സംസ്ഥാനത്തെ പകുതിയോളം സർവകലാശാലകളിലും സ്ഥിരം വൈസ് ചാൻസലർമാരില്ല. സ്ഥിരം വിസി ഉള്ള സർവകലാശാലകളിൽ ആകട്ടെ യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചതിനാൽ അവരുടെ ഭാവി ഇനി എന്താകുമെന്ന് അറിയില്ല. ഇതിനു പുറമേ 66 ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകളിലും സ്ഥിരം പ്രിൻസിപ്പൽമാരില്ല. എല്ലായിടത്തും താൽക്കാലികക്കാരെ വച്ചാണ് ഭരണം നടത്തുന്നത്. അതായത് വർഷാവസാന പരീക്ഷ കഴിയുമ്പോൾ വിദ്യാർഥികൾ ജയിക്കും. എന്നാൽ സർക്കാരിന്റെ സ്വന്തം വിസിമാർ ജയിക്കുമോ എന്ന് ആർക്കും അറിയില്ല. വിസി നിയമനത്തിന്റെ പേരിൽ ഗവർണറും സർക്കാരും ഏറ്റുമുട്ടിയതോടെ തർക്കം കോടതിയിലും നിയമസഭയിലും നിരത്തിലും വരെ എത്തി. അടുത്ത അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ വിദ്യാർഥികളുടെ ചോദ്യം ഒന്നു മാത്രം. അടുത്ത വർഷമെങ്കിലും വിസി നിയമനം നടക്കുമോ ? അതോ ഈ വർഷത്തെപ്പോലെ ഇൻചാർജ് ഭരണം അടുത്ത വർഷം തുടരുമോ ? ഭരണ തുടർച്ചയുടെ പേരിൽ വീമ്പിളിക്കുന്ന സർക്കാർ സർവകലാശാകളിൽ ഇൻചാർജ് ഭരണത്തുടർച്ചയാണോ ലക്ഷ്യമിടുന്നത്. എന്താണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ സംഭവിക്കുന്നത് ? എന്തു കൊണ്ടാണ് ഇതൊക്കെ കണ്ടിട്ടും പ്രതിപക്ഷം പോലും കണ്ടില്ലെന്നു നടിക്കുന്നത് ?

സംസ്ഥാനത്തെ പകുതിയോളം സർവകലാശാലകളിലും സ്ഥിരം വൈസ് ചാൻസലർമാരില്ല. സ്ഥിരം വിസി ഉള്ള സർവകലാശാലകളിൽ ആകട്ടെ യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചതിനാൽ അവരുടെ ഭാവി ഇനി എന്താകുമെന്ന് അറിയില്ല. ഇതിനു പുറമേ 66 ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകളിലും സ്ഥിരം പ്രിൻസിപ്പൽമാരില്ല. എല്ലായിടത്തും താൽക്കാലികക്കാരെ വച്ചാണ് ഭരണം നടത്തുന്നത്. അതായത് വർഷാവസാന പരീക്ഷ കഴിയുമ്പോൾ വിദ്യാർഥികൾ ജയിക്കും. എന്നാൽ സർക്കാരിന്റെ സ്വന്തം വിസിമാർ ജയിക്കുമോ എന്ന് ആർക്കും അറിയില്ല. വിസി നിയമനത്തിന്റെ പേരിൽ ഗവർണറും സർക്കാരും ഏറ്റുമുട്ടിയതോടെ തർക്കം കോടതിയിലും നിയമസഭയിലും നിരത്തിലും വരെ എത്തി. അടുത്ത അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ വിദ്യാർഥികളുടെ ചോദ്യം ഒന്നു മാത്രം. അടുത്ത വർഷമെങ്കിലും വിസി നിയമനം നടക്കുമോ ? അതോ ഈ വർഷത്തെപ്പോലെ ഇൻചാർജ് ഭരണം അടുത്ത വർഷം തുടരുമോ ? ഭരണ തുടർച്ചയുടെ പേരിൽ വീമ്പിളിക്കുന്ന സർക്കാർ സർവകലാശാകളിൽ ഇൻചാർജ് ഭരണത്തുടർച്ചയാണോ ലക്ഷ്യമിടുന്നത്. എന്താണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ സംഭവിക്കുന്നത് ? എന്തു കൊണ്ടാണ് ഇതൊക്കെ കണ്ടിട്ടും പ്രതിപക്ഷം പോലും കണ്ടില്ലെന്നു നടിക്കുന്നത് ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ പകുതിയോളം സർവകലാശാലകളിലും സ്ഥിരം വൈസ് ചാൻസലർമാരില്ല. സ്ഥിരം വിസി ഉള്ള സർവകലാശാലകളിൽ ആകട്ടെ യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചതിനാൽ അവരുടെ ഭാവി ഇനി എന്താകുമെന്ന് അറിയില്ല. ഇതിനു പുറമേ 66 ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകളിലും സ്ഥിരം പ്രിൻസിപ്പൽമാരില്ല. എല്ലായിടത്തും താൽക്കാലികക്കാരെ വച്ചാണ് ഭരണം നടത്തുന്നത്. അതായത് വർഷാവസാന പരീക്ഷ കഴിയുമ്പോൾ വിദ്യാർഥികൾ ജയിക്കും. എന്നാൽ സർക്കാരിന്റെ സ്വന്തം വിസിമാർ ജയിക്കുമോ എന്ന് ആർക്കും അറിയില്ല. വിസി നിയമനത്തിന്റെ പേരിൽ ഗവർണറും സർക്കാരും ഏറ്റുമുട്ടിയതോടെ തർക്കം കോടതിയിലും നിയമസഭയിലും നിരത്തിലും വരെ എത്തി. അടുത്ത അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ വിദ്യാർഥികളുടെ ചോദ്യം ഒന്നു മാത്രം. അടുത്ത വർഷമെങ്കിലും വിസി നിയമനം നടക്കുമോ ? അതോ ഈ വർഷത്തെപ്പോലെ ഇൻചാർജ് ഭരണം അടുത്ത വർഷം തുടരുമോ ? ഭരണ തുടർച്ചയുടെ പേരിൽ വീമ്പിളിക്കുന്ന സർക്കാർ സർവകലാശാകളിൽ ഇൻചാർജ് ഭരണത്തുടർച്ചയാണോ ലക്ഷ്യമിടുന്നത്. എന്താണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ സംഭവിക്കുന്നത് ? എന്തു കൊണ്ടാണ് ഇതൊക്കെ കണ്ടിട്ടും പ്രതിപക്ഷം പോലും കണ്ടില്ലെന്നു നടിക്കുന്നത് ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതൊരു സാങ്കൽപ്പിക ചോദ്യമാണ്. 

ചോദ്യംസർവകലാശാലകളുടെയും കോളജുകളുടെയും പ്രവർത്തനത്തിന് വൈസ് ചാൻസലർമാരും പ്രിൻസിപ്പൽമാരും അനിവാര്യമാണോ ?

ADVERTISEMENT

ഉത്തരം ‘അനിവാര്യമല്ല’

ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏതെങ്കിലും ഒരു പരീക്ഷയിൽ ഈ ചോദ്യം വന്നാൽ എന്തായിരിക്കും ഉത്തരം എഴുതുക. അനിവാര്യമല്ല എന്ന് ഏതെങ്കിലും വിദ്യാർഥി എഴുതിയാൽ തെറ്റെന്നു പറയാൻ കഴിയുമോ ?

സംസ്ഥാനത്തെ പകുതിയോളം സർവകലാശാലകളിലും സ്ഥിരം വൈസ് ചാൻസലർമാരില്ല. സ്ഥിരം വിസി ഉള്ള സർവകലാശാലകളിൽ ആകട്ടെ യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചതിനാൽ അവരുടെ ഭാവി ഇനി എന്താകുമെന്ന് അറിയില്ല. ഇതിനു പുറമേ 66 ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകളിലും സ്ഥിരം പ്രിൻസിപ്പൽമാരില്ല. എല്ലായിടത്തും താൽക്കാലികക്കാരെ വച്ചാണ് ഭരണം നടത്തുന്നത്. അതായത് വർഷാവസാന പരീക്ഷ കഴിയുമ്പോൾ വിദ്യാർഥികൾ ജയിക്കും. എന്നാൽ സർക്കാരിന്റെ സ്വന്തം വിസിമാർ ജയിക്കുമോ എന്ന് ആർക്കും അറിയില്ല. വിസി നിയമനത്തിന്റെ പേരിൽ ഗവർണറും സർക്കാരും ഏറ്റുമുട്ടിയതോടെ തർക്കം കോടതിയിലും നിയമസഭയിലും നിരത്തിലും വരെ എത്തി. അടുത്ത അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ വിദ്യാർഥികളുടെ ചോദ്യം ഒന്നു മാത്രം. അടുത്ത വർഷമെങ്കിലും വിസി നിയമനം നടക്കുമോ ? അതോ ഈ വർഷത്തെപ്പോലെ ഇൻചാർജ് ഭരണം അടുത്ത വർഷം തുടരുമോ ? സർക്കാർ സർവകലാശാലകളിൽ ഇൻചാർജ് ഭരണത്തുടർച്ചയാണോ ലക്ഷ്യമിടുന്നത്. എന്താണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ സംഭവിക്കുന്നത് ? എന്തു കൊണ്ടാണ് ഇതൊക്കെ കണ്ടിട്ടും പ്രതിപക്ഷം പോലും കണ്ടില്ലെന്നു നടിക്കുന്നത് ?

∙ സർവകലാശാലകൾക്ക് സ്ഥിരം വിസിയില്ലാക്കാലം

ഡോ. ഗോപിനാഥ് രവീന്ദ്രൻ.
ADVERTISEMENT

കേരള, സാങ്കേതിക, കാർഷിക, ഫിഷറീസ്, നിയമ, മലയാള സർവകലാശാലകളിൽ സ്ഥിരം വിസിമാർ ഇല്ല. പകരം മറ്റു പലർക്കും ചുമതല നൽകിയിരിക്കുകയാണ്. കുസാറ്റ്, എംജി സർവകലാശാലകളിലെ വിസിമാർ വൈകാതെ വിരമിക്കും. അവിടെയും ഇൻചാർജ് ഭരണത്തിലേക്ക് പോകുമെന്ന് ഉറപ്പാണ്. കണ്ണൂർ സർവകലാശാലാ വിസിയുടെ പുനർനിയമനം സംബന്ധിച്ച അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിന്റെ അവസ്ഥ എന്താകുമെന്ന് ഉറപ്പില്ല. സ്ഥിരം വിസിമാരുള്ള സർവകലാശാലകളിൽ ആകട്ടെ, വിസിമാർക്ക് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. തുടർന്ന് ഗവർണർ ഇവരുടെ ഹിയറിങ്ങും നടത്തി. കോടതി താൽക്കാലികമായി തടഞ്ഞതു കൊണ്ടു മാത്രമാണ് ഇക്കാര്യത്തിൽ ഗവർണർ അന്തിമ തീരുമാനം പ്രഖ്യാപിക്കാത്തത്.

ഫലത്തിൽ കോടതിയുടെ കരുണ കൊണ്ടു മാത്രമാണ് ഈ സ്ഥിരം വിസിമാർ തുടരുന്നത്. സർക്കാരിനു താൽപര്യമുള്ളവരെ സർവകലാശാലകളിൽ വിസിമാരായും ഗവ. കോളജുകളിൽ പ്രിൻസിപ്പൽമാരായും നിയമിക്കാൻ സാധിക്കാത്തതു കൊണ്ടാണ് നാഥനില്ലാത്ത അവസ്ഥ ഉണ്ടായത് എന്നാണ് ആക്ഷേപം.

∙ കാരണം കാണിക്കൽ നോട്ടിസ് കിട്ടാത്ത വിസിമാരില്ല

സർക്കാരും ഗവർണറും തമ്മിലുള്ള പോരാട്ടത്തിൽ ആയുധമായതോടെ വിസിമാരുടെ ഗതികേട് തുടങ്ങിയത്. സർക്കാരിന്റെ ചട്ടവിരുദ്ധ തീരുമാനങ്ങൾ ആദ്യ കാലത്ത് അംഗീകരിച്ചിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്നീട് എതിർത്തതോടെ സർക്കാരിനു മറ്റു മാർഗം ഇല്ലാതായി. കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകാനുള്ള സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചിരുന്നു. തെറ്റായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു ചെയ്തതെന്നു പിന്നീട് ഗവർണർ തിരിച്ചറിയുകയും അക്കാര്യം തുറന്നു സമ്മതിക്കുകയും ചെയ്തു. സംസ്കൃത സർവകലാശാലാ വിസി നിയമനം ഗവർണർ മൂന്നു മാസത്തോളം തടഞ്ഞു വച്ചിരുന്നു.

സുപ്രീം കോടതി, ഡോ. എം.എസ്. രാജശ്രീ
ADVERTISEMENT

ഒടുവിൽ സർക്കാർ സമ്മർദത്തിനു വഴങ്ങി ചട്ടവിരുദ്ധ നിയമനം അദ്ദേഹം അംഗീകരിക്കുകയായിരുന്നു. സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് ഡോ. എം.എസ്. രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയതോടെ ആണ് ഗവർണർ നിലപാട് കടുപ്പിച്ചത്. യുജിസി ചട്ടം ലംഘിച്ചു നിയമിച്ച വിസിമാർക്ക് തുടരാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. അങ്ങനെ നിയമനം ലഭിച്ചവരാണ് കേരളത്തിലെ ഭൂരിപക്ഷം വിസിമാരും എന്ന് ഗവർണർ മനസ്സിലാക്കുകയും എല്ലാവർക്കും കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ആയിരുന്നു.

∙ സ്ഥിരം വിസി വൈകുന്നത് എന്തു കൊണ്ട്?

സ്ഥിരം വിസിമാരെ നിയമിച്ചാൽ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. എന്നാൽ വിസി സ്ഥാനത്തു വരുന്നത് തങ്ങളുടെ ആളുകൾ ആയിരിക്കണമെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചതാണ് പ്രശ്നം വഷളാക്കിയത്. സർവകലാശാലകളിലെ അധ്യാപക നിയമനങ്ങളിൽ വിസിമാർക്ക് വലിയ അധികാരമാണ് ഇപ്പോൾ ഉള്ളത്. സ്വന്തക്കാരെ വിസിമാരാക്കി അതു വഴി വേണ്ടപ്പെട്ടവരെ അധ്യാപകരായി സർവകലാശാലകളിൽ തിരുകിക്കയറ്റുകയാണ് എൽഡിഎഫ് തന്ത്രം. വിസിമാരെ നിയമിക്കണമെങ്കിൽ സേർച് കമ്മിറ്റി രൂപീകരിക്കണം.ഇങ്ങനെ കമ്മിറ്റി രൂപീകരിക്കേണ്ടതു ഗവർണർ ആണ്. സേർച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം 5 ആയി ഉയർത്തിക്കൊണ്ട് കമ്മിറ്റിയിൽ സർക്കാരിന്റെ സ്വാധീനം ഉറപ്പിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ ഇതിനായി നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പു വയ്ക്കാൻ കൂട്ടാക്കിയില്ല. ഈ സാഹചര്യത്തിൽ സർക്കാർ സേർച് കമ്മിറ്റി രൂപീകരണത്തോട് മുഖം തിരിഞ്ഞു നിൽക്കുകയാണ്. പഴയ പോലെ സേർച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ ശ്രമിച്ചാലും അതിലേക്കുള്ള സർവകലാശാലാ പ്രതിനിധിയെ ഇടതു സിൻഡിക്കറ്റുകൾ നൽകില്ല.ഗവർണർ രൂപീകരിക്കുന്ന സേർച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധികളെ നൽകേണ്ടെന്നാണ് സിപിഎം നിലപാട്. ഇതു മൂലം ഗവർണർക്ക് സേർച് കമ്മിറ്റി രൂപീകരിക്കാനോ സ്ഥിരം വിസിമാരെ നിയമിക്കാനോ കഴിയുന്നില്ല.

∙ മലയാള സർവകലാശാലയിൽ പുതിയ തന്ത്രം

ഡോ. സാബു തോമസ്.

മലയാള സർവകലാശാലയിൽ ഗവർണറുടെ ഓഫിസിനെ മറികടന്നു സർക്കാർ നേരിട്ട് സേർച് കമ്മിറ്റി രൂപീകരിക്കാൻ നടപടി ആരംഭിച്ചത് വാർത്തയായിരുന്നു. ഇതു പ്രശ്നം കൂടുതൽ സങ്കീർണമാക്കി. സേർച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാരിന് അധികാരമില്ലെന്ന കാര്യം മന്ത്രിയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതാണ്. എന്നാൽ കമ്മിറ്റി രൂപീകരിക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകാൻ ആയിരുന്നു മന്ത്രിയുടെ നിർദേശം.രാഷ്ട്രീയ തീരുമാനം ആയിരുന്നു ഇതിന്റെ പിന്നിൽ. 

സേർച് കമ്മിറ്റി രൂപീകരിക്കാൻ തങ്ങൾക്കാണ് അവകാശമെന്ന പുതിയ വാദവുമായി സർക്കാർ രംഗത്തിറങ്ങിയിരിക്കുകയാണ്. വിസിമാരുടെ നിയമന അധികാരി ഗവർണർ ആയതു കൊണ്ട് സേർച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശവും ഗവർണർക്കാണ്. വർഷങ്ങളായി ഗവർണറാണ് സേർച് കമ്മിറ്റി രൂപീകരിച്ചിരുന്നത്. ഇതു തർക്ക വിഷയമാക്കി മാറ്റുകയും ഇപ്പോഴത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്ഥാനം ഒഴിയുന്നതു വരെ സ്ഥിരം വിസി നിയമനങ്ങൾ നീട്ടി കൊണ്ടു പോവുകയും ആണോ സർക്കാരിന്റെ ലക്ഷ്യമെന്നു സംശയം ഉണ്ട്.

∙ കാലിക്കറ്റ് വിസി അയോഗ്യൻ, എംജി വിസി യോഗ്യൻ

സാങ്കേതിക സർവകലാശാലാ വിസിയെ സുപ്രീം കോടതി പുറത്താക്കിയപ്പോൾ പകരം ഡിജിറ്റൽ സർവകലാശാലാ വിസിക്ക് ചുമതല നൽകാൻ സർക്കാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ ഡിജിറ്റൽ സർവകലാശാലാ വിസി നിയമനം യുജിസി ചട്ടം ലംഘിച്ചാണ് നടത്തിയതെന്നും അദ്ദേഹത്തിനു ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുക ആണെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടി. സർക്കാരും ഗവർണറുമായി ദിവസങ്ങൾ നീണ്ട പോരിനു ശേഷമാണ് ഗവർണർ തന്നെ ഡോ. സിസ തോമസിനെ കണ്ടെത്തി വിസിയുടെ ചുമതല നൽകിയത്. ഗവർണറുടെ ഈ തീരുമാനം ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവയ്ക്കുകയും ചെയ്തിരുന്നു. മലയാള സർവകലാശാല വിസിയുടെ ചുമതല കാലിക്കറ്റ് വിസിക്ക് നൽകണമെന്ന് സർക്കാർ ശുപാ‍ർശ ചെയ്തപ്പോൾ പഴയ കാരണം ചൂണ്ടിക്കാട്ടി ഗവർണർ തള്ളി. യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചതിന്റെ പേരിൽ ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസ് നേരിടുന്നയാളാണ് അദ്ദേഹം എന്നതായിരുന്നു ന്യായീകരണം. തുടർന്ന് 3 സീനിയർ പ്രഫസർമാരുടെ പേരുകൾ സർക്കാർ നൽകിയെങ്കിലും അതും ഗവർണർ അംഗീകരിച്ചില്ല. പകരം അദ്ദേഹം എംജി സർവകലാശാലാ വിസിക്ക് മലയാള സർവകലാശാലയുടെ ചുമതല കൂടി നൽകുകയായിരുന്നു.

മലയാള സർവകലാശാലയുടെ ചുറ്റുമതിൽ

യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചതിനു ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസ് നേരിടുന്നയാളാണ് എംജി വിസി. ഡിജിറ്റൽ, കാലിക്കറ്റ് സർവകലാശാലാ വിസിമാർക്ക് അയോഗ്യത ഉണ്ടെങ്കിൽ എംജി വിസിക്കും ഉണ്ട്. എന്നിട്ടും ഗവർണർ സ്വന്തം താൽപര്യ പ്രകാരം എംജി വിസിക്ക് ചുമതല നൽകുകയായിരുന്നു. ഫലത്തിൽ മറ്റു രണ്ടു വിസിമാരെ അപമാനിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

ഗവർണറുടെ ഇത്തരം നിലപാടുകൾ മൂലമാണ് പ്രതിപക്ഷം അദ്ദേഹത്തെ വിശ്വാസത്തിൽ എടുക്കാത്തത്. നിയമം പാലിക്കാൻ തീരുമാനിച്ചാൽ എല്ലാ കാര്യങ്ങളിലും നിയമം നോക്കണം എന്നാണ് അവരുടെ നിലപാട്. ആദ്യ കാലത്ത് സർക്കാർ നൽകിയ നിയമവിരുദ്ധ ശുപാർശകൾ ഗവർണർ അംഗീകരിച്ചത് എന്തിനെന്നും പ്രതിപക്ഷം ചോദിക്കുന്നു.

∙ തർക്കം അധിക ചുമതലയുടെ പേരിലും

കാലിക്കറ്റ് സർവകലാശാലാ വിസിയോട് ഗവർണർക്ക് അതൃപ്തി തോന്നാൻ കാരണമുണ്ട്. കാലിക്കറ്റിൽ സെനറ്റിന്റെ കാലാവധി തീരുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പു നടത്താൻ നടപടി സ്വീകരിക്കാത്തതു വിസിയുടെ ഗുരുതര വീഴ്ചയാണ് എന്ന് ഗവർണർ വിലയിരുത്തുന്നു. ആറു മാസം മുൻപ് തിരഞ്ഞെടുപ്പു നടപടി തുടങ്ങിയിരുന്നെങ്കിൽ യഥാസമയം സെനറ്റും സിൻഡിക്കറ്റും നിലവിൽ വരുമായിരുന്നു.എന്നാൽ സർക്കാർ നിർദേശ പ്രകാരം അതു ചെയ്യാതെ സർക്കാരിനു താൽക്കാലിക ഭരണസമിതി ഉണ്ടാക്കുന്നതിനു വിസി വഴിയൊരുക്കി എന്നാണ് ഗവർണറുടെ വിലയിരുത്തൽ.

ഇതു മൂലമാണ് അവിടെ സിൻഡിക്കറ്റിനു പകരം താൽക്കാലിക ഭരണ സമിതി രൂപീകരിക്കാൻ സർക്കാരിന് അധികാരം നൽകുന്ന ബിൽ കൊണ്ടു വന്നത്. ഗവർണറുടെ അധികാരം കയ്യടക്കുന്ന ഈ ബില്ലിന് അദ്ദേഹം അവതരണാനുമതി പോലും നൽകിയില്ല. ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയതു കൊണ്ടാകാം കാലിക്കറ്റ് വിസിക്കു മലയാള സർവകലാശാലയുടെ ചുമതല ഗവർണർ നൽകാത്തത് എന്നു കരുതുന്നു. എന്നാൽ മലയാള സർവകലാശാലയുടെ ചുമതലയുള്ള എംജി വിസി മേയിൽ സ്ഥാനം ഒഴിയും. അപ്പോൾ ഗവർണർ ആർക്ക് ചുമതല നൽകുമെന്നാണ് അറിയേണ്ടത്. കാലിക്കറ്റിൽ സെനറ്റിന്റെ കാലാവധി കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ സെനറ്റിന്റെയും സിൻഡിക്കറ്റിന്റെയും ചുമതല വിസിക്കു നൽകുകയോ ഗവർണർ സ്വന്തം നിലയിൽ താൽക്കാലിക ഭരണ സമിതി രൂപീകരിക്കുകയോ വേണം. എന്ത് ചെയ്യുമെന്ന് വരും ദിവസങ്ങളിൽ അറിയാം.

∙ പ്രിൻസിപ്പൽമാരില്ല, കോളജുകളിൽ എന്നും ഡ്രിൽ

ഗവ.ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാർ ഇല്ലാതായിട്ടു വർഷങ്ങളായി. പകരം ചിലർക്കു താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ്. ഇതിനിടെ പ്രിൻസിപ്പൽ സ്ഥാനത്തേക്ക് യോഗ്യതയുള്ള പ്രഫസർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ച് ഇന്റർവ്യൂ നടത്തി 43 പേരുടെ റാങ്ക് പട്ടിക ആറു മാസം മുൻപ് കോളജ് വിദ്യാഭ്യാസ ഡയറക്ടർ തയാറാക്കിയിരുന്നു. ഇതിനു പിഎസ്‌സി അംഗീകാരം നൽകിയെങ്കിലും മതിയായ യോഗ്യത ഇല്ലാത്തതിനാൽ ചില ഇടത് അധ്യാപക സംഘടനാ നേതാക്കന്മാർക്കു പട്ടികയിൽ കടന്നു കൂടാൻ സാധിച്ചില്ല. ഈ സാഹചര്യത്തിൽ പട്ടിക ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിൽ കെട്ടിക്കിടക്കുകയാണ്. ഇതു മൂലം 66 ഗവ.ആർട്സ് ആൻഡ് സയൻസ് കോളജുകളിലും ഇപ്പോൾ സീനിയർ അധ്യാപകർക്ക് പ്രിൻസിപ്പൽമാരുടെ ചുമതല നൽകിയിരിക്കുകയാണ്. അടുത്ത കാലത്ത് എപ്പോഴെങ്കിലും പ്രിൻസിപ്പൽ നിയമനം നടക്കുമോ എന്ന് ആർക്കും അറിയില്ല.

സർവകലാശാലകളിൽ സ്ഥിരം വിസിമാരും ഗവ.കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരും ഇല്ലാതായതോടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം പൂർണമായും താളം തെറ്റി. പരീക്ഷാ നടത്തിപ്പും ഫല പ്രഖ്യാപനവും വൈകുന്നു. വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പലായനം ചെയ്തിട്ടും എല്ലായിടത്തും തികഞ്ഞ നിസ്സംഗതയാണ്. ഈ സാഹചര്യത്തിൽ നിന്നു കൊണ്ടാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നും വിദേശത്തു നിന്നു പോലും വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കുമെന്നും സർക്കാർ വീര വാദം മുഴക്കുന്നത്.

∙ ബി. അശോകിന് യോഗ്യതയുണ്ടോ

ഡോ. ബി. അശോക്.

സിപിഎമ്മിന്റെ അധ്യാപക,അനധ്യാപക സംഘടനകളുടെ സമ്മർദത്തിനു വഴങ്ങിയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ എല്ലാ തീരുമാനങ്ങളും മന്ത്രി ആർ.ബിന്ദു എടുക്കുന്നത് എന്ന് ആക്ഷേപം ഉണ്ട്. ഇതാണ് സർവകലാശാലകളെയും ഗവ.കോളജുകളെയും നാഥനില്ലാത്ത അവസ്ഥയിൽ എത്തിച്ചത്. ഈ പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കാൻ സർക്കാർ ഭാഗത്തു നിന്നു ശ്രമം നടക്കുന്നില്ല. പകരം സ്ഥിതി കൂടുതൽ വഷളാക്കുന്ന തീരുമാനങ്ങളാണ് തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നത്. കാർഷിക സർവകലാശാലാ വിസിയുടെ ചുമതല യുജിസി വ്യവസ്ഥ ലംഘിച്ചു കാർഷികോൽപാദന കമ്മിഷണർ ഡോ.ബി.അശോകിനു നൽകിയതു വിവാദമായിരിക്കുകയാണ്. കൃഷി മന്ത്രിയാണ് ഈ തീരുമാനം എടുത്തത്. പ്രഫസർ ആയി 10 വർഷം സേവനം അനുഷ്ഠിച്ചവർക്കു മാത്രമേ വിസിയുടെ ചുമതല പോലും നൽകാവൂ എന്നാണ് യുജിസി നിയമം.ഇത് കാർഷിക സ‍ർവകലാശാലയിൽ ലംഘിക്കപ്പെട്ടു എന്നാണ് ആരോപണം. സർക്കാർ ശുപാർശകൾ എല്ലാം തള്ളിക്കൊണ്ടാണ് സാങ്കേതിക സർവകലാശാലാ വിസിയായി ഡോ.സിസ തോമസിനെ ഗവർണർ നിയമിച്ചത്.

കാലിക്കറ്റ്‌ സർവകലാശാലയിൽ സെനറ്റിനും സിൻഡിക്കറ്റിനും പകരം സർക്കാർ തന്നെ ഭരണസമിതിയെ നിയമിക്കുന്നതിനു ബിൽ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു.പക്ഷെ ബിൽ നിയമസഭയിൽ അവതരിപ്പിക്കാനുള്ള അനുമതി പോലും ഗവർണർ നൽകിയില്ല. ഭരണ സമിതിയെ നിയമിക്കാനുള്ള അധികാരം ഗവർണർക്ക് ആണെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.മലയാള സർവകലാശാലയിൽ താൽക്കാലിക വിസിയെ നിയമിച്ചപ്പോഴും സർക്കാരിന്റെ ശുപാർശകൾ ഗവർണർ തള്ളി.

∙ ആരെ എതിർക്കും, പ്രതിപക്ഷം വെട്ടിൽ

സംസ്ഥാന സർക്കാരിന്റേത് ജനദ്രോഹ ബജറ്റാണെന്നാരോപിച്ച് യു‍ഡിഎഫ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ രാപകൽ സമരത്തിന്റെ സമാപനച്ചടങ്ങിൽ പങ്കെടുക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എം.വിൻസന്റ് എംഎൽഎ, പാലോട് രവി, എം.എം.ഹസൻ, പി.കെ.വേണുഗോപാൽ, ബീമാപള്ളി റഷീദ്, കൊട്ടാരക്കര പൊന്നച്ചൻ, കരുമം സുന്ദരേശൻ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

സർക്കാരും ഗവർണറും തമ്മിൽ തർക്കം മുറുകിയപ്പോൾ വെട്ടിലായത് പ്രതിപക്ഷമാണ്. എൽഡിഎഫ് സർക്കാരിനെ എതിർത്താൽ ഗവർണറെ പിന്തുണക്കേണ്ടി വരും. അത് ദേശീയതലത്തിൽ ക്ഷീണം ചെയ്യും. ഗവർണറെ എതിർത്താൽ സർക്കാരിനെ പിന്തുണയ്ക്കണം. അതു സംസ്ഥാന തലത്തിൽ ദോഷം ചെയ്യും. ഗവർണറെ തങ്ങൾ പിന്തുണയ്ക്കുന്നതായി വ്യാഖ്യാനം വരുമെന്നു ഭയന്നാണ് പ്രതിപക്ഷം സർക്കാരിന്റെ നിയമ വിരുദ്ധ നടപടികളെ വിമർശിക്കാത്തതെന്നു കരുതുന്നു. ആർഎസ്എസുകാരനായ ഗവർണറെ യുഡിഎഫ് പിന്തുണയ്ക്കുന്നു എന്ന സിപിഎം ആരോപണത്തെ അവർ ഭയപ്പെടുന്നു. ഗവർണറുടെ തീരുമാനങ്ങളിലെ ഗുണദോഷങ്ങൾ വിലയിരുത്തി ന്യായമായ കാര്യങ്ങളെ പിന്തുണയ്ക്കുകയും അല്ലാത്തവയെ ശക്തമായി വിമർശിക്കുകയും ചെയ്യുക എന്ന നിലപാടായിരുന്നു പ്രതിപക്ഷം സ്വീകരിക്കേണ്ടത്.എന്നാൽ യുഡിഎഫ് ഈ പ്രശ്നങ്ങൾ തുറന്നു കാട്ടാൻ മടിക്കുകയും ബിജെപി ഗവർണറെ പിന്തുണച്ച് രംഗത്തിറങ്ങുകയും ചെയ്തതു സർക്കാരിനു ഗുണകരമായി മാറി.

സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി എന്ന സംഘടനയാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതിപക്ഷത്തിന്റെ ജോലി ചെയ്യുന്നത്.അതിന്റെ ചെയർമാൻ ആർ.എസ്.ശശികുമാറും കൺവീനർ എം.ഷാജർ ഖാനും അഭിഭാഷകൻ ജോർജ് പൂന്തോട്ടവും സംയുക്തമായി നടത്തിയ നിയമ പോരാട്ടങ്ങളാണ് പല കേസുകളിലും സർക്കാരിനെ മുട്ടു കുത്തിച്ചത്.ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഓരോ പ്രശ്നവും ഉണ്ടാകുമ്പോൾ അവർ ഗവർണർക്ക് പരാതി നൽകും.ഗവർണർ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിച്ച് നടപടി എടുപ്പിക്കും.ഇതാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

 

English Summary: Governor- Government Tussle and Vice Chancellors fate in Kerala; Analysis