രണ്ടാം ലോകമഹായുദ്ധ സമയത്ത് പോരിനിറങ്ങിയ ടാങ്കുകളായ ടൈഗർ, പാന്തർ എന്നിവ നശിപ്പിക്കപ്പെട്ട അതേ രീതിയിൽ ആധുനിക ലെപേഡ് ടാങ്കുകളും ഇല്ലാതാക്കുമെന്നു റഷ്യൻ ആഭ്യന്തര മന്ത്രി വ്ലാഡിമിർ കൊളോകോൾസേവ് പറഞ്ഞതും അടുത്തിടെയാണ്. യുദ്ധം മൂലമുണ്ടാകുന്ന മനുഷ്യനഷ്ടം, നാത്‌സി മഹത്വവൽക്കരണം, അഴിമതി തുടങ്ങിയവയെപ്പറ്റി യുക്രെയ്ന് ആശങ്കയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അടുത്തിടെയാണു ലെപേഡ്2 ടാങ്കുകൾ യുക്രെയ്നിലേക്ക് അയയ്ക്കുമെന്ന് ജർമനി പ്രഖ്യാപിച്ചത്. 3–4 മാസത്തിനകം ആദ്യസെറ്റ് ടാങ്കുകൾ നൽകാനാകുമെന്നു പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് വ്യക്തമാക്കി. ഇതോടൊപ്പം, ലെപേഡ്2–ന്റെ മുൻഗാമിയായ ലെപേഡ്1 യുദ്ധ ടാങ്കുകൾ യുക്രെയ്നിലേക്കു കയറ്റുമതി ചെയ്യാനും അംഗീകാരം നൽകി. എന്തിനാണ് ലെപേഡ് വരുമ്പോൾ റഷ്യ പേടിക്കുന്നത്? ലെപേഡിന്റെ യുദ്ധവീര്യം എത്രത്തോളമുണ്ട്? റഷ്യ ഊറ്റം കൊള്ളുന്ന സ്റ്റാലിൻഗ്രാഡ് യുദ്ധത്തിന്റെ ചരിത്രമെന്താണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനായിരക്കണക്കിനു സൈനികരുടെ ജീവനെടുത്തും അതിലുമെത്രയോ സാധാരണക്കാരുടെ ജീവനും ജീവിതവും ഇല്ലാതാക്കിയും റഷ്യ–യുക്രെയ്ൻ യുദ്ധം ഒരു വർഷം തികയ്ക്കാനൊരുങ്ങുകയാണ്. കോവിഡ് മഹാമാരിക്കു പിന്നാലെ യുദ്ധക്കെടുതിയുടെ ദുരിതത്തിലാണ് ലോകം. യുദ്ധം എന്ന്, എങ്ങനെ അവസാനിക്കുമെന്ന് ആർക്കും‌മറിയില്ല. പക്ഷേ, പോരാട്ടം തീവ്രമാക്കുന്നതിന് കോപ്പുകൂട്ടുകയാണ് ഇരുപക്ഷവും. യുദ്ധം നീണ്ടുപോകുന്നതിനിടെ, സഖ്യകക്ഷികളിൽ നിന്നുള്ള കടുത്ത സമ്മർദത്തെതുടർന്നു യുക്രെയ്ന് അത്യാധുനിക ലെപേഡ്2 യുദ്ധടാങ്ക് നൽകാമെന്ന് പറഞ്ഞിരിക്കുകയാണു ജർമനി. യുദ്ധത്തിന്റെ ഗതി തിരിക്കാൻ പോന്നതാണു ലെപേഡ്2 എന്നാണു പാശ്ചാത്യലോകം കണക്കാക്കുന്നത്. ലെപേഡിന്റെ പ്രഹരശേഷി മുൻകൂട്ടികണ്ട്, കടുത്ത പ്രതിരോധവുമായി റഷ്യയും രംഗത്തെത്തി. ‘ലെപേഡിന്’ (പുള്ളിപ്പുലി) ‘ടൈഗറിന്റെ’ (കടുവ) അതേഗതിയാകും എന്നാണു റഷ്യൻ ഫെഡറേഷന്റെ സ്റ്റേറ്റ് ഡ്യുമ ചെയർമാൻ വ്യാസെസ്ലാവ് വൊലോഡിന്റെ മുന്നറിയിപ്പ്.

ADVERTISEMENT

കഴിഞ്ഞദിവസം, സ്റ്റാലിൻഗ്രാഡ് യുദ്ധത്തിൽ ചെമ്പടയുടെ (റെഡ് ആർമി) വിജയത്തിന്റെ 80-ാം വാർഷിക ആഘോഷത്തിലായിരുന്നു വൊലോഡിന്റെ പ്രസ്താവന. ‘‘ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, റഷ്യയുമായി യുദ്ധം ചെയ്യാൻ അയച്ച ലെപേഡ് ടാങ്കുകൾക്ക് 80 വർഷം മുൻപ് ‘കടുവകൾ’ നേരിട്ട അതേ ഗതിയാകും. സോവിയറ്റ് യൂണിയനിലെ സ്റ്റാലിൻഗ്രാഡിൽ നാത്‌സി ജർമനിക്കേറ്റ പരാജയത്തിന്റെ പാഠങ്ങൾ പഠിക്കാത്തവരുമുണ്ട്. മുൻ ചാൻസലർ അംഗല മെർക്കൽ ലോകത്തെയും രാജ്യത്തെ ജനങ്ങളെയും വഞ്ചിച്ചു. യുദ്ധത്തിന് തയാറെടുക്കാൻ കീവിലെ നാത്‌സി ഭരണകൂടത്തെ സഹായിച്ചു. ഷോൾസ് ആകട്ടെ, റഷ്യയ്ക്കെതിരെ പോരാടാൻ ജർമൻ ടാങ്ക് അയയ്ക്കാൻ തീരുമാനിച്ചു. ഫാഷിസ്റ്റ് ‘കടുവകളെ’ ചാരമാക്കിയ പോലെ ‘പുള്ളിപ്പുലി’കളെയും ഞങ്ങൾ ചാമ്പലാക്കും.’’– വൊലോഡിൻ പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധ സമയത്ത് പോരിനിറങ്ങിയ ടാങ്കുകളായ ടൈഗർ, പാന്തർ എന്നിവ നശിപ്പിക്കപ്പെട്ട അതേ രീതിയിൽ ആധുനിക ലെപേഡ് ടാങ്കുകളും ഇല്ലാതാക്കുമെന്നു റഷ്യൻ ആഭ്യന്തര മന്ത്രി വ്ലാഡിമിർ കൊളോകോൾസേവ് പറഞ്ഞതും അടുത്തിടെയാണ്. യുദ്ധം മൂലമുണ്ടാകുന്ന മനുഷ്യനഷ്ടം, നാത്‌സി  മഹത്വവൽക്കരണം, അഴിമതി തുടങ്ങിയവയെപ്പറ്റി യുക്രെയ്ന് ആശങ്കയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അടുത്തിടെയാണു ലെപേഡ്2 ടാങ്കുകൾ യുക്രെയ്നിലേക്ക് അയയ്ക്കുമെന്ന് ജർമനി പ്രഖ്യാപിച്ചത്. 3–4 മാസത്തിനകം ആദ്യസെറ്റ് ടാങ്കുകൾ നൽകാനാകുമെന്നു പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് വ്യക്തമാക്കി. ഇതോടൊപ്പം, ലെപേഡ്2–ന്റെ മുൻഗാമിയായ ലെപേഡ്1 യുദ്ധ ടാങ്കുകൾ യുക്രെയ്നിലേക്കു കയറ്റുമതി ചെയ്യാനും അംഗീകാരം നൽകി. എന്തിനാണ് ലെപേഡ് വരുമ്പോൾ റഷ്യ പേടിക്കുന്നത്? ലെപേഡിന്റെ യുദ്ധവീര്യം എത്രത്തോളമുണ്ട്? റഷ്യ ഊറ്റം കൊള്ളുന്ന സ്റ്റാലിൻഗ്രാഡ് യുദ്ധത്തിന്റെ ചരിത്രമെന്താണ്?

ADVERTISEMENT

∙ സ്റ്റാലിൻഗ്രാഡ് യുദ്ധം

അഡോൾഫ് ഹിറ്റ്ലർ, ജോസഫ് സ്റ്റാലിൻ. ലോകം എന്നും പലതരത്തിൽ ഓർക്കുന്ന ശക്തരായ രണ്ട് ഭരണാധികാരികൾ. ഇരുവരും മുഖാമുഖം നിന്ന ചരിത്ര മുഹൂർത്തമായിരുന്നു ഓപ്പറേഷൻ യുറാനസ്. യൂറോപ്പിനെയും ലോകത്തെയും വെല്ലുവിളിച്ചു ഹിറ്റ്ലറുടെ നാത്‌സി സാമ്രാജ്യം ജർമനിയിൽ കിരാതഭരണം നടത്തുന്ന കാലം. ലോകമാകെ കാൽക്കീഴിലാക്കാൻ ആഗ്രഹിച്ച ഹിറ്റ്ലറെ മുട്ടുകുത്തിച്ചത് റഷ്യയിലെ ഒരു പട്ടണമാണ്. തെക്കൻഭാഗത്തുള്ള വോൾഗോഗ്രാഡ് 1943 കാലയളവിൽ അറിയപ്പെട്ടിരുന്നത് സ്റ്റാലിൻഗ്രാഡ് എന്ന പേരിലാണ്. സോവിയറ്റ് യൂണിയന്റെ ഭരണാധികാരിയായ സ്റ്റാലിന്റെ പേരുള്ള നഗരം.

മോസ്കോയിലെ റെഡ് സ്ക്വയറിൽ സ്റ്റാലിന്റെ 142–ാം ചരമവാർഷികാചരണത്തിൽനിന്ന്. ചിത്രം: Dimitar DILKOFF / AFP

ADVERTISEMENT

തന്ത്രപ്രധാനമായ സ്ഥലമായിരുന്നു വോൾഗ നദിക്കരയിലെ സ്റ്റാലിൻഗ്രാഡ്. മോസ്കോയിൽനിന്ന് 900 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സ്റ്റാലിൻഗ്രാഡ് വലിയ വ്യവസായ കേന്ദ്രമായിരുന്നു. സൈനിക ഉപകരണങ്ങൾ നിർമിക്കുന്ന ഫാക്ടറികളുടെ ആസ്ഥാനം. സോവിയറ്റ് യൂണിയന്റെ എണ്ണ സമ്പന്നമായ കോക്കസസ് മേഖലയിലേക്കുള്ള പ്രവേശന കവാടം. ഓപ്പറേഷൻ ബാർബറോസ എന്ന പേരിൽ നാത്‌സികൾ റഷ്യയിൽ ആക്രമണം നേരത്തേ തുടങ്ങിയിരുന്നു. മോസ്കോയും ലെനിൻഗ്രാഡും (സെന്റ് പീറ്റേഴ്സ്ബർഗ്) പിടിച്ചടക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണം എങ്ങുമെത്തിയില്ല. അതിനേക്കാളും മൂല്യമുള്ള വിജയം സ്റ്റാലിൻഗ്രാഡ് പിടിക്കുന്നതിലൂടെ ലഭിക്കുമെന്ന് നാത്‌സികൾ കണക്കാക്കി. സ്റ്റാലിന്റെ പേരിലുള്ള നഗരം വീണാ‍ൽ സോവിയറ്റ് യൂണിയന്റെ ആത്മവിശ്വാസം കുറയ്ക്കാമെന്നായിരുന്നു വിചാരം.

1942ൽ ആണ് യുദ്ധം തുടങ്ങിയത്. പതിനായിരക്കണക്കിനു ജർമൻകാരും സഖ്യകക്ഷികളായ ഇറ്റാലിയൻ, ഹംഗേറിയൻ, റുമേനിയൻ പടയാളികളും നഗരത്തെ ആക്രമിച്ചു. ശക്തമായിരുന്നു സോവിയറ്റ് പ്രതിരോധം. നാത്‌സി സൈന്യാധിപനായിരുന്ന ഫ്രഡറിക് പോലസിനായിരുന്നു ജർമൻ മുന്നണിയുടെ ആക്രമണച്ചുമതല. 10 ദിവസം കൊണ്ട് നഗരം പിടിച്ചടക്കാമെന്നു പോലസ് കരുതി. കരയുദ്ധത്തിനു പുറമെ കനത്ത വ്യോമാക്രമണങ്ങളും നടത്തി. പതിനായിരക്കണക്കിന് നഗരവാസികൾ ദിനംപ്രതി കൊല്ലപ്പെട്ടു. ഒട്ടേറെ കെട്ടിടങ്ങൾ നശിച്ചു. ഇരുമുന്നണികളിലും ഭക്ഷണവും ആയുധവുമടക്കം ക്ഷാമമുണ്ടായി. പക്ഷേ, അഭിമാനപ്പോരാട്ടത്തിൽനിന്നു പിന്മാറാൻ സ്റ്റാലിനോ ഹിറ്റ്ലറോ തയാറായില്ല. കൂടുതൽ ആയുധങ്ങളും പടയാളികളെയും എത്തിച്ചു. യുദ്ധം രൂക്ഷമായപ്പോൾ 10 ലക്ഷത്തിലേറെ ആളുകളാണു പരസ്പരം പോരടിച്ചു കൊണ്ടിരുന്നത്. 

∙ ഹിറ്റ്ലറെ തോൽപ്പിച്ച സ്റ്റാലിൻ

‘ഒരടി പോലും പിന്നോട്ട് പോകരുത്’ എന്ന് സൈന്യത്തോട് സ്റ്റാലിൻ ആജ്ഞാപിച്ചു. പിൻവാങ്ങുന്ന സൈനികരെ വെടിവയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. അക്കാലത്ത് റെഡ് ആർമിയുടെ ജനറലായ ജോർജി ഷൂക്കോവ് ഈ യുദ്ധം വിലയിരുത്തി. നാത്‌സി സൈന്യം എണ്ണത്തിൽ കൂടുതലുണ്ടെങ്കിലും അവരെ വളയാൻ സോവിയറ്റ് സൈന്യത്തിനു പറ്റുമെന്ന് ഷൂക്കോവിനു മനസ്സിലായി. ആസന്നമായ റഷ്യൻ ശൈത്യകാലത്തെ യുദ്ധവിജയത്തിനു കരുവാക്കാനും തീരുമാനിച്ചു. അന്തിമപോരാട്ടത്തിനായി റഷ്യൻ സൈന്യം നാലുപാടുനിന്നും വന്നു. ടാങ്കുകളും പീരങ്കികളും പടയാളികളും സ്റ്റാലിൻഗ്രാഡിനെ വളഞ്ഞു. നാത്‌സി മുന്നണിയിലെ സൈനികർ ചക്രവ്യൂഹത്തിൽ അകപ്പെട്ടതു പോലെയായി. ഏതാനും ദിവസം പിന്നിട്ടതോടെ നാത്‌സികൾ തോൽവി മണത്തു. ഒടുവിൽ, 1943 ഫെബ്രുവരിയിൽ അവർ പരാജയം സമ്മതിച്ചു, പിന്തിരിഞ്ഞു.

സോവിയറ്റ് യൂണിയൻ പൗരൻമാരായ 10 ലക്ഷം പേർക്കെങ്കിലും യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടെന്നാണു കണക്ക്. സോവിയറ്റ് യൂണിയന്റെ ഈ സൈനികദൗത്യം രണ്ടാം ലോകയുദ്ധത്തിന്റെ ഗതിനിർണയിച്ച ഏടായി മാറി. ഹിറ്റ്ലറിൽനിന്ന് യൂറോപ്പിനെ രക്ഷിച്ച ആദ്യ സംഭവമായി റഷ്യ ഈ വിജയത്തെ ആഘോഷിച്ചു. സ്റ്റാലിൻ ഓർമയായതിനു പിന്നാലെ സ്റ്റാലിൻഗ്രാഡ് നഗരം വോൾഗോഗ്രാഡ് എന്നായി. സ്റ്റാലിൻഗ്രാഡ് യുദ്ധത്തിന് 80 വർഷം പിന്നിടുന്ന 2023ൽ മറ്റൊരു യുദ്ധമുന്നണിയിലാണ് റഷ്യ. ഒരു വർഷമാകുന്ന യുക്രെയ്ൻ യുദ്ധം, നാത്‌സിസത്തിനെതിരായ പോരാട്ടത്തിന്റെ തുടർച്ചയാണ് എന്നമട്ടിൽ ചിത്രീകരിക്കാനാണു റഷ്യയുടെ ശ്രമം. യുക്രെയ്നെ ‘നാത്‍സിമുക്ത’മാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് 2022 ഫെബ്രുവരിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുദ്ധം തുടങ്ങിവച്ചതും. വിചാരിച്ചതുപോലൊരു വിജയം നേടാനാകാതെ ഉഴറുന്ന റഷ്യ ചരിത്രത്തെ കൂട്ടുപിടിക്കുമ്പോഴാണ്, പഴയ മുറിപ്പാടുകളുടെ കണക്ക് ചോദിക്കാനെന്നോണം യുദ്ധമുന്നണിയിലേക്ക് ജർമൻ ടാങ്കുകൾ നിരക്കുന്നത്.

∙ ‘ലോകത്തെ മുൻ‌നിര യുദ്ധ ടാങ്ക്’

റഷ്യയോട് ഏറ്റുമുട്ടാൻ പാശ്ചാത്യ ശക്തികളാണു യുക്രെയ്നിന്റെ ബലം. യുദ്ധത്തെ യുക്രെയ്ന് അനുകൂലമാക്കാൻ പോന്നതെന്നു കരുതുന്ന ലെപേഡ്2 ടാങ്കുകൾ കൈമാറണമെന്ന് ഏറെ നാളായി സഖ്യകക്ഷികൾ ജർമനിയോട് ആവശ്യപ്പെടുന്നുണ്ട്. സമ്മർദം കടുത്തപ്പോഴാണ് നിർണായക തീരുമാനത്തിലേക്ക് ജർമനി എത്തിയത്. മറ്റു രാജ്യങ്ങൾക്കും ഇതിനുള്ള അനുമതി നൽകി. യൂറോപ്യൻ യൂണിയനിൽനിന്ന് യുക്രെയ്നെ ഏറ്റവും പിന്തുണയ്ക്കുന്ന രാജ്യമായ പോളണ്ടിന്, അവരുടെ കൈവശമുള്ള ലെപേഡ്2 ടാങ്കുകൾ അയൽരാജ്യത്തേക്ക് അയയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ ബെർലിൻ തടസ്സമാകില്ലെന്നു ജർമൻ വിദേശകാര്യ മന്ത്രി അന്നലേന ബെയർബോക്ക് പറഞ്ഞു.

പഴയ ലെപേഡ്1 യുദ്ധ ടാങ്കുകളുടെ പരിഷ്കരിച്ച പതിപ്പാണ് ലെപേഡ്2. 1960-കളിൽ നിർമിച്ച ലെപേഡ്1 നവീകരിച്ച് യുക്രെയ്നു നൽകുമെന്നും ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വീഡനുമായി ജർമനി സംയുക്ത ആയുധ പാക്കേജ് തയാറാക്കുന്നുണ്ട്. യുക്രെയ്ന് ജർമനി നേരത്തേ നൽകിയ വ്യോമ പ്രതിരോധ സംവിധാനമായ ഐറിസ്-ടിക്ക് വിക്ഷേപണ പ്ലാറ്റ്ഫോമും മിസൈലുകളും സ്വീഡൻ നൽകുമെന്നാണ് ധാരണ. യുക്രെയ്ന് ലോഞ്ചർ പ്ലാറ്റ്‌ഫോമുകൾ കൈമാറാൻ സ്വീഡൻ നേരത്തേ വിസമ്മതിച്ചിരുന്നു. 

‘ലോകത്തെ മുൻ‌നിര യുദ്ധ ടാങ്ക്’- ലെപേഡ്2 നിർമാണക്കമ്പനിയായ ക്രൗസ് മാഫി വെഗ്മാൻ അങ്ങനെയാണ് ടാങ്കിനെ വിശേഷിപ്പിക്കുന്നത്. പ്രഹരശേഷി, സുരക്ഷ, വേഗം, തന്ത്രപരമായ മുന്നേറ്റം തുടങ്ങിയ വിവിധ ഘടകങ്ങളാണു ലെപേഡിന്റെ സവിശേഷത. 55 ടൺ ഭാരമുള്ള ടാങ്കിന് ഏകദേശം 500 കിലോമീറ്ററാണ് ദൂരപരിധി. മണിക്കൂറിൽ 68 കിലോമീറ്ററാണു പരമാവധി വേഗം. 4 പടയാളികൾക്ക് ഇരിക്കാം. 120 എംഎം ബോർ ഗണ്ണാണ് പ്രധാന ആയുധം. പ്രവർത്തനം പൂർണമായും ഡിജിറ്റലാണ്. 1979 മുതൽ ലെപേഡിനു 4 പതിപ്പുകളുണ്ടായി. 

∙ 19 രാജ്യങ്ങളിൽ സാന്നിധ്യം

ഒരു ഡസനിലധികം യൂറോപ്യൻ രാജ്യങ്ങളിലും കാനഡയിലും മാത്രമായി രണ്ടായിരത്തിലേറെ എണ്ണം വിന്യസിച്ചിട്ടുണ്ട് എന്നതാണ് ജർമൻ ടാങ്കുകളുടെ പ്രത്യേകത. 19 രാജ്യങ്ങളിലേക്ക് 3,500–ലേറെ ലെപേഡ് യൂണിറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് ക്രൗസ്-മാഫി വെഗ്മാൻ പറയുന്നത്. ഇത്രയധികം രാജ്യത്ത് വിന്യസിക്കപ്പെട്ട മറ്റൊരു ടാങ്കില്ലെന്നും അവകാശവാദമുണ്ട്. ഏകദേശം 350 ലെപേഡ്2 ഗ്രീസിലേക്ക് അയച്ചിട്ടുണ്ട്, പോളണ്ടിലും അത്രതന്നെ കാണാം. ഫിൻലൻഡിൽ 200 എണ്ണമുണ്ടെന്നുമാണ് ലണ്ടൻ ആസ്ഥാനമായ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ (ഐഐഎസ്എസ്) കണക്ക്. റഷ്യയ്‌ക്കെതിരായ യുക്രെയ്‌നിന്റെ യുദ്ധത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഏകദേശം 100 ലെപേഡ് ടാങ്കുകൾ വേണ്ടിവരുമെന്നാണ് അനുമാനം.

300 ടാങ്കുകൾ വേണമെന്നാണ് യുക്രെയ്ൻ ആവശ്യപ്പെടുന്നത്. ചില യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇതിനെ പിന്തുണയ്ക്കുന്നുമുണ്ട്. ഞങ്ങൾക്ക് 300 ടാങ്കുകൾ വേണമെന്ന് ലക്‌സംബർഗ് വിദേശകാര്യ മന്ത്രി ഴാങ് അസെൽബോൺ അടുത്തിടെ ബ്രസൽസിൽ ആവശ്യപ്പെട്ടിരുന്നു. യൂറോപ്പിലുടനീളം ലെപേഡ് വിന്യസിക്കുന്നതിനെപ്പറ്റിയും സുഗമമായി പ്രവർത്തിക്കാവുന്ന ആയുധങ്ങളുടെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ലെപേഡ് കിട്ടിയാലും കാര്യങ്ങൾ എളുപ്പമാകില്ലെന്ന് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ടാങ്ക് ഉപയോഗിക്കാനുള്ള അടിസ്ഥാന അറിവ് നേടാൻതന്നെ മൂന്ന് മുതൽ ആറ് ആഴ്ച വരെ പരിശീലനം ആവശ്യമാണ്. പരിചയസമ്പന്നരായ യുക്രേനിയൻ ടാങ്ക് ക്രൂവിന് ലെപേഡിനെ വേഗത്തിൽ മെരുക്കാനാകുമെന്ന വാദവുമുണ്ട്. 

∙ യുദ്ധം മാറ്റിമറിക്കുമോ ലെപേഡ്?

ഒരു വർഷത്തോളമായി തുടരുന്ന യുദ്ധത്തിൽ വഴിത്തിരിവുണ്ടായത്, വടക്കുകിഴക്കും തെക്കും മാസങ്ങളോളം റഷ്യൻ സൈന്യം കൈവശപ്പെടുത്തിയ പ്രദേശങ്ങൾ യുക്രെയ്ൻ തിരിച്ചുപിടിച്ചതോടെയാണ്. ലെപേഡ് ടാങ്കുകൾ കൂടി വരുമ്പോൾ യുക്രെയ്ൻ പോരാളികൾക്ക് ആവേശവും ആത്മവിശ്വാസവും കരുത്തും കൂടും. പ്രതിരോധത്തിൽനിന്ന് പ്രത്യാക്രമണത്തിലേക്ക് ചുവടുവയ്ക്കാൻ സൈന്യം പ്രാപ്തരാകുമെന്ന് ഐഐഎസ്എസിലെ പ്രതിരോധ, സൈനിക ഗവേഷകൻ യൊഹാൻ മിഷേൽ പറഞ്ഞു. സോവിയറ്റ് കാലഘട്ടത്തിലുള്ള ആയുധങ്ങൾക്കു പകരമായി അത്യാധുനികമായതിലേക്കുള്ള മാറ്റത്തിനു യുക്രെയ്നെ സജ്ജമാക്കാൻ ലെപേഡ് സഹായിക്കും. വേഗത്തിൽ റിവേഴ്സ് എടുക്കാനാകാത്ത, റഷ്യ ഉപയോഗിക്കുന്ന ടി-മോഡലുകളേക്കാൾ ചടുലവും ഫലപ്രദവുമാണ് ലെപേഡ് ടാങ്കുകൾ. റിങ്ങിൽ ഒരു ദിശയിലേക്കു മാത്രം നീങ്ങാനാവുന്ന ബോക്സറും എല്ലാ ദിശകളിലേക്കും നീങ്ങാൻ കഴിയുന്ന എതിരാളിയും തമ്മിലുള്ള പോരാട്ടം പോലെയാണ്, റഷ്യൻ ടാങ്കുകളും ലെപേഡും ഏറ്റുമുട്ടുമ്പോൾ സംഭവിക്കുക. മേധാവിത്വവും വിജയവും ലെപേഡിന് സുനിശ്ചിതമാണെന്നു വിദഗ്ധരുെട ഭാഷ്യം.

റഷ്യൻ ആയുധങ്ങളുടെ കാലപ്പഴക്കം ന്യൂനതയായി പറയുമ്പോഴും, പാശ്ചാത്യ രാജ്യങ്ങളുടെ മുഖ്യ യുദ്ധ ടാങ്കുകൾ (എംബിടി) പോലും വ്യോമാക്രമണത്തിന് ഇരയാകുന്നു എന്നതാണ് യാഥാർഥ്യം. അതിനാൽ വ്യോമ പ്രതിരോധം, ശത്രുസങ്കേത പരിശോധന തുടങ്ങിയവയും ശക്തമാക്കേണ്ടതുണ്ട്. റഷ്യൻ സൈനികരുടെ മോശം പ്രകടനം കണക്കിലെടുക്കുമ്പോൾ, ലെപേഡ്2 സാന്നിധ്യം യുദ്ധത്തിൽ യുക്രെയ്ന് മുൻതൂക്കം നൽകുമെന്നാണു വിലയിരുത്തൽ. ലെപേഡിനെ വിന്യസിച്ചതുകൊണ്ടു മാത്രം യുദ്ധം ജയിക്കില്ല. അവയുടെ ശരിയായ ഉപയോഗവും മറ്റു സൈനിക വിഭാഗങ്ങളുടെ യോജിച്ചുള്ള പ്രവർത്തനവും ചേർന്നാലേ ജയം സാധ്യമാകൂ എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

മറ്റ് രാജ്യങ്ങളുടെ ആയുധപ്പുരകളിൽ നിന്നുപോലും ലെപേഡ്2 കൈമാറണമെങ്കിൽ, നിർമാതാക്കളായ ജർമനിയുടെ അനുമതി വേണമെന്നാണ് വ്യവസ്ഥ. അതിനാലാണ് യുദ്ധം തുടങ്ങി മാസങ്ങളായിട്ടും യുക്രെയ്ന്റെ കൈവശം ലെപേഡ് എത്താതിരുന്നത്. യുക്രെയ്നിലേക്ക് ലെപേഡ് അയയ്ക്കുന്നതിൽ ജർമനി താൽപര്യപ്പെട്ടതുമില്ല. പാശ്ചാത്യ സഖ്യകക്ഷികൾ സമ്മർദം ശക്തമാക്കിയപ്പോഴാണു ജർമനി അയഞ്ഞത്. ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന ലെപേഡ്, വലിയ യുഎസ് ടാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രവർത്തിപ്പിക്കാൻ എളുപ്പമാണ്. പരിശീലന സമയവും കുറച്ചുമതി. വേറെയും യുദ്ധോപകരണങ്ങൾ യുക്രെയ്നിനു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ചാലഞ്ചർ2 ടാങ്കുകൾ അയയ്ക്കുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നു. ചെക്ക് റിപ്പബ്ലിക്കും പോളണ്ടും സോവിയറ്റ് കാലഘട്ടത്തിലെ ടി–72 ടാങ്കുകൾ യുക്രെയ്നിനു നൽകി. ഫ്രാൻസിന്റെ ലെക്ലർക്ക് ടാങ്കുകൾ യുക്രെയ്നിലേക്ക് അയയ്ക്കുന്നതിനെപ്പറ്റി ചർച്ചകൾ നടക്കുന്നുണ്ടെന്ന് വാർത്താഏജൻസി എപി റിപ്പോർട്ട് ചെയ്യുന്നു.

∙ റഷ്യയെ വിറപ്പിക്കാൻ അബ്രാംസും

‘‘ചെലവേറിയതാണ്, പരിപാലിക്കാൻ പ്രയാസമാണ്, ജെറ്റ് ഇന്ധനത്തിലാണ് പ്രവർത്തനം...’’ യുദ്ധ ടാങ്ക് കൈമാറുന്നതിനെതിരെ പരസ്യമായും സ്വകാര്യമായും പെന്റഗൺ നിരത്തിയ തടസ്സവാദങ്ങളാണിത്. എന്നിട്ടും യുഎസിന്റെ അത്യാധുനിക യുദ്ധ ടാങ്കായ എം1 അബ്രാംസിനെ യുക്രെയ്നു കൈമാറാൻ പ്രസിഡന്റ് ജോ ബൈഡൻ‌ സമ്മതിച്ചു. 31 ടാങ്കുകളാണു വിതരണം ചെയ്യുക. യുക്രെയ്‌നിനെ പിന്തുണയ്ക്കുന്ന സഖ്യകക്ഷികൾക്കിടയിൽ ഐക്യം നിലനിർത്തേണ്ടതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ ബൈഡനെ പ്രേരിപ്പിച്ചത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ തുടക്കം മുതൽ, ബൈഡനും യൂറോപ്യൻ സഖ്യകക്ഷികളും ഒത്തൊരുമയിലാണ്. അല്ലെങ്കിൽ അങ്ങനെയാണെന്നു തോന്നിപ്പിച്ചിരുന്നു. യുക്രെയ്നിലേക്കു കോടിക്കണക്കിനു ഡോളർ വിലമതിക്കുന്ന പാശ്ചാത്യ ആയുധങ്ങൾ ഒഴുകിയത്, പടിഞ്ഞാറൻ രാജ്യങ്ങളെ വിഭജിക്കാനുള്ള പുട്ടിന്റെ നീക്കം പരാജയപ്പെട്ടതിന്റെ വ്യക്തമായ സൂചനയാണ്. ഈ ഐക്യം നിലനിർത്തേണ്ടതു യുഎസിന് ആവശ്യമായതിനാൽ, മറ്റു സഖ്യകക്ഷികൾ‌ക്കു യുക്രെയ്ന് ആയുധം നൽകാനുള്ള പ്രോത്സാഹനമോ സമ്മർദമോ ആയാണു അബ്രാംസ് ടാങ്കിനെ ബൈഡൻ കണ്ടത്. 

പോളണ്ടിനെപ്പോലുള്ള രാജ്യങ്ങൾക്കു ലെപേഡ് ടാങ്കുകൾ യുക്രെയ്നിലേക്ക് കയറ്റുമതി ചെയ്യാൻ അനുവദിക്കണമെന്ന് ജർമനിയുടെ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസിനോടു യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് എം1 അബ്രാംസ് ടാങ്കുകള്‍ യുക്രെയ്‌നിലേക്ക് അയയ്ക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചത്. ജര്‍മനിയുമായും മറ്റ് യൂറോപ്യന്‍ നേതാക്കളുമായും ആഴ്ചകളോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു തീരുമാനം. റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുപിടിക്കാന്‍ യുക്രെയ്ന്‍ പദ്ധതിയിടുന്നതിനിടെയാണ് പുതിയ ആയുധങ്ങള്‍ എത്തുന്നത്. ഈ നീക്കത്തോടെ നാറ്റോ സഖ്യകക്ഷികള്‍ റഷ്യയുമായി നേരിട്ടുള്ള പോരാട്ടത്തിലേക്ക് അടുക്കുന്നതായി വിലയിരുത്തപ്പെടും. “ഇത് വിജയത്തിലേക്കുള്ള പാതയിലെ സുപ്രധാന ചുവടുവയ്പാണ്’’–  യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെന്‍സ്‌കി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പരിശീലനവും പരിചരണവും ഉൾപ്പെടെ ഓരോ അബ്രാംസ് ടാങ്കിനും 10 ദശലക്ഷം ഡോളറോളം ചെലവാകുമെന്നു യുഎസ് സൈന്യം പറയുന്നു. 1980ൽ യുഎസ് സേനയുടെ ഭാഗമായ അബ്രാംസ്, ടർബൈൻ എൻജിനിലാണു പ്രവർത്തിക്കുന്നത്. റേഡിയോആക്ടീവ് പദാർഥമായ ഡിപ്ലീറ്റഡ് യുറേനിയം ഉൾച്ചേർന്ന കവചമാണ് മറ്റൊരു പ്രത്യേകത. ഈ രഹസ്യകവചം യുക്രെയ്നിനു കൈമാറിയേക്കില്ല. ദ് ബീസ്റ്റ്, ഡ്രാക്കുള, ദ് വിസ്പറിങ് ഡെത്ത് എന്നിങ്ങനെയാണ് വിളിപ്പേരുകൾ. നാലു പടയാളികളാണ് ടാങ്കിലുണ്ടാവുക. യൂറോപ്പിൽ അധികം ഉപയോഗിച്ചിട്ടില്ലാത്ത ഈ ടാങ്കുകൾ യുക്രെയ്ൻ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്ക യുഎസിനുണ്ട്. യുക്രെയ്ന്റെ തെക്കൻ ഭാഗം താരതമ്യേന പരന്നതാണ്. ഇവിടെ റഷ്യൻ സൈന്യം കിടങ്ങുകൾ കുഴിച്ച് കെണിയൊരുക്കിയിട്ടുണ്ട്. ഇവിടെ റഷ്യയെ തുരത്താൻ ടാങ്കുകളേക്കാൾ മികച്ച ആയുധമില്ലെന്ന് യുക്രെയ്ൻ കരുതുന്നു.

English Summary: Germany's Leopard 2, US's M1 Abrams: Why These Battle Tanks are So Important for Ukraine?