കോഴിക്കോട് ∙ ദുബായില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പൊലീസ് പിടികൂടി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ വടകര സ്വദേശി മുഹമ്മ‍ദ് സഫ്‍വാനാണ് പിടിയിലായത്. ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്നാണു സഫ്‍വാൻ വന്നത്. മിശ്രിതരൂപത്തിലാക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ദുബായില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പൊലീസ് പിടികൂടി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ വടകര സ്വദേശി മുഹമ്മ‍ദ് സഫ്‍വാനാണ് പിടിയിലായത്. ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്നാണു സഫ്‍വാൻ വന്നത്. മിശ്രിതരൂപത്തിലാക്കിയ സ്വര്‍ണം പാന്‍റ്സിലും ഇന്നര്‍ ബനിയനിലും ബ്രീഫിലും ഉള്‍ഭാഗത്തായി തേച്ചുപിടിപ്പിക്കുകയായിരുന്നു.

കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി വിമാനത്താവള ടെര്‍മിനലിന് പുറത്തിറങ്ങിയ ശേഷമാണ് പൊലീസ് സ്വര്‍ണം കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന പൊലീസ് സഫ്‍വാനെ കസ്റ്റ‍‍ഡിയിൽ എടുക്കുകയായിരുന്നു. 1.75 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. വിപണി വിലയനുസരിച്ച് ഇതിന് ഒരു കോടിയോളം വിലവരും. ഈ വര്‍ഷം മാത്രം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടുന്ന പന്ത്രണ്ടാമത്തെ കേസാണിത്.

ADVERTISEMENT

English Summary: Smuggled gold seized from a passenger at Karipur Airport