ന്യൂഡൽഹി∙ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് കേരള നേതാക്കളോട് ചോദിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ദേശീയ രാഷ്ട്രീയത്തെക്കുറിച്ചാണെങ്കില്‍ തന്നോട് ചോദിക്കൂവെന്നും യച്ചൂരി പറഞ്ഞു. ബജറ്റിൽ പ്രഖ്യാപിച്ച് ഇന്ധന സെസ് വർധന ജനങ്ങൾക്ക് ഭാരമാകുമോ എന്നതിൽ അഭിപ്രായം പറയാനില്ലെന്ന് സിപഐ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് കേരള നേതാക്കളോട് ചോദിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ദേശീയ രാഷ്ട്രീയത്തെക്കുറിച്ചാണെങ്കില്‍ തന്നോട് ചോദിക്കൂവെന്നും യച്ചൂരി പറഞ്ഞു.

ബജറ്റിൽ പ്രഖ്യാപിച്ച് ഇന്ധന സെസ് വർധന ജനങ്ങൾക്ക് ഭാരമാകുമോ എന്നതിൽ അഭിപ്രായം പറയാനില്ലെന്ന് സിപിഐ. പറയാനുള്ളത് നിയമസഭയിൽ പറയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. എന്തെങ്കിലും നിർദേശങ്ങളുണ്ടെങ്കിൽ എൽഡിഎഫിൽ ഉന്നയിക്കും. വരുമാനത്തിനായി അവശേഷിക്കുന്ന മാർഗങ്ങളിൽ നികുതി വർധിപ്പിക്കേണ്ടി വരുമെന്ന് കാനം അറിയിച്ചു. 

ADVERTISEMENT

അതേസമയം, ഇന്ധന സെസ് തിരിച്ചടിയാകുമെന്ന് സിപിഎമ്മിലും മുന്നണിയിലും ആശങ്കയുണ്ട്. ജനങ്ങളോട് വിശദീകരിക്കാന്‍ പ്രയാസമെന്ന് നേതാക്കള്‍. എം.വി.ഗോവിന്ദന്‍റെ വാഹനജാഥയ്ക്ക് ക്ഷീണമാകുമെന്നും വിലയിരുത്തല്‍. സെസ് തുക പുനഃപരിശോധിക്കണമെന്നാണ് അഭിപ്രായം.

വികസനം ത്വരിതപ്പെടുത്തുന്ന ബജറ്റ് - കാനം രാജേന്ദ്രൻ

ADVERTISEMENT

കേരളത്തിന്റെ ഭാവി വികസനത്തെ പാകപ്പെടുത്തുന്നതിൽ മികച്ച പരിഗണന നൽകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.  സാമൂഹ്യക്ഷേമത്തിനും വിജ്ഞാനാധിഷ്ഠിത സമൂഹം സൃഷ്ടിക്കുന്നതിനുമായി കേരളം മുന്നോട്ടു വയ്ക്കുന്ന ബദലിന് ശക്തി പകരുന്ന ബജറ്റായി സംസ്ഥാന ബജറ്റിനെ വിലയിരുത്താം. കേന്ദ്ര സർക്കാർ അവഗണനയിലും കേരളത്തിന് പിടിച്ചു നിൽക്കാൻ ഉതകുന്ന നയങ്ങളും പദ്ധതികളുമാണ് പ്രഖ്യാപിച്ചത്. കാർഷിക മേഖലയ്ക്ക് ഊന്നൽ, ഭക്ഷ്യ ഭദ്രത ഉറപ്പാക്കൽ, അതിദാരിദ്ര്യം പൂർണ്ണമായി ഇല്ലാതാക്കൽ, ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തൽ തുടങ്ങി നിരവധി പ്രഖ്യാപനങ്ങളിലൂടെ കേരളത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് കരുത്ത് പകരാൻ ഉപകരിക്കുന്ന ബജറ്റ് കൂടിയാണിത്.

കേന്ദ്ര സർക്കാർ ജിഎസ്ടി  കോമ്പൻസേഷൻ ഉൾപ്പെടെ നൽകാതെ, സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുമ്പോൾ തങ്ങളുടെ വരുമാനം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് ചില മേഖലകളിൽ നികുതി ഏർപ്പെടുത്തിയത്. എങ്കിലും സാധാരണ ജനങ്ങളെ കാര്യമായി ബാധിക്കാതെയുള്ള നികുതി ഏർപ്പെടുത്തൽ സാമൂഹ്യ സുരക്ഷാ രംഗത്ത് കേരളം മുന്നോട്ടു വെക്കുന്ന ബദലിന് ശക്തി പകരും.

ADVERTISEMENT

കേരളം മുന്നോട്ടു വയ്ക്കുന്ന സാമൂഹ്യ വികസനത്തിനൊപ്പം സാമ്പത്തിക രംഗത്തും ഉയർന്ന വളർച്ചാ നിരക്ക് പ്രകടമാകുന്നതായി സാമ്പത്തിക അവലോകന റിപ്പോർട്ട് സൂചിപ്പിക്കുന്നു. കേരളം നിലവിൽ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് സാമ്പത്തിക പരിമിതികൾക്ക് ഉള്ളിൽ നിന്ന് സംസ്ഥാനത്തിന് മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കാനും, കേന്ദ്ര സർക്കാരുകൾ പദ്ധതി വിഹിതത്തിൽ കുറവു വരുത്തുന്നതിൽ നിന്നും അതിജീവിക്കാനും ഉതകുന്ന തരത്തിലാണ് ബജറ്റ് തയ്യാറാക്കിയത്. ഈ ബജറ്റ് കേരള സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ജനങ്ങളുടെ ജീവനോപാധി, തൊഴിൽ, സാമൂഹ്യക്ഷേമം എന്നിവ ഉറപ്പു വരുത്തി കൊണ്ട് ക്ഷേമ സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കാനും സാധിക്കുമെന്നും പ്രതിപക്ഷ വിമര്‍ശനം യാഥാര്‍ത്ഥ്യം കാണാതെയുള്ളതാണെന്നും കാനം പറഞ്ഞു

English Summary: Sitaram Yechury's reaction on increasing fuel cess in Kerala