ജമ്മു∙ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ പ്രസ്താവന തള്ളി രാഹുല്‍ ഗാന്ധി. സിങ്ങിന്റെ പരാമര്‍ശത്തോട് യോജിപ്പില്ലെന്നും ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജമ്മു∙ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ പ്രസ്താവന തള്ളി രാഹുല്‍ ഗാന്ധി. സിങ്ങിന്റെ പരാമര്‍ശത്തോട് യോജിപ്പില്ലെന്നും ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും രാഹുല്‍ പറഞ്ഞു. ദിഗ്‌വിജയ് സിങ്ങിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ല. വിഷയത്തില്‍ കോണ്‍ഗ്രസിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. സൈന്യം മികവുറ്റ തരത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. അതിന് തെളിവ് നല്‍കേണ്ട ആവശ്യമില്ല - രാഹുല്‍ ഗാന്ധി പറഞ്ഞു. 

ദിഗ്‌വിജയ് സിങ്, ഭാരത് ജോഡോ യാത്രയ്ക്കിടെ മിന്നലാക്രമണം സംബന്ധിച്ച് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വിശദീകരണം. പാക്കിസ്ഥാനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സംബന്ധിച്ച് സര്‍ക്കാര്‍ തെളിവു ഹാജരാക്കിയില്ലെന്നും കള്ളത്തരം പ്രചരിപ്പിക്കുകയാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞിരുന്നു. പുല്‍വായ ഭീകരാക്രമണ ഭീഷണിയുള്ള സ്ഥലമാണ്. അവിടെ എല്ലാ കാറുകളും പരിശോധിക്കാറുണ്ട്. എന്നാല്‍ തെറ്റായ ദിശയില്‍ വന്ന കാര്‍ മാത്രം പരിശോധിക്കാതിരുന്നത് എന്തുകൊണ്ടാണ്? തുടര്‍ന്നാണ് കൂട്ടിയിടി ഉണ്ടായതും നമ്മുടെ 40 ജവാന്മാര്‍ മരിച്ചത്. ഇതുസംബന്ധിച്ച് ഇതുവരെ സര്‍ക്കാര്‍ പാര്‍ലമെന്റിലോ പൊതുവായോ വിവരങ്ങളൊന്നും നല്‍കാന്‍ തയാറായിട്ടില്ല. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് അവര്‍ പറയുന്നുണ്ട്. ഇതുവരെ തെളിവുകളൊന്നും നല്‍കിയിട്ടില്ല. നുണകളുടെ കൂമ്പാരത്തിലാണ് അവര്‍ ഭരണം നടത്തുന്നതെന്നും  ഭാരത് ജോഡോ യാത്രയ്ക്കിടെ ദിഗ്‌വിജയ് സിങ് പറഞ്ഞിരുന്നു.

ADVERTISEMENT

മണിക്കൂറുകള്‍ക്കുള്ളില്‍ സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ സൈന്യത്തെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസ് ദേശവിരുദ്ധ നീക്കമാണു നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.

English Summary: No evidence of surgical strike; Rahul rejected Digvijay Singh's statement