൊലപ്പെടുത്തുന്നുവെന്നാണ് വാദം.

∙ പുട്ടിന്റെ അതൃപ്തി എന്തിന്?

ഈ ശതകോടീശ്വരൻമാർക്കെതിരെ പുട്ടിൻ തിരിയാൻ കാരണമെന്ത്? ഉപരോധങ്ങൾ റഷ്യയുടെ ഊർജരംഗത്തു വല്ലാത്ത സമ്മർദമുണ്ടാക്കുന്നുണ്ട്. പല വ്യവസായികൾക്കും ഇക്കാര്യത്തിൽ പുട്ടിന്റെ നയങ്ങളോട് എതിർപ്പുണ്ട്. പുട്ടിൻ അനുകൂലികളും സ്വന്തം താൽപര്യങ്ങളുടെ കാര്യം വരുമ്പോൾ മറുകണ്ടം ചാടു‌ം. യുക്രെയ്ൻ അധിനിവേശത്തിനു തൊട്ടുമുൻപ് റഷ്യക്കാരായ ശതകോടീശ്വരൻമാരോട് വിദേശത്തുള്ള സ്വത്തുവകകൾ റഷ്യയിലേക്കു മാറ്റാൻ പുട്ടിൻ ആവശ്യപ്പെട്ടിരുന്നുവത്രേ. പക്ഷേ പലരും ഇതിനു തയാറായില്ല. സമാധാന ചർച്ചകളിൽ യുക്രെയ്നിന്റെ പുനരുദ്ധാരണത്തിനുള്ള പണം റഷ്യൻ ശതകോടീശ്വരൻാരിൽ നിന്ന് ഈടാക്കിക്കൊള്ളാൻ പുട്ടിൻ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യൻ ശതകോടീശ്വരൻമാരോടുള്ള പുട്ടിന്റെ അതൃപ്തി അവസാനിക്കും വരെ അദ്ദേഹത്തിന്റെ അനുകൂലികൾക്കും പ്രതികൂലികൾക്കും ആശങ്കയുടെ കാലം. ദ് ഹൊറർ, ദ് ഹൊറർ എന്ന് ഡാൻ റാപ്പൊപ്പോട്ട് പറഞ്ഞത് പ്രവചനം തന്നെയായിരുന്നു.

English Summary: Another Russian Critic of Putin's War Has Died After Falling From a Window; The Unsolved Mystery