വിശാഖപട്ടണം ∙ ആന്ധ്രപ്രദേശില്‍ ഭാര്യയുടെ മൃതശരീരം കിലോമീറ്ററുകളോളം ചുമന്ന് ആദിവാസി യുവാവ്. ഒ‍ഡീഷ സ്വദേശി സമുലു പങ്കി (33) ആണ് ഭാര്യയുടെ മൃതദേഹം ചുമന്നത്. വിശാഖപട്ടണത്തിലെ

വിശാഖപട്ടണം ∙ ആന്ധ്രപ്രദേശില്‍ ഭാര്യയുടെ മൃതശരീരം കിലോമീറ്ററുകളോളം ചുമന്ന് ആദിവാസി യുവാവ്. ഒ‍ഡീഷ സ്വദേശി സമുലു പങ്കി (33) ആണ് ഭാര്യയുടെ മൃതദേഹം ചുമന്നത്. വിശാഖപട്ടണത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശാഖപട്ടണം ∙ ആന്ധ്രപ്രദേശില്‍ ഭാര്യയുടെ മൃതശരീരം കിലോമീറ്ററുകളോളം ചുമന്ന് ആദിവാസി യുവാവ്. ഒ‍ഡീഷ സ്വദേശി സമുലു പങ്കി (33) ആണ് ഭാര്യയുടെ മൃതദേഹം ചുമന്നത്. വിശാഖപട്ടണത്തിലെ ആശുപത്രിയില്‍നിന്ന് ഓ‌ട്ടോറിക്ഷയില്‍ നാട്ടിലേക്കു മടങ്ങുംവഴിയാണ് സമുലുവിന്റെ ഭാര്യ ഇഡെ ഗുരു മരിച്ചത്. ഓട്ടോയില്‍ മൃതശരീരം വഹിക്കാൻ ഡ്രൈവര്‍ വിസമ്മതിച്ചു. വിശാഖപട്ടണത്തിൽനിന്ന് 130 കിലോമീറ്റർ അകലെ ഒഡീഷയിലെ സൊരോദ ഗ്രാമത്തിലാണ് സമുലുവിന്റെ വീട്. ഓട്ടോറിക്ഷയിൽ 20 കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിച്ചത്. യാത്രക്കൂലിയായി 2000 രൂപയും നൽകേണ്ടിവന്നു.

തുടർന്ന് ഭാര്യയുടെ ശരീരം തോളിലേറ്റി നടന്ന സുമുലു വൈശ്യനഗരത്തിൽ എത്തിയപ്പോൾ നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തെലുങ്ക് അറിയാത്തതിനാൽ ബുദ്ധിമുട്ടിയെങ്കിലും ഒഡിയ അറിയുന്ന ഒരാൾ അവിടെയുണ്ടായത് സമുലുവിന് രക്ഷയായി. രോഗബാധ ഗുരുതരമായതോടെയാണ് ഇഡെയെ വിശാഖപട്ടണത്തെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രോഗി ചികിത്സയോടു പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ ആശുപത്രി അധികൃതർ വീട്ടിലേക്കു പറഞ്ഞയയ്ക്കുകയായിരുന്നെന്നും സമുലു പൊലീസിനോടു പറഞ്ഞു.

ADVERTISEMENT

ഇൻസ്പെക്ടർ തിരുപ്പതി റാവുവും സബ് ഇൻസ്പെക്ടർ കിരൺ കുമാർ നായിഡുവും ചേർന്ന് ജനങ്ങളിൽനിന്നും മറ്റുമായി 10,000 രൂപ പിരിച്ച് സമുലുവിനെ ആബുലൻസിൽ നാട്ടിലേക്ക് അയച്ചു.

English Summary: Odisha Man Carries Wife's Body After Auto Driver Refuses To Take Them Home