അമൃത്‌സർ∙ സ്വയം പ്രഖ്യാപിത മതപ്രഭാഷകനും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാൽ സിങ്ങിന്റെ അടുത്ത സഹായിയുമായ ലവ്പ്രീത് തൂഫനെ മോചിപ്പിക്കുമെന്ന് അമൃത്സർ പൊലീസ്. ലവ്പ്രീത് അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്, അമൃത്പാലിന്റെ നൂറൂകണക്കിന് അനുയായികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമൃത്‌സർ∙ സ്വയം പ്രഖ്യാപിത മതപ്രഭാഷകനും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാൽ സിങ്ങിന്റെ അടുത്ത സഹായിയുമായ ലവ്പ്രീത് തൂഫനെ മോചിപ്പിക്കുമെന്ന് അമൃത്സർ പൊലീസ്. ലവ്പ്രീത് അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്, അമൃത്പാലിന്റെ നൂറൂകണക്കിന് അനുയായികൾ അജ്നാല പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചിരുന്നു. വാളുകളും തോക്കുകളുമായി എത്തിയ സംഘം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയതിനു പിന്നാലെയാണ് ലവ്പ്രീത് തൂഫാനെ മോചിപ്പിക്കാൻ െപാലീസിന്റെ തീരുമാനം.

ലവ്പ്രീത് നിരപരാധിയാണെന്ന തെളിവ് കിട്ടിയെന്ന് അമൃത്സർ പൊലീസ് കമ്മിഷണർ ജസ്കരൻ സിങ് അറിയിച്ചു. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും െപാലീസ് വ്യക്തമാക്കി. ലവ്പ്രീത് തൂഫൻ, അനുയായികളായ വീർ ഹർജീന്ദർ സിങ്, ബൽദേവ് സിങ് എന്നിവർക്കെതിരെയാണ് തട്ടിക്കൊണ്ടുപോകൽ, കയ്യേറ്റം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് എടുക്കുകയും െപാലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇവരെ ഉടൻ മോചിപ്പിക്കണം, എഫ്ഐആറിൽനിന്ന് ഇവരുടെ പേര് ഒഴിവാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

ADVERTISEMENT

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അമൃത്പാൽ സിങ് ആരോപിച്ചിരുന്നു. ‘‘ഒരു മണിക്കൂറിനുള്ളിൽ കേസ് റദ്ദാക്കിയില്ലെങ്കിൽ, അടുത്ത് എന്തു സംഭവിച്ചാലും ഭരണകൂടത്തിനാകും അതിന്റെ ഉത്തരവാദിത്തം. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അവർ കരുതുന്നു. അതിനാൽ ഈ ശക്തിപ്രകടനം ആവശ്യമാണ്’’ – അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വാഹനാപകടത്തിൽ മരിച്ച ആക്ടിവിസ്റ്റ് ദീപ് സിദ്ധു സ്ഥാപിച്ച ‘വാരിസ് പഞ്ചാബ് ദേ’ എന്ന ഗ്രൂപ്പിന്റെ തലവനാണ് അമൃത്പാൽ സിങ്.

English Summary: Punjab Radical Leader's Aide To Be Freed After Supporters Clash With Cops