ഊതിപ്പിടിപ്പിക്കാൻ ഒരുതരി കനൽ പോലുമില്ലാത്ത ബംഗാൾ നൽകുന്ന ദുരന്തപാഠമാകും ത്രിപുര തിരഞ്ഞെടുപ്പിൽ ആശയപ്പിടിവാശികളെല്ലാം വെടിഞ്ഞ് കോൺഗ്രസുമായി കൈകോർക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. തരിശായിപ്പോയ ബംഗാളിലെ പഴയ ചുവപ്പുപാടമല്ല, ചുവപ്പിന്റെ പൊടിപ്പുകൾ യഥേഷ്ടം ബാക്കിയുള്ള ത്രിപുര എന്ന തിരിച്ചറിവിൽനിന്നാണ് സിപിഎം പുതിയ പോരാട്ടത്തിനിറങ്ങുന്നത്. ഇവിടെ പരാജയപ്പെട്ടാൽ പക്ഷേ, ബംഗാളിലെപ്പോലെ ഈ പൊടിപ്പുകളും വാടിക്കരിഞ്ഞുപോകുമെന്ന് സിപിഎമ്മിനറിയാം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു പാടേ തുടച്ചുനീക്കപ്പെട്ട അവസ്ഥയിൽ നിൽക്കുന്ന കോൺഗ്രസിനാണെങ്കിൽ, കാലിനടിയിൽ ഒരു പിടി മണ്ണെങ്കിലും ബാക്കിനിർത്തുകയെന്ന നിലനിൽപ്പിന്റെ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. അവിടെ ഒറ്റയ്ക്കു നിന്നിട്ട് ഒന്നും ചെയ്യാനില്ലെന്നും അവർക്കറിയാം. ജയിക്കുക, അല്ലെങ്കിൽ മരിക്കുക എന്ന ഒറ്റ വഴി മാത്രം മുന്നിലുള്ളപ്പോൾ, കോൺഗ്രസിനോടുള്ള തൊട്ടുകൂടായ്മയ്ക്കു കാരണമായിപ്പറയുന്ന നൂറു താത്വികവാദങ്ങളേക്കാൾ കിട്ടുന്ന ഓരോ വോട്ടും സമാഹരിക്കുക എന്ന പ്രായോഗിക ബോധം തന്നെയാണ് സിപിഎമ്മിന്റെ തീരുമാനങ്ങൾക്കു പിന്നിലുള്ളത്. ബംഗാളിലെയടക്കം കോൺഗ്രസ് ബന്ധത്തെ നിരന്തരം എതിർത്തുകൊണ്ടിരുന്ന കേരളഘടകം പോലും ഈ പ്രായോഗിക ചിന്തയ്ക്കു വഴങ്ങിയതും ഈയൊരു തിരിച്ചറിവുകൊണ്ടാവണം. ചുവപ്പുകൊടികൾ പോലും മാറ്റിവച്ച് അഗർത്തലയിൽ നടന്ന സിപിഎം–കോൺഗ്രസ് സംയുക്തറാലിക്ക് അതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയുണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിര എന്ന സാധ്യതയെ സജീവമാക്കാൻ ഈ റാലിയുടെ പങ്ക് വലുതായിരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ബംഗാൾ അല്ല ത്രിപുരയെന്ന തിരിച്ചറിവ്

ബിജെപിയും സിപിഎമ്മും കോൺഗ്രസുമെല്ലാം രംഗത്തുണ്ടെങ്കിലും ഇക്കുറി തിരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമാകാൻ പോകുന്നത് പുതിയൊരു പാർട്ടിയാണ്. ത്രിപുര കോൺഗ്രസ് മുൻ അധ്യക്ഷനും ത്രിപുര രാജകുടുംബത്തിലെ ഇപ്പോഴത്തെ തലവനുമായ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമൻ പുതുതായി രൂപീകരിച്ച തിപ്ര മോത പാർട്ടി.

34 വർഷം തുടർച്ചയായി ഭരിച്ച ബംഗാൾ 2011ൽ കൈവിട്ടതിനു ശേഷം അവിടെനിന്ന് പ്രതീക്ഷയുടെ ഒരു വാർത്തയും സിപിഎം കേട്ടിട്ടില്ല. ഒരിക്കലും തിരിച്ചുവരരുതെന്ന നിശ്ചയദാർഢ്യത്തോടെ ഒരു ജനത ഏതെങ്കിലുമൊരു പാർട്ടിയെ ഇതുപോലെ നിഷ്കരുണം നിരാകരിച്ച ചരിത്രം ഇന്ത്യൻ രാഷ്ട്രീയത്തിലില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഈ നിരാകരണത്തിന്റെ പരകോടിയായിരുന്നു. ഒരു സീറ്റും കിട്ടിയില്ലെന്നു മാത്രമല്ല, മത്സരിച്ച 171 സീറ്റിൽ 158ലും കെട്ടിവച്ച പണം പോലും തിരിച്ചുകിട്ടിയില്ല. ആകെ കിട്ടിയത് 4.7 ശതമാനം വോട്ടു മാത്രം. തൊട്ടുമുൻപത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടിരുന്നെങ്കിലും 26 സീറ്റുകൾ പാർട്ടിക്കുണ്ടായിരുന്നു. 

ADVERTISEMENT

തൃണമൂൽ പ്രഭാവത്തിനും സിപിഎമ്മിന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിനുമിടയിലും 44 സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് അന്നു നേടിയത് മികച്ച രാഷ്ട്രീയ വിജയമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അവരും ഈ 44 സീറ്റുകളും നഷ്ടപ്പെട്ട് സംപൂജ്യരായി. മുന്നണിയായി മത്സരിച്ച സിപിഎമ്മും കോൺഗ്രസും പ്രതീക്ഷയുടെ ഒരു കനലു പോലും ബാക്കിവയ്ക്കാതെ തകർന്നടിഞ്ഞപ്പോൾ, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ബിജെപി ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് തിളങ്ങുന്ന വിജയം നേടി. ഭരണം പിടിച്ചെടുക്കുമെന്ന അവകാശവാദങ്ങളൊന്നും നടന്നില്ലെങ്കിലും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും അവശേഷിച്ച അണികളെക്കൂടി പിടിച്ചെടുത്ത് തൃണമൂലിന്റെ ശേഷിക്കുന്ന ഒരേ ഒരു പ്രതിപക്ഷമായി ബിജെപി മാറി.

സിപിഎമ്മും കോൺഗ്രസും ത്രിപുരയിലെ അഗർത്തലയിൽ നടത്തിയ സംയുക്ത റാലിയിൽ പിസിസി പ്രസിഡന്റ് ബിരാജിത് സിൻഹ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാർ, കോൺഗ്രസ് നേതാവ് സമിർ രഞ്ജൻ ബർമൻ, എഐസിസി ജനറൽ സെക്രട്ടറി അജയ്കുമാർ എന്നിവർ മുൻനിരയി‍ൽ- PTI Photo

മാപ്പുനൽകാൻ തയാറല്ലാത്ത ഒരു ജനതയെയാണ് സിപിഎം ബംഗാളിൽ കണ്ടത്. ഭരണത്തിൽനിന്ന് പ്രതിപക്ഷത്തേക്കു മാറ്റിനിർത്തപ്പെടുന്ന പാർട്ടികൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുമയല്ലാത്ത കാഴ്ചയാണ്. എന്നാൽ അവർ നിലനിൽക്കുകയും പൊരുതുകയും തിരിച്ചുവരികയും ചെയ്യുന്ന കാഴ്ച ബംഗാളിന്റെ കാര്യത്തിൽ സംഭവിച്ചില്ല. പാർട്ടിക്ക് സംസ്ഥാനത്താകെ അണികൾ മാത്രമല്ല, നേതാക്കൾ പോലുമില്ലാത്ത സ്ഥിതി വന്നു. പാർട്ടി ഘടകങ്ങൾ ഒന്നായി തൃണമൂൽ കോൺഗ്രസിലും ബിജെപിയിലും ചേർന്നു. പാർട്ടി ഓഫിസുകളടക്കം കൂടെ കൊണ്ടുപോയി തരംമാറ്റി. ബംഗാളിൽ ഒരു തിരിച്ചുവരവ് എന്നത് അസാധ്യമായ ഒരു സ്വപ്നമായി സിപിഎം കേന്ദ്രനേതൃത്വം പോലും തിരിച്ചറിഞ്ഞുകഴിഞ്ഞു. ഉലയൂതിപ്പിടിപ്പിക്കാൻ ഒരു കനൽ പോയിട്ട് കരിക്കട്ട പോലുമില്ലാത്ത അവസ്ഥ.

ചിത്രം: MANAN VATSYAYANA / AFP

ADVERTISEMENT

ബംഗാളിനു പിന്നാലെയാണ് മറ്റൊരു ചുവപ്പുകോട്ടയായ ത്രിപുരയും സിപിഎമ്മിനു നഷ്ടപ്പെട്ടത്. 2018ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 60 സീറ്റിൽ 36 സീറ്റ് പിടിച്ചെടുത്ത് ബിജെപി അധികാരത്തിലേറിയപ്പോൾ അവസാനിച്ചത് കാൽ നൂറ്റാണ്ടുകാലത്തെ ഇടതുഭരണമാണ്. പക്ഷേ, ഈ തിരിച്ചടി ബംഗാളിലേതു പോലെ ആയിരുന്നില്ല. തകർച്ചയിലും സിപിഎമ്മിന് തങ്ങളുടെ അണികളെ ഗണ്യമായി നഷ്ടപ്പെട്ടില്ല എന്നതാണ് പ്രധാന കാര്യം. ഭരണം നേടിയ ബിജെപിക്ക് ലഭിച്ചത് 43.59% വോട്ട് ആയിരുന്നെങ്കിൽ സിപിഎമ്മിന് തൊട്ടുപിന്നിൽ 42.22% വോട്ട് ലഭിച്ചു. വോട്ട് ശതമാനത്തിലെ കുറവ് വെറും 1.37% മാത്രം. അതായത് സീറ്റുകളുടെ എണ്ണത്തിലുള്ള അന്തരം വോട്ടിന്റെ കാര്യത്തിൽ ഇല്ലെന്നു ചുരുക്കം. വോട്ടിങ് പ്രവണതയിലുണ്ടാകുന്ന നേരിയ മാറ്റം പോലും ഫലം മാറ്റിമറിച്ചേക്കാം. ഈ കണക്കു തന്നെയാണ് ത്രിപുരയിൽ സിപിഎമ്മിനുള്ള പ്രതീക്ഷ. ബിജെപി ഭരണത്തിനെതിരായ ജനവികാരം അടക്കമുള്ള ഘടകങ്ങളും ഇക്കുറി പാർട്ടിയെ ഭരണത്തിൽ തിരിച്ചെത്തിക്കുമെന്നുതന്നെ സിപിഎം കരുതുന്നു. 

ത്രിപുരയിലെ ബിജെപി പ്രചാരണറാലിയിൽനിന്ന്. ചിത്രം: twitter/BJP4Tripura

∙ എന്തുകൊണ്ട് കോൺഗ്രസിനൊപ്പം സിപിഎം?

ത്രിപുരയിൽ ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാളും ദുർബലമാണെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഭരണവിരുദ്ധ വികാരവും ശക്തമാണ്. ഇതാണ് സിപിഎമ്മിന് പ്രതീക്ഷ നൽകുന്ന പ്രധാന ഘടകം. ഈയൊരു ആത്മവിശ്വാസം പാർട്ടിക്കുണ്ടെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ പാർട്ടിക്ക് ആശങ്കയുണ്ടാക്കുന്നതാണ്. അതിൽ ഏറ്റവും പ്രധാനം പുതുതായി രൂപംകൊണ്ട തിപ്ര മോത പാർട്ടിയുടെ സാന്നിധ്യമാണ്. ഗോത്രമേഖലയിലെ 20 സീറ്റുകളിൽ പുതിയ പാർട്ടിയുടെ സ്വാധീനം നിർണായകമാകുമെന്നുറപ്പാണ്. ബിജെപി മുന്നണിയിൽ ഘടകകക്ഷിയായിരുന്ന ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയും (ഐപിഎഫ്ടി) പുതിയ പാർട്ടിയും ലയിച്ചോ മുന്നണിയായോ മത്സരിക്കാനുള്ള സാധ്യതയാണു തെളിയുന്നത്. അങ്ങനെ വന്നാൽ സംസ്ഥാനത്ത് ത്രികോണ മത്സരത്തിനു സാധ്യത തെളിയും. ഇത് ബിജെപിക്കാണോ സിപിഎമ്മിനാണോ കൂടുതൽ ദോഷം ചെയ്യുക എന്നു പറയാനാകില്ല. തിരഞ്ഞെടുപ്പിനു ശേഷം തൂക്കുസഭ വന്നാലും ഐപിഎഫ്ടിയുടെ സ്വാധീനത്തിൽ ഈ പുതുസഖ്യത്തിന് പിന്തുണ ബിജെപിക്കാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതുകൊണ്ട് കേവല ഭൂരിപക്ഷം നേടുക എന്നതിൽ കുറഞ്ഞ ഒന്നും അഭികാമ്യമാവില്ല എന്ന് പാർട്ടിക്കറിയാം. 

പ്രദ്യോത് മാണിക്യ. ചിത്രം: twitter/PradyotManikya

ഐപിഎഫ്‌ടി നേതാക്കളുമായി പ്രദ്യോത് മാണിക്യ കഴിഞ്ഞ ദിവസം ചർച്ച നടത്തിയപ്പോൾ. ചിത്രം: twitter/PradyotManikya

ഇക്കുറിയും തിരിച്ചടിയുണ്ടായാൽ പിന്നീട് തിരിച്ചുവരവ് എളുപ്പമാവില്ലെന്ന് ബംഗാളിലെ അനുഭവത്തിൽനിന്ന് സിപിഎമ്മിനറിയാം. അവിടെ ഭരണം നഷ്ടപ്പെട്ട 2011ൽ പാർട്ടിക്ക് 40 സീറ്റും 30% വോട്ടുമുണ്ടായിരുന്നു. എന്നാൽ അഞ്ചുവർഷം കഴിഞ്ഞ് 2016ലെ തിരഞ്ഞെടുപ്പിൽ സീറ്റ് 26, വോട്ട് 20% എന്നിങ്ങനെ കുറഞ്ഞു. 2021ൽ സീറ്റില്ലാതാവുകയും വോട്ട് അഞ്ചു ശതമാനത്തിലും താഴെയായി കുറയുകയും ചെയ്തു. ബംഗാളിലെപ്പോലെ കഠിനമായ പാർട്ടിവിരുദ്ധ വികാരം ത്രിപുരയിലില്ല എന്ന ആശ്വാസമുണ്ടെങ്കിലും ഇക്കുറി ഭരണം തിരിച്ചുപിടിച്ചില്ലെങ്കിൽ കാര്യം കൈവിട്ടുപോകുമോ എന്ന ആശങ്ക സ്വാഭാവികമായും പാർട്ടിക്കുണ്ട്. കഴിഞ്ഞ തവണ ബംഗാളിൽ തിരിച്ചടിയുണ്ടായപ്പോഴും കേരളത്തിൽ തുടർഭരണം ലഭിച്ചത് പാർട്ടിക്ക് ആശ്വാസമായിരുന്നു. ത്രിപുര കൈവിടുകയും 2026ൽ കേരളത്തിൽ മൂന്നാമതൊരിക്കൽ കൂടി പാർട്ടി അധികാരത്തിലെത്താതിരിക്കുകയും ചെയ്താൽ രാജ്യത്തെവിടെയും ഭരണമില്ലാത്ത സ്ഥിതിയുണ്ടാകുമെന്ന കാര്യവും പാർട്ടിക്കു പരിഗണിക്കാതിരിക്കാനാവില്ല. 

അതുകൊണ്ടുതന്നെയാണ് കോൺഗ്രസുമായി കൈകോർക്കാനുള്ള തീരുമാനത്തിലേക്ക് സിപിഎമ്മിന് അനായാസം എത്താനായത്. അവിടെയവർ കോൺഗ്രസിന്റെ ശക്തി കുറച്ചുകാണിക്കാൻ ശ്രമിച്ചില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വോട്ടുവിഹിതം പരിഗണിക്കുമ്പോൾ സാധാരണനിലയിൽ സിപിഎം അത്തരമൊരു സഖ്യത്തിനു മുൻകയ്യെടുക്കേണ്ടതല്ല. ഒരു സീറ്റും വെറും 1.79% വോട്ടും മാത്രമാണ് ത്രിപുരയിൽ കോൺഗ്രസിനുണ്ടായിരുന്നത്. സിപിഎം ഭരണത്തിൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായിരിക്കുന്ന കാലത്തെല്ലാം 40 ശതമാനത്തിലേറെ വോട്ട് കോൺഗ്രസിന് ഉണ്ടായിരുന്നതാണ്. എന്നാൽ കഴിഞ്ഞ തവണ മാത്രം ചിത്രം മാറി. ബിജെപിക്ക് കാര്യമായ ഒരു അടിത്തറയുമില്ലാതിരുന്ന സംസ്ഥാനത്ത് അങ്ങോട്ടു ചെന്നുചേർന്നതെല്ലാം കോൺഗ്രസ് വോട്ടുകളായിരുന്നു എന്നതു വ്യക്തം. അങ്ങനെ പോയ വോട്ടുകളിൽ ഒരു പങ്കു തിരിച്ചുവരുമെന്നും നിലവിലുള്ള വോട്ടുകളും കൂടിച്ചേരുമ്പോൾ അതു നിർണായകമായ വോട്ടോഹരിയായി മാറുമെന്നും സിപിഎം കണക്കുകൂട്ടുന്നു. 1.37% വോട്ടിന് ഭരണം നഷ്ടപ്പെട്ടിടത്ത് കോൺഗ്രസിന്റെ നിലവിലുള്ള 1.79% വോട്ടുപോലും നിർണായകമാണെന്ന ലളിതഗണിതമാണ് സിപിഎമ്മിനെ സഖ്യതീരുമാനത്തിലേക്കു നയിക്കുന്നത്. 

ത്രിപുരയിലെ ബിജെപി തിരഞ്ഞെടുപ്പു പ്രചാരണത്തിൽനിന്ന്. ചിത്രം: twitter/BJP4Tripura

∙ ബിജെപിക്കും തിരിച്ചടിപ്പേടി

കാൽനൂറ്റാണ്ടു ഭരിച്ച സിപിഎമ്മിൽനിന്ന് കഴിഞ്ഞ തവണ ഭരണം പിടിച്ചെടുത്ത ബിജെപിക്ക് ഇക്കുറി കാര്യങ്ങൾ കഴിഞ്ഞ തവണത്തേതുപോലെ ഭദ്രമല്ല എന്നാണു പൊതുവെയുള്ള വിലയിരുത്തൽ. ഭരണവിരുദ്ധ വികാരം ശക്തമാണ്. രാഷ്ട്രീയ അക്രമങ്ങൾ ഭരണത്തിന്റെ പ്രതിഛായയെ ബാധിച്ചിട്ടുണ്ട്. ഇതിനു പുറമെ, പാർട്ടിക്കകത്തെ പ്രശ്നങ്ങളും വെല്ലുവിളിയാണ്. ഒറ്റയ്ക്കു ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ബിപ്ലവ് ദേബിന് പാർട്ടിയിലെ എതിർപ്പു കാരണം കഴിഞ്ഞ മേയിൽ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചൊഴിയേണ്ടിവന്നു. ബിപ്ലവ് ദേബിന്റെ ഏകാധിപത്യ ഭരണത്തിൽ പ്രതിഷേധിച്ച് ബിജെപി എംഎൽഎമാർ പാർട്ടിയിൽനിന്നുതന്നെ രാജിവച്ചു പോകുന്ന സാഹചര്യമുണ്ടായപ്പോഴാണ് അദ്ദേഹത്തെ മാറ്റി ഡോ. മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്. 

മറ്റു സംസ്ഥാനങ്ങളിൽ ബിജെപിയിലേക്ക് മറ്റു പാർട്ടികളിൽനിന്ന് എംഎൽഎമാർ വന്നുചേരുകയായിരുന്നെങ്കിൽ ത്രിപുരയിൽ ഈ സർക്കാരിന്റെ കാലത്ത് 5 എംഎൽഎമാരാണ് രാജിവച്ചുപോയത്. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ഐപിഎഫ്ടിയിൽനിന്ന് മൂന്നുപേരും രാജിവച്ചു. മുന്നണിയും ശിഥിലമായി എന്നതാണ് ബിജെപി നേരിടുന്ന രണ്ടാമത്തെ വെല്ലുവിളി. 8 സീറ്റ് നേടിയിരുന്ന എൻഡിഎ ഘടകകക്ഷി ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) മുന്നണി വിട്ടത് ബിജെപിക്ക് വലിയ തിരിച്ചടിയാണ്. ഗോത്രമേഖലകളിലെ 20 സീറ്റുകളിൽ ഇത് ബിജെപിയെ കാര്യമായി ബാധിക്കും. 

∙ പുതു തരംഗമായി തിപ്ര മോത പാർട്ടി

ബിജെപിയും സിപിഎമ്മും കോൺഗ്രസുമെല്ലാം രംഗത്തുണ്ടെങ്കിലും ഇക്കുറി തിരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമാകാൻ പോകുന്നത് പുതിയൊരു പാർട്ടിയാണ്. ത്രിപുര കോൺഗ്രസ് മുൻ അധ്യക്ഷനും ത്രിപുര രാജകുടുംബത്തിലെ ഇപ്പോഴത്തെ തലവനുമായ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമൻ പുതുതായി രൂപീകരിച്ച തിപ്ര മോത പാർട്ടി. ഗോത്രപ്രദേശങ്ങളെ ഉൾപ്പെടുത്തി വിശാല ത്രിപുര എന്ന രാഷ്ട്രീയ മുദ്രാവാക്യവുമായി കളത്തിലിറങ്ങിയ പാർട്ടി വളരെ വേഗത്തിലാണ് ഗോത്രമേഖലകളിൽ സ്വാധീനമുറപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടണോമസ് ഡിസ്ട്രിക്ട് കൗൺസിൽ തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുത്ത് പാർട്ടി ശക്തി തെളിയിക്കുകയും ചെയ്തു. ബിജെപിയിൽനിന്ന് ഒന്നും ഐപിഎഫ്ടിയിൽനിന്ന് മൂന്നും എംഎൽമാർ തിപ്ര മോത പാർട്ടിയിലെത്തിയത് ഭാവിയിൽ ത്രിപുര രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള ശക്തിയായി തിപ്ര മോത മാറുമെന്നതിന്റെ സൂചനയാണ്. മനുഷ്യാവകാശ പ്രവർത്തകനും ന്യൂസ് വെബ്സൈറ്റായ ‘ദ് നോർത്ത് ഈസ്റ്റ് ടുഡേ’യുടെ എഡിറ്ററുമായ പ്രദ്യോത് മാണിക്യയുടെ വ്യക്തിപ്രഭാവവും പാർട്ടിക്ക് കരുത്തുപകരുന്നതാണ്.

പ്രദ്യോത് മാണിക്യയുടെ പാർട്ടിയുടെ രംഗപ്രവേശം എല്ലാ പാർട്ടികളും ആകാംക്ഷയോടെയാണു കാണുന്നത്. എല്ലാവരും തിപ്ര മോത പാർട്ടിയെ തങ്ങളുടെ പാളയത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കുന്നു എന്നതാണു കൗതുകകരം. ബിജെപിയുടെ പല നേതാക്കളും അദ്ദേഹവുമായി ബന്ധം പുലർത്താൻ ശ്രമിക്കുന്നതിനു പുറമെ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് തന്നെ നേരിട്ടുള്ള ചർച്ചയ്ക്ക് താൽപര്യമറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ബിജെപി നേതൃത്വം നൽകുന്ന നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്റെ കൺവീനറായ ഹിമന്ത ബിശ്വശർമ, പ്രദ്യോത് മാണിക്യയുമായി ഡൽഹിയിൽ വച്ചു കൂടിക്കാണുകയും ചെയ്തു. പൊതുവെ ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തോടു താൽപര്യമുള്ളയാളല്ല പ്രദ്യോത് മാണിക്യ. വർഗീയ രാഷ്ട്രീയവും ഡൽഹിയിൽനിന്നും നാഗ്പുരിൽനിന്നുമുള്ള തിട്ടൂരങ്ങളുമായി ഇങ്ങോട്ടു വരേണ്ടെന്ന് ഈയിടെ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 

രാജവംശത്തെ ശത്രുപക്ഷത്തു നിർത്തിയിരുന്ന സിപിഎമ്മും പ്രദ്യോതുമായി സഖ്യത്തിനുള്ള താൽപര്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയും തിപ്ര മോത പാർട്ടിയുമായി നടക്കുന്ന ചർച്ചകൾ. ഐപിഎഫിടിയും മോത പാർട്ടിയും ലയിക്കാനുള്ള നിർദേശങ്ങളും പരിഗണനയിലുണ്ട്. ഗോത്രവർഗ പാർട്ടിയെന്ന നിലയിൽ സമാനമായ നിലപാടുകളും താൽപര്യങ്ങളുമാണ് ഐപിഎഫ്ടിക്കും മോത പാർട്ടിക്കുമുള്ളത്. മറ്റുള്ളവർ മോത പാർട്ടിയോട് സഖ്യത്തിനു താൽപര്യം പ്രകടിപ്പിച്ച് ഇങ്ങോട്ടുവരികയാണെങ്കിൽ ഐപിഎഫ്ടിയെ ‘ഗോത്രവിഭാഗത്തിന്റെ നിലനിൽപ്പിനും അതിജീവനത്തിനുമായുള്ള പോരാട്ടത്തിൽ’ ഐക്യപ്പെടാൻ അങ്ങോട്ടുചെന്നു ക്ഷണിക്കുകയാണ് പ്രദ്യോത് ചെയ്തത്. ലയനം വൈകിയാൽ പോലും ഇക്കുറി ഇരു പാർട്ടികളും യോജിച്ചു മത്സരിക്കാനാണു സാധ്യത. സമയം വളരെ കുറച്ചേയുള്ളൂവെന്നും ഇരു പാർട്ടികളും ഒരുമിക്കുന്ന കാര്യത്തിൽ ഐപിഎഫ്ടി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കഴിഞ്ഞ ദിവസം പ്രദ്യോത് ട്വീറ്റും ചെയ്തിരുന്നു. അങ്ങനെയാണെങ്കിൽ ത്രികോണ മത്സരത്തിനാണ് ത്രിപുരയിൽ വഴിതെളിയുക.

∙ തൂക്കുസഭയുടെ സാധ്യത?

മുന്നണി ശിഥിലമായ ബിജെപിക്ക് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ശക്തി കുറയുകയും, കോൺഗ്രസുമായുള്ള കൈകോർക്കലിലൂടെ നില മെച്ചപ്പെടുത്താൻ സാധ്യതയുള്ള സിപിഎം കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകകയും ചെയ്യാനാണു സാധ്യത. അങ്ങനെ വന്നാൽ മൂന്നാം മുന്നണിയായെത്തുന്ന തിപ്ര മോത പാർട്ടി–ഐപിഎഫ്ടി സഖ്യത്തിന്റെ നിലപാട് നിർണായകമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എട്ടു സീറ്റ് നേടിയിരുന്ന ഐപിഎഫ്ടി, മോത പാർട്ടിയുമായി ചേരുമ്പോൾ ഗോത്രവർഗ മേഖലയിലെ 20 സീറ്റുകളിൽ ഭൂരിപക്ഷവും നേടിക്കൂടായ്കയില്ല. 

എന്നാൽ ശേഷിച്ച 40 സീറ്റുകളിൽ സിപിഎം–ബിജെപി മുന്നണികൾ തമ്മിൽ തന്നെയാകും പോരാട്ടം. ഇവിടെ ബിജെപിക്ക് ഏതാനും സീറ്റ് നഷ്ടമാവുകയും അതിൽ വലിയ പങ്ക് സിപിഎം–കോൺഗ്രസ് സഖ്യം നേടുകയും ചെയ്താൽ ഇരുമുന്നണികളും ഏതാണ്ട് തുല്യ സീറ്റുകൾ നേടുകയും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യം ഉരുത്തിരിയുകയും ചെയ്യാം. ഐപിഎഫ്ടി–തിപ്ര മോത സഖ്യത്തിന് 12 സീറ്റുകളെങ്കിലും നേടാനായാൽ അവരാകും പിന്നെ, ത്രിപുര ആരു ഭരിക്കണമെന്നു നിശ്ചയിക്കുക. അത്തരമൊരു സാഹചര്യം ഉരുത്തിരിയാതിരിക്കാനാകും സിപിഎം തീർച്ചയായും താൽപര്യപ്പെടുക. അതുകൊണ്ടുതന്നെയാണ് കോൺഗ്രസുമായി ചേർന്ന് ഏതുവിധേനയും കേവലഭൂരിപക്ഷം നേടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് പാർട്ടി എത്തുന്നത്.

English Summary: What are the Reasons Behind CPM-Congress Alliance in Upcoming Tripura Legislative Assembly Elections?