എക്കാലത്തും രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് അകന്നു നിന്നതാണ് അനിൽ ആന്റണിയുടെ രാഷ്ട്രീയ നയം. പാർട്ടി ഒന്നിച്ചതിനു ശേഷം കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടുകളിൽ എ.കെ. ആന്റണിയാകട്ടെ ഒരിക്കലും വ്യതിചലിച്ചിട്ടില്ല. സംശുദ്ധമായ രാഷ്ട്രീയത്തിന് ഉടമയായ ആന്റണിക്ക് വ്യക്തമായ നിലപാടുകൾ എക്കാലത്തുമുണ്ട്. അതേ സമയം തന്റെ നിലപാട് പറയാൻ ആന്റണി മടിച്ചിട്ടില്ല. അനിൽ ആന്റണിയാകട്ടെ പിതാവിന്റെ മേൽവിലാസം രാഷ്ട്രീയ ഉയർച്ചയ്ക്കായി ഉപയോഗിച്ചിട്ടില്ലതാനും. കെപിസിസി പ്രസിഡന്റ് പരസ്യമായി നിലപാട് തള്ളിയതിനു പിന്നാലെ തന്റെ നിലപാട് വിശദീകരിച്ച് അനിൽ കത്തു നൽകിയിട്ടുണ്ട്. അതിനാൽ തന്നെ അനിലിന്റെ ട്വീറ്റും തുടർ സംഭവങ്ങളും ചർച്ചയാകുന്നു. അനിലിന്റെ രക്തത്തിൽ രാഷ്ട്രീയമുണ്ട്. എന്നാൽ രാഷ്ട്രീയത്തിന് അപ്പുറം പരന്നു കിടക്കുന്നതാണ് അനിലിന്റെ കർമ മേഖല. ഇതോടൊപ്പം മറു ചോദ്യങ്ങളും ഉയരുന്നു. അനിൽ രാഷ്ട്രീയം വിടുമോ ? ഇതുവരെ ഈ സംഭവത്തിൽ എ.കെ. ആന്റണി പ്രതികരിച്ചിട്ടുമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു കൊണ്ടാണ് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറും എഐസിസി സോഷ്യൽ മീഡിയ നാഷണൽ കൺവീനറുമായ അനിൽ ആന്റണിയുടെ ട്വീറ്റും രാജിയും. എഐസിസി വർക്കിങ് കമ്മിറ്റി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണിയുടെ മകനാണ് അനിൽ. ബിബിസി ഡോക്യുമെന്ററി സംബന്ധിച്ച് കോൺഗ്രസിന്റെ നിലപാടിൽ നിന്ന് വ്യതിചലിച്ച് അനിൽ ട്വീറ്റ് ചെയ്തതോടെ ഏവരുടെ മനസിലും ഉയരുന്ന ചോദ്യമുണ്ട്. എന്തുകൊണ്ടാകാം അത്തരം ട്വീറ്റ്. എക്കാലത്തും രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് അകന്നു നിന്നതാണ് അനിൽ ആന്റണിയുടെ രാഷ്ട്രീയ നയം. പാർട്ടി ഒന്നിച്ചതിനു ശേഷം കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടുകളിൽ എ.കെ. ആന്റണിയാകട്ടെ ഒരിക്കലും വ്യതിചലിച്ചിട്ടില്ല. സംശുദ്ധമായ രാഷ്ട്രീയത്തിന് ഉടമയായ ആന്റണിക്ക് വ്യക്തമായ നിലപാടുകൾ എക്കാലത്തുമുണ്ട്. അതേ സമയം തന്റെ നിലപാട് പറയാൻ ആന്റണി മടിച്ചിട്ടില്ല. അനിൽ ആന്റണിയാകട്ടെ പിതാവിന്റെ മേൽവിലാസം രാഷ്ട്രീയ ഉയർച്ചയ്ക്കായി ഉപയോഗിച്ചിട്ടില്ലതാനും. കെപിസിസി പ്രസിഡന്റ് പരസ്യമായി നിലപാട് തള്ളിയതിനു പിന്നാലെ തന്റെ നിലപാട് വിശദീകരിച്ച് അനിൽ കത്തു നൽകിയിട്ടുണ്ട്. അതിനാൽ തന്നെ അനിലിന്റെ ട്വീറ്റും തുടർ സംഭവങ്ങളും ചർച്ചയാകുന്നു. അനിലിന്റെ രക്തത്തിൽ രാഷ്ട്രീയമുണ്ട്. എന്നാൽ രാഷ്ട്രീയത്തിന് അപ്പുറം പരന്നു കിടക്കുന്നതാണ് അനിലിന്റെ കർമ മേഖല. ഇതോടൊപ്പം മറു ചോദ്യങ്ങളും ഉയരുന്നു. അനിൽ രാഷ്ട്രീയം വിടുമോ ? ഇതുവരെ ഈ സംഭവത്തിൽ എ.കെ. ആന്റണി പ്രതികരിച്ചിട്ടുമില്ല. 

∙ കോൺഗ്രസിന്റെ ഡിജിറ്റൽ പോർമുഖം, മുഖ്യധാരയിൽ നിന്ന് എന്നും അകന്ന് 

ADVERTISEMENT

രാഷ്ട്രീയത്തെക്കാൾ ടെക് ലോകവുമായി കൂടുതൽ ചേർന്നു നിൽക്കുന്നതാണ് അനിൽ ആന്റണിയുടെ ലോകം. അവിടെ എ.കെ. ആന്റണിയുടെ മകനെന്ന വിലാസം ആവശ്യവുമില്ല. ഏറ്റവുമൊടുവിൽ മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിന്റെ (എംഎസ്‌സി) ഭാഗമായുള്ള മ്യൂണിക് യങ് ലീഡേഴ്സ്(എംവൈഎൽ) സമ്മേളനത്തിൽ ഭാഗമാകാൻ അവസരം ലഭിച്ചതും ഡിജിറ്റൽ രംഗത്തെ സംഭാവനകളുടെ പേരിലാണ്. കോൺഗ്രസിന്റെ ഡിജിറ്റൽ വാർ റൂമുകളുടെ ഉൾപ്പെടെ ചുമതല വഹിച്ചിരുന്ന അനിൽ ആന്റണി രാഷ്ട്രീയത്തിൽ സജീവമാകുമെന്നും മത്സരരംഗത്തു വരുമെന്നും പലപ്പോഴായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അപ്പോഴെല്ലാം അതു നിഷേധിച്ച് അനിൽ തന്നെ രംഗത്തെത്തുകയും ചെയ്തു. ഒടുവിൽ വളരെ അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ കോൺഗ്രസിന്റെ ഔദ്യോഗിക പദവികളിൽ നിന്നുള്ള രാജിയും. 

∙ സ്റ്റാർട്ടപ് താരം, ടെക് കമ്പനികളുടെ ഉപദേശകൻ 

രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകൾക്കായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിക്കാൻ ഡൽഹി കേരള ഹൗസിൽനിന്നു പുറപ്പെട്ട എ.കെ.ആന്റണി. ചിത്രം: ജെ.സുരേഷ് ∙ മനോരമ

2003ൽ സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 1122–ാം റാങ്കാണു അനിൽ ആന്റണി നേടിയത്. അന്നു സംസ്ഥാനത്തെ എൻജിനീയറിങ് മെറിറ്റ് ക്വോട്ടയിൽ ആകെയുണ്ടായിരുന്നതു 16974 സീറ്റ്. എൻജിനീയറിങ് ആറാം സെമസ്റ്റർ പഠിക്കുന്ന ഘട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം ചേർന്നു രൂപം നൽകിയ ടോർക്ക് (പിന്നീടു മോബ്മീ) എന്ന കമ്പനിയാണു കേരളത്തിലെ സ്റ്റാർട്ടപ് കുതിപ്പിന് കരുത്തായി മാറിയതെന്നു പറയാം. ടോർക്കിൽനിന്നു വിട്ടശേഷം അനിൽ ഉപരിപഠനത്തിനു തിരഞ്ഞെടുത്തതു യുഎസിലെ പ്രശസ്തമായ സ്റ്റാൻഫഡ് സർവകലാശാല. 

സിസ്കോ സിസ്റ്റംസ്, ഗ്രാന്റ് ടൊറന്റോൺ തുടങ്ങിയ എംഎൻസികളിൽ ഇതിനിടെ ജോലി ചെയ്തു. സിലിക്കൺ വാലി കേന്ദ്രമായി പ്രവർത്തിക്കുന്ന സെമി കണ്ടക്റ്റർ സ്റ്റാർട്ടപ്  ബീസീം കമ്യൂണിക്കേഷൻസിലും പ്രവർത്തിച്ചു. സിലിക്കൺ വാലി കേന്ദ്രമായ ബ്ലോക്ക്ചെയിൻ പ്ലാറ്റ്ഫോം കാസ്പർ ലാബ്സ്, ക്ലൗഡ് കംപ്യൂട്ടിങ് സൊലൂഷൻ കമ്പനി ജിഎസ്ടിഐ ടെക്നോളജീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉപദേശകൻ, പൈതിയ ഡെറ്റ എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടർ പദവികളും ഇടക്കാലത്തു വഹിച്ചുവെന്നു ഓസ്ട്രേലിയ–ഇന്ത്യ യൂത്ത് ഡയലോഗ് (എഐവൈഡി) വെബ്സൈറ്റിലെ അനിലിന്റെ പ്രൊഫൈലിൽ പറയുന്നു. 

ADVERTISEMENT

∙ തുടക്കം വിദ്യാർഥി രാഷ്ട്രീയത്തിൽ, എസ്എഫ്ഐയുടെ എതിരാളി 

ഭാരത് ജോഡോ യാത്ര കശ്മീരിൽ എത്തിയപ്പോൾ. Image.@INCIndia

കോളജ് കാലത്തു വിദ്യാർഥി രാഷ്ട്രീയത്തിലുമുണ്ടായിരുന്നു അനിൽ ആന്റണി. പക്ഷേ, അതു കോൺഗ്രസ്, കെഎസ്‌യു ലേബലിൽ ആയിരുന്നില്ലെന്നു മാത്രം. കോളജ് ഓഫ് എൻജിനീയറിങ്ങിൽ എസ്‌എഫ്ഐക്കെതിരെ മറ്റു സംഘടനകൾ ചേർന്നു രൂപം നൽകിയ വോയ്സ് ഓഫ് കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ(വിഒസി) കീഴിൽ അനിൽ ആന്റണി  യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു, 2007ൽ. മാഗസിൻ എഡിറ്റർ സ്ഥാനത്തേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇടക്കാലത്തു പിതാവ് എ.കെ. ആന്റണിക്കു വേണ്ടി പ്രചാരണരംഗത്തു സജീവമായെങ്കിലും കോൺഗ്രസ് രാഷ്ട്രീയത്തിൽ അനിലിന്റെ പേരു സജീവമായി കേട്ടതു 2017ലാണ്. അന്നു ഗുജറാത്ത്, കർണാടക, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ഡിജിറ്റൽ ക്യാംപെയ്ന്റെ ചുമതല അനിൽ ആന്റണിയുടെയും  സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലിന്റെയും ചുമലിലെത്തി. ഫൈസലിനുമുണ്ട് യുഎസ് ബന്ധം. ഹാർവഡ് എംബിഎ ബിരുദധാരി. ആർട്ടിഫിഷൻ ഇന്റലിജൻസിന്റെ(എഐ) ഉൾപ്പെടെ സാങ്കേതിക വിദ്യകൾ പരീക്ഷിച്ച ഇവരുടെ ഡിജിറ്റൽ ക്യാംപയിൻ അന്നു ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ തുടർച്ചയായാണു 2019ൽ അനിൽ ആന്റണി കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിതനാകുന്നത്. 

അനിലിന്റെ നേതൃത്വത്തിലുള്ള നവോത്ഥാൻ ഫൗണ്ടേഷൻ കേരളത്തിലെ പ്രളയകാലത്ത് ഏറെ സഹായങ്ങളുമായി സജീവമായിരുന്നു. ഫൈസൽ പട്ടേലിന്റെ എച്ച്എംപി ഫൗണ്ടേഷനുമായി ചേർന്നു മരുന്നുകളും  പ്രിയ ദത്തിന്റെ  നർഗീസ് ഫൗണ്ടേഷനുമായി ചേർന്നു സ്കൂൾ കുട്ടികൾക്കുള്ള കിറ്റുകളും പലയിടത്തുമായി വിതരണം ചെയ്തിരുന്നു. 

∙ വിമർശനം ശക്തം, മക്കൾ രാഷ്ട്രീയവും ചർച്ചയിൽ 

ചാണ്ടി ഉമ്മൻ (Photo: Facebook, @chandyoommen)
ADVERTISEMENT

അനിലിനെതിരെ വിമർശനവുമായെത്തിയവരിൽ യുവാക്കൾ മാത്രമല്ലെന്നതും ശ്രദ്ധേയം. മുതിർന്ന നേതാവും  എഐസിസി  മാധ്യമവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിയുമായ ജയ്റാം രമേശ്, അനിലിന്റെ പേരു പറയാതെ നടത്തിയ ട്വീറ്റ് ഏറെ ചർച്ചയായതും വെറുതെയല്ല. ‘ഒരേ സംസ്ഥാനത്തു നിന്നുള്ള  രണ്ടു മുഖ്യമന്ത്രിമാരുടെ രണ്ടു ആൺമക്കളുടെ കഥ. ഒരാൾ ഭാരത് ജോഡോ യാത്രയിൽ ക്ഷീണമറിയാതെ പങ്കെടുക്കുന്നു, ഭൂരിഭാഗവും നഗ്നപാദനായി. മറ്റൊരാൾ പാർട്ടിയോടും യാത്രയോടുമുള്ള തന്റെ കടമകൾ അവഗണിച്ചുകൊണ്ടു പുറത്തുവന്നിരിക്കുന്നു’ 

ആ മക്കൾ ആരെന്നു ട്വിറ്റിൽ  നേരിട്ടു പരാമർശിച്ചിട്ടില്ല. എന്നാൽ ഇതിനു മറുപടിയായി ലഭിച്ചിരിക്കുന്ന ട്വീറ്റുകളിൽ  ഉമ്മൻ ചാണ്ടിയുടെ മകൻ  ചാണ്ടി ഉമ്മൻ  ജോഡോ യാത്രയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പലരും പങ്കുവച്ചിട്ടുണ്ട്. അനിൽ ആന്റണി പാർട്ടിയിൽ നടത്തിയ ഇടപെടലുകളും സംഭാവനകളും വരും ദിവസങ്ങളിൽ ചർച്ചയാകുമെന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്. അതേസമയം രാഷ്ട്രീയത്തിനപ്പുറത്തു പുതിയ ഉയരങ്ങൾ അനിൽ ലക്ഷ്യമിടുന്നുണ്ടാകുമെന്നും അതിനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടെന്നും  ടെക് ലോകത്ത് അദ്ദേഹവുമായി ബന്ധം പുലർത്തുന്നവരും പറയുന്നു. 

∙ അനിൽ രാഷ്ട്രീയം വിടുമോ, ഡിജിറ്റൽ മേഖലയിലേക്ക് മടങ്ങുമോ 

ശശി തരൂരും അനിൽ ആന്റണിയും. Image . Facebook/@antonyanilk

കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പിന്നണിയിൽ തുടരുമ്പോഴും  പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ പോലും അനിലിനെ കാണാറില്ലായിരുന്നുവെന്നു മുൻനിരയിലുള്ള  ചില പ്രവർത്തർ വിമർശിക്കുന്നു. ഔദ്യോഗിക പദവികൾ ഒഴിഞ്ഞ ശേഷം  കേരളത്തിലെ മുൻനിര കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതികരണങ്ങളും ഇതു സാധൂകരിക്കുന്നു. ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ വ്യക്തിയുടെ  ഔദ്യോഗിക ട്വിറ്റർ പേജുകളിൽ ഉൾപ്പെടെ പാർട്ടി പരിപാടികളുടെ  വിവരങ്ങൾ വല്ലപ്പോഴും മാത്രമാണു പ്രത്യക്ഷപ്പെട്ടിരുന്നതെന്നുള്ള വിമർശങ്ങളും  പലരും ഉയർത്തിക്കഴിഞ്ഞു. രാഷ്ട്രീയത്തിൽ അനിലിന്റെ ഭാവി എന്താകുമെന്ന് വ്യക്തമല്ലെങ്കിലും ഡിജിറ്റൽ, ടെക് ലോകത്തെ ഇടപെടലുകളുമായി അനിൽ ഇവിടെ സജീവമായി ഉണ്ടാകുമെന്നുറപ്പാണെന്ന് ടെക് ലോകത്തെ അദ്ദേഹത്തിന്റെ ചില പരിചയക്കാരും പ്രതികരിക്കുന്നു. 

English Summary: Anil Antony resignation and Political implications