ആലപ്പുഴ∙ ഗവ. മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കില്ല. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും മുൻമന്ത്രി ജി.സുധാകരനെയും ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ഗവ. മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കില്ല. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും മുൻമന്ത്രി ജി.സുധാകരനെയും ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. കെ.സി.വേണുഗോപാലാണ് പദ്ധതി യാഥാർഥ്യമാക്കാൻ പ്രയത്‌നിച്ചത്. എംഎൽഎ ആയ തന്നെ ഉദ്ഘാടനത്തിലേക്കു വിളിച്ചത് ഇന്നലെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സര്‍ക്കാരിന്റെ ഇടുങ്ങിയ ചിന്താഗതി കൊണ്ടാകാം ഉദ്ഘാടനത്തില്‍നിന്ന് തന്നെ ഒഴിവാക്കിയതെന്ന് കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു. ഉദ്ഘാടനത്തിനു വിളിക്കാത്തതില്‍ പരാതിയില്ല. 174 കോടി രൂപയുടെ സൂപ്പര്‍ സ്പെഷാലിറ്റിക്കു അനുമതി നേടിയെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ജി.സുധാകരനും മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഏറെ പരിശ്രമിച്ചവരാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. 

ADVERTISEMENT

ഉദ്ഘാടനത്തിലേക്കു തന്നെ ക്ഷണിക്കാത്തതില്‍ നീരസം പ്രകടമാക്കി ജി.സുധാകരൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇന്നു വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുക. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, കൃഷി മന്ത്രി പി.പ്രസാദ്, എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുൾപ്പെടെ പങ്കെടുക്കും.

English Summary: Ramesh Chennithala and KC Venugopal on Alappuzha Medical College Super Speciality Block Inauguration