കൊച്ചി ∙ വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈക്കോടതി. കെഎസ്ആർടിസി ആവശ്യപ്പെട്ടതുപോലെ ആനുകൂല്യ വിതരണത്തിന് രണ്ടു വര്‍ഷത്തെ സാവകാശം അനുവദിക്കാനാവില്ല. ആദ്യം കുറച്ചെങ്കിലും ആനുകൂല്യം നല്‍കാനും അതിനു ശേഷം സാവകാശം തേടാനും കോടതി നിർദ്ദേശിച്ചു. വേണമെങ്കില്‍ ആറു മാസം സാവകാശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈക്കോടതി. കെഎസ്ആർടിസി ആവശ്യപ്പെട്ടതുപോലെ ആനുകൂല്യ വിതരണത്തിന് രണ്ടു വര്‍ഷത്തെ സാവകാശം അനുവദിക്കാനാവില്ല. ആദ്യം കുറച്ചെങ്കിലും ആനുകൂല്യം നല്‍കാനും അതിനു ശേഷം സാവകാശം തേടാനും കോടതി നിർദ്ദേശിച്ചു. വേണമെങ്കില്‍ ആറു മാസം സാവകാശം അനുവദിക്കാമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അതിനുശേഷം ആവശ്യമെങ്കിൽ സാവകാശം നീട്ടിനൽകാമെന്നും കോടതി അറിയിച്ചു.

വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഈ പരാമർശങ്ങൾ നടത്തിയത്. ഇവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാതിരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് മനുഷ്യാവകാശ ലംഘനത്തിന്റെ പ്രശ്നം കൂടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ADVERTISEMENT

ആനുകൂല്യ വിതരണത്തിന് സീനിയോറിറ്റി പ്രകാരമുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇനി ഈ മാസം 12നാണ് കേസ് വീണ്ടും പരിഗണിക്കുക. കെഎസ്ആർടിസിയുടെ പുതിയ പ്രൊപ്പോസൽ ഈ ഘട്ടത്തിൽ കോടതി പരിഗണിക്കും.

English Summary: Kerala High Court's Directives To KSRTC