മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും അഞ്ചിടത്ത് ഉപതിരഞ്ഞെടുപ്പും നടന്നതിനു പിന്നാലെ പുറത്തുവന്ന മൂന്നു പ്രസ്താവനകൾ ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ എങ്ങനെയായിരിക്കും എന്നതിന് ചെറിയൊരു സൂചനയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുടേതാണ് ആ പ്രസ്താവനകൾ. മോദിയുടെ പ്രസ്താവന ഖർഗെയ്ക്കുള്ള മറുപടിയാണെങ്കിൽ ഖർഗെയുടെ പ്രസ്താവന വരും തിരഞ്ഞെടുപ്പുകളെ കോൺഗ്രസ് എങ്ങനെയായിരിക്കും നോക്കിക്കാണുക എന്നതിന്റെ സൂചനയാണ്. കോൺ‌ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു വിശാല പ്രതിപക്ഷ സഖ്യം തള്ളിക്കളഞ്ഞു കൊണ്ട് മമത ബാനർജി രംഗത്തു വന്നതാണ് അവരുടെ പ്രസ്താവനയിലെ ഏറ്റവും പ്രസക്തമായ ഭാഗം. ഏറെ നിർണായകമായ ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകൾ ഈ വർഷം നടക്കാനിരിക്കെയാണ്. ഇതിനു തൊട്ടു മുമ്പായിരുന്നു ത്രിപുര, മേഘാലയ, നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നത്. ഇതോടെ, 2024–ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഔദ്യോഗികമായല്ലെങ്കിൽ പോലും കേളികൊട്ട് തുടങ്ങി എന്നും പറയാം. എന്തൊക്കെയായിരിക്കും മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ പുകഞ്ഞ് പുകഞ്ഞ് മമത തീകൊടുത്തു

ADVERTISEMENT

കോൺഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ സഖ്യം രൂപീകരിച്ച് ബിജെപിയെ നേരിടണമെന്ന് പറയാൻ എൻസിപി അധ്യക്ഷൻ ശരത് പവാറിനെ മമത ബാനർജി ഒരിക്കൽ കണ്ടിരുന്നു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ കൂടിയാണ് അവർ. എന്നാൽ പവാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്, കോൺഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ രൂപീകരണം സാധ്യമല്ല എന്നാണ്. പിന്നീട് കോൺഗ്രസിന്റെ അപ്രമാദിത്വത്തെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതൃസ്ഥാനം സ്വയം ഏറ്റെടുക്കാൻ മമത പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു േചർത്ത നടപടി പോലുള്ളവയുടെ ലക്ഷ്യം അതായിരുന്നു. എന്നാൽ പാർട്ടി നേതാക്കൾക്കെതിരായ കേസുകളും അറസ്റ്റും കേന്ദ്ര ഏജൻസികളുടെ നിരന്തര സാന്നിധ്യവും പതിവായതോടെ മമത സംസ്ഥാന കാര്യങ്ങളിലേക്ക് കുറച്ചുകൂടി ഒതുങ്ങി. അതിനിടെയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും ബംഗാളിലെ സഗാർദിഗി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും വരുന്നത്.

മമത ബാനർജി (ചിത്രം ANI/Screengrab)

ത്രിപുരയിൽ യാതൊരു സ്വാധീനവും സൃഷ്ടിക്കാൻ‌ സാധിച്ചില്ലെങ്കിലും മേഘാലയയിൽ അഞ്ചു സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞു എന്നത് തൃണമൂലിനെ സംബന്ധിച്ച് മികച്ച കാര്യമാണ്. എന്നാൽ 11 എംഎൽഎമാർക്കൊപ്പമാണ് മുകുൾ സാങ്മ കോൺഗ്രസ് വിട്ട് തൃണമൂലിലെത്തിയത്. ആ എംഎൽഎമാരെ മുഴുവൻ വീണ്ടും വിജയിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. മേഘാലയയിലെ വിജയത്തേക്കാൾ മമതയെ അലോസരപ്പെടുത്തിയത് സഗാർദിഗി മണ്ഡലത്തിലെ പരാജയമാണെന്നാണ് ഇന്നലത്തെ പ്രസ്താവനകൾ തെളിയിക്കുന്നത്. മന്ത്രിയായിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് അന്തരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. നേരത്തെ ഇടതുപക്ഷത്തിന്റെയും പിന്നീട് തൃണമൂലിന്റെയും ശക്തികേന്ദ്രമായിരുന്നു ഇവിടം. കഴിഞ്ഞ 13 വർഷമായി തൃണമൂൽ പ്രതിനിധിയാണ് ഇവിടെയുള്ളത്. അതാണ് കോൺഗ്രസ് ഇടതിന്റെ കൂടി സഹായത്തോടെ ഇത്തവണ അട്ടിമറിച്ചത്. കോൺഗ്രസും ഇടതുപക്ഷവും ബിജെപിയുമായി പോരാട്ടത്തിലാണ് എന്നു പറയുന്നത് കള്ളമാണെന്നും മൂന്നു കൂട്ടരും വലിയ അടുപ്പക്കാരാണ് എന്നുമാണ് മമതയുടെ ആരോപണം. തൃണമൂലിനെ തോൽപ്പിക്കാനായി ബിജെപി വോട്ട് മറിച്ചുകൊടുത്താണ് ഇത്തവണ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചതെന്നും പറയുന്ന മമത ഒരു കാര്യം കൂടി വ്യക്തമാക്കി. 2024–ൽ ആർക്കൊപ്പവും സഖ്യമില്ല, തനിച്ച് മത്സരിക്കും.

ക്ഷിപ്രകോപിയായ മമത ബാനർജി തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ ഒരു പൊട്ടിത്തെറിയായി വേണമെങ്കിൽ എടുക്കാവുന്നതാണ് ഈ പ്രസ്താവന. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹ‌ചര്യത്തിൽ ‘വെറുതെ’ ഒരു പ്രസ്താവന നടത്തി കുളംകലക്കാൻ മാത്രം രാഷ്ട്രീയ അപക്വത കാണിക്കുന്ന ആളുമല്ല അവർ. അതുകൊണ്ടു തന്നെ ആർക്കൊപ്പവും രാഷ്ട്രീയ സഖ്യമില്ലെന്ന് പറയുമ്പോൾ മമത ഉദ്ദേശിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയെ ആണെന്ന് വ്യക്തം. ബംഗാളിലെ സാഹചര്യത്തിൽ സിപിഎമ്മുമായും കോൺഗ്രസുമായും യോജിച്ചു പോകാവുന്ന ഒരു അന്തരീക്ഷം സംസ്ഥാനത്തില്ല. പ്രതിപക്ഷ സഖ്യം വരുമ്പോഴും ഈ കല്ലുകടി പ്രകടമാകും. അതുകൊണ്ടു തന്നെ മമത ഒരുമുഴം നീട്ടിയെറിഞ്ഞ് സ്വന്തം കസേര പിടിച്ചിട്ടിരുന്നതാകാനും സാധ്യതയുണ്ട്. അസാധാരണ സാഹചര്യങ്ങൾ ഉരുത്തിരിയുകയും പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകേണ്ടി വന്നാലും തന്റെ അപ്രമാദിത്വം ഇതിൽ നിലനിർത്താനും മമതയുടെ പുതിയ നിലപാടുകൾ സഹായിച്ചേക്കും. മമത ഒറ്റയ്ക്ക് നിൽക്കാൻ തീരുമാനിച്ചാൽ ബംഗാൾ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കാണാൻ പോകുന്നത് ശക്തമായ ത്രികോണ മത്സരമോ ചിലപ്പോൾ ചതുഷ്കോണ മത്സരമോ ആവാം.

സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവർ കോൺഗ്രസിന്റെ റായ്പൂർ പ്ലീനറി സമ്മേളനത്തിൽ (ചിത്രം Twitter/@kharge)

∙ ‘അത് ചെറിയ സംസ്ഥാനങ്ങളല്ലേ, കാര്യമില്ല’

ADVERTISEMENT

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഭാരത് ജോ‍ഡോ യാത്ര പൂർത്തിയാക്കിയ ശേഷം ‍ഡൽഹിയിൽ തിരിച്ചെത്തി ബജറ്റ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഫെബ്രുവരി 16–നായിരുന്നു ത്രിപുരയിൽ തിരഞ്ഞെടുപ്പ്. എന്നാൽ ആ മാസം 15 മുതൽ ജമ്മു–കശ്മീരിലെ ഗുൽമർഗിൽ സ്കീയിങ് നടത്തുന്ന കോൺഗ്രസ് നേതാവിന്റെ ചിത്രം അനുയായികൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ബിജെപിയെ ശക്തമായി എതിർക്കാൻ ഇടുപക്ഷത്തിനൊപ്പം ചേർന്ന് പൊരുതാൻ കോൺഗ്രസ് തീരുമാനിച്ച ത്രിപുരയിൽ പക്ഷേ രാഹുൽ ഗാന്ധിയുടെ സാന്നിധ്യമേ ഉണ്ടായില്ല. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും അവിടേക്ക് പോയില്ല. ഫെബ്രുവരി 27–ന് തിരഞ്ഞെടുപ്പ് നടന്ന മേഘാലയയിൽ രാഹുൽ ഗാന്ധിയും നാഗാലാൻഡിൽ ഖർഗെയും ഓരോ തവണ വീതം സന്ദർശനം നടത്തിയതൊഴിച്ചാൽ കോൺഗ്രസിന്റെ കേന്ദ്ര നേതാക്കൾ ഈ സംസ്ഥാനങ്ങളിലെത്തിയില്ല. 2018–ലെ തിരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു കോൺഗ്രസ്. എന്നാൽ കോൺഗ്രസ് വേണ്ടെന്നു വച്ചിട്ടും ത്രിപുരയിൽ മൂന്നും മേഘാലയയിൽ അഞ്ചും സീറ്റുകൾ ജനം നൽകി എന്നതാണ് മറ്റൊരു പ്രത്യേകത.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ അപഗ്രഥിച്ചു കൊണ്ട് ഖർഗെ പിന്നീട് കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കി. ‘‘അത് ചെറിയ സംസ്ഥാനങ്ങളാണ്. സാധാരണ ഗതിയിൽ കേന്ദ്രം ഭരിക്കുന്നത് ആരാണോ അവർക്കൊപ്പം നിൽക്കുന്നതാണ് അവിടത്തെ ട്രെൻഡ്. ഞങ്ങൾ കുറച്ചു സീറ്റുകളിലേ മത്സരിച്ചുള്ളൂ. സഖ്യം രൂപീകരിച്ചാൽ ഭൂരിപക്ഷം ലഭിക്കുമല്ലോ എന്നും കരുതി’’, ഇതായിരുന്നു മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള കോൺഗ്രസ് അധ്യക്ഷന്റെ പ്രതികരണം. മത്സരിക്കാൻ ഇറങ്ങുംമുന്നേ തോൽവി സമ്മതിച്ച് പിന്മാറിയ കോൺഗ്രസിനെയാണ് ഇത്തവണ കണ്ടത് എന്നാണ് ചില നിരീക്ഷണങ്ങളുണ്ടായത്. ഒരിക്കൽ അടക്കി ഭരിച്ചിരുന്ന ഈ സംസ്ഥാനങ്ങളിൽ ഒരു തിരിച്ചു വരവിനു ശ്രമിക്കാനോ, മികച്ച പോരാട്ടം കാഴ്ച വയ്ക്കാൻ സാധ്യതയുണ്ടായിട്ടു പോലും അതിന് തയാറാകാതെ, ലാഘവത്തോടെ എടുക്കേണ്ട ഒന്നായിരുന്നോ ഈ തിര‍ഞ്ഞെടുപ്പുകൾ എന്ന് സംശയിക്കുന്നവരും ഉണ്ട്. ഈ സ്ഥാനത്ത് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും അടങ്ങുന്ന വൻ സന്നാഹമാണ് ‌ഈ മൂന്നു സംസ്ഥാനത്തും ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയത്.

ജമ്മു–കാശ്മീരിലെ ഗുൽമർഗിൽ സ്കീയിങ് നടത്തുന്ന രാഹുൽ ഗാന്ധി (ചിത്രം Twitter/@AabidMagami)

∙ ഇതേ സമീപനം തുടർന്നാൽ?

പാർട്ടിക്ക് ഭരണമുള്ള ഛത്തീസ്ഗഡ‍്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും പാർട്ടിക്ക് ഭരണമുണ്ടായിട്ടും എതിരാളികൾ പിടിച്ചെടുത്ത കർണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഇന്ത്യൻ രാഷ്ട്രീയത്തിലെ അതീവ നിർണായകമായ നാലു സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിരവധി സാധ്യതകൾ നിലനിൽക്കുന്നു. നാലു സംസ്ഥാനങ്ങളിലും ഭരണം പിടിക്കാം, നാലു സംസ്ഥാനങ്ങളും നഷ്ടപ്പെടാം, ഒന്നോ രണ്ടോ സംസ്ഥാനങ്ങൾ ലഭിക്കാം തുടങ്ങിയ സാധ്യതകൾ നിലനിൽക്കെ, എന്തായിരിക്കും കോൺഗ്രസ് ആവിഷ്കരിക്കാൻ പോകുന്ന തന്ത്രങ്ങൾ എന്ന് കണ്ടറിയേണ്ടതുണ്ട്. നാലു സംസ്ഥാനങ്ങളിലുമായി 93 ലോക്സഭാ സീറ്റുകൾ ഉണ്ടെന്നതിനാൽ 2024–ലെ ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ഈ സംസ്ഥാനങ്ങൾ പ്രധാനമാണ്.

ADVERTISEMENT

2024–ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിനു മുമ്പായുള്ള സെമിഫൈനൽ എന്നു തന്നെയാണ് നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളെ വിശേഷിപ്പിക്കുന്നത്. ഈ വർഷമുടനീളം തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണങ്ങൾ നടക്കുകയും ഇതിന്റെ തുടർച്ചയായി അത് ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയുമാണ് ചെയ്യുക. ആ നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലേക്ക് കടക്കാനുള്ള കാഹളമായി ബിജെപി ഉപയോഗിച്ചതാണ് മൂന്നു വടക്കുകിഴക്കൻ‌ സംസ്ഥാനങ്ങളിലെ തിര‍ഞ്ഞെടുപ്പ്. ബിജെപി ഇപ്പോൾ തന്നെ നാലു സംസ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒരുക്കത്തിലാണ്. കോൺഗ്രസിന്റെ സമീപനത്തിൽ പക്ഷേ ഇപ്പോഴും വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല എന്നു തന്നെയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ പൂർണമായി കൈവിട്ടതിലും അതിനു ശേഷമുള്ള പാർട്ടി അധ്യക്ഷന്റെ പ്രതികരവും തെളിയിക്കുന്നത്. എതിരാളികൾക്ക് മേലുള്ള മാനസികമായ വിജയം കൂടിയാണ് ഇത്തരം തിരഞ്ഞെടുപ്പു വിജയങ്ങൾ ബിജെപിക്ക് നൽകുന്നത്. അതിന്റെ തെളിവാണ് ‘മൂന്ന് ചെറിയ സംസ്ഥാനങ്ങൾ’ എന്ന് കോൺഗ്രസ് അധ്യക്ഷൻ വിശേഷിപ്പിച്ച സംസ്ഥാനങ്ങളിലെ വിജയം ബിജെപി ആഘോഷിച്ച വിധം.

മൂന്നു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കിയ ശേഷം മോദിയും ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയും പാർട്ടി ആസ്ഥാനത്ത് (ചിത്രം–ANI)

∙ വടക്കുകിഴക്ക്, ഗോവ‌; ‌ലക്ഷ്യം കേരളം?

പാർട്ടി ആസ്ഥാനത്ത് മോദിയും അമിത് ഷായും നഡ്ഡയുമടങ്ങുന്നവർ വിജയാഘോഷം നടത്തിയത് വലിയൊരു കടമ്പ ബിജെപി കടന്നു എന്ന് തിരിച്ചറിഞ്ഞതു കൊണ്ടുകൂടിയാവാം. അതാണ് പ്രധാനമന്ത്രി മോദിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. അതിൽ രണ്ടു കാര്യങ്ങളായിരുന്നു പ്രധാനം. ഒന്ന് ഖർഗെയുടെ ‘ചെറിയ സംസ്ഥാനം’ എന്ന പ്രസ്താവന ഏറ്റെടുത്തു കൊണ്ടുതന്നെ തങ്ങളുടെ രാഷ്ട്രീയത്തിന് ഉതകുന്ന രീതിയിൽ അതിനെ മാറ്റാൻ മോദിക്ക് കഴിഞ്ഞു. ‘ഇത്തരമൊരു പ്രസ്താവന ആ സംസ്ഥാനങ്ങൾക്കും അവർ നടത്തിയ വിധിയെഴുത്തിനും എതിരെയുള്ളതാണ്. കോൺഗ്രസ് ഇത്തരത്തിൽ ചെറിയ സംസ്ഥാനങ്ങളെയും പാവപ്പെട്ടവരെയും ദലിതരെയുമെല്ലാം അവഗണിച്ചുള്ള വോട്ട്ബാങ്ക് രാഷ്ട്രീയം ഒരുപാട് കാലം തുടർന്നിട്ടുണ്ട്. അത് രാജ്യത്തെ നശിപ്പിച്ചു. ഇപ്പോൾ ആ നാടുകളിലുള്ള ജനങ്ങൾക്ക് അറിയാം, അവരെ അവഗണിക്കുന്നില്ല എന്ന്’ എന്നായിരുന്നു മോദിയുടെ വാക്കുകൾ. ഖർഗെ വളരെ ലാഘവത്തോടെ പറഞ്ഞ വാക്കുകൾ ബിജെപിക്ക് വലിയ രാഷ്ട്രീയായുധം തന്നെയായി മാറുകയാണ് ഇവിടെയുണ്ടായത്.

ഇത്തവണത്തെ വിജയം ബിജെപിയെ സംബന്ധിച്ച് അടുത്ത നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും വലിയ ഊർജം നൽകുമെന്നതിലും സംശയമില്ല. പാർട്ടി പ്രവർത്തകരെ ഉത്സാഹഭരിതരാക്കാൻ ഇത്തരത്തിലുള്ള വിജയങ്ങൾ സഹായിക്കും. അതിനൊപ്പമാണ് മോദിയുടെ മറ്റൊരു പ്രസ്താവന കൂടി വടക്കു കിഴക്കൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ കാണേണ്ടത്. കേരളത്തിലെ ന്യൂനപക്ഷങ്ങൾ ബിജെപിക്കൊപ്പം വരുമെന്ന ആ പ്രസ്താവന കേവലമൊരു തിര‍ഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയതിനേക്കാൾ ബിജെപിയുടെ രാഷ്ട്രീയ പദ്ധതിയുടെ കൂടി ഭാഗമാണ് എന്നു കാണാം. മോദി തന്നെ അക്കാര്യം വ്യക്തമായി പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് ബിജെപിയോടു മുൻപുണ്ടായിരുന്ന സമീപനത്തിൽ മാറ്റം വന്നിരിക്കുന്നു. ഗോവയിൽ തുടർച്ചയായി ഭരണം ലഭിക്കുന്നത് അതിന്റെ തെളിവാണ്. ഇപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ വിഭാഗവും ബിജെപിക്കൊപ്പം നിൽക്കും. പല സംസ്ഥാനങ്ങളിലും ഗുസ്തി പിടിക്കുന്നവർ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ദോസ്തിയാണ്. ഇത് കേരളത്തിലെ ജനങ്ങളും കാണുന്നുണ്ട്. ബിജെപി കേരളത്തിലും സർക്കാർ രൂപീകരിക്കും’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

അഞ്ചു വർഷം മുമ്പ് മേഘാലയിൽ നടന്ന പരിപാടിയിൽ മോദി സംസാരിക്കുന്നു (File-Screengrab)

ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മേഘാലയയിലും നാഗാലാൻഡിലും പിന്നാക്കം പോയില്ല എന്നതു മാത്രമല്ല, ഭരണത്തിലുള്ള പങ്കാളിത്തവും തുടരുന്നു എന്നത് ബിജെപിക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. മേഘാലയയിൽ 12 സീറ്റുകളിലും നാഗാലാൻഡിൽ രണ്ടു സീറ്റിലും ബിജെപി വിജയിച്ചു. അതുകൊണ്ടു തന്നെയാണ് ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ കേരള രാഷ്ട്രീയത്തിലേക്കും മോദിയുടെ വാക്കുകൾ നീണ്ടത് എന്നു വ്യക്തം.

English Summary: How the North East Election Results will Affect India's Major Political Parties in Coming Polls?