വാഷിങ്ടൻ ∙ 2019ൽ പുൽവാമ ചാവേർ ആക്രമണത്തിനു മറുപടിയായി ഇന്ത്യ ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണം, ഇന്ത്യയെയും പാക്കിസ്ഥാനെയും ആണവ യുദ്ധത്തിന്റെ

വാഷിങ്ടൻ ∙ 2019ൽ പുൽവാമ ചാവേർ ആക്രമണത്തിനു മറുപടിയായി ഇന്ത്യ ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണം, ഇന്ത്യയെയും പാക്കിസ്ഥാനെയും ആണവ യുദ്ധത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ 2019ൽ പുൽവാമ ചാവേർ ആക്രമണത്തിനു മറുപടിയായി ഇന്ത്യ ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണം, ഇന്ത്യയെയും പാക്കിസ്ഥാനെയും ആണവ യുദ്ധത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ 2019ൽ പുൽവാമ ചാവേർ ആക്രമണത്തിനു മറുപടിയായി ഇന്ത്യ ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണം, ഇന്ത്യയെയും പാക്കിസ്ഥാനെയും ആണവ യുദ്ധത്തിന്റെ വക്കിലെത്തിച്ചതായി വെളിപ്പെടുത്തൽ. അക്കാലത്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മൈക്ക് പോംപെയോയുടെ പുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. യുഎസ് – ഉത്തരകൊറിയ ഉച്ചകോടിക്കായി വിയറ്റ്‌നാമിലെ ഹാനോയിയിലായിരുന്ന താൻ, അപകടം മണത്ത് അർധരാത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ വിളിച്ച് സംസാരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

ചൊവ്വാഴ്ച പുറത്തിറങ്ങിയ പോംപെയോയുടെ ‘നെവർ ഗിവ് ആൻ ഇഞ്ച്: ഫൈറ്റിങ് ഫോർ ദ അമേരിക്ക ഐ ലവ്’ എന്ന പുസ്തകത്തിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം ഓർത്തെടുത്തത്. 2019 ഫെബ്രുവരി 14ന് ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിൽ ജമ്മു– ശ്രീനഗർ ഹൈവേയിൽ ജയ്ഷെ മുഹമ്മദ് ചാവേർ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ നടത്തിയ ആക്രമണത്തിൽ 40 ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. സൈനിക ബസിലേക്ക് 100 കിലോഗ്രാം സ്ഫോടകവസ്തു നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു.

ADVERTISEMENT

ഇതിനുള്ള മറുപടിയായാണ് പാക്കിസ്ഥാനിൽ പറന്നുകയറി ഇന്ത്യൻ യുദ്ധ വിമാനങ്ങൾ ബോംബ് വർഷം നടത്തിയത്. 1000 കിലോ വീതമുള്ള ബോംബുകൾ വർഷിച്ച് 3 ഭീകരകേന്ദ്രങ്ങൾ തകർക്കുകയും ഒട്ടേറെ ഭീകരരെ വധിക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ  ബാലാക്കോട്ടിലുള്ള വൻ ഭീകര പരിശീലന കേന്ദ്രവും തകർത്തു. 12 മിറാഷ് വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഇതോടെ ഇന്ത്യയും പാക്കിസ്ഥാനും ആണവ യുദ്ധത്തിന്റെ വക്കിലെത്തിയെന്നാണ് പോംപെയോ പുസ്തകത്തിൽ എഴുതിയത്.

പ്രശ്ന പരിഹാരത്തിനായി ഇരു രാജ്യങ്ങളുമായും രാത്രിയിലുൾപ്പെടെ ചർച്ച നടത്തിയതായി പോംപെയോ പറയുന്നു. ‘2019 ഫെബ്രുവരിയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെ ഒരു ആണവ യുദ്ധത്തിന്റെ വക്കിലെത്തിയായി എത്ര പേർക്കറിയാം എന്നതിൽ എനിക്കു സംശയമുണ്ട്. എനിക്കും ഇക്കാര്യത്തിൽ കൃത്യമായ ധാരണയില്ല. പക്ഷേ, ആണവയുദ്ധം ആസന്നമായിരുന്നു എന്നത് തീർച്ച’ – പോംപെയോ കുറിച്ചു.

ADVERTISEMENT

‘വിയറ്റ്നാമിലെ ഹാനോയിയിലായിരുന്നു ഞാൻ. ആ രാത്രി എനിക്ക് മറക്കാനാകില്ല. ആണവായുധങ്ങളുമായി ബന്ധപ്പെട്ട് ഉത്തര കൊറിയയുമായി ചർച്ച നടത്തുന്ന സമയത്താണ് ഇന്ത്യയും പാക്കിസ്ഥാനും പോർവിളി നടത്തിയത്. പതിറ്റാണ്ടുകളായി കശ്മീർ വിഷയത്തിൽ തുടരുന്ന തർക്കത്തിന്റെ തുടർച്ചയായിരുന്നു ഇത്. ആ ആക്രമണത്തിൽ 40 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. അതിനു മറുപടിയായി ഇന്ത്യ, പാക്കിസ്ഥാനിൽ കയറി ഭീകരരെ ആക്രമിച്ചു. തുടർന്ന് പാക്കിസ്ഥാൻ സൈന്യം ഇന്ത്യയുടെ ഒരു യുദ്ധവിമാനം വെടിവച്ചിടുകയും ഇന്ത്യൻ പൈലറ്റിനെ പിടികൂടുകയും ചെയ്തു.

ഹാനോയിയിലായിരുന്ന ഞാൻ, അർധരാത്രി ഉണർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. പാക്കിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധത്തിന് തയാറെടുക്കുന്നുവെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അവർ. ഇന്ത്യ തിരിച്ചടിക്കാനുള്ള നീക്കങ്ങൾ സജീവമാക്കുമെന്ന് അവർ അറിയിച്ചു. ഇപ്പോൾ ഒന്നും ചെയ്യരുതെന്നും പ്രശ്നം പരിഹരിക്കാൻ കുറച്ചു സമയം നൽകണമെന്നും ഞാൻ ആവശ്യപ്പെട്ടു. ഹാനോയിയിൽ എനിക്കൊപ്പമുണ്ടായിരുന്ന അംബാസഡർ ജോൺ ബോൾട്ടനുമായി ചേർന്ന് ഞാൻ ജോലിയാരംഭിച്ചു.

ADVERTISEMENT

തുടർന്ന് പാക്കിസ്ഥാൻ സൈനിക തലവനായ ജനറൽ ബജ്‌വയുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രതിരോധമന്ത്രി പറഞ്ഞ കാര്യങ്ങൾ അറിയിച്ചു. അത് അസത്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മറുപക്ഷത്തുള്ളവർ ആണവായുധം സജ്ജീകരിക്കുന്നില്ലെന്ന് ഏറെ പണിപ്പെട്ടാണ് ഇന്ത്യയെയും പാക്കിസ്ഥാനെയും അന്ന് ബോധ്യപ്പെടുത്തിയത്’’– പോംപെയോ പുസ്തകത്തിൽ കുറിച്ചു. അതേസമയം, പോംപെയോയുടെ പുസ്തകത്തിലെ പരാമർശങ്ങളോട് കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English Summary: "Was Too Close": US Ex Top Official Claims On India-Pak Nuclear War Threat