ഗോതമ്പ് എന്നു പറയുമ്പോൾ മനസ്സിൽ നിറയുക ഒരുപക്ഷേ ഹരിതാഭ നിറഞ്ഞ പഞ്ചാബായിരിക്കും‌. സിനിമകളിലൂടെയും നമുക്കു പരിചിതമാണ് പഞ്ചാബിലെ ഗോതമ്പു പാടക്കാഴ്ചകൾ. ഇന്ത്യയിൽ ഏറ്റവും അധികം ഗോതമ്പ് ഉൽപാദിപ്പിക്കുന്ന മൂന്നു സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. ഉത്തർ പ്രദേശും മധ്യപ്രദേശുമാണ് മറ്റു രണ്ടു സംസ്ഥാനങ്ങൾ. കേരളത്തെ നെല്ലറയെന്നു വിശേഷിപ്പിക്കുന്നതു പോലെ, ഇന്ത്യയുടെ ഗോതമ്പറ എന്നുവേണമെങ്കിൽ പഞ്ചാബിനെ വിശേഷിപ്പിക്കാം. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗോതമ്പ് കൃഷി ചെയ്യുന്നുണ്ടെങ്കിലും പഞ്ചാബിലെ ഗോതമ്പും ഗോതമ്പിന്റെ വയലുകളുമാണ് എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുക. പഞ്ചാബിന്റെ മണ്ണിൽ വിളയുന്ന ഗോതമ്പിനാണ് കയറ്റുമതിയിലും ആവശ്യക്കാർ കൂടുതൽ. ഗോതമ്പ് ഉൽപാദനം കുറയുന്നതും വില കൂടുന്നതുമാണ് രാജ്യാന്തരതലത്തിൽ കുറേ മാസങ്ങളായി ചർച്ച. ഗോതമ്പുവില കൂടിയതോടെ വിപണിയിലെ പല ഭക്ഷ്യവസ്തുക്കൾക്കും വില കുതിച്ചു കയറുകയാണ്. കാലാവസ്ഥ മാറുന്നത് അനുസരിച്ച് ഏപ്രിലിലോടെ കാര്യങ്ങൾക്കു മാറ്റും വരുമെന്നു കാർഷിക വിദഗ്ധർ പറയുണ്ടെങ്കിലും കാര്യങ്ങളുടെ ഗതി നേരായ ദിശയിലല്ലെന്ന ആശങ്ക മണ്ണിനോടു മല്ലടിക്കുന്ന കർഷകർ പങ്കുവയ്ക്കുന്നു– നാം ആരെ വിശ്വസിക്കും? വിദഗ്ധരെയോ കർഷകരെയോ? ലോകത്ത് ഏറ്റവുമധികം ഗോതമ്പ് ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായിട്ടും ഇന്ത്യ അതിന്റെ കയറ്റുമതിയിൽ പിന്നിലാണ്. ഈ സാഹചര്യത്തിൽ ഗോതമ്പിന്റെ ഉൽപാദനം കുറയുകയും വില കുതിച്ചു കയറുകയും ചെയ്യുമ്പോൾ ഇന്ത്യയ്ക്കു നേരെയും സംശയത്തിന്റെ മിഴിമുനകളെത്തും. എന്താണ് ഗോതമ്പ് ഉൽപാദനത്തിലും വിപണിയിലും സംഭവിക്കുന്നത്? വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ആരാണ് കുറ്റക്കാർ?

ഡൽഹിയിലെ കർഷക സമര വേദിയിലെ കാഴ്ച. (ഫയൽ ചിത്രം)

2020 നവംബർ മുതലുള്ള ഒരു വർഷക്കാലത്തെ കർഷക സമരമാണ് ഗോതമ്പ് ഉൽപാദത്തെ തടസ്സപ്പെടുത്തിയതെന്ന് കേന്ദ്ര സർക്കാർ ആരോപിക്കുന്നു. കൃഷിയടങ്ങളെ തരിശ്ശാക്കിയാണ് കർഷകകർ ഡൽഹിയിലേക്ക മാർച്ച് ചെയ്തതെന്നാണ് കേന്ദ്രം ഭരിക്കുന്ന കക്ഷികളുടെ ആരോപണം. എന്നാൽ, സമരം ചെയ്തെങ്കിലും തങ്ങളുടെ കൃഷി മുടക്കിയിട്ടില്ലെന്ന് കർഷകർ തിരിച്ചടിക്കുന്നു. ഒരു വിഭാഗം കർഷകർ കൃഷി ചെയ്യുമ്പോൾ മറുവിഭാഗമാണ് സമരം ചെയ്തത്. അത്തരത്തിൽ ഊഴമിട്ടായിരുന്നു കൃഷിയും സമരവുമെന്നും കർഷകര്‍ പറയുന്നു.

ADVERTISEMENT

∙ യുദ്ധം പറയും ഗോതമ്പിൻ കഥകൾ

യുക്രെയ്ൻ-റഷ്യ യുദ്ധമാണ് ഗോതമ്പിന്റെ ക്ഷാമത്തെ കടുപ്പിച്ചതെന്നാണ് രാജ്യാന്തര നിരീക്ഷകർ പറയുന്നത്. ആഗോള വിപണിയിലെ ഗോതമ്പ് ഉൽപാദനത്തിന്റെ നാലിലൊന്ന് റഷ്യയുടെയും യുക്രെയ്നിന്റെയും സംഭാവനയാണ്. 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിനു പിന്നാലെ യുക്രെയ്നിൽനിന്നുള്ള ഗോതമ്പ് കയറ്റുമതി നിലച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം മാസങ്ങൾ നീങ്ങിയതോടെ ഗോതമ്പിന്റെ ഡിമാൻഡ് വർധിക്കുകയും വില കൂടുകയും ക്ഷാമത്തിനു തുല്യമായ സ്ഥിതി വരികയും ചെയ്തെന്നു പറയുന്നു രാജ്യാന്തര തലത്തിലുള്ള കാർഷിക വിദഗ്ധർ. ഇത് ഏറെക്കുറെ സത്യവുമാണ്.

അമൃത്‌സറിലെ ഗോതമ്പുപാടങ്ങളിലൊന്നിലെ കാഴ്ച. (Photo by AFP / NARINDER NANU)
ADVERTISEMENT

∙ കാരണം മോദിയുടെ അന്ന യോജനയോ?

രാജ്യത്തിന്റെ ധാന്യ അറകളിൽ ഗോതമ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങളുടെ ലഭ്യത കുറയാനുള്ള കാരണം കോവിഡ്‌കാലത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) എന്ന ധാന്യ വിതരണ പദ്ധതിയാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഏകദേശം 80 കോടി ജനങ്ങൾക്കു ഗുണകരമായിരുന്നു ഈ പദ്ധതി. എന്നാൽ ഉൽപാദനം വർധിപ്പിച്ചതിനു ശേഷം പദ്ധതി പ്രഖ്യാപിക്കുന്നതായിരുന്നു ബുദ്ധിയെന്നാണ് പദ്ധതിയെ വിമർശിക്കുന്നവർ പറയുന്നത്. കോവിഡ് കാലത്ത് അന്നമില്ലാതെ വിഷമിച്ചിരുന്ന ജനങ്ങൾക്കു മുന്നിലേക്കാണ് അന്നു മോദി ധാന്യം വിളമ്പിയത്. വിപണികൾ അടച്ച് ധാന്യ വിപണനം മൊത്തമായി തകർന്ന സാഹചര്യത്തിലായിരുന്നു മോദിയുടെ പദ്ധതി പ്രഖ്യാപനം. എന്നാൽ മേൽപറഞ്ഞ അന്നയോജന പദ്ധതി കഴിഞ്ഞ ഡിസംബറിൽ  പിൻവലിച്ചു. ധാന്യക്കലവറയിലെ കുറവാണ് അതിനു പിന്നിലെന്നാണു വിലയിരുത്തൽ. അന്ന യോജന പദ്ധതി ധാന്യ അറകളിൽ ‘വിള്ളൽ’ വീഴ്ത്തിയെന്നും അതിനു പിന്നാലെ ഗോതമ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങളുടെ വില വർധിച്ചുവെന്നുമാണ് പ്രതിപക്ഷ ആരോപണം. 

110 ലക്ഷം മെട്രിക് ടൺ ധാന്യമാണ് അന്ന യോജന പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ വിതരണം ചെയ്തത്. എന്നാൽ, അതേ അന്നയോജന പദ്ധതി ജനുവരിയിൽ വീണ്ടും കൊണ്ടുവന്നു. എന്നാൽ, ആദ്യ അന്ന യോജന പദ്ധതിയിലെ ഇളവുകൾ എല്ലാം ഉണ്ടായിരുന്നില്ലതാനും. പകരം പഴയ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ (എൻഎഫ്എസ്എ) കീഴിലുള്ള ഇളവുകൾ പുതിയ ഭാവത്തിൽ അവതരിപ്പിക്കുകയായിരുന്നു. എൻഎഫ്എസ്എയ്ക്കു കീഴിലുണ്ടായിരുന്ന അന്ത്യോദയ അന്ന യോജന പദ്ധതിയും മുൻഗണനാ കുടുംബങ്ങൾക്കുള്ള (പിഎച്ച്എച്ച്) ഇളവും സംയോജിപ്പിച്ചാണ് പുതിയതായുള്ള ‘പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന’ അവതരിപ്പിച്ചത്. ആദ്യത്തെ പദ്ധതിയിൽ നൽകിയിരുന്ന അധിക ധാന്യം പുതിയ പദ്ധതിയിൽ ലഭിക്കില്ല. എന്നാൽ, എൻഎഫ്എസ്എയ്ക്കു കീഴിൽ നൽകിയിരുന്ന ധാന്യങ്ങൾ സൗജന്യമാക്കി എന്നാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. അധികം ധാന്യം കണ്ടെത്തേണ്ട ബുദ്ധിമുട്ട് സർക്കാരിൽ നിന്നൊഴിവാകും. പുതിയ പദ്ധതിയ്ക്കായി ചെലവിവിടുന്നത് ഏകദേശം 2 ലക്ഷം കോടി രൂപയെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

∙ എണ്ണക്കുരുവിനോ പ്രാധാന്യം?

കടുകും മറ്റ് എണ്ണക്കുരു പോലുള്ള റാബി വിളകൾക്ക് പഞ്ചാബ് ഊന്നൽ നൽകിയതോടെ, ഈ സീസണിൽ ഗോതമ്പ് കൃഷി ചെയ്തിരുന്ന 36,000 ഹെക്ടർ സ്ഥലത്ത് മറ്റു കൃഷികൾ ചെയ്‌തെന്നാണ് പഞ്ചാബിലെ കൃഷി വകുപ്പ് അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം ഗോതമ്പ് കൃഷി ചെയ്തിരുന്നത് 35.26 ലക്ഷം ഹെക്ടറിലെങ്കിൽ ഇത്തവണ 34.90 ലക്ഷം ഹെക്ടറിൽ മാത്രമാണ് ഗോതമ്പ് കൃഷി ചെയ്തതെന്നും പഞ്ചാബ് കൃഷിവകുപ്പ് ശേഖരിച്ച ഫീൽഡ് റിപ്പോർട്ടുകളിൽ പറയുന്നു. ഇത്തവണ ഏകദേശം 75,000 ഹെക്ടറിൽ എണ്ണക്കുരു കൂടുതലായി കൃഷി ചെയ്യാനും പഞ്ചാബിലെ കൃഷി വകുപ്പ് ആലോചിക്കുന്നുണ്ട്. അതായത്, 75,000 ഹെക്ടർ ഭൂമിയിലെ ഗോതമ്പ് കൃഷി നിലയ്ക്കും, പകരം എണ്ണക്കുരുവായിരിക്കും. ഇതും ധാന്യ പ്രതിസന്ധി രൂക്ഷമാക്കും. 

2022 മാർച്ചിലെ ഉഷ്ണതരംഗത്തിൽ നിലവാരം കുറഞ്ഞ ഗോതമ്പാണ് വിളവെടുത്തത്. ഗോതമ്പ് ചുരുങ്ങി, ഉദ്ദേശിച്ച അളവിൽ ഉൽപാദനം കൈവരിക്കാൻ കഴിഞ്ഞില്ല. കാലാവസ്ഥാ വ്യതിയാനം കൃഷിരീതിയെയും ബാധിച്ചിട്ടുണ്ട്. നേരത്തേ ഒരു ഹെക്ടറിൽ നിന്ന് 42.16 ക്വിന്റൽ ഗോതമ്പാണ് ശരാശരി ലഭിച്ചിരുന്നതെങ്കിൽ കഴിഞ്ഞ വർഷം ഉഷ്ണ തരംഗത്തിലൂടെ നഷ്ടപ്പെട്ടത് 16% വിളവാണ്. ചില ജില്ലകളിൽ നഷ്ടം 25 ശതമാനം വരെയാണെന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തിൽ, കർഷകർക്കു കൂടുതൽ വരുമാനം ലഭ്യമാകുമെന്നതും എണ്ണക്കുരുവിലേക്ക് ചിന്തിപ്പിക്കുവാൻ വിദഗ്ധരെ പ്രേരിപ്പിച്ചു.

ഈ വർഷം കടുക് ഉൾപ്പെടെയുള്ളവയുടെ കൃഷി വിസ്തൃതി വർധിപ്പിക്കാനാണ് സംസ്ഥാനം ആഗ്രഹിക്കുന്നതെന്നും പഞ്ചാബ് കൃഷി വകുപ്പ് ഡയറക്ടർ ഡോ.ഗുർവിന്ദർ സിങ് പറയുന്നു. ‘‘ഏകദേശം 36,000 ഹെക്ടർ പ്രദേശത്തെ ഗോതമ്പ് കൃഷി എണ്ണക്കുരു വിളകളിലേക്ക് മാറ്റി, ഇതു കാലഘട്ടത്തിന്റെ ആവശ്യമാണ്. കൃഷി ചെയ്ത സ്ഥലത്തിന്റെ അളവ് കുറഞ്ഞെങ്കിലും ഉദ്ദേശിച്ചതിലും അധികം ഗോതമ്പാണ് ഇത്തവണയും വിളവെടുത്തത്’’– ഗുർവിന്ദർ വ്യക്തമാക്കുന്നു. യുക്രെയ്ൻ-റഷ്യ യുദ്ധഫലമായി ഭക്ഷ്യ എണ്ണയുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. ഇത് വില കൂടാൻ കാരണമായി. അതോടെയാണ് എണ്ണക്കുരുക്കളിലേക്ക് കർഷകർ ശ്രദ്ധ തിരിച്ചതും.‌

∙ ഗോതമ്പ് വിളയാത്ത വരണ്ട കാലാവസ്ഥ

ഫെബ്രുവരി 1 മുതൽ പഞ്ചാബിലും ഹരിയാനയിലും കാലാവസ്ഥ കൂടുതലും വരണ്ടതാണ്, ഇത് ഗോതമ്പിനെ ബാധിക്കുമെന്ന് വിദഗ്ധർ ആശങ്കപ്പെടുന്നു. ഉയർന്ന താപനിലയും മഴയുടെ അഭാവവും രാജ്യത്തെ പ്രമുഖ ധാന്യശാലകളായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഗോതമ്പ് കൃഷിയെ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. പഞ്ചാബിലെയും ഹരിയാനയിലെയും നിലവിലെ കൂടിയ താപനില ശരാശരിയേക്കാൾ 4-5 ഡിഗ്രി കൂടുതലാണ്. കുറഞ്ഞ താപനിലയിലും ഈ അന്തരം പ്രകടമാണ്. ഉത്തരേന്ത്യയിൽ വരണ്ട കാലാവസ്ഥ തുടർന്നാൽ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ഈ മേഖലയിലെ ഗോതമ്പ് കൃഷിയെയാണെന്ന് പഞ്ചാബ് കാർഷിക സർവകലാശാല അധികൃതരും വ്യക്തമാക്കുന്നു.

∙ റെക്കോർഡിൽ എന്തുകാര്യം!

2022-23ൽ ഗോതമ്പ് ഉൽപാദനത്തിൽ നാം റെക്കോർഡിടുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വാദിക്കുന്നത്. 2021-22ൽ ഉഷ്ണ തരംഗത്തിൽ ഗോതമ്പ് ഉൽപാദനം 10.68 കോടി മെട്രിക് ടണ്ണായി കുറഞ്ഞിരുന്നു. എന്നാൽ, ഇക്കുറി 11.2 കോടി മെട്രിക് ടണ്ണിലേക്ക് ഉൽപാദനം ഉയരുമെന്നാണ് കേന്ദ്രം പറയുന്നത്. 2020-21ൽ ഉൽപാദനം 10.96 കോടി മെട്രിക് ടണ്ണായിരുന്നു. എന്നാൽ, 2019-20 ൽ 11.1 കോടി മെട്രിക് ടൺ ഉൽപാദിപ്പിച്ചിരുന്നതായും വിലയിരുത്തുന്നു. ഗോതമ്പ് ഉൽപാദനത്തിൽ ഗോതമ്പിന്റെ നിറമുള്ള പ്രതീക്ഷകളാണ് സർക്കാരും മറ്റ് അധികൃതരും നൽകുന്നത്. എന്നാൽ, കർഷകർ മാനത്തേക്ക് നോക്കുന്നു. അവർ ഉഷ്ണ തരംഗത്തെ ഭയക്കുന്നു. അപ്രതീക്ഷിതമായെത്തുന്ന മഴയെ ആശങ്കയോടെ കാണുന്നു. കൃഷി രീതികളിലും കൃഷി ചെയ്യുന്ന സമയക്രമത്തിലും മാറ്റം വരുത്തേണ്ടതായിട്ടുണ്ടോയെന്ന് ആകുലപ്പെടുന്നു. മനുഷ്യനു നേരിടാവുന്നതിനും അപ്പുറം അപ്രതീക്ഷിതമായെത്തുന്ന കാലാവസ്ഥ വ്യതിയാനത്തോടൊപ്പം യുദ്ധവും സമരങ്ങളും സർക്കാർ നയങ്ങളും വിലക്കയറ്റവുമെല്ലാം ചർച്ചയാകുമ്പോൾ, ആശങ്കയുടെ അടുപ്പിലാണ് ഓരോ മണി ഗോതമ്പും വേവുന്നത്.

English Summary: Wheat Supply Dips, Prices Increase, and Why?