കൊച്ചി∙ നഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാരിനോടു നിർദേശിച്ച് ഹൈക്കോടതി. മൂന്നു മാസത്തിനകം പരിശോധിക്കാനാണ് ഉത്തരവ്. നഴ്സുമാരുടെയും ആശുപത്രി ഉടമകളുടെയും അഭിപ്രായങ്ങൾ ആരാഞ്ഞതിന് ശേഷം വേതനം പുനഃപരിശോധിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാരിനോടു നിർദേശിച്ച് ഹൈക്കോടതി. മൂന്നു മാസത്തിനകം പരിശോധിക്കാനാണ് ഉത്തരവ്. നഴ്സുമാരുടെയും ആശുപത്രി ഉടമകളുടെയും അഭിപ്രായങ്ങൾ ആരാഞ്ഞതിന് ശേഷം വേതനം പുനഃപരിശോധിച്ചു തീരുമാനിക്കണം. 2018ൽ സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനമാണ് പുനഃപരിശോധിക്കേണ്ടത്.

Read also: എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; 19 വിദ്യാർഥികൾക്ക് രോഗം

ADVERTISEMENT

വ്യാപക സമരങ്ങൾക്കു പ്രതിഷേധങ്ങൾക്കും ശേഷമാണ് 2018ൽ നഴ്സുമാരുടെ മിനിമം വേതനം സർക്കാർ നിശ്ചയിച്ചത്. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ മിനിമം വേതനം 20,000 രൂപയായും പരമാവധി 30,000 രൂപയുമായാണ് അന്ന് സർക്കാർ നിശ്ചയിച്ചിരുന്നത്. മാനേജ്മെന്റിനും നഴ്സുമാര്‍ക്കും ഈ തുക സമ്മതമായിരുന്നില്ല. ഇതിനെതിരെ മാനേജ്മെന്റും നഴ്സുമാരും വ്യത്യസ്ത ഹർജികളുമായി കോടതിയെ സമീപിച്ചിരുന്നു.

നിലവിൽ ലഭിക്കുന്ന ശമ്പളം പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടി നഴ്സുമാർ വീണ്ടും സമരവുമായി മുന്നോട്ടു വന്നു. സർക്കാർ സർവീസിൽ ഒരു നഴ്സിന്റെ അടിസ്ഥാന ശമ്പളം 39,300 രൂപയാണെന്നും ഈ കണക്കിലേക്ക് സ്വകാര്യ മേഖലയിലെ നഴ്സുമാരെ കൂടി ഉയർത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. തങ്ങളുമായി ആലോചിക്കാതെയാണ് സർക്കാർ മിനിമം വേതനം നിശ്ചയിച്ചതെന്നാണ് മാനേജ്മെന്റുകൾ നൽകിയിരുന്ന ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുളളത്. ഈ പശ്ചാത്തലത്തിലാണ് ഇരുവിഭാഗങ്ങളുമായി കൂടിയാലോചിച്ച് മൂന്നു മാസത്തിനകം മിനിമം വേതനം പുതുക്കി നിശ്ചയിക്കാൻ കോടതി ഉത്തരവിട്ടത്.

ADVERTISEMENT

English Summary: Kerala High Court on Nurses's Salary Hike