മൻസ∙ കൊല്ലപ്പെട്ട പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസവാലയുടെ പിതാവിനു ഭീഷണി ഇമെയിൽ അയച്ച സംഭവത്തിൽ പതിനാലുകാരൻ പിടിയിൽ. മൂസവാലയുടെ മാതാപിതാക്കൾ ചണ്ഡിഗഡിലെ വിധാൻ സഭയുടെ മുൻപിൽ ധർണ ആരംഭിച്ച് മണിക്കൂറുകൾക്കകമാണു രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരനെ പിടിച്ചതായി മൻസ പൊലീസ് അറിയിച്ചത്. ഭീഷണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൻസ∙ കൊല്ലപ്പെട്ട പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസവാലയുടെ പിതാവിനു ഭീഷണി ഇമെയിൽ അയച്ച സംഭവത്തിൽ പതിനാലുകാരൻ പിടിയിൽ. മൂസവാലയുടെ മാതാപിതാക്കൾ ചണ്ഡിഗഡിലെ വിധാൻ സഭയുടെ മുൻപിൽ ധർണ ആരംഭിച്ച് മണിക്കൂറുകൾക്കകമാണു രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരനെ പിടിച്ചതായി മൻസ പൊലീസ് അറിയിച്ചത്. ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നു മാതാപിതാക്കളായ ബൽകൗർ സിങ് സിദ്ധുവും ചരൺ കൗറും ആരോപിച്ചിരുന്നു.

ഫെബ്രുവരി 18, 24, 26, 27 തീയതികളിലാണു ബൽകൗർ സിദ്ധുവിന് ഭീഷണി ഇമെയിൽ ലഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പതിനാലുകാരനെ കണ്ടെത്തിയത്. സ്വന്തം അക്കൗണ്ട് വഴിയായിരുന്നു കുട്ടി ഭീഷണി സന്ദേശം അയച്ചത്. ജുവൈനൽ ബോർഡിനു മുന്നിൽ ഹാജരാക്കിയശേഷം കൂടുതൽ അന്വേഷണം നടത്തും.

ADVERTISEMENT

പത്താം ക്ലാസ് വിദ്യാർഥിയാണ് പിടിയിലായിരിക്കുന്നത്. കുട്ടിക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ തെളിവൊന്നും കിട്ടിയില്ലെന്ന് പൊലീസ് പറഞ്ഞു. എന്തിനാണ് മൂസവാലയുടെ പിതാവിന് ഭീഷണി സന്ദേശം അയച്ചതെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

English Summary: Rajasthan boy caught for sending threatening emails to Sidhu Moosewala’s father