ന്യൂയോർക്ക്∙ യുഎസിലെ ന്യൂയോർക്കിൽ ചെറുവിമാനം തകർന്നുവീണ് ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം. റോമ ഗുപ്ത (63) ആണ് മരിച്ചത്. ഇവരുടെ മകൾ റീവ ഗുപ്ത (33), വിമാനത്തിന്റെ പൈലറ്റ് ഇൻസ്ട്രക്‌ടറായ 23കാരൻ എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ യുഎസിലെ ന്യൂയോർക്കിൽ ചെറുവിമാനം തകർന്നുവീണ് ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം. റോമ ഗുപ്ത (63) ആണ് മരിച്ചത്. ഇവരുടെ മകൾ റീവ ഗുപ്ത (33), വിമാനത്തിന്റെ പൈലറ്റ് ഇൻസ്ട്രക്‌ടറായ 23കാരൻ എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന നാല് സീറ്റുകളുള്ള സിംഗിൾ എഞ്ചിൻ പൈപ്പർ ചെറോക്കി വിമാനം ഞായറാഴ്ച ലോങ് ഐലൻഡ് ഹോംസിലാണ് തകർന്നുവീണത്. ലോങ് ഐലൻഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലേക്കു മടങ്ങുന്നതിനിടെയാണ് കോക്പിറ്റിൽനിന്നു പുക ഉയരുകയും പിന്നീട് തീ പിടിക്കുകയും ചെയ്തത്.

ആളുകൾക്ക് വിമാന പറപ്പിക്കുന്നത് പഠിക്കാൻ താൽപര്യമുണ്ടോ എന്നറിയാനുള്ള പ്രദർശന പറക്കലിനിടെയാണ് അപകടമെന്ന് വിമാനത്തിന്റെ ഉടമസ്ഥരായ ഡാനി വൈസ്മാൻ ഫ്ലൈറ്റ് സ്കൂൾ എന്ന കമ്പനിയുടെ അഭിഭാഷകൻ വ്യക്തമാക്കി. പൈലറ്റിന് എല്ലാ റേറ്റിങ്ങുകളും സർട്ടിഫിക്കേഷനുകളും ഉണ്ടായിരുന്നുവെന്നും അപകടത്തിൽപ്പെട്ട വിമാനം കഴിഞ്ഞയാഴ്ച രണ്ടു കർശന പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയതാണെന്നും കമ്പനിയുടെ അഭിഭാഷകൻ പറഞ്ഞു.

ADVERTISEMENT

സൗത്ത് ഷോർ ബീച്ചിനു മുകളിലൂടെ വിമാനം പോയപ്പോഴാണ് പൈലറ്റ് ക്യാബിനിൽനിന്നു പുക ഉയർന്നതെന്നു സഫോക്ക് കൗണ്ടി പൊലീസ് അറിയിച്ചു. പിന്നാലെ റിപ്പബ്ലിക് എയർപോർട്ട് എയർ ട്രാഫിക് കൺട്രോളറുകളിലേക്ക് റേഡിയോ സന്ദേശമയച്ചെങ്കിലും വിമാനം തകർന്നുവീഴുകയായിരുന്നു. അപകടകാരണം കണ്ടെത്താൻ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

English Summary: Indian-Origin Woman Killed, Daughter Injured After Plane Catches Fire, Crashes In US