ഗുവാഹത്തി ∙ രണ്ടോ അതിൽ കൂടുതലോ കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് അധിക ശമ്പള വർധന നൽകുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്. കുട്ടികളെ നോക്കുന്നതിന്

ഗുവാഹത്തി ∙ രണ്ടോ അതിൽ കൂടുതലോ കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് അധിക ശമ്പള വർധന നൽകുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്. കുട്ടികളെ നോക്കുന്നതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുവാഹത്തി ∙ രണ്ടോ അതിൽ കൂടുതലോ കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് അധിക ശമ്പള വർധന നൽകുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്. കുട്ടികളെ നോക്കുന്നതിന് വീട്ടിൽ ആളെ നിർത്താനും സർക്കാർ പണം നൽകും. രാജ്യത്തെ ഏറ്റവും ജനനനിരക്ക് കുറഞ്ഞ സംസ്ഥാനമാണ് സിക്കിം. ജനന നിരക്ക് ഉയർത്തുന്നതിന് വേണ്ടിയാണ് സർക്കാർ നടപടി. 

സർക്കാർ ഉദ്യോഗസ്ഥരായ വനിതകളുടെ രണ്ടാമത്തെ പ്രസവത്തിന് ശമ്പള വർധന ഉണ്ടാകും. മൂന്നാമത് പ്രസവിക്കുമ്പോൾ അടുത്ത വർധന ഉണ്ടാകും. കുട്ടിയെ നോക്കാൻ ഏർപ്പെടുത്തുന്നയാൾക്ക് പതിനായിരത്തോളം രൂപ ശമ്പളമായി സർക്കാർതന്നെ നൽകും. പ്രസവാവധിയായി 365 ദിവസം നൽകുമെന്ന് നേരത്തേ സർക്കാർ വ്യക്തമാക്കിയിരുന്നു. കൂടാതെ ഭർത്താവിന് ഒരു മാസം അവധിയും നൽകും. 

പ്രേം സിങ് തമാങ്
ADVERTISEMENT

7 ലക്ഷത്തോളമാണ് നിലവിൽ സിക്കിമിലെ ജനസംഖ്യ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് സിക്കിമിലേത്. കഴിഞ്ഞ നവംബറിലാണ് സ്ത്രീകൾക്ക് ഒരുവർഷം പ്രസവാവധിയും മറ്റാനൂകൂല്യങ്ങളും പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ശമ്പള വർധന കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.

English Summary: Sikkim to reward women for having more than one child