അഗർത്തല∙ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. 81.10% പോളിങ് രേഖപ്പെടുത്തി. പല ബൂത്തുകൾക്കു മുൻപിലും രാവിലെ വലിയ നിര രൂപപ്പെട്ടിരുന്നു. അവസാന മണിക്കൂറുകളിലും ബൂത്തുകളിൽ വൻ നിരയാണ്. ഒരു മണിക്കു മുൻപായി 51.42% പേർ വോട്ടുരേഖപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാൽപ്പത്തിയഞ്ചോളം സ്ഥലങ്ങളിൽ ഇവിഎം പ്രവർത്തനം തകരാറിലായി. യന്ത്രം മാറ്റി സ്ഥാപിച്ച് വോട്ടിങ് തുടരുകയായിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ സംഘർഷമുണ്ടായി. ബോക്സാനഗർ, കക്രബെൻ എന്നിവിടങ്ങളിൽ സിപിഎം പ്രവർത്തകർ ആക്രമിക്കപ്പെട്ടു.  ബൂത്തുകള്‍ പിടിച്ചെടുക്കാനും വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ശ്രമം നടക്കുന്നതായി തിപ്ര മോത നേതാവ് പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ ആരോപിച്ചു. 2008ൽ 91.22%, 2013ൽ 91.82%, 2018ൽ 89.38% എന്നിങ്ങനെയായിരുന്നു പോളിങ്. 

ADVERTISEMENT

ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്ന് മുഖ്യമന്ത്രി മണിക് സാഹ, വോട്ടുചെയ്തശേഷം പ്രതികരിച്ചു. വന്‍ പങ്കാളിത്തത്തോടെ വോട്ടുചെയ്തു ജനാധിപത്യത്തിന്‍റെ ഉല്‍സവം കരുത്തുറ്റതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വികസനോന്മുഖ സര്‍ക്കാരിനു വോട്ടുചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ശക്തമായ ത്രികോണമല്‍സരം നടക്കുന്ന ത്രിപുരയില്‍ ഭരണകക്ഷിയായ ബിജെപിയെ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്താണു നേരിടുന്നത്. പുതിയ ഗോത്ര പാര്‍ട്ടിയായ തിപ്ര മോത നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമാക്കുന്നു. 

3,328 പോളിങ് ബൂത്തുകളാണുള്ളത്. ഇതിൽ 1,100 ബൂത്തുകൾ പ്രശ്നബാധിതമാണ്. 28 അതീവ പ്രശ്നബാധിത ബൂത്തുകളുമുണ്ട്. ഇവിടങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. 28.14 ലക്ഷം വോട്ടർമാരുള്ളതിൽ 14,15,223 പുരുഷൻമാരും 13,99,289 സ്ത്രീകളുമാണുള്ളത്. 259 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.

ADVERTISEMENT

English Summary: Tripura Elections 2023 Assembly Election And Voting News Updates