തിരക്കുകളിൽനിന്നു തിരക്കുകളിലേക്കു പായുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ഇസഡ് കാറ്റഗറി വിഭാഗത്തിലാണു സുരക്ഷ. യന്ത്രത്തോക്കുകളും സർവ സന്നാഹങ്ങളുമായി കരുത്തരായ കമാൻഡോകൾ ഉണ്ടാകും സർവ സമയവും കൂടെ. ഇപ്പോഴിതാ ഒന്‍പതു വനിതാ കമാൻഡോകൾ കൂടി സ്റ്റാലിന്റെ സുരക്ഷാ സന്നാഹത്തിനൊപ്പം ചേർന്നിരിക്കുന്നു. എണ്ണം പറ‍ഞ്ഞു തിരഞ്ഞെടുത്ത, മുള്ളിലും തീയിലും കൂടി നിർഭയമായി നടക്കാൻ കഴിയുന്ന ആ 9 വനിതാ യോദ്ധാക്കളെ പരിശീലിപ്പിച്ചെടുത്തതിനു പിന്നിൽ കേരളത്തിനുമുണ്ട് പങ്ക്. എന്തുകൊണ്ടാണ് വനിതകളെ അദ്ദേഹം സ്വന്തം സെക്യൂരിറ്റി സംഘത്തിൽ ഉൾപ്പെടുത്തിയത്? എങ്ങനെയാണ് അവരെ തിരഞ്ഞെടുത്തത്? എത്തരത്തിലായിരുന്നു അവരുടെ പരിശീലനം? ആയുധപ്രയോഗത്തിൽ ഉൾപ്പെടെ അഗ്രഗണ്യരായ ഇവർ സ്റ്റാലിന് എപ്രകാരമാണ് സുരക്ഷയൊരുക്കുന്നത്? ഏതു വിഭാഗത്തിൽപ്പെട്ട സുരക്ഷയാണ് സ്റ്റാലിന് ഇപ്പോൾ നൽകുന്നത്? എന്തുകൊണ്ടാണ് തന്റെ അകമ്പടി വാഹനങ്ങളുടെ എണ്ണം സ്റ്റാലിൻ കുറച്ചത്? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ പിന്നിൽനിന്നുള്ള ആ കുത്ത്, പിന്നാലെ ‘ഇസഡ്’

എം.കെ.സ്റ്റാലിന്‍. 2003ലെ ചിത്രം: STR/AFP

പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ 2006 ജൂ‍ൺ 13നു പുലർച്ചെ മധുര സ്റ്റേഷനിൽ ട്രെയിനിറങ്ങിയ എം.കെ.സ്റ്റാലിനെ കാത്ത് ഒരു യുവാവ് നിൽക്കുന്നുണ്ടായിരുന്നു. അന്നു സ്റ്റാലിൻ തദ്ദേശ വകുപ്പു മന്ത്രിയാണ്; ഒപ്പം ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നു. സ്റ്റാലിനെ സ്വീകരിക്കാൻ ഒട്ടേറെ പാർട്ടി അണികൾ പുലർച്ചെ തന്നെ സ്റ്റേഷനിലെത്തി കാത്തു നിന്നിരുന്നു. അവർക്കിടയിലാണ് അജ്ഞാതനായ ഈ ചെറുപ്പക്കാരനുമുണ്ടായിരുന്നത്. ട്രെയിൻ വന്നു നിന്നതോടെ സ്റ്റാലിൻ പതിയെ ഇറങ്ങി. പ്ലാറ്റ്ഫോമിൽ ജയ് വിളികളുയർന്നു. കൂട്ടത്തിനു നടുവിൽ, എല്ലാവരോടും ചിരിച്ചും കൈകൂപ്പി തൊഴുതും സ്റ്റാലിൻ മുന്നോട്ടു പോകവേ സുരക്ഷയൊരുക്കാൻ റെയിൽവേ സുരക്ഷാ ജീവനക്കാരും പണിപ്പെട്ടു. സ്റ്റാലിനു സുരക്ഷയൊരുക്കാൻ നിയോഗിക്കപ്പെട്ട സിആർപിഎഫ് സംഘം അദ്ദേഹത്തെ വലയം ചെയ്ത് ഒപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് അതു സംഭവിച്ചത്; പിന്നിൽ നിന്നൊരു മൂർച്ചയേറിയ കത്തി സ്റ്റാലിനെ ലക്ഷ്യമാക്കി മുന്നോട്ടു നീണ്ടു. 

എം.കെ.സ്റ്റാലിന്‍. Photo: Twitter/MKStalin
ADVERTISEMENT

കത്തി പിടിച്ചിരുന്ന കൈകൾ മാത്രമാണ് സ്റ്റാലിന്റെ പിന്നിലുണ്ടായിരുന്ന സിആർപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥൻ കണ്ടത്. ഉടൻ തന്റെ കൈകൾ കൊണ്ട് അയാളതു തട്ടി മാറ്റി. സ്റ്റാലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കയ്യിൽ ആഴത്തിൽ മുറിവേറ്റു. ബഹളമായതോടെ അക്രമി ആ ബഹളത്തിൽതന്നെ മുങ്ങി രക്ഷപെട്ടു. എം.കെ.സ്‌റ്റാലിന് സുരക്ഷാ ഭീഷണിയുണ്ടായിരുന്നതായി അന്നത്തെ ഡിജിപി ഡി.മുഖർജി മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു സമ്മതിച്ചു. സംഭവത്തിന് ദൃക്‌സാക്ഷികളായ സിആർപിഎഫ് ജവാൻ, പാർട്ടി പ്രവർത്തകർ, പൊലീസ്, റെയിൽവേ ഉദ്യോഗസ്‌ഥർ തുടങ്ങിയവരിൽ നിന്നു വിവരം ശേഖരിച്ച് അക്രമിയുടെ കംപ്യൂട്ടർ രേഖാചിത്രം തയാറാക്കി എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും അയച്ചു. പക്ഷേ, പ്രതി ഇന്നും പിടിയിലായിട്ടില്ല. പക്ഷേ, അന്നു മുതൽ ഇസഡ് പ്ലസ് വിഭാഗ സുരക്ഷയിലായിരുന്നു സ്റ്റാലിൻ. 

∙ വെട്ടിത്തിരുത്തി കേന്ദ്രം

എം,കെ,സ്റ്റാലിന്‍. Photo: Twitter/arivalayam
ADVERTISEMENT

2020ൽ കേന്ദ്ര സുരക്ഷാ ഏജൻസികൾ നടത്തിയ സുരക്ഷാ അവലോകത്തിനു പിന്നാലെ, അന്നത്തെ ഡിഎംകെ അധ്യക്ഷനായിരുന്ന എം.കെ.സ്റ്റാലിന്റെയും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായിരുന്ന ഒ.പനീർശെൽവത്തിന്റെയും സുരക്ഷാ സംവിധാനം കേന്ദ്രം പിൻവലിച്ചു. പനീർശെൽവത്തിന് അഞ്ചോ ആറോ സെൻട്രൽ അർധസൈനിക കമാൻഡോകളുടെ ‘വൈ പ്ലസ്’ സുരക്ഷയായിരുന്നെങ്കിൽ, സ്റ്റാലിന് 18-20 സായുധ ഉദ്യോഗസ്ഥരുടെ വലിയ ‘ഇസഡ് പ്ലസ്’ സംരക്ഷണം ഉണ്ടായിരുന്നു. പൊലീസിനു പുറമേ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) കമാൻഡോകളായിരുന്നു ഇരു നേതാക്കളുടെയും സുരക്ഷാ ചുമതല നിർവഹിച്ചിരുന്നത്. 2017ന്റെ തുടക്കത്തിലാണു പനീർശെൽവത്തിന് സുരക്ഷ ഏർപ്പെടുത്തിയത്. 2006ലെ ആക്രമണ ശ്രമത്തിനു ശേഷമാണ് സ്റ്റാലിനു പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്.

∙ വീണ്ടും സുരക്ഷാ വലയം

2021 മേയിൽ തമിഴ്നാടിന്റെ മുഖ്യമന്ത്രിക്കസേരയിൽ സ്റ്റാലിൻ ഇരുന്നതു മുതൽ വീണ്ടും ഇസഡ് പ്ലസ് സുരക്ഷയും അദ്ദേഹത്തിനൊപ്പം ചേർന്നു. ഇസഡ് പ്ലസ് (Z+) തലത്തിൽ, ഓരോ എൻഎസ്ജി കമാൻഡോയുടെ കയ്യിലും യന്ത്രത്തോക്കുകളും ആധുനിക ആശയവിനിമയ ഉപകരണങ്ങളുമുണ്ടാകും. കൂടാതെ എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്ര പോരാട്ടത്തിൽ പരിശീലനം നേടിയവരാണ്. സാധാരണയായി 55 അംഗങ്ങൾ ഉൾപ്പെടുന്ന സുരക്ഷാ സംവിധാനത്തിൽ കമാൻഡോകളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. തമിഴ്നാട് ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരുടെ അധ്യക്ഷതയിൽ വിദഗ്ധ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ച വഴിയാണു സ്റ്റാലിന്റെ സുരക്ഷാ സംവിധാനത്തിന്റെ രൂപരേഖ തയാറാക്കിയത്. 12 വാഹനങ്ങളാണു സ്റ്റാലിന് അകമ്പടിയായിരുന്നത്.

സ്റ്റാലിന്റെ വനിതാ കമാൻഡോസ് പരിശീലനത്തിൽ (ചിത്രീകരണം: മാർട്ടിൻ.പി.സി)

∙ വെട്ടിക്കുറച്ച സുരക്ഷ

തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. Photo: Twitter/Tamil Nadu BJP

നടൻ ശിവാജി ഗണേശന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി സ്റ്റാലിൻ ചെന്നൈയിലെ ശിവാജി മണി മണ്ഡപത്തിൽ ആദരാഞ്ജലി അർപ്പിക്കാനെത്തിയപ്പോൾ 12 അകമ്പടി വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. അതോടെ റോഡ് ഗതാഗതം താറുമാറായി. ഇതേ തുടർന്നു ഹൈക്കോടതി ജഡ്ജിയുടെ വാഹനം അടക്കം 25 മിനിറ്റോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഇതിനെ ഹൈക്കോടതി അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ആഭ്യന്തര സെക്രട്ടറിയെ നേരിട്ടു വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഇതോടെ, പിഴവു വന്നു പോയെന്നും ഇനി പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും ആഭ്യന്തര സെക്രട്ടറി കോടതിയെ അറിയിച്ചു. 

ഈ സംഭവത്തിനു പിന്നാലെയാണ്, തനിക്കു സുരക്ഷയൊരുക്കുന്ന അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ എം.കെ.സ്റ്റാലിന്റെ നിർദേശമെത്തിയത്. തന്റെ വാഹനവ്യൂഹം പൊതുജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണു നടപടിയെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാലിന്റെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ യോഗം ചേർന്ന് വീണ്ടും സുരക്ഷാ രൂപരേഖ മാറ്റി വരച്ചു. നിലവിൽ 6 വാഹനങ്ങൾ മാത്രമാണ് സ്റ്റാലിനെ പിന്തുടരുക. തന്റെ വാഹന വ്യൂഹത്തിനായി ഗതാഗതക്കുരുക്ക് ഉണ്ടാക്കരുതെന്നും സ്റ്റാലിൻ കർശന നിർദേശം നൽകിയിട്ടുണ്ട്. 

∙ എന്തും നേരിടാൻ വനിതാ കമാൻഡോകൾ 

സഫാരി സ്യൂട്ടണിഞ്ഞ 9 വനിതാ കമാൻഡോകളും ഏതാനും നാളുകളായി എപ്പോഴും സ്റ്റാലിന്റെ സുരക്ഷാ സംഘത്തിലുണ്ട്. എക്സ്-95 സബ് മെഷീൻ ഗണ്ണുകൾ, എകെ-47, 9 എംഎം പിസ്റ്റൾ എന്നിവ എപ്പോഴും കയ്യിലുണ്ടാകും. നിലവിൽ ഇസഡ് പ്ലസ് സംരക്ഷണമാണ് സ്റ്റാലിന് നൽകിയിരിക്കുന്നത്. കൂടാതെ, സംസ്ഥാന പോലീസിനെ പ്രതിനിധീകരിച്ച്, ഡപ്യൂട്ടി കമ്മിഷണർ ആർ. തിരുനാവുക്കരശുവിന്റെ നേതൃത്വത്തിൽ കോർസൽ എന്ന പേരിൽ ഒരു ചീഫ് സെക്യൂരിറ്റി യൂണിറ്റുമുണ്ട്. സബ് ഇൻസ്‌പെക്ടർ എം തനുഷ് കണ്ണകി, ഹെഡ് കോൺസ്റ്റബിൾ എം.ദിൽഷാത് ബീഗം, കോൺസ്റ്റബിൾമാരായ ആർ.വിദ്യ, ജെ.സുമതി, എം.കാളീശ്വരി, കെ.പവിത്ര, ജി.റാമി, വി.മോനിഷ, കെ.കൗസല്യ എന്നിവരാണു സംഘത്തിലുള്ളത്. ചെന്നൈയിലെ തമിഴ്‌നാട് കമാൻഡോ ഫോഴ്‌സ് ട്രെയിനിങ് സ്‌കൂളിൽ അതിതീവ്ര പരിശീലനം പൂർത്തിയാക്കിയാണ് ഇവർ ഓരോരുത്തരും കമാൻഡോകളായി മാറിയത്. 

∙ അസാധാരണക്കാരായ സാധാരണക്കാർ

വനിതാ കമാൻഡോകൾ എല്ലാവരും ഗ്രാമീണ മേഖലയിൽ നിന്നുള്ളവരാണ്. അവരുടെ ഗ്രാമത്തിൽ നിന്നുള്ള ആദ്യ പൊലീസുകാരുമാണിവർ. 80-ലധികം അപേക്ഷകരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ത്രീകളെ കഠിനമായ ശാരീരികവും മാനസികവുമായ പരിശോധനകൾക്ക് വിധേയമാക്കി, അവരുടെ നിരീക്ഷണ കഴിവുകളും മാനസിക കരുത്തും പരീക്ഷിച്ചു. നിരായുധ പോരാട്ടം, വെടിവയ്ക്കൽ, ബോംബ് കണ്ടെത്തൽ, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, കാർ, മോട്ടർ സൈക്കിൾ കൈകാര്യം ചെയ്യൽ എന്നിവയിൽ പരിശീലനം നേടി. മുഖ്യമന്ത്രി ഒരു സ്ഥലത്ത് എത്തുന്നതിന് മുൻപ് ആ മേഖലയിൽ ഭീഷണികളൊന്നും ഇല്ലെന്ന് ഉറപ്പാക്കുക, ജനക്കൂട്ടത്തെ നിരീക്ഷിക്കുക, മുഖ്യമന്ത്രിയുടെ അടുത്തേക്കു വരുന്നവരെ നിയന്ത്രിക്കുക തുടങ്ങിയവ ഉൾപ്പെടെ ഇവരുടെ ചുമതലയാണ്. 

ഓരോരുത്തർക്കും നിർദ്ദിഷ്ട ചുമതലകൾ നൽകിയിട്ടുണ്ട്. ആൾക്കൂട്ടത്തിലെ സ്ത്രീകൾ മുഖ്യമന്ത്രിയുടെ അടുത്തേക്കു വരുന്നില്ലെന്ന് ഉറപ്പാക്കുകയാണ് പ്രാഥമിക കടമ. അതേ സമയം, നിവേദനങ്ങൾ മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ സഹായിക്കുകയും ചെയ്യും. മുഖ്യമന്ത്രിയെക്കുറിച്ചോ അദ്ദേഹത്തിന്റെ സമയക്രമത്തെക്കുറിച്ചോ അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചോ സ്വന്തം കുടുംബത്തോടു പോലും ഒരു വിവരവും വെളിപ്പെടുത്തില്ലെന്നു ദൃഢപ്രതിജ്ഞ ചെയ്തവരാണിവർ. ആയോധന കലകളിൽ ഉൾപ്പെടെ പരിശീലനം നൽകിയ സമയത്ത് കൃത്യമായി സൂക്ഷ്മതയോടെ ഇവർ കേരളത്തിൽനിന്ന് കളരിപ്പയറ്റിലും പരിശീലനം നേടി. അടവുകളും പയറ്റുകളും എല്ലാം ഇപ്പോൾ 9 പേർക്കും മനഃപാഠം. 

∙ സുരക്ഷയൊരുക്കി ഡിഫൻഡർ

അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചതോടെ സ്റ്റാലിൻ സഞ്ചരിക്കുന്ന വാഹനം സുരക്ഷാ കാരണങ്ങൾ മാറ്റണമെന്ന നിർദേശം ഉയർന്നു. ഇതോടെ ലാൻഡ് റോവറിൻറെ ഡിഫൻഡർ എസ്‍യുവി (Land Rover Defender) സ്റ്റാലിന്റെ തേരാളിയായി. 2 ഡിഫൻഡറുകളാണ് സ്റ്റാലിന്റെ വ്യൂഹത്തിലുള്ളത്. രണ്ടെണ്ണവും ഡിഫൻഡർ എസ്ഇ 110 മോഡലുകളാണ്. 82.25 ലക്ഷം രൂപ മുതൽ 1.22 കോടി രൂപ വരെയാണു വില. അപ്രതീക്ഷിത ആക്രമണങ്ങളെ നേരിടാൻ വേണ്ട സംവിധാനങ്ങൾ വാഹനത്തിലുണ്ടെന്നാണ് അനൗദ്യോഗിക വിവരം. 

∙ അണ്ണാമലൈയ്ക്കും ഇസഡ് 

തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയ്ക്കും ആഭ്യന്തര മന്ത്രാലയം ‘ഇസഡ്’ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നാഷണൽ സെക്യൂരിറ്റി ഗാർഡുകളിൽ നിന്നും തമിഴ്‌നാട് പൊലീസിന്റെ സെക്യൂരിറ്റി ബ്രാഞ്ച് സിഐഡിയിൽ നിന്നുമുള്ള 28 സായുധ കമാൻഡോകളാണ് ബിജെപി നേതാവിന് സംരക്ഷണം നൽകുന്നത്. അദ്ദേഹത്തിന്റെ വസതിയിലും ഓഫിസിലും പര്യടന വേളയിൽ താമസിക്കുന്ന മറ്റ് സ്ഥലങ്ങളിലും സായുധരായ ഗാർഡുകൾക്ക് പുറമെ സംസ്ഥാന പോലീസ് എസ്കോർട്ട് വാഹനങ്ങളും നൽകും. രഹസ്യാന്വേഷണ ഏജൻസികളുടെ ശുപാർശയെ തുടർന്നാണു നടപടി. ഒക്ടോബർ 23ന് കോയമ്പത്തൂരിൽ നടന്ന കാർ ബോംബ് സ്‌ഫോടനത്തിന് ശേഷം ഭീഷണി വർധിച്ചതായാണു വിലയിരുത്തൽ. ഇസഡ് പ്ലസ് സുരക്ഷയൊരുക്കാൻ ഖജനാവിന് പ്രതിമാസം 20 ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്ക്, ഇസഡ് വിഭാഗത്തിന് 15-16 ലക്ഷം രൂപയും.

English Summary: Nine Women Commandos to Guard Tamil Nadu CM MK Stalin