മീററ്റ് ∙ 15 അടി നീളമുള്ള തുരങ്കമുണ്ടാക്കി ജ്വല്ലറിയില്‍ എത്തിയിട്ടും മോഷണശ്രമം വിജയിക്കാത്തതിനാല്‍ കുറിപ്പെഴുതിവച്ച് കള്ളന്മാര്‍. ഉത്തർപ്രദേശിലെ മീററ്റിൽ ദീപക് കുമാർ എന്ന വ്യക്തിയുടെ ജ്വല്ലറിയിലാണ്

മീററ്റ് ∙ 15 അടി നീളമുള്ള തുരങ്കമുണ്ടാക്കി ജ്വല്ലറിയില്‍ എത്തിയിട്ടും മോഷണശ്രമം വിജയിക്കാത്തതിനാല്‍ കുറിപ്പെഴുതിവച്ച് കള്ളന്മാര്‍. ഉത്തർപ്രദേശിലെ മീററ്റിൽ ദീപക് കുമാർ എന്ന വ്യക്തിയുടെ ജ്വല്ലറിയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീററ്റ് ∙ 15 അടി നീളമുള്ള തുരങ്കമുണ്ടാക്കി ജ്വല്ലറിയില്‍ എത്തിയിട്ടും മോഷണശ്രമം വിജയിക്കാത്തതിനാല്‍ കുറിപ്പെഴുതിവച്ച് കള്ളന്മാര്‍. ഉത്തർപ്രദേശിലെ മീററ്റിൽ ദീപക് കുമാർ എന്ന വ്യക്തിയുടെ ജ്വല്ലറിയിലാണ് സംഭവം. വ്യാഴാഴ്ച കട തുറക്കാനെത്തിയ ദീപക്, ജ്വല്ലറിക്കുള്ളില്‍ വലിയ ദ്വാരം കണ്ടു. കടയ്ക്ക് സമീപത്തെ അഴുക്കുചാലിലൂടെയാണ് മോഷ്ടാക്കള്‍ തുരങ്കമുണ്ടാക്കിയത്. സിസിടിവി ക്യാമറകളും കള്ളന്മാർ തകര്‍ത്തിരുന്നു.‌

Read Also: വാതിൽ തുറന്നപ്പോൾ നിലത്തുവീണ നിലയിൽ; ടീപ്പോയിൽ തലയിടിച്ചെന്ന് നിഗമനം, നെറ്റിയിൽ മുറിവ്

ADVERTISEMENT

നിലവറ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ‘ഞങ്ങളോട് ക്ഷമിക്കണം’ എന്ന കുറിപ്പെഴുതിവച്ച് കടന്നുകളയുകയായിരുന്നു. അന്വേഷണത്തിൽ ചുന്നു, മുന്നു എന്നിവരാണ് മോഷ്ടാക്കളെന്നു മനസ്സിലായി. നിലവറ തുറക്കാനായി കൊണ്ടുവന്ന ഗ്യാസ് കട്ടറുകളും മറ്റ് ഉപകരണങ്ങളും സ്ഥലത്തുനിന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും ജ്വല്ലറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കൃഷ്ണ പ്രതിമയുടെ ഓടക്കുഴലും മോഷ്ടാക്കള്‍ കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. തുരങ്കമുണ്ടാക്കാന്‍ ദിവസങ്ങള്‍ എടുത്തിട്ടുണ്ടാകാമെന്നും മോഷ്ടാക്കളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. 

English Summary: ‘We are sorry’: Burglars dig 15-foot tunnel to break into UP jewellery shop