ഡൽഹിയിലെ അസംഖ്യം ചേരികളിലൊന്നിലെ കുടുസു മുറികൾക്ക് പുറത്ത് കൈയിൽ ഒരു പ്ലെയറുമായി നിൽക്കുന്ന അരവിന്ദ് കേജ്‌രിവാൾ എന്ന മെലിഞ്ഞ മനുഷ്യന്റെ ചിത്രം 2000–ത്തിന്റെ തുടക്കത്തിലെ ഒരു പതിവ് കാഴ്ചയായിരുന്നു. അമിത ബിൽ അടയ്ക്കാത്തതു മൂലം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടവരുടെ വീടുകളിലെത്തി ബലമായി കണക്ഷൻ പുന:സ്ഥാപിച്ചാണ് കേജ്‌രിവാൾ അന്ന് മുതൽ ശ്രദ്ധ നേടുന്നത്. അന്നു മുതൽ ഒരു നിഴലു പോലെ കേജ്‌രിവാളിനൊപ്പം മനീഷ് സിസോദിയയുണ്ട്. ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയപ്പോൾ സൗജന്യ വൈദ്യുതിയും വെള്ളവും നൽകുന്നതിന് സർക്കാർ ഖജനാവിന്റെ താക്കോൽ കേജ്‌രിവാൾ ഏൽപ്പിച്ചതും സിസോദിയയെയാണ്. എന്നാൽ ‍ഉപമുഖ്യമന്ത്രിപദം മുതൽ ഡൽഹി സർക്കാരിലെ ഏറ്റവും പ്രധാനപ്പെട്ട 18 വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ഈ 51–കാരൻ ഇപ്പോൾ സിബിഐ കസ്റ്റഡിയിലാണ്. വലിയ പരിഷ്കരണമെന്ന നിലയിൽ നടപ്പാക്കുകയും വിവാദമായപ്പോൾ പിൻവലിക്കുകയും ചെയ്ത ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഈ വിഷയത്തിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും വൈകാതെ ഉണ്ടായേക്കും. കേവലമൊരു മദ്യ ഇടപാടല്ല, മറിച്ച് ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ സാധ്യതകളെയും ഭാവിയെയും തന്നെ പിടിച്ചുലയ്ക്കാൻ ശേഷിയുള്ളതാണ് ഇപ്പോഴത്തെ കേസ് എന്നതു കൊണ്ടു തന്നെ പാർട്ടിയെയും അരവിന്ദ് കേജ്‌രിവാളിനേയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി തന്നെയാണ്. എന്തൊക്കെയാണ് ഈ കേസിലേക്ക് നയിച്ചത്, എന്താണ് സിസോദിയയ്ക്ക് ഇതിൽ പങ്ക്, ഏതൊക്കെ വിധത്തിലാണ് ആം ആദ്മി പാർട്ടിയെ ഈ വിവാദം ബാധിക്കുക?

ഡൽഹിയിലെ അസംഖ്യം ചേരികളിലൊന്നിലെ കുടുസു മുറികൾക്ക് പുറത്ത് കൈയിൽ ഒരു പ്ലെയറുമായി നിൽക്കുന്ന അരവിന്ദ് കേജ്‌രിവാൾ എന്ന മെലിഞ്ഞ മനുഷ്യന്റെ ചിത്രം 2000–ത്തിന്റെ തുടക്കത്തിലെ ഒരു പതിവ് കാഴ്ചയായിരുന്നു. അമിത ബിൽ അടയ്ക്കാത്തതു മൂലം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടവരുടെ വീടുകളിലെത്തി ബലമായി കണക്ഷൻ പുന:സ്ഥാപിച്ചാണ് കേജ്‌രിവാൾ അന്ന് മുതൽ ശ്രദ്ധ നേടുന്നത്. അന്നു മുതൽ ഒരു നിഴലു പോലെ കേജ്‌രിവാളിനൊപ്പം മനീഷ് സിസോദിയയുണ്ട്. ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയപ്പോൾ സൗജന്യ വൈദ്യുതിയും വെള്ളവും നൽകുന്നതിന് സർക്കാർ ഖജനാവിന്റെ താക്കോൽ കേജ്‌രിവാൾ ഏൽപ്പിച്ചതും സിസോദിയയെയാണ്. എന്നാൽ ‍ഉപമുഖ്യമന്ത്രിപദം മുതൽ ഡൽഹി സർക്കാരിലെ ഏറ്റവും പ്രധാനപ്പെട്ട 18 വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ഈ 51–കാരൻ ഇപ്പോൾ സിബിഐ കസ്റ്റഡിയിലാണ്. വലിയ പരിഷ്കരണമെന്ന നിലയിൽ നടപ്പാക്കുകയും വിവാദമായപ്പോൾ പിൻവലിക്കുകയും ചെയ്ത ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഈ വിഷയത്തിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും വൈകാതെ ഉണ്ടായേക്കും. കേവലമൊരു മദ്യ ഇടപാടല്ല, മറിച്ച് ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ സാധ്യതകളെയും ഭാവിയെയും തന്നെ പിടിച്ചുലയ്ക്കാൻ ശേഷിയുള്ളതാണ് ഇപ്പോഴത്തെ കേസ് എന്നതു കൊണ്ടു തന്നെ പാർട്ടിയെയും അരവിന്ദ് കേജ്‌രിവാളിനേയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി തന്നെയാണ്. എന്തൊക്കെയാണ് ഈ കേസിലേക്ക് നയിച്ചത്, എന്താണ് സിസോദിയയ്ക്ക് ഇതിൽ പങ്ക്, ഏതൊക്കെ വിധത്തിലാണ് ആം ആദ്മി പാർട്ടിയെ ഈ വിവാദം ബാധിക്കുക?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയിലെ അസംഖ്യം ചേരികളിലൊന്നിലെ കുടുസു മുറികൾക്ക് പുറത്ത് കൈയിൽ ഒരു പ്ലെയറുമായി നിൽക്കുന്ന അരവിന്ദ് കേജ്‌രിവാൾ എന്ന മെലിഞ്ഞ മനുഷ്യന്റെ ചിത്രം 2000–ത്തിന്റെ തുടക്കത്തിലെ ഒരു പതിവ് കാഴ്ചയായിരുന്നു. അമിത ബിൽ അടയ്ക്കാത്തതു മൂലം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടവരുടെ വീടുകളിലെത്തി ബലമായി കണക്ഷൻ പുന:സ്ഥാപിച്ചാണ് കേജ്‌രിവാൾ അന്ന് മുതൽ ശ്രദ്ധ നേടുന്നത്. അന്നു മുതൽ ഒരു നിഴലു പോലെ കേജ്‌രിവാളിനൊപ്പം മനീഷ് സിസോദിയയുണ്ട്. ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയപ്പോൾ സൗജന്യ വൈദ്യുതിയും വെള്ളവും നൽകുന്നതിന് സർക്കാർ ഖജനാവിന്റെ താക്കോൽ കേജ്‌രിവാൾ ഏൽപ്പിച്ചതും സിസോദിയയെയാണ്. എന്നാൽ ‍ഉപമുഖ്യമന്ത്രിപദം മുതൽ ഡൽഹി സർക്കാരിലെ ഏറ്റവും പ്രധാനപ്പെട്ട 18 വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ഈ 51–കാരൻ ഇപ്പോൾ സിബിഐ കസ്റ്റഡിയിലാണ്. വലിയ പരിഷ്കരണമെന്ന നിലയിൽ നടപ്പാക്കുകയും വിവാദമായപ്പോൾ പിൻവലിക്കുകയും ചെയ്ത ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഈ വിഷയത്തിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും വൈകാതെ ഉണ്ടായേക്കും. കേവലമൊരു മദ്യ ഇടപാടല്ല, മറിച്ച് ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ സാധ്യതകളെയും ഭാവിയെയും തന്നെ പിടിച്ചുലയ്ക്കാൻ ശേഷിയുള്ളതാണ് ഇപ്പോഴത്തെ കേസ് എന്നതു കൊണ്ടു തന്നെ പാർട്ടിയെയും അരവിന്ദ് കേജ്‌രിവാളിനേയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി തന്നെയാണ്. എന്തൊക്കെയാണ് ഈ കേസിലേക്ക് നയിച്ചത്, എന്താണ് സിസോദിയയ്ക്ക് ഇതിൽ പങ്ക്, ഏതൊക്കെ വിധത്തിലാണ് ആം ആദ്മി പാർട്ടിയെ ഈ വിവാദം ബാധിക്കുക?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയിലെ അസംഖ്യം ചേരികളിലൊന്നിലെ കുടുസു മുറികൾക്ക് പുറത്ത് കൈയിൽ ഒരു പ്ലെയറുമായി നിൽക്കുന്ന അരവിന്ദ് കേജ്‌രിവാൾ എന്ന മെലിഞ്ഞ മനുഷ്യന്റെ ചിത്രം 2000–ത്തിന്റെ തുടക്കത്തിലെ ഒരു പതിവ് കാഴ്ചയായിരുന്നു. അമിത ബിൽ അടയ്ക്കാത്തതു മൂലം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടവരുടെ വീടുകളിലെത്തി ബലമായി കണക്ഷൻ പുന:സ്ഥാപിച്ചാണ് കേജ്‌രിവാൾ അന്ന് മുതൽ ശ്രദ്ധ നേടുന്നത്. അന്നു മുതൽ ഒരു നിഴലു പോലെ കേജ്‌രിവാളിനൊപ്പം മനീഷ് സിസോദിയയുണ്ട്. ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയപ്പോൾ സൗജന്യ വൈദ്യുതിയും വെള്ളവും നൽകുന്നതിന് സർക്കാർ ഖജനാവിന്റെ താക്കോൽ കേജ്‌രിവാൾ ഏൽപ്പിച്ചതും സിസോദിയയെയാണ്. എന്നാൽ ‍ഉപമുഖ്യമന്ത്രിപദം മുതൽ ഡൽഹി സർക്കാരിലെ ഏറ്റവും പ്രധാനപ്പെട്ട 18 വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ഈ 51–കാരൻ ഇപ്പോൾ സിബിഐ കസ്റ്റഡിയിലാണ്. വലിയ പരിഷ്കരണമെന്ന നിലയിൽ നടപ്പാക്കുകയും വിവാദമായപ്പോൾ പിൻവലിക്കുകയും ചെയ്ത ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഈ വിഷയത്തിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും വൈകാതെ ഉണ്ടായേക്കും. കേവലമൊരു മദ്യ ഇടപാടല്ല, മറിച്ച് ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ സാധ്യതകളെയും ഭാവിയെയും തന്നെ പിടിച്ചുലയ്ക്കാൻ ശേഷിയുള്ളതാണ് ഇപ്പോഴത്തെ കേസ് എന്നതു കൊണ്ടു തന്നെ പാർട്ടിയെയും അരവിന്ദ് കേജ്‌രിവാളിനേയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി തന്നെയാണ്. എന്തൊക്കെയാണ് ഈ കേസിലേക്ക് നയിച്ചത്, എന്താണ് സിസോദിയയ്ക്ക് ഇതിൽ പങ്ക്, ഏതൊക്കെ വിധത്തിലാണ് ആം ആദ്മി പാർട്ടിയെ ഈ വിവാദം ബാധിക്കുക? വിശദമായി പരിശോധിക്കാം.

അരവിന്ദ് കേജ്‍രിവാൾ സാമൂഹിക പ്രവർത്തകനായിരുന്ന കാലത്ത് (ചിത്രം–പിടിഐ)

∙ ഉപമുഖ്യമന്ത്രിയല്ല, 18 വകുപ്പുകളുള്ള ‘ഡി–ഫാക്ടോ’ മുഖ്യമന്ത്രി

ADVERTISEMENT

ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ കെട്ടിഘോഷിക്കുന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖലയുടേയും മാത്രമല്ല, പ്രധാനപ്പെട്ട വകുപ്പുകളുടെയെല്ലാം കടിഞ്ഞാൺ സിസോദിയയുടെ കൈയിൽ ഭദ്രമായിരുന്നു. ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദ്ര ജയിൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഒമ്പതു മാസത്തോളമായി ജയിലിലാണ്. അദ്ദേഹം വഹിച്ചിരുന്ന വകുപ്പുകൾ കൂടി ചേർ‌ത്ത് 18 വകുപ്പുകളാണ് ഇതുവരെ സിസോദിയയ്ക്ക് ഉണ്ടായിരുന്നത്. അവയാകട്ടെ, ധനകാര്യം, വിദ്യാഭ്യാസം, വിജിലൻസ്, എക്സൈസ്, നഗരവികസനം, സത്യേന്ദ്ര ജയിനിൽ നിന്നും ഏറ്റെടുത്ത ആരോഗ്യം, പൊതുമരാമത്ത്, ആഭ്യന്തരം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെയാണ്.

വിദ്യാഭ്യാസ നയം തന്നെയാണ് സിസോദിയയെ ഡൽഹിയിൽ മാത്രമല്ല പുറത്തും പ്രശസ്തനാക്കിയത്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് സിസോദിയയ്ക്കും ആം ആദ്മി സർക്കാരിനുമെതിരെ അഴിമതി ആരോപണങ്ങൾ പുകഞ്ഞു കൊണ്ടിരുന്ന കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ‘ന്യൂയോർക്ക് ടൈംസ്’ സിസോദിയയുടെ വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ച് മുഴുനീള ലേഖനം പ്രസിദ്ധീകരിക്കുന്നത്. അന്നു തന്നെ സിബിഐ അദ്ദേഹത്തെ റെയ്ഡ് ചെയ്തതോടെ, തങ്ങളുടെ വിദ്യാഭ്യാസ നയത്തെയാണ് കേന്ദ്ര സർക്കാർ ഭയപ്പെടുന്നത് എന്ന് ആരോപിക്കാൻ ആം ആദ്മി പാർട്ടിക്കായി. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെന്ന് കേജ്‌രിവാളും ആം ആദ്മി പാർട്ടി നേതാക്കളും അദ്ദേഹത്തെ പുകഴ്ത്തി.

ഡൽഹിയിൽ മികച്ച അടിത്തറയിടുകയും പഞ്ചാബിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തതോടെ ദേശീയ പാർട്ടിയായി ഉയർന്ന ആം ആദ്മി പാർട്ടിയെ ദേശീയ തലത്തിൽ കൂടുതൽ വ്യാപിപ്പിക്കുക എന്നതായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി ഡൽഹി സിസോദിയ ഭരിക്കുകയും കേജ്‌രിവാൾ ദേശീയ രാഷ്ട്രീയം ലക്ഷ്യമിടുകയും ചെയ്യുക എന്നതായിരുന്നു ആലോചന. അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ പാർട്ടി പൊരുതിയെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. പക്ഷേ ഗുജറാത്തിൽ കോൺഗ്രസിനു പകരം തങ്ങളാണ് മുഖ്യപ്രതിപക്ഷമെന്ന പ്രതീതിയുണ്ടാക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞിരുന്നു. ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടക, ഛത്തീസ്ഗഡ്, മധ്യ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങൾ സന്ദർശിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനും അടുത്ത മാസം മുതൽ കേജ്‌രിവാൾ പദ്ധതിയിട്ടിരിക്കെയാണ് സിസോദിയയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

ഡൽഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു (ഫയൽ ചിത്രം–പിടിഐ)

ഡൽഹി മന്ത്രിസഭയിൽ ഏഴു മന്ത്രിമാരെ മാത്രം നിയമിക്കാനേ വകുപ്പുള്ളൂ. മന്ത്രിസഭയിലെ ഏറ്റവും മുതർന്ന രണ്ടു മന്ത്രിമാരായ സത്യേന്ദ്ര ജെയിനും മനീഷ് സിസോദിയയും ജയിലിലാണ്. വകുപ്പുകൾ സിസോദിയയ്ക്ക് കൈമാറിയെങ്കിലും ജയിൻ ഇപ്പോഴും വകുപ്പില്ലാ മന്ത്രിയെന്ന സ്ഥാനം നിലനിർത്തുന്നുണ്ട്. എന്നാൽ ജയിനിന്റേത് അടക്കം 18 വകുപ്പുകൾ ഭരിക്കുന്ന സിസോദിയ ജയിലിൽ ആയതോടെ സർക്കാരിന്റെ പ്രവർത്തനവും താളം തെറ്റും. സിസോദിയ ഉടൻ ജയിൽ മോചിതനായില്ലെങ്കിൽ എത്രയും വേഗം വകുപ്പുകൾ പുന:സംഘടിപ്പിക്കുകയോ അല്ലെങ്കിൽ ഇരുവരേയും മന്ത്രിസ്ഥാനത്തു നിന്ന് നീക്കി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുകയോ വേണം. എന്നാൽ എല്ലാ നേതാക്കളുടെയും എല്ലാ വകുപ്പുകളുടെയും മേൽ ശ്രദ്ധ വച്ചിരുന്ന, അവയെ പരോക്ഷമായെങ്കിലും നിയന്ത്രിച്ചിരുന്ന, കേജ്‌രിവാളിന്റെ കണ്ണും മനസുമായിരുന്ന സിസോദിയയെ പോലൊരു വിശ്വസ്തൻ മന്ത്രിസഭയിൽ ഇല്ലാത്തതിന്റെ അഭാവം കേജ്‌രിവാളിനുണ്ടാവും.

ADVERTISEMENT

കൈലാഷ് ഗെലോട്ട്, ഗോപാൽ റായ്, രാജ് കുമാർ ആനന്ദ്, ഇമ്രാൻ ഹുസൈൻ എന്നിവരാണ് ഇനി മന്ത്രിസഭയിൽ അവശേഷിക്കുന്നത്. സിസോദിയയേയും ജെയിനേയും മന്ത്രിസ്ഥാനത്തു നിന്ന് നീക്കുന്നത് ഉണ്ടായേക്കില്ല എന്നാണ് സൂചനകൾ. മാർച്ച് പകുതിക്കു മുമ്പ് തന്നെ ഡൽഹി സർക്കാരിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് സിസോദിയയുടെ അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്. ആം ആദ്മി പാർട്ടി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സിസോദിയയാണ് ധനവകുപ്പ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ബജറ്റ് സമ്മേളനം പാർട്ടിയെയും സർക്കാരിനേയും കുഴപ്പത്തിലാക്കുന്നതുമാണ്.

മനീഷ് സിസോദിയ, അരവിന്ദ് കേജ്‌രിവാൾ. (ചിത്രം: എഎൻഐ, ട്വിറ്റർ)

∙ രാഷ്ട്രീയ പകപോക്കലെന്ന് ആപ്, മുന്നേ പറഞ്ഞതെന്ന് ബിജെപി

രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരാഞ്ജലി അർ‌പിച്ച ശേഷമായിരുന്നു സിസോദിയ സിബിഐ ഓഫിസിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോയത്. വൈകിട്ടോടെ അറസ്റ്റുണ്ടായി. രാഷ്ട്രീയ ഗൂഡാലോചനയും പാർട്ടിയെ തകർക്കാനുള്ള ശ്രമങ്ങളുമായി ആം ആദ്മി പാർട്ടി നേതാക്കൾ അറസ്റ്റിനെ വിശേഷിപ്പിച്ചു. സിസോദിയയുടെ അറസ്റ്റ് എല്ലാ വിധത്തിലുമുള്ള പകപോക്കൽ എന്നാണ് പാർട്ടി പറയുന്നത്. കഴിഞ്ഞ വർഷം സിബിഐ സിസോദിയയുടെ വീട് റെയ്ഡ് ചെയ്തതിനു പിന്നാലെ തന്നെ കേന്ദ്രം അദ്ദേഹത്തെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് കേജ്‌രിവാൾ പ്രതികരിച്ചിരുന്നു. ‘ദൈവം നിങ്ങൾക്കൊപ്പമുണ്ട് മനീഷ്. ലക്ഷക്കണക്കിന് കുട്ടികളുടേയും അവരുടെ മാതാപിതാക്കളുടേയും അനുഗ്രഹം നിങ്ങൾക്കുണ്ട്. ഈ സമൂഹത്തിനും രാജ്യത്തിനുമായി നിങ്ങൾ ജയിലിൽ പോകുമ്പോൾ അത് ശാപമല്ല, മറിച്ച് കീർത്തിയാണ്. ജയിലിൽ നിന്ന് എത്രയും വേഗം തിരികെയെത്താൻ ഞാൻ പ്രാർഥിക്കുന്നു. കുട്ടികളും മാതാപിതാക്കളും ഡൽഹി ‌മുഴുവനും നിങ്ങളുടെ മടങ്ങി വരവിനായി കാത്തിരിക്കുന്നു’ എന്നായിരുന്നു കേജ്‌രിവാൾ അറസ്റ്റിനു ശേഷം പ്രതികരിച്ചത്. സിസോദിയ സ്കൂളുകൾ സന്ദർശിക്കുന്നതും കുട്ടികളോട് സംസാരിക്കുന്നതും, കുട്ടികൾ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നതുമായ നിരവധി വീഡിയോകളാണ് അറസ്റ്റിനു പിന്നാലെ ആം ആദ്മി പാർട്ടി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതും.

കഴിഞ്ഞ ജൂലൈ മാസം മുതൽ കേജ്‌രിവാളിനും സിസോദിയയ്ക്കുമെതിരായ ആരോപണങ്ങൾക്ക് ശക്തി കൂട്ടിക്കൊണ്ടു വരികയായിരുന്നു ബിജെപി. ആരോപണങ്ങൾ ശക്തമായതോടെ ലഫ്. ഗവർണർ വി.കെ സക്സേന ഡൽഹി മദ്യനയ വിഷയത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്ന് തെളി‍ഞ്ഞതാണ് അറസ്റ്റ് സൂചിപ്പിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു. സിസോദിയ അല്ല, കേജ്‌രിവാളാണ് തങ്ങളുടെ യഥാർഥ ലക്ഷ്യമെന്നും സൂചിപ്പിക്കുന്നതായിരുന്നു നേതാക്കളുടെ വാക്കുകൾ. ‘ഡൽഹിയിലെ വിദ്യാഭ്യാസ മന്ത്രി മദ്യനയവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത് ദൗർഭാഗ്യകരമാണ്. ഞെട്ടിപ്പിക്കുന്ന കാര്യമാണിത്. കുട്ടികളുടെ ജീവൻ വച്ചായിരുന്നു മനീഷ് സിസോദിയ കളിച്ചത്. 2014–നു മുമ്പ് തങ്ങൾ എല്ലാ വീടുകളിലേക്കും പോകുമെന്നും സർക്കാർ രൂപീകരിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന് സ്ത്രീകളോട് ചോദിക്കുമെന്നും പറഞ്ഞിരുന്നു.

ADVERTISEMENT

മദ്യശാലകൾ പൂട്ടുകയാണ് വേണ്ടതെന്ന് പറയുമ്പോൾ അത് ചെയ്യാമെന്ന് വാക്കു കൊടുക്കുകയും ചെയ്തു. എന്നാൽ അധികാരത്തിൽ വന്ന ശേഷം അവർ ചെയ്തതാകട്ടെ, ക്ഷേത്രങ്ങളുടേയും സ്കൂളുകളുടേയും അടുത്ത് കൂടുതൽ മദ്യശാലകൾ തുടങ്ങുകയാണ്. അത് കമ്മിഷന് വേണ്ടിയാണ്. തങ്ങൾക്ക് കമ്മിഷൻ കിട്ടുന്നതിനു വേണ്ടി മദ്യ മൊത്തവിതരണക്കാരിൽ‌ നിന്നുള്ള കമ്മിഷൻ രണ്ടു ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കുകയാണ് സിസോദിയയും മറ്റും െചയ്തത്’, ബിജെപി ദേശീയ വക്താവ് സംപീത് പത്ര ആരോപിച്ചു.

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രാജഘട്ടിൽനിന്ന് സിബിഐ ആസ്ഥാനത്തേക്ക് പോകുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സുരക്ഷ ഒരുക്കുന്ന പൊലീസ്. (PTI Photo/Manvender Vashist Lav)

∙ എന്തായിരുന്നു വിവാദ മദ്യനയം?

2021 നവംബർ 17–ന് നടപ്പാക്കിയ 2021–22 വർഷത്തേക്കുള്ള ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തി വച്ചു എന്ന ആരോപണത്തിന്മേലാണ് സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. പ്രധാനമായും മദ്യത്തിന്റെ മൊത്തവിതരണക്കാരെ സഹായിക്കുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് തുടക്കം മുതൽ ആരോപണം ഉയർന്നിരുന്നു.

ഡൽഹിയെ 32 സോണുകളായി തിരിച്ച് ഓരോ സോണിലും 27 മദ്യശാലകൾ വീതം ആകെ 849 എണ്ണം ആരംഭിക്കാൻ സ്വകാര്യ മേഖലയ്ക്ക് അവസരം നൽകുന്നതായിരുന്നു പുതിയ മദ്യനയം. സിസോദിയയ്ക്കാണ് എക്സൈസ് വകുപ്പിന്റെ ചുമതല. സ്വകാര്യ മേഖലയ്ക്ക് ലൈസൻസ് അനുവദിച്ചപ്പോൾ‌ കോവിഡ് മഹാമാരി ചൂണ്ടിക്കാട്ടി 144.36 കോടി രൂപ ഫീസ് ഇനത്തിൽ സിസോദിയ ഇളവ് അനുവദിച്ചു, വിമാനത്താവള മേഖലയിൽ മദ്യശാല ആരംഭിക്കുന്നതിനാവശ്യമായ എൻഒസി സമ്പാദിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ലൈസൻസിനായി കെട്ടിവച്ചവരുടെ 30 കോടി രൂപ തിരിച്ചു നൽകി തുടങ്ങിയവയാണ് സിബിഐ മുന്നോട്ടുവയ്ക്കുന്ന ആരോപണങ്ങൾ. ലൈസൻസിന് അപേക്ഷിക്കുന്നവർ എല്ലാ നടപടി ക്രമങ്ങളും പൂർ‌ത്തിയാക്കിയില്ലെങ്കിൽ കെട്ടിവച്ച കാശ് നഷ്ടമാകും എന്ന 2010–ലെ മദ്യനയത്തിന്റെ ലംഘനമാണ് ഈ കാര്യങ്ങളെന്നാണ് ആരോപണം. ഈ തീരുമാനങ്ങൾ എടുത്തത് മന്ത്രിസഭയെ അറിയിക്കാതെയാണെന്നും പിന്നീട് വിവാദമായപ്പോഴാണ് ഇക്കാര്യം പരിഗണിക്കാൻ മന്ത്രിസഭയോട് ആവശ്യപ്പെട്ടതെന്നും ആരോപണങ്ങളുണ്ട്. എന്നാൽ ഈ തീരുമാനം ലഫ്. ഗവർണർ ഇടപെട്ട് മരവിപ്പിക്കുകയായിരുന്നു. മന്ത്രിസഭ പരിഗണിക്കുന്ന വിഷയങ്ങൾ 48 മണിക്കൂർ മുമ്പെങ്കിലും ലഫ്. ഗവർണറെ അറിയിക്കണം എന്നായിരുന്നു ചട്ടമെങ്കിലും ഇതുണ്ടായില്ല എന്നും ആരോപണത്തിൽ പറയുന്നു. സിബിഐ കേസ് റജിസ്റ്റർ ചെയ്തതോടെ 2022 ജൂലൈയിൽ പുതിയ മദ്യനയം പിൻവലിച്ചു.

മദ്യവിതരണക്കാരും ഇടനിലക്കാരുമാണ് ഡൽഹിയിലെ പുതിയ മദ്യനയത്തിന് ചുക്കാൻ പിടിച്ചത് എന്നാണ് സിബിഐയുടെ അവകാശവാദം. ഇറക്കുമതി ചെയ്യുന്ന ബീയറിന്റെ വില കുറച്ചതു വഴിയും ഖജനാവിന് നഷ്ടമുണ്ടായി എന്ന ആരോപണവും സിബിഐ അന്വേഷണ പരിധിയിൽ വരും. ബീയർ കെയ്സിന് 50 രൂപ വീതം കുറച്ചത് അംഗീകൃത ഏജൻസികളുടെ അനുവാദമില്ലാതെയാണെന്നും ഇതുവഴി നഷ്ടം സംഭവിച്ചു എന്നുമാണ് ആരോപണം. സിബിഐക്ക് മുമ്പു തന്നെ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഈ കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു. കേസന്വേഷണം മുറുകിയതോടെയാണ് വലിയ തോതിലുള്ള ക്രമക്കേടുകൾ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട് എന്ന് സിബിഐ ആരോപിക്കുന്നത്. സ്വകാര്യ ലോബികളുടെ സഹായത്തോടെ മദ്യനയം രൂപീകരിക്കുകയും തുടർന്ന് അവർക്ക് ഈ മേഖലയിൽ കുത്തക നൽകുകയും ഇതിനു പ്രതിഫലമായി കോടികൾ വാങ്ങുകയും ചെയ്തു എന്നതായിരുന്നു ഇത്.

ഡൽഹിയിലെ മദ്യക്കടകളിലൊന്നിലെ കാഴ്ച. 2007 ജൂലൈയിലെ ചിത്രം: AFP PHOTO/Prakash SINGH

∙ ഒരു കുപ്പിക്ക് ഒന്ന് ഫ്രീ, ഡിസ്കൗണ്ട്

ഡൽഹിയിൽ‌ ഒരുവർഷം 21 ‘ഡ്രൈ ഡേ’ ഉണ്ടായിരുന്നത് പുതിയ മദ്യനയ പ്രകാരം മൂന്നാക്കി വെട്ടിക്കുറച്ചിരുന്നു. ഇതുവഴി സ്വകാര്യ മദ്യക്കട ഉടമകൾക്കും ഹോട്ടലുകൾക്കും ബാറുകൾക്കും കൂടുതൽ ഉത്പന്നം വിറ്റഴിക്കാനും ഉപയോക്താക്കൾക്ക് വിലക്കുറവും സൗജന്യങ്ങളും സമ്മാനിക്കാനും സാധിച്ചു എന്നതും പുതിയ മദ്യനയത്തിന്റെ ഭാഗമായിരുന്നു. വിവിധ മദ്യശാലകൾ ഡിസ്കൗണ്ട് ഓഫറുകളും മറ്റും പ്രഖ്യാപിച്ചിരുന്നത് ഏറെ ചർച്ചയായിരുന്നു. നിശ്ചിത വിലയ്ക്ക് മുകളിലുള്ള മദ്യം ഒരെണ്ണം വാങ്ങുമ്പോൾ ഒരെണ്ണം സൗജന്യമായി നൽകുന്നതും അതല്ലാത്ത ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചതുമൊക്കെ മദ്യശാലകളിൽ തിരക്ക് കൂടാൻ കാരണമായി. മദ്യവിൽപ്പന കൂട്ടുന്നതിന്റെ ഭാഗമായി എംആർപി നിരക്കിനേക്കാൾ കുറച്ചു കൊടുക്കുന്നതിനെ സർക്കാരും പ്രോത്സാഹിപ്പിച്ചു. ഇതോടെ വൻ മദ്യവിതരണ കമ്പനികൾ ഈ മേഖലയിൽ കുത്തക നേടി. 2022 ജൂൺ മാസം ആയപ്പോഴേക്കും വിപണിയിലുണ്ടായിരുന്ന മദ്യത്തിന്റെ 90 ശതമാനവും 50 ശതമാനം ഡിസ്കൗണ്ട് നൽകി വിറ്റഴിച്ചിരുന്നു. വലിയ ഉത്പാദക–മൊത്തവിതരണക്കാർക്ക് മാത്രമേ ഈ ബഹളത്തിൽ പിടിച്ചു നിൽക്കാൻ പറ്റുമായിരുന്നുള്ളൂ. ഇതിനെതിരെ പരാതികൾ ഉയർന്നതോടെ ഡൽഹി ലിക്വർ ട്രേ‍ഡേഴ്സ് അസോസിയേഷൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പുതിയ മദ്യനയം അനധികൃതമാണെന്നും മദ്യം കുപ്പി ഒന്നിന് എന്നതിനു പകരം വൻതുക ഒറ്റയടിക്ക് നികുതിയായി ഈടാക്കുന്നു എന്നതായിരുന്നു അവർ ചൂണ്ടിക്കാട്ടിയത്. ഇതിന്മേലുള്ള തർക്കങ്ങളും ചർച്ചകളും മുറുകിയതോടെയാണ് ഡൽഹി പൊലീസിന്റെ ഇക്കണോമിക് ഒഫൻസ് വിങ് അന്വേഷണം ആരംഭിച്ചതും പിന്നാലെ ലഫ്. ഗവർണറുടെ സിബിഐ അന്വേഷണ ഉത്തരവ് ഉണ്ടായതും.

∙ മദ്യനയത്തിൽ ഇടപെട്ടോ സൗത്ത് ഗ്രൂപ്പ്?

തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്രസമിതി നേതാവുമായ കെ. ചന്ദ്രശേഖര റാവുവിന്റെ മകളും മുൻ ലോക്സഭാംഗവും സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ കെ. കവിതയാണ് സിബിഐ, എൻഫോഴ്സ്മെന്റ്‍ ഡയറക്ടറേറ്റിന്റെ റ‍‍ഡാറിലുള്ള മറ്റൊരു പ്രധാന നേതാവ്. കവിതയെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ ഫെബ്രുവരി ആദ്യം അവരുടെ മുൻ ചാർട്ടേ‍ഡ് അക്കൗണ്ടന്റ് ബുച്ചിബാബു ഗൊറന്തലയെ സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയം രൂപീകരിക്കുന്നതിലും അത് നടപ്പാക്കുന്നതിലും അതുവഴി ഹൈദരാബാദ് കേന്ദ്രമായുള്ള മൊത്ത–ചില്ലറ വിതരണ മദ്യവ്യാപാരികൾക്ക് അനധികൃതമായി ലാഭമുണ്ടാകാൻ‌ കൂട്ടുനിന്നു എന്നതായിരുന്നു ബുച്ചിബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള കാരണമായി സിബിഐ പറഞ്ഞത്.

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനോടൊത്തു സെൽഫിയെടുക്കുന്ന മകൾ കെ.കവിത (ഫയൽ ചിത്രം)

ഈ വിഷയത്തിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചൂണ്ടിക്കാണിക്കുന്ന അഴിമതി ഇപ്രകാരമാണ്. ഡൽഹി മദ്യനയം രൂപീകരിക്കുന്നതിൽ ‘സൗത്ത് ഗ്രൂപ്പ്’ എന്ന സംഘം ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ലൈസൻസ് ലഭിക്കാനുള്ള മാനദണ്ഡങ്ങൾ ഇവർക്ക് നേരത്തെ അറിയാമായിരുന്നു. ഇതിന്റെ ഭാഗമായി തങ്ങൾക്ക് വേണ്ടപ്പെട്ട മദ്യവ്യാപാരികളെ ഇക്കാര്യം അറിയച്ചതു വഴി ഇവർ ലൈസൻസ് നേടുകയും അതുവഴി അനധികൃതമായി ലാഭം കൊയ്യുകയും ചെയ്തു. ഇതിനുള്ള പ്രതിഫലമെന്നോണം കോടികൾ ആം ആദ്മി പാർട്ടിയുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് ഒഴുകി എന്നതാണ് ആരോപണം.

ആം ആദ്മി പാർട്ടിയുടെ കമ്യൂണിക്കേഷൻ വിഭാഗം തലവനും മലയാളിയുമായ വിജയ് നായരുടെ അക്കൗണ്ടിലേക്ക് 100 കോടി രൂപ ‘സൗത്ത് ഗ്രൂപ്പി’ൽ നിന്ന് വന്നിട്ടുണ്ടെന്ന് ഇ.ഡി ആരോപിക്കുന്നു. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി എംപി മഗുന്ദ ശ്രീനിവാസലു റെഡ്ഡി, മകൻ രാഘവ് മഗുന്ദ, ശരത് റെഡ്ഡി, കെ. കവിത എന്നിവരാണ് സൗത്ത് ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത് എന്നുമാണ് ആരോപണം. എന്നാൽ കെ. കവിത തന്റെ പേരിലുള്ള ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ഇതിൽ രാഘവ് മുഗുന്ദ, ശരത് റെഡ്ഡി എന്നിവർ അറസ്റ്റിലായി. ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള സംഘത്തിൽ നിന്ന് ഹവാല വഴി 20–30 കോടി രൂപയോളം വിജയ് നായർ‌ക്ക് ലഭിച്ചുവെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ഡൽഹി മദ്യനയം രൂപീകരിക്കുന്നതിൽ 2020 ഏപ്രിൽ മുതൽ വിജയ് നായരും മറ്റുള്ളരും ക്രിമിനൽ ഗൂഡാലോന നടത്തിയെന്നും ഇതുവഴി അനധികൃതമായി ലാഭം കൊയ്തു എന്നും സിബിഐ ആരോപിക്കുന്നു.

വിജയ് നായർ (twitter.com/irohitr)

കേസിൽ അറസ്റ്റിലായ ഇൻഡോ സ്പിരിറ്റ്സ് എന്ന മദ്യകമ്പനി ഉടമ സമീർ മഹേന്ദ്രു മറ്റുള്ളവരുമായി ചേർന്നാണ് ഈ ഗ്രൂപ്പ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഇ.ഡി ആരോപിക്കുന്നു. മലയാളിയായ അരുൺ പിള്ള, പ്രേം രാഹുൽ തുടങ്ങിയവരെ മുന്നിൽ നിർത്തിയാണ് ‘സൗത്ത് ഗ്രൂപ്പ്’ രൂപീകരിച്ചിരിക്കുന്നതെങ്കിലും ഇവർ വെറും പ്രതിനിധികൾ മാത്രമാണെന്നും കവിത, മഗുന്ദ ശ്രീനിവാസലു റെഡ്ഡി തുടങ്ങിയവരാണ് സൗത്ത് ഗ്രൂപ്പിന് നേതൃത്വം നൽകുന്നതെന്നും ഇഡ‍ി പറയുന്നു. പ്രമുഖ ഫ്രഞ്ച് വൈൻ കമ്പനിയായ പെർനോഡ് റിക്കാർഡിന്റെ പ്രതിനിധി ബിനോയ് ബാബു, ബഡ്ഡി റീട്ടെയ്ൽ പ്രൈ. ലി. ഡയറക്ടർ അമിത് അറോറ, ആം ആദ്മി പാർട്ടിയുടെ വിജയ് നായർ, അരുൺ പിള്ള, കെ. കവിത, മഗുന്ദ റെഡ്ഡി, മകൻ രാഘവ് മഗുന്ദ, അരബിന്ദോ ഫാർമയുടെ ഉടമ ശരത് റെഡ്ഡി, ഹൈദരാബാദിലെ ബിസിനസുകാരൻ അഭിഷേക് ബോയിൻപള്ളി, ബുച്ചിബാബു എന്നിവരാണ് സൗത്ത് ഗ്രൂപ്പിനു പിന്നിലെന്നും അരുൺ പിള്ളയും അഭിഷേക് ബോയിൻപള്ളിയും ബുച്ചിബാബുവുമാണ് ഇവരെ പ്രതിനിധീകരിക്കുന്നത് എന്നും ഇഡി ആരോപിക്കുന്നു. ഈ സംഘം സമീർ മഹേന്ദ്രുവുമായി ചേർന്ന് ഗൂഡാലോചന നടത്തിയതിന്റെ ഫലമാണ് ഡൽഹിയിലെ വിവാദ മദ്യനയം എന്നാണ് കേന്ദ്ര അന്വേഷണ ഏ‍ജൻസികളുടെ വാദം.

ആം ആദ്മി പാർട്ടിയുടെ പഞ്ചാബ്, ഗോവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വേണ്ടിയാണ് മദ്യനയത്തിൽ നിന്നുണ്ടാക്കിയ പണം ചെലവഴിച്ചതെന്നും പണത്തിന് ഈ സമയത്ത് പാർട്ടിക്ക് വളരെയധികം ആവശ്യമുണ്ടായിരുന്നതായും ഇഡി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സിസോദിയയും മറ്റുള്ളവരും തങ്ങളുടെ പേരിലല്ലാതെ ഫോണുകളും സിം കാർഡുകളും കൈക്കലാക്കിയെന്നും ഇതുപയോഗിച്ചാണ് ഇടപാടുകൾ നടത്തിയതെന്നും ഇഡി അവകാശപ്പെടുന്നു. അരവിന്ദ് കേജ്‌രിവാളിനെ വിജയ് നായർ ഒരു വിഡിയോ കോൾ വഴി സമീർ മഹേന്ദ്രുവുമായി ബന്ധപ്പെടുത്തിയതായി ഇ.ഡി ആരോപിക്കുന്നു. ഈ കൂടിക്കാഴ്ചയിൽ വിജയ് നായർ ‘തന്റെ ആളാ’െണന്നും വിശ്വസിക്കാമെന്നും പറഞ്ഞതായും ഇഡി കുറ്റപത്രത്തിൽ പറയുന്നു.

സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയ്ക്കൊപ്പം അരവിന്ദ് കേജ്‍രിവാൾ, മനീഷ് സിസോദിയ എന്നിവർ (ചിത്രം– പിടിഐ)

∙ കേജ്‌രിവാൾ, സിസോദിയ; വേർപിരിയാത്ത കൂട്ടുകാർ

ഡൽഹിയിൽ 2000–ത്തിന്റെ തുടക്കത്തിലാണ് കെജ്രിവാളിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട വൈദ്യുതി, വെള്ളം, റേഷൻ തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുകയും സമരങ്ങളും മറ്റും നടത്തി അധികൃതരെ കൊണ്ട് നടപടി സ്വീകരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വഴി. ഇതിനോട് ചേർന്നായിരുന്നു അഴിമതി വിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിക്കുന്നതും. പൊതുവിതരണ സമ്പ്രദായത്തിൽ ക്രമക്കേടുകൾ നടത്തി കോടിക്കണക്കിന് രൂപയായിരുന്നു റേഷൻ വ്യാപാരികളും ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയക്കാരും തട്ടിച്ചെടുത്തിരുന്നത്. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഫലമായി 2001–ൽ ഡൽഹി സർക്കാർ സംസ്ഥാന വിവരാവകാശ നിയമം പാസാക്കിയിരുന്നു. ഇത് ആയുധമാക്കി കേജ്‌രിവാളും കൂട്ടരും റേഷൻ മാഫിയയ്ക്കെതിരെ നടത്തിയ പോരാട്ടം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘പരിവർത്തൻ’ എന്ന സംഘടനയുടെ ലേബലിലായിരുന്നു ഈ പോരാട്ടങ്ങൾ. ആകാശവാണി, സീ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളിൽ മാധ്യമ പ്രവർത്തകനെങ്കിലും സിസോദിയ അന്നു മുതൽ കേജ്‌രിവാളിനൊപ്പമുണ്ട്.

1972–ൽ യു.പിയിലെ ഹാപുർ ജില്ലയിലുള്ള ഒരു രജപുത്ര കുടുംബത്തിലാണ് സിസോദിയയുടെ ജനനം. പിതാവ് സ്കൂൾ അധ്യാപകനായിരുന്നു. ഭാരതീയ വിദ്യാഭവനിൽ നിന്ന് മാധ്യമപ്രവർത്തനത്തിൽ ഡിപ്ലോമ എടുത്ത ശേഷം രാജ്യതലസ്ഥാനത്തായിരുന്നു പ്രൊഫഷണൽ ജീവിതത്തിന്റെ തുടക്കവും പിന്നീട് ഇത് ആക്ടിവിസത്തിലേക്കും അത് രാഷ്ട്രീയ ജീവിതത്തിലേക്കും മാറുന്നതും.

അരവിന്ദ് കേജ്‍രിവാൾ, മനീഷ് സിസോദിയ, പ്രശാന്ത് ഭൂഷൺ എന്നിവർ അഴിമതിക്കെതിരായ ജനലോക്പാൽ സമര കാലത്ത് (ചിത്രം–പിടിഐ)

‘പരിവർത്ത’ന് കേജ്‌രിവാളായിരുന്നു തുടക്കം കുറിച്ചതെങ്കിലും അത് പൂർണമായി നടത്തിയിരുന്നത് സിസോദിയയാണെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. പിന്നാലെ സിസോദിയ ‘കബീർ’ എന്നൊരു സംഘടന രൂപീകരിച്ചു. 2005–ഓടെ സജീവ മാധ്യമപ്രവർത്തനം പൂർണമായി അവസാനിപ്പിച്ച സിസോദിയ പൂർണ സമയ സാമൂഹിക പ്രവർത്തകനായി. കേജ്‌രിവാളും ഈ സമയത്താണ് ജോലി ഉപേക്ഷിച്ച് പൂർണമായി സാമൂഹിക പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നത്. കെജ്രിവാളിന് അഴിമതി വിരുദ്ധ പോരാട്ടത്തിന് ഈ സമയത്ത് മാഗ്സസെ പുരസ്കാരവും ലഭിച്ചു. ഭരണത്തിലെ സുതാര്യതയും അഴിമതി വിരുദ്ധ പോരാട്ടവുെമാക്കെ നടത്തിയിരുന്ന ഇരുവരും വൈകാതെ ‘ഇന്ത്യ എഗനസ്റ്റ് കറപ്ഷ’ന്റെ ഭാഗമായി.

ഒന്നാം യുപിഎ സർക്കാർ വിവരാവകാശ നിയമം കൊണ്ടുവരുന്നതിനു മുമ്പ് അതിന്റെ കരട് തയാറാക്കുന്നതിൽ കേജ്‌രിവാളും സിസോദയയും പങ്കുവഹിച്ചിട്ടുണ്ട്. വൈകാതെ അണ്ണാ ഹസാരെ രണ്ടാം യുപിഎ സർക്കാരിനെതിരെ സമരം ആരംഭിച്ചതിന്റെ മുൻപന്തിയിൽ ഇരുവരും ഉണ്ടായിരുന്നു. ഹസാരെയ്ക്കൊപ്പം സിസോദിയയും ജയിൽവാസം അനുഭവിച്ചു. ഹസാരെയോട് തെറ്റി കേജ്‌രിവാൾ ആം ആദ്മി പാർട്ടി രൂപീകരിക്കുമ്പോൾ വലംകൈയായി സിസോദിയ ഉണ്ടായിരുന്നു. സ്ഥാപക നേതാക്കൾ പലും പാർട്ടിയോട് വിട പറയുകയോ പുറത്താക്കപ്പെടുകയോ ചെയ്തപ്പോഴും കെജ്രിവാളിന്റെ തൊട്ടുപിന്നിലായി സിസോദിയ നിന്നു. ആദ്യ ഭരണത്തിൽ ഏറിയപ്പോൾ മുതൽ കാര്യമായ വകുപ്പുകൾ ഏറ്റെടുക്കാതെ അവയെല്ലാം സിസോദിയയെ ഏൽപ്പിക്കുകയാണ് കേജ്‌രിവാൾ ചെയ്തത്. കേജ്‌രിവാൾ ദേശീയ രാഷ്ട്രീയത്തിലേക്കും സിസോദിയ ഡൽഹി മുഖ്യമന്ത്രി പദത്തിലേക്കുമാണ് ഒരുങ്ങുന്നത് എന്ന് അന്നുമുതൽ വ്യക്തം. ഉപമുഖ്യമന്ത്രിയെങ്കിലും ഡൽഹിയുടെ ‘ഡി–ഫാക്ടോ’ മുഖ്യമന്ത്രിയായിരുന്നു സിസോദിയ.

 

English Summary: Arvind Kejriwal, AAP and Manish Sisodia's arrest; Behind the scenes and implications