പാലക്കാട്∙ മണ്ണാർക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. മരണകാരണം കണ്ടെത്താൻ മണ്ണാർക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. ഇതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ മണ്ണാർക്കാട്ടേക്ക് കൊണ്ടുപോയി. ഇന്നു പുലർച്ചെ രണ്ടുമണിയോടെ കുടുങ്ങിയ പുലി അഞ്ചുമണിക്കൂറിനുശേഷമാണ് ചത്തത്. ഹൃദയാഘാതമെന്നാണ് പ്രാഥമിക വിവരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ മണ്ണാർക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിയുടെ മരണകാരണം ‘ക്യാപ്ച്ചർ മോയപ്പതി’എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടത്.  ആറ് മണിക്കൂറോളം കൂട്ടിലെ വലയിൽ കാൽ കുടുങ്ങി പുലി തൂങ്ങിക്കിടന്നു. ആ അവസ്ഥയിൽ ആന്തരിക അവയവങ്ങൾക്ക് രക്തസ്രാവമുണ്ടായി. തുടർന്നായിരുന്നു ഹൃദയസ്തംഭനം. നാലു വയസ്സുള്ള ആൺപുലിയാണ് ചത്തതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി. (Screengrab: Manorama News)

കുന്തിപ്പാടം പൂവത്താനി സ്വദേശി ഫിലിപ്പിന്റെ വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിയെ കൂട്ടിൽ കണ്ടത്. കൂട്ടിൽ നൂറോളം കോഴികളുണ്ടായിരുന്നു. കോഴിക്കൂട് തകർത്ത് പുറത്തുകടക്കാനുള്ള ശ്രമം പുലി നടത്തി. ഇതിനിടെ, കൂട്ടിലെ ഇരുമ്പഴിക്കുള്ളിൽ കുടുങ്ങി പുലിയുടെ ഒരു കാലിന് പരുക്കേറ്റിരുന്നു.  പുലിയെ മയക്കുവെടിവച്ച് പിടികൂടാനായിരുന്നു നീക്കം. ഇതിനായി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.  ഡോ. അരുൺ സഖറിയ സ്ഥലത്ത് എത്തിയ ശേഷം മയക്കുവെടിവയ്ക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് പുലി ചത്തത്.

പുലി കുടുങ്ങിയ കോഴിക്കൂട് വനംവകുപ്പ് ഉദ്യോഗസ്ഥർ മറച്ചപ്പോൾ.
ADVERTISEMENT

English Summary: Leopard found trapped inside chicken coop in Palakkad