ഒറ്റവാക്കിൽ പറഞ്ഞാൽ നിലത്തു നിർത്തില്ല, കിടത്തിപ്പൊറുപ്പിക്കില്ല, സംസ്ഥാന ബജറ്റിൽ സാധാരണക്കാരന് രണ്ടിടി. ഇടി രണ്ടാണെങ്കിലും വെള്ളിടി പോലെയാണ്. പെട്രോളിനും ഡീസലിനും വില കൂടും, ഭൂമി ന്യായവിലയും കൂട്ടി. പെട്രോൾ–ഡീസൽ വിലവർധനവും ന്യായ വില വർധനയും സാധാരണക്കാരനെ എങ്ങനെ ബാധിക്കും? എന്റെ പോക്കറ്റിൽനിന്ന് എത്ര രൂപ അധികം പോകുമെന്ന് ഒരാൾ കണക്കു കൂട്ടിയാൽ അത് എത്രയുണ്ടാകും? ബജറ്റ് കണ്ടവരുടെ മനസ്സിൽ ഉയർന്ന ആദ്യ ചോദ്യമിതാണ്. ഒരു വർഷം പെട്രോളിനായി ഇനി എത്ര രൂപ അധികം നൽകേണ്ടി വരും? അതുപോലെത്തന്നെയാണ് വീടും. മലയാളിക്ക് വീടൊരു സ്വപ്നമാണ്, ലക്ഷ്യവും. എത്ര വില കൂട്ടിയാലും ഈ രണ്ടു കാര്യങ്ങളും മലയാളി മനസ്സു മാറ്റില്ല. അതു തന്നെയാണ് സംസ്ഥാന ബജറ്റിന്റെയും ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെയും ലക്ഷ്യം. സംസ്ഥാന ബജറ്റ് അനുസരിച്ച് നിങ്ങളുടെ കുടുംബ ബജറ്റ് എത്രത്തോളം ഉയരുമെന്നു നോക്കാം. അതനുസരിച്ച് ഇനി മുണ്ടു മുറുക്കാം. വിശകലനത്തിലേക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ പെട്രോൾ വില കൂട്ടി സർക്കാരിന്റെ ‘സേവനം’

ചിത്രം: Sajjad HUSSAIN / AFP

പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ നിരക്കിൽ സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്താനാണ് കേരള സർക്കാരിന്റെ തീരുമാനം. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹികസുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നതായും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി വ്യക്തമാക്കി. കൂട്ടുന്നത് രണ്ടു രൂപയാണെങ്കിലും അതിന്റെ ഇരട്ടി പ്രത്യാഘാതമാണ് ഒരു ശരാശരി മലയാളിയുടെ കുടുംബത്തിൽ ഇതുവഴിയുണ്ടാകുന്നത്. തുടർച്ചയായ വിലവർധനവിന്റെ പാതയില്‍നിന്ന് കേന്ദ്രം നാളുകളായി മാറി നിൽക്കുമ്പോഴാണ് കേരളത്തിലെ ഇരുട്ടടി.

ചിത്രം: മനോരമ
ADVERTISEMENT

ഏകദേശം ഒന്നരക്കോടിയ്ക്കടുത്ത് വാഹനങ്ങളുണ്ട് കേരളത്തിൽ. 2019ലെ കണക്കനുസരിച്ച് അത് 1.3 കോടിയാണ്. അതിൽ 4500ഓളം കെഎസ്ആർടിസി ബസുകളും 12,000ത്തോളം സ്വകാര്യ ബസുകളും ഉള്‍പ്പെടും. ചരക്കുവാഹനങ്ങൾ വേറെ. ഇത്തവണത്തെ സാമ്പത്തിക സർവേ അനുസരിച്ച് 17.3 ശതമാനമാണ് കേരളത്തിന്റെ സേവന മേഖലയിലെ വളർച്ച. ഈ കണക്കുമായി കൂട്ടി വായിക്കുമ്പോഴാണ് പെട്രോൾ–ഡീസൽ വിലവർധന എത്രമാത്രം ശക്തമായാണ് കേരളത്തെ ബാധിക്കുകയെന്നു മനസ്സിലാകുകയെന്നു പറയുന്നു സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ചെയർമാൻ ആൻഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ബി. ധനുരാജ്.

∙ വണ്ടിയോടിച്ചെത്തും വിലക്കയറ്റം

ADVERTISEMENT

കൃഷിയോ വ്യവസായമോ അല്ല, സേവന മേഖലയിലാണ് കേരളത്തിന്റെ വളർച്ചയെന്നത് ശ്രദ്ധിക്കണം. കേരളത്തിന്റെ രീതിയനുസരിച്ച് കൂടുതലായി സേവന മേഖലയെ ആശ്രയിക്കുന്ന ജനവിഭാഗം എന്നതാണ് സ്ഥിതി. അതിൽത്തന്നെ ഏറ്റവുമധികം ഗതാഗത മേഖലയുമായി ബന്ധപ്പെട്ടാണ്. ഐടി ഉൾപ്പെടെ സേവന മേഖലയിലാണ് വരുന്നത്. പക്ഷേ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണെന്നു ചുരുക്കം. ടെക്സ്റ്റൈല്‍സ്, ബേക്കറികൾ, റസ്റ്ററന്റുകൾ തുടങ്ങിയവയാണ് കേരളത്തിന്റെ സേവന മേഖലയിലെ 65 ശതമാനവും. ഇതെല്ലാം ഗതാഗതവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്നതാണ്. ഇവയിലേക്കു വേണ്ട പച്ചക്കറികളും മറ്റു ചരക്കുകളും ഉൾപ്പെടെ കൈമാറ്റം ചെയ്യുന്നത് ഗതാഗത മേഖലയിലൂടെയാണ്.

സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം വളരെ മോശമായ അവസ്ഥയിലായ സാഹചര്യത്തിൽകൂടിയാണ് വിലക്കയറ്റം. 2000ത്തിൽ മുപ്പതിനായിരത്തോളം ബസുകളുണ്ടായിരുന്നെങ്കിൽ ഇപ്പോഴത് നേർപ്പകുതിയായി. അതോടൊപ്പം ഇരുചക്രവാഹനങ്ങളുടെ എണ്ണവും കൂടി. ഇരുചക്രവാഹനക്കാർ അത് ഉപയോഗിക്കുന്നത് ഒഴിവുസമയം ചെലവിടാനോ ആനന്ദത്തിനോ വേണ്ടിയല്ല. അതവരുടെ തൊഴിലിന്റെ ഭാഗമാണ്. നിത്യോപയോഗത്തിന്റെ ഭാഗമായിരിക്കുന്നു ഇരുചക്രവാഹനങ്ങൾ. 

Representative Image

കേരളത്തിലെ നൂറു വീടുകളിൽ 58 എണ്ണത്തിൽ ഏതെങ്കിലുമൊരു മോട്ടർ വാഹനമുണ്ടെന്നാണ് ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരമുള്ള കണക്ക്. നൂറിൽ 58.2 വീടുകളിലും മോട്ടർ സൈക്കിളാണുള്ളത്. 100ൽ 24.2 വീടുകളിൽ കാറുമുണ്ട്. ഇവയുടെ എണ്ണം വർധിക്കുന്ന വിധത്തിലാണ് കച്ചവടം മുന്നോട്ടു പോകുന്നത്. 2021ലെ കണക്കനുസരിച്ച് കേരളത്തിലാകെ 8,095,244 വീടുകളാണുള്ളത്. ജനസംഖ്യയാകട്ടെ 35,046,299ഉം. ഇവരിൽ ഭൂരിഭാഗവും സ്വകാര്യ വാഹനങ്ങളെ ഏറെ ആശ്രയിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. സെസ് പ്രഖ്യാപനത്തിലൂടെ സർക്കാരിന് കാശു കിട്ടുമായിരിക്കും. പക്ഷേ ജനത്തിന്റെ നടുവൊടിക്കുമെന്നും ഡോ. ബി. ധനുരാജ് പറയുന്നു. 

മറ്റൊന്നു കൂടിയുണ്ട്, പെട്രോളിനും ഡീസലിനും പലപ്പോഴായി വില കൂടുമ്പോൾത്തന്നെ ഉപഭോഗം കുറയുന്നില്ല. വില കൂടിയതും സഹിച്ച് ജനം പെട്രോളടിക്കുന്നുണ്ട്. അവർക്കു വേറെ നിവൃത്തിയില്ല. പക്ഷേ വിലക്കയറ്റം ശക്തമാകുന്നതോടെ കയ്യിലിരിക്കുന്ന പൈസ ഇനിയും കുറയുന്ന അവസ്ഥ വരും. ദിവസം 100 രൂപയ്ക്കെങ്കിലും പെട്രോളടിക്കാത്തവര്‍ കേരളത്തിൽ കുറവായിരിക്കും. 2021–22ലെ കണക്കനുസരിച്ച് കേരളത്തിൽ 736.69 കോടി ലീറ്റർ പെട്രോളും ഡീസലും വിറ്റുപോയിട്ടുണ്ട്. അങ്ങനെ നോക്കിയാൽ ഓരോ വീട്ടിലും പ്രതിവർഷം 798.68 ലീറ്റർ പെട്രോളോ ഡീസലോ ഉപയോഗിക്കുന്നുണ്ട്. മോട്ടർ വാഹനങ്ങളുള്ള 4,695,242 വീടുകൾ കേരളത്തിലുണ്ട്. 750 കോടി അധിക വരുമാനമാണ് സംസ്ഥാന ധനമന്ത്രാലയം പുതുക്കിയ സെസിലൂടെ ലക്ഷ്യമിടുന്നത്. മേൽപ്പറഞ്ഞ കണക്കുകളും ധനമന്ത്രിയുടെ വരുമാന ലക്ഷ്യവും ചേരുമ്പോൾ കേരളത്തിലെ വാഹനമുള്ള ഒരു വീട്ടിൽ പ്രതിവർഷം 1597.36 രൂപ അധികച്ചെലവുണ്ടാകും. 

∙ അടി ‘വീട്ടി’ലേക്കും

ഭൂമിയുടെ വാങ്ങലും വിൽക്കലും ചെലവേറുന്നതാണ് അടുത്ത തിരിച്ചടി. ഭൂമിയുടെ ന്യായവില 20 ശതമാനം ഉയർത്തും. സ്റ്റാംപ് ഡ്യൂട്ടി, റജിസ്ട്രേഷൻ ഫീസ് ഇനങ്ങളിൽ വലിയ വർധനവായിരിക്കും ഇനി ഉണ്ടാവുക. ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ രാജ്യത്ത് ഏറ്റവുമധികം സ്റ്റാംപ് ഡ്യൂട്ടിയുള്ള സംസ്ഥാനമാണ് കേരളം. ഭൂമി ഇടപാട് നടത്തുന്നവരെ പുതിയ നിരക്ക് എങ്ങനെയായിരിക്കും ബാധിക്കുക?

∙ ഇടപാടുകൾ ഏതൊക്കെ?

വസ്തു ഭാഗം ചെയ്യൽ, ഇഷ്ടദാനം നൽകൽ, വസ്തു വിൽപനയും വാങ്ങലും എന്നിങ്ങനെ പല വിധത്തിലുള്ള ഇടപാടുകൾ നടക്കുന്നുണ്ട്. ഇവയ്ക്കാണ് സ്റ്റാംപ് ഡ്യൂട്ടി, റജിസ്ട്രേഷൻ ഫീസ് എന്നിവ ഈടാക്കുന്നത്. 

∙ ഒരു ലക്ഷം രൂപയുടെ ഇടപാട്, ഇതുവരെ 8000 രൂപ 

ഭൂമിയിടപാടിന് ന്യായവിലയുടെ എട്ട് ശതമാനം സ്റ്റാംപ് ഡ്യൂട്ടിയും രണ്ടു ശതമാനം റജിസ്ട്രേഷൻ ഫീസുമാണ് ഇപ്പോൾ ഈടാക്കുന്നത്. അതായത്, ഒരു ലക്ഷം രൂപ ന്യായവിലയുള്ള ഭൂമിയാണ് ഇടപാട് നടത്തിയിരുന്നതെങ്കിൽ 8000 രൂപയാകുമായിരുന്നു സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ നല്‍കേണ്ടി വരിക. 

∙ 2% വർധന, ഇനി മുതൽ 12,000 രൂപ 

രണ്ടു ശതമാനം റജിസ്ട്രേഷൻ ഫീസ് ഇനത്തിൽ, 2000 രൂപയും ഉൾപ്പെടെ 10,000 രൂപയായിരുന്നു ഒരു ലക്ഷം രൂപയുടെ ഭൂമി ഇടപാട് നടക്കുമ്പോൾ ആകെ നൽകേണ്ടിയിരുന്നത്. ഈ ന്യായവിലയിൽ 20 ശതമാനം വർധനവ് പ്രഖ്യാപിച്ചതോടെ ഭൂമിവില ഒരു ലക്ഷമെന്നത് 1.20 ലക്ഷം രൂപയാകും. സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ വർധിക്കുക 1600 രൂപയാണ് എന്നതിനാൽ ആകെ സ്റ്റാംപ് ഡ്യൂട്ടി 9600 രൂപ. റജിസ്ട്രേഷൻ ഫീസ് ഇനത്തിൽ നേരത്തേയുള്ള 2000 രൂപയ്ക്കൊപ്പം 20 ശതമാനം ന്യായവില വർധിച്ചതു മൂലമുള്ള 400 രൂപ കൂടി ചേർത്താൽ ഇത് 2400 രൂപയായി. ചുരുക്കത്തിൽ ഒരു ലക്ഷം രൂപയുടെ ഭൂമി ഇടപാട് നടത്തിയാൽ ഇനി മുതൽ നൽകേണ്ടി വരുന്നത് 9600 + 2400 =  12,000 രൂപ. അതായത്, ഒരു ലക്ഷം രൂപയുടെ ഭൂമി ഇടപാടിന് മുൻപുണ്ടായിരുന്നതിനേക്കാൾ 2000 രൂപ ഇനി മുതൽ അധികമായി മുടക്കേണ്ടി വരും.

∙ 50 ലക്ഷത്തിന്റെ ഇടപാടിന് ഇനി 6 ലക്ഷം ചെലവ് 

ഇത്തരത്തിൽ ലക്ഷങ്ങളും കോടികളും ഉൾപ്പെടുന്ന ഭൂമി ഇടപാടിൽ സ്റ്റാംപ് ഡ്യൂട്ടി, റജിസ്ട്രേഷൻ ഫീസ് ഇനത്തിലും വലിയ വർധനവായിരിക്കും വരിക. ഉദാഹരണത്തിന് 50 ലക്ഷം രൂപയുടെ ഭൂമി ഇടപാടിന് നേരത്തേ അഞ്ചു ലക്ഷമായിരുന്നു ചെലവെങ്കിൽ ഇനി അത് ആറു ലക്ഷം രൂപയായിരിക്കും. 

∙ ഇഷ്ടദാനത്തിനും ചെലവേറും 

വസ്തു ഭാഗംവയ്ക്കൽ പോലുള്ള കാര്യങ്ങളിലും ഇഷ്ടദാനം നൽകലിലും സ്റ്റാംപ് ഡ്യൂട്ടി, റജിസ്ട്രേഷൻ ഫീസ് ഇനത്തിൽ വ്യത്യാസമുണ്ട്. അതിൽത്തന്നെ കുടുംബാംഗങ്ങൾ തമ്മിലാണ് ഇടപാട് നടക്കുന്നതെങ്കിൽ അതിനും വ്യത്യാസമുണ്ട്. ഭാഗം വയ്ക്കലിന് സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ കുറവുണ്ടെങ്കിലും റജിസ്ട്രേഷൻ ഫീസ് ഒരു ശതമാനമാണ്. ഇപ്പോൾ ന്യായവില 20 ശതമാനം വർധിപ്പിച്ച സാഹചര്യത്തിൽ റജിസ്ട്രേഷൻ ഫീസിലും ഈ വർധനവ് പ്രതിഫലിക്കും. അതുപോലെ ഇഷ്ടദാനത്തിലും ഒരു ശതമാനം ഫീസുണ്ട്. ഇനി കുടുംബത്തിനു പുറത്താണ് ഇഷ്ടദാനം നടക്കുന്നതെങ്കിൽ നിലവിൽ അഞ്ചു ശതമാനം സ്റ്റാംപ് ‍ഡ്യൂട്ടിയും രണ്ടു ശതമാനം ഫീസുമുണ്ട്. വലിയ വർധനവായിരിക്കും ന്യായവില വർധനവിലൂടെ ഈ തുകയിലും ഉണ്ടാവുക.

∙ എന്താണ് ന്യായവില, എന്തിനാണ് കൂട്ടുന്നത്?

സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 2010–ലാണ് നിലവിൽ വന്നത്. അതിനു ശേഷം അഞ്ചുതവണ ഇത് പുതുക്കുകയുണ്ടായി. വിപണി മൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്തുക എന്നതാണ് ന്യായവില വർധനവിലൂടെ ഉദ്ദേശിക്കുന്നത്. നിലവിലുള്ള ന്യായവില 20 ശതമാനം വർധിപ്പിക്കാനാണ് ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്. 2014, 2018, 2019, 2020, 2022 വർഷങ്ങളിലും ന്യായവില വർധിപ്പിച്ചിരുന്നു. സ്റ്റാംപ് ഡ്യൂട്ടി നിരക്കുകളും റജിസ്ട്രേഷൻ ഫീസും നിർണയിക്കാൻ ഉപയോഗിക്കുന്ന ഭൂമിയുടെ വിലയാണ് ന്യായവില. എന്നാൽ ന്യായവിലയുടെ അഞ്ചിരട്ടിയിൽ കൂടുതലാണ് ശരിക്കുള്ള ഭൂമിവില എന്നാണ് സംസ്ഥാന സർക്കാറിന്റെ പഠനങ്ങൾ പറയുന്നത്. ഈ വിപണി വിലയും ന്യായവിലയും തമ്മിലുള്ള അന്തരം കുറയ്ക്കാനാണ് ഇപ്പോൾ 20 ശതമാനം വർധനവ് നിർദേശിച്ചിരിക്കുന്നത്. ന്യായവില ഉയരുന്നതു വഴി റജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനത്തിൽ വർധനവുണ്ടാക്കും. ആധാരത്തിൽ കാണിച്ചിട്ടുള്ള വില വസ്തുവിന്റെ ന്യായവിലയിൽ കുറവാണെങ്കിൽ നിശ്ചയിച്ചിട്ടുള്ള ന്യായവിലയുടെ അടിസ്ഥാനത്തിൽ റജിസ്ട്രേഷൻ ഫീസ്, സ്റ്റാംപ് ഡ്യൂട്ടി എന്നിവ കണക്കാക്കണം. സ്റ്റാംപ് ഡ്യൂട്ടിയിൽ എത്രയാണോ കുറവ് വരുന്നത് അത് ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കണം എന്നുമാണ് ചട്ടം.

English Summary: Kerala Budget 2023: Petrol-Diesel Prices and Land Fair Price Value to Go Up- Explained