ന്യൂഡൽഹി∙ മോദി സർക്കാർ അദാനി ഗ്രൂപ്പിനെ വഴിവിട്ടു സഹായിച്ചുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി ബിജെപി. കോൺഗ്രസിന്റെ ഭരണകാലത്ത് വ്യവസായികളായ ടാറ്റ, ബിർല, അംബാനി എന്നിവരെയാണു പ്രോത്സാഹിപ്പിച്ചിരുന്നതെന്നു ബിജെപി നേതാവ് നിഷികാന്ത് ദുബെ പറഞ്ഞു. രാഷ്ട്രപതിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മോദി സർക്കാർ അദാനി ഗ്രൂപ്പിനെ വഴിവിട്ടു സഹായിച്ചുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി ബിജെപി. കോൺഗ്രസിന്റെ ഭരണകാലത്ത് വ്യവസായികളായ ടാറ്റ, ബിർല, അംബാനി എന്നിവരെയാണു പ്രോത്സാഹിപ്പിച്ചിരുന്നതെന്നു ബിജെപി നേതാവ് നിഷികാന്ത് ദുബെ പറഞ്ഞു.

രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയം ചർച്ച ചെയ്യവെയാണ‌ു രാഹുൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിയെ സഹായിക്കുകയാണെന്ന് ആരോപിച്ചത്.

ADVERTISEMENT

‘‘2010ൽ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോഴാണ് അദാനിക്ക് ഓസ്ട്രേലിയയിൽ ഖനനാനുമതി ലഭിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുമായും അദാനിക്ക് മികച്ച ബന്ധമുണ്ട്’’ – ദുബെ പറഞ്ഞു. ന്യൂഡൽഹി, മുംബൈ വിമാനത്താവളങ്ങളുടെ വികസനം പൂർത്തിയാക്കിയ ജിഎംആർ, ജിവികെ ഗ്രൂപ്പുമായി കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Read also: ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ബെംഗളൂരുവിലേക്ക്: നാളെ എയർലിഫ്റ്റ് ചെയ്യും

ADVERTISEMENT

‘‘ഭോപാൽ വാതക ദുരന്തത്തിൽ യൂണിയൻ കാർബൈഡ് ഫാക്ടറിയുടെ തലവൻ വാറൻ ആൻഡേഴ്സന് രാജ്യം വിടാൻ അനുമതി നൽകിയത് കോൺഗ്രസ് ആണ്. ബൊഫോഴ്സ് വിവാദത്തിൽ കുറ്റാരോപിതൻ ഒട്ടാവിയോ ക്വത്തറോച്ചിയും ഗാന്ധി കുടുംബവുമായുള്ള ബന്ധം എല്ലാവർക്കും അറിവുള്ളതാണ്’’ – ദുബെ കൂട്ടിച്ചേർത്തു.

English Summary: Congress had favoured Tata, Birla, Ambani: BJP's Nishikant Dubey counters Rahul's allegations