പ്രണബ് മുഖർജിയോട് വഴിയിൽ കാത്തു നിന്ന് കുശലം പറയാനോ അഭിവാദ്യം ചെയ്യാൻ പോലുമോ പലരും മടിക്കും. സഭയ്ക്കുള്ളിൽ കയറിക്കഴിഞ്ഞാൽ ആവശ്യമുള്ള കുറിപ്പുകളിലൂടെ കണ്ണോടിക്കൽ. അടുത്ത് വന്ന് ആശംസ നേരാൻ ‘ധൈര്യപ്പെടുന്ന’ മുതിർന്ന നേതാക്കളോട് കുശലം. ഇത്തരത്തിൽ ധനമന്ത്രിമാർക്ക് പലർക്കും വിശിഷ്ടമായ പല ശീലങ്ങളുമുണ്ട്. നിർമല സീതാരാമൻ തന്റെ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഏറ്റവുമധികം കൂടുതൽ ബജറ്റ് അവതരിപ്പിക്കുന്ന ആറാമത്തെ സ്ഥാനത്തെത്തും അവർ. ബജറ്റ് ദിനം പാർലമെന്റിന് ഉൽസവ ദിനമാണ്. അതു പോലെ ബജറ്റ് അവതരണത്തിലും ഏറെ കൗതുകങ്ങളുണ്ട്. അവ പരിചയപ്പെടാം.

പ്രണബ് മുഖർജിയോട് വഴിയിൽ കാത്തു നിന്ന് കുശലം പറയാനോ അഭിവാദ്യം ചെയ്യാൻ പോലുമോ പലരും മടിക്കും. സഭയ്ക്കുള്ളിൽ കയറിക്കഴിഞ്ഞാൽ ആവശ്യമുള്ള കുറിപ്പുകളിലൂടെ കണ്ണോടിക്കൽ. അടുത്ത് വന്ന് ആശംസ നേരാൻ ‘ധൈര്യപ്പെടുന്ന’ മുതിർന്ന നേതാക്കളോട് കുശലം. ഇത്തരത്തിൽ ധനമന്ത്രിമാർക്ക് പലർക്കും വിശിഷ്ടമായ പല ശീലങ്ങളുമുണ്ട്. നിർമല സീതാരാമൻ തന്റെ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഏറ്റവുമധികം കൂടുതൽ ബജറ്റ് അവതരിപ്പിക്കുന്ന ആറാമത്തെ സ്ഥാനത്തെത്തും അവർ. ബജറ്റ് ദിനം പാർലമെന്റിന് ഉൽസവ ദിനമാണ്. അതു പോലെ ബജറ്റ് അവതരണത്തിലും ഏറെ കൗതുകങ്ങളുണ്ട്. അവ പരിചയപ്പെടാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണബ് മുഖർജിയോട് വഴിയിൽ കാത്തു നിന്ന് കുശലം പറയാനോ അഭിവാദ്യം ചെയ്യാൻ പോലുമോ പലരും മടിക്കും. സഭയ്ക്കുള്ളിൽ കയറിക്കഴിഞ്ഞാൽ ആവശ്യമുള്ള കുറിപ്പുകളിലൂടെ കണ്ണോടിക്കൽ. അടുത്ത് വന്ന് ആശംസ നേരാൻ ‘ധൈര്യപ്പെടുന്ന’ മുതിർന്ന നേതാക്കളോട് കുശലം. ഇത്തരത്തിൽ ധനമന്ത്രിമാർക്ക് പലർക്കും വിശിഷ്ടമായ പല ശീലങ്ങളുമുണ്ട്. നിർമല സീതാരാമൻ തന്റെ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഏറ്റവുമധികം കൂടുതൽ ബജറ്റ് അവതരിപ്പിക്കുന്ന ആറാമത്തെ സ്ഥാനത്തെത്തും അവർ. ബജറ്റ് ദിനം പാർലമെന്റിന് ഉൽസവ ദിനമാണ്. അതു പോലെ ബജറ്റ് അവതരണത്തിലും ഏറെ കൗതുകങ്ങളുണ്ട്. അവ പരിചയപ്പെടാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബജറ്റ് ആണെങ്കിലും അല്ലെങ്കിലും പ്രണബ് മുഖർജിയുടെ മുഖത്ത് ഗൗരവം പതിവുപോലെയായിരിക്കും. എന്നാൽ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം പാർലമെന്റിന്റെ പ്രധാന കവാടത്തിൽ വന്നിറങ്ങി മാധ്യമങ്ങൾക്കു മുന്നിൽ പോസ് ചെയ്യുമ്പോൾ ആ മുഖത്ത് അപൂർവമായ ഒരു മന്ദഹാസം വിരിയും. ഒപ്പം, ബജറ്റ് ഉൾക്കൊള്ളിച്ചിട്ടുള്ള തവിട്ടോ നേർത്ത ചുവന്നതോ ആയ ബ്രീഫ്കേസും അദ്ദേഹം ഉയർത്തിക്കാട്ടും. ശേഷം പതിവ് ഗൗരവത്തോടെ പാർലമെന്റിനകത്തേക്ക്. തലകുനിച്ച് ആലോചനാമഗ്നനായി കൈകൾ പിന്നിൽ കെട്ടിയാണ് പതിവായി നടക്കാറുള്ളതെങ്കില്‍ അന്ന് വലംകൈയിലുള്ള ബ്രീഫ്കേസുമായി അൽപ്പം വേഗം കുറച്ചായിരിക്കും നടപ്പ്. പ്രണബ് മുഖർജിയോട് വഴിയിൽ കാത്തു നിന്ന് കുശലം പറയാനോ അഭിവാദ്യം ചെയ്യാൻ പോലുമോ പലരും മടിക്കും. സഭയ്ക്കുള്ളിൽ കയറിക്കഴിഞ്ഞാൽ ആവശ്യമുള്ള കുറിപ്പുകളിലൂടെ കണ്ണോടിക്കൽ. അടുത്ത് വന്ന് ആശംസ നേരാൻ ‘ധൈര്യപ്പെടുന്ന’ മുതിർന്ന നേതാക്കളോട് കുശലം. ഇത്തരത്തിൽ ധനമന്ത്രിമാർക്ക് പലർക്കും വിശിഷ്ടമായ പല ശീലങ്ങളുമുണ്ട്. നിർമല സീതാരാമൻ തന്റെ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഏറ്റവുമധികം കൂടുതൽ ബജറ്റ് അവതരിപ്പിക്കുന്ന ആറാമത്തെ സ്ഥാനത്തെത്തും അവർ. ബജറ്റ് ദിനം പാർലമെന്റിന് ഉൽസവ ദിനമാണ്. അതു പോലെ ബജറ്റ് അവതരണത്തിലും ഏറെ കൗതുകങ്ങളുണ്ട്. അവ പരിചയപ്പെടാം. 

2021ൽ ബജറ്റ് അവതരണത്തിനെത്തുന്ന നിർമല സീതാരാമൻ. ചിത്രം: Sajjad HUSSAIN / AFP

∙ സന്ദർശകർക്കും കാണാം ബജറ്റ് 

ADVERTISEMENT

ബജറ്റ്  ദിവസം പാര്‍‌ലമെന്റ് മന്ദിരം പതിവിലേറെ തിരക്കിലായിരിക്കും. വ്യവസായ ലോകത്തെ അപൂർവം പ്രമുഖരും ലോക്സഭാംഗങ്ങളുടെ കുടുംബാംഗങ്ങളും ലോക്സഭാ ഗാലറിയിൽ അവർക്കായി തിരിച്ചിട്ടുള്ള ഭാഗത്തുണ്ടാകും. പ്രസ് ഗാലറി മാധ്യമ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരിക്കും. ബജറ്റ് അവതരണം നടക്കുന്നത് ലോക്സഭയിൽ ആയതിനാൽ രാജ്യസഭാംഗങ്ങളും 11 മണിയോടെ ലോക്സഭയിൽ അവർക്കായി തിരിച്ചിട്ടുള്ള ഗാലറിയിൽ ഉണ്ടാവും. പാർലമെന്റും സഭാ നടപടികളും കാണാൻ ഡൽഹിക്ക് പുറത്തുനിന്നെത്തുന്നവരും സഭയിൽ സന്ദർശകർക്കായി തിരിച്ചിട്ടയിടത്തുണ്ടാകും. 

∙ ബജറ്റ് ദിവസം താരം ധനമന്ത്രി, നോട്ടം പെട്ടിയിൽ 

ബജറ്റ് അവതരിപ്പിക്കുന്ന കേന്ദ്ര ധനമന്ത്രി എത്തുന്നതിനു മുൻപുതന്നെ ലോക്സഭ നിറഞ്ഞിരിക്കും. അതുവരെ സഭയിൽ അധികം ഹാജർ വയ്ക്കാത്തവർ പോലും ബജറ്റ് ദിവസമുണ്ടാകും. സാധാരണ 11 മണിക്ക് ആരംഭിക്കുന്ന പാർലമെന്റ് നടപടികളുടെ തുടക്കത്തിൽ ചോദ്യോത്തര വേളയാണെങ്കിൽ, ബജറ്റ് ദിവസം ലോക്സഭയിൽ അതുണ്ടാവില്ല. പകരം നേരിട്ട് ബജറ്റ് അവതരണത്തിലേക്ക് കടക്കുകയാണ് ചെയ്യുക. 10.45 ആകുമ്പോഴേക്കും കേന്ദ്ര ധനമന്ത്രി പാർലമെന്റ് മന്ദിരത്തിന്റെ പ്രധാന കവാടത്തിലെത്തും. കൂടെ ധനസഹമന്ത്രിമാരും മന്ത്രാലയത്തിലെ ഉപദേശകരും ഉദ്യോഗസ്ഥവൃന്ദവും. മാധ്യമങ്ങൾക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത്, ചെറിയ കുശല പ്രശ്നങ്ങൾക്കു ശേഷം സഭയിലേക്ക്. കൈയിൽ ബജറ്റ് സൂക്ഷിച്ചിട്ടുള്ള പെട്ടി. ധനമന്ത്രി എത്തി വൈകാതെ 11 മണിക്ക് തൊട്ടു മുൻപായി പ്രധാനമന്ത്രിയും സഭയിലെത്തും. 11 അടിക്കുന്നതോടെ സ്പീക്കറുടെ ആഗമനം വിളിച്ചോതും. അഭിവാദ്യത്തിനു ശേഷം സ്പീക്കർ ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രിയെ ക്ഷണിക്കും. ഭരണപക്ഷത്തിന്റെ നീണ്ട കൈയടിയോടെ ബജറ്റ് അവതരണം തുടങ്ങുകയായി. 

2013ലെ ബജറ്റ് അവതരണത്തിനെത്തുന്ന പി.ചിദംബരം. ചിത്രം: PRAKASH SINGH / AFP

∙ ബജറ്റ് വായിക്കുമ്പോൾ വെള്ളം കുടിക്കുന്ന ധനമന്ത്രി

ADVERTISEMENT

സാധാരണ ഗതിയിൽ ബജറ്റ് അവതരണം പ്രതിപക്ഷാംഗങ്ങൾ തടസ്സപ്പെടുത്താറില്ല. ഇടയ്ക്ക് തങ്ങൾക്ക് താൽപര്യമുള്ള വിഷയങ്ങൾ കേൾക്കുമ്പോഴോ, എതിർപ്പുള്ളവ പ്രഖ്യാപിക്കുമ്പോഴോ എന്തെങ്കിലുമൊരു വാക്ക് വിളിച്ചു പറയും. അത്തരം കാര്യങ്ങൾ ആരും ഗൗനിക്കാറില്ല. തങ്ങൾ ആഗ്രഹിച്ചിരുന്നതോ പ്രതീക്ഷിച്ചിരുന്നതോ ആയവ കേൾക്കുമ്പോൾ ഡെസ്കിലടിച്ച് നീണ്ട അഭിനന്ദനം. ഇടയ്ക്കിടെ ധനമന്ത്രിയുടെ വെള്ളം കുടിക്കായി ഏതാനും സെക്കൻഡ് നീളുന്ന ഇടവേള. ബജറ്റ് അവതരണം തീരുന്നതോടെ ചിലയിടത്ത് സന്തോഷവും ചില ഭാഗങ്ങളിൽ അമർഷവും അണ പൊട്ടും. ബഹളങ്ങൾക്കിടയിൽ താൻ ബജറ്റ് അവതരിപ്പിച്ച് പാർലമെന്റിൽ‌ സമർപ്പിച്ചതായി ധനമന്ത്രി അറിയിക്കുന്നതോടെ ലോക്സഭയിലെ ബജറ്റ് അവതരണത്തിന് സമാപനമാകും. ശേഷം അംഗങ്ങൾ തമ്മിൽ കുശലപ്രശ്നങ്ങൾ, ധനമന്ത്രിയെയും പ്രധാനമന്ത്രിയെയും അഭിനന്ദിക്കൽ തുടങ്ങിയ അനൗപചാരിക കാര്യങ്ങൾ. പ്രതിപക്ഷാംഗങ്ങൾ ഭരണപക്ഷത്തേക്കും അതുപോലെ തിരിച്ചും ചെല്ലുന്നതും കുശലം പറയുന്നതുെമാക്കെ ഈ സമയത്തെ കാഴ്ചകൾ. 

2017ൽ ബജറ്റ് അവതരിപ്പിക്കാനെത്തുന്ന അരുൺ ജയ്റ്റ്‌ലി. ചിത്രം: PRAKASH SINGH/ AFP

∙ ഓരോ വർഷവും നിറം മാറുന്ന ബജറ്റ് പെട്ടി 

2004 മുതൽ 2014 വരെ യുപിഎ സർക്കാർ അധികാരത്തിലിരുന്ന കാലത്ത് പി. ചിദംബരവും പ്രണബ് മുഖർജിയുമായിരുന്നു ബജറ്റുകൾ അവതരിപ്പിച്ചത്. പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ധനമന്ത്രിയുടെ ചുമതല ഇടയ്ക്ക് വഹിച്ചിരുന്നുവെങ്കിലും ആ സമയത്ത് ബജറ്റ് അവതരിപ്പിച്ചിട്ടില്ല. എന്നാൽ അദ്ദേഹം ധനമന്ത്രിയായിരുന്ന കാലയളവിൽ ആറ് ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. കാവിയോട് അടുത്തു നിൽക്കുന്ന ചുവന്ന നിറമുള്ള സ്യൂട്ട്കേസിലായിരുന്നു ചിദംബരം പാർലമെന്റിലേക്ക് ബജറ്റ് കൊണ്ടുവന്നത്. പ്രണബ് മുഖർജി ആയപ്പോൾ അത് ഇരുണ്ട നിറമുള്ള സ്യൂട്ട്കേസായി. എല്ലാ വർഷവും നിറത്തിൽ ചെറിയ മാറ്റങ്ങളും ഉണ്ടായിരുന്നു. 

∙ ബജറ്റ് രാവിലെയാക്കി യശ്വന്ത് സിൻഹ 

ADVERTISEMENT

നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന 2014 മുതൽ അരുൺ ജയ്റ്റ്ലി ആയിരുന്നു ധനമന്ത്രി. അദ്ദേഹവും വിവിധ വർഷങ്ങളിൽ പല നിറത്തിലുള്ള സ്യൂട്ട്കേസുകളിലായിരുന്നു ബജറ്റ് കൊണ്ടുവന്നത്. ഒരുതവണ സ്യൂട്ട്കേസിനു പകരം ഇരുണ്ട ബാഗ് ഇടംപിടിച്ചു. ബജറ്റ് ഇന്നു കാണുന്ന രീതിയിലേക്ക് മാറ്റിയതും ജയ്റ്റ്ലിയുടെ സമയത്താണ്. അതുവരെ ഫെബ്രുവരി 28ന് അല്ലെങ്കിൽ മാസത്തിന്റെ അവസാന ദിവസം ആയിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. ഫെബ്രുവരി 26ന് റെയിൽവേ ബജറ്റും 27ന് സാമ്പത്തിക സർവേയും അടുത്ത ദിവസം ബജറ്റും എന്നതായിരുന്നു ശീലം. എന്നാൽ 2017 മുതൽ റെയിൽവേ ബജറ്റ് ഇല്ലാതായി. റെയിൽവേ ബജറ്റ് കൂടി ജയ്റ്റ്ലി പൊതു ബജറ്റിനൊപ്പം ചേർത്ത് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചു തുടങ്ങി. ബജറ്റ് അവതരണത്തിന്റെ സമയത്തിനുമുണ്ട് ഒരു ചരിത്രം. 1999 വരെ ബ്രിട്ടിഷ് പാരമ്പര്യമനുസരിച്ച് വൈകിട്ട് അഞ്ചു മണിക്കായിരുന്നു ബജറ്റ് അവതരണമെങ്കില്‍ ആ വർഷം ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹയാണ് ഇത് 11 മണിക്കാക്കിയത്. 

2000ത്തിൽ ബജറ്റ് അവതരണത്തിനെത്തുന്ന യശ്വന്ത് സിൻഹ. ചിത്രം: JOHN MACDOUGALL/ AFP

∙ നിർമല വന്നു, ബജറ്റ് ലെഡ‍്ജറിൽ വന്നു 

2019–ല്‍ രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് നിർമല സീതാരാമൻ ധനമന്ത്രിയാകുന്നത്. 2019 മധ്യത്തിൽ തന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോൾതന്നെ അവർ ബജറ്റ് ശീലങ്ങളിൽ മാറ്റം വരുത്തിത്തുടങ്ങി. തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിലൊന്നിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ അവർ സന്ദർശിച്ചിരുന്നു. സ്യൂട്ട്കേസിനും ബാഗിനും പകരം ദേശീയ ചിഹ്നം പതിച്ച ചുവന്ന നിറത്തിലുള്ള തുണിപോലുള്ള ബാഗ് (ലെഡ്ജർ) അവതരിപ്പിച്ചതായിരുന്നു നിർമല കൊണ്ടുവന്ന മറ്റൊരു മാറ്റം. അതിലായിരുന്നു നിർമല സീതാരാമൻ ബജറ്റ് രേഖകൾ കൊണ്ടുവന്നത്. ബ്രിട്ടിഷ് കൊളോണിയൽ സംസ്കാരത്തിനു പകരം ഇന്ത്യൻ പാരമ്പര്യത്തിലേക്ക് മാറിയതു കൊണ്ടാണ് ഈ മാറ്റമെന്ന് ധനമന്ത്രാലയത്തിലെ ഉന്നതർ വ്യക്തമാക്കുകയും ചെയ്തു. 2020 ഫെബ്രുവരിയിലും ഇതേ രൂപത്തിലുള്ള സഞ്ചിയില്‍ തന്നെയായിരുന്നു ബജറ്റ് രേഖകൾ കൊണ്ടുവന്നത്. 

∙ കോവിഡ് വന്നു, ബജറ്റ് ഡിജിറ്റലായി 

ധനമന്ത്രി നിർമലാ സീതാരാമൻ. (ചിത്രം: എഎൻഐ, ട്വിറ്റർ)

എന്നാൽ 2021 ഒരു നിർണായക വർഷമായിരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യം അടച്ചിട്ട ശേഷം തുറന്ന സമയം. ആളുകൾ തമ്മിൽ സമ്പർക്കം കാര്യമായി കുറയ്ക്കാനുമൊക്കെ ഉദ്ദേശിച്ചുള്ളതായിരുന്നു ആ വർഷത്തെ ബജറ്റ്. കോവിഡ് പ്രതിരോധത്തിന്റെ കൂടി ഭാഗമായി അത്തവണയാണ് ആദ്യമായി പേപ്പർരഹിത ബജറ്റ് അവതരിപ്പിച്ചത്. അന്നു മുതൽ ഡിജിറ്റൽ ഉപകരണത്തിലാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. മൂന്നാം തവണയാണ് നിർമല സീതാരാമൻ ‍‘‍ഡിജിറ്റൽ ബജറ്റ്’ അവതരിപ്പിക്കുന്നത്.

∙ മാരത്തൺ ബജറ്റ്, നിർമലയ്ക്ക് സ്വന്തം 

ബജറ്റ് അനുബന്ധ രേഖകൾ പാർലമെന്റിൽ പരിശോധിക്കുന്നു. ചിത്രം: Money SHARMA/ AFP

ഏറ്റവും നീളം കൂടിയ ബജറ്റ് പ്രസംഗമെന്ന ഇന്ത്യൻ റെക്കോർഡിനും നിർമല സീതാരാമനാണ് ഉടമ. 2020–21ലെ ബജറ്റ് അവർ അവതരിപ്പിച്ചത് രണ്ടു മണിക്കൂറും 42 മിനിറ്റുമെടുത്താണ്. രണ്ടു പേജ് കൂടി വായിക്കാൻ ബാക്കിയുണ്ടായിരുന്നെങ്കിലും ശാരീരീകാസ്വസ്ഥതകളെ തുടർന്ന് അവർ പ്രസംഗം അവസാനിപ്പിക്കുകയും പ്രസംഗത്തിന്റെ ബാക്കി സഭയിൽ സമർപ്പിക്കുകയുമായിരുന്നു. അതിന്റെ തലേ വർഷം അവതരിപ്പിച്ച ബജറ്റിൽ നിർമല സീതാരാമൻ രണ്ടു മണിക്കൂറും 17 മിനിറ്റും പ്രസംഗിച്ചിരുന്നു. ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ വനിതാ ധനമന്ത്രിയും ആദ്യ മുഴുവൻ സമയ ധനമന്ത്രിയും നിര്‍മല സീതാരാമനാണ്. 1970–71ൽ പ്രധാനമന്ത്രിയായിരിക്കെ ധനമന്ത്രിയുടെ അധിക ചുമതല വഹിച്ച ഇന്ദിരാ ഗാന്ധി ബജറ്റ് അവതരിപ്പിച്ചിരുന്നു. 10 ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള മൊറാർജി ദേശായിയാണ് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ചിദംബരം – 9, പ്രണബ് മുഖർജി– 8 യശ്വന്ത് സിൻഹ– 8, മൻമോഹൻ സിങ് എന്നിങ്ങനെയാണ് ബാക്കി കണക്കുകൾ. ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതാമന്ത്രിയെന്ന നേട്ടം നിർമലയുടെ പേരിലാണ്.

 

English Summary: Interesting Facts You Should Know About India's Union Budget