മിക്കോളായിയുടെ മാതാവ് ഫിലിക്സിന്റെ സഹപ്ര‍വർത്തകനാണ് പ്രതിയെന്നും ഇയാളെ ശിക്ഷിച്ചിട്ടും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി വിവരം മറച്ചു വയ്ക്കുകയായിരുന്നുവെന്നും റേഡിയോ ഷ്ചെചിൻ കഴിഞ്ഞ ‍ഡിസംബറിൽ ആരോപിച്ചിരുന്നു. 2021–ൽ കോടതി ഇയാളെ നാലു വര്‍ഷവും 10 മാസത്തേക്കും ശിക്ഷിച്ചു. എന്നാൽ ഇയാളുടെ ഇരകളായ കുട്ടികളുടെ വിവരങ്ങൾ പുറത്തു വരാതിരിക്കാനായി കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തു വിട്ടിരുന്നില്ല. എന്നാൽ റേഡിയോ ഷ്ചെചിൻ കുട്ടിയെ തിരിച്ചറിയുന്ന വിവരങ്ങൾ പുറത്തുവിടുകയും ഇത് പ്രതിപക്ഷ എംപി ഫിലിക്സിന്റെ മകൻ 15–കാരനായ മിക്കോളായി ആണെന്ന് വ്യക്തമാവുകയും ചെയ്തു. മിക്കോളായി ആത്മഹത്യ ചെയ്തതോടെ വലിയ തോതിലുള്ള ജനരോഷമാണ് രാജ്യത്തുണ്ടായിരിക്കുന്നത്.

മിക്കോളായിയുടെ മാതാവ് ഫിലിക്സിന്റെ സഹപ്ര‍വർത്തകനാണ് പ്രതിയെന്നും ഇയാളെ ശിക്ഷിച്ചിട്ടും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി വിവരം മറച്ചു വയ്ക്കുകയായിരുന്നുവെന്നും റേഡിയോ ഷ്ചെചിൻ കഴിഞ്ഞ ‍ഡിസംബറിൽ ആരോപിച്ചിരുന്നു. 2021–ൽ കോടതി ഇയാളെ നാലു വര്‍ഷവും 10 മാസത്തേക്കും ശിക്ഷിച്ചു. എന്നാൽ ഇയാളുടെ ഇരകളായ കുട്ടികളുടെ വിവരങ്ങൾ പുറത്തു വരാതിരിക്കാനായി കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തു വിട്ടിരുന്നില്ല. എന്നാൽ റേഡിയോ ഷ്ചെചിൻ കുട്ടിയെ തിരിച്ചറിയുന്ന വിവരങ്ങൾ പുറത്തുവിടുകയും ഇത് പ്രതിപക്ഷ എംപി ഫിലിക്സിന്റെ മകൻ 15–കാരനായ മിക്കോളായി ആണെന്ന് വ്യക്തമാവുകയും ചെയ്തു. മിക്കോളായി ആത്മഹത്യ ചെയ്തതോടെ വലിയ തോതിലുള്ള ജനരോഷമാണ് രാജ്യത്തുണ്ടായിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്കോളായിയുടെ മാതാവ് ഫിലിക്സിന്റെ സഹപ്ര‍വർത്തകനാണ് പ്രതിയെന്നും ഇയാളെ ശിക്ഷിച്ചിട്ടും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി വിവരം മറച്ചു വയ്ക്കുകയായിരുന്നുവെന്നും റേഡിയോ ഷ്ചെചിൻ കഴിഞ്ഞ ‍ഡിസംബറിൽ ആരോപിച്ചിരുന്നു. 2021–ൽ കോടതി ഇയാളെ നാലു വര്‍ഷവും 10 മാസത്തേക്കും ശിക്ഷിച്ചു. എന്നാൽ ഇയാളുടെ ഇരകളായ കുട്ടികളുടെ വിവരങ്ങൾ പുറത്തു വരാതിരിക്കാനായി കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തു വിട്ടിരുന്നില്ല. എന്നാൽ റേഡിയോ ഷ്ചെചിൻ കുട്ടിയെ തിരിച്ചറിയുന്ന വിവരങ്ങൾ പുറത്തുവിടുകയും ഇത് പ്രതിപക്ഷ എംപി ഫിലിക്സിന്റെ മകൻ 15–കാരനായ മിക്കോളായി ആണെന്ന് വ്യക്തമാവുകയും ചെയ്തു. മിക്കോളായി ആത്മഹത്യ ചെയ്തതോടെ വലിയ തോതിലുള്ള ജനരോഷമാണ് രാജ്യത്തുണ്ടായിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെയിം (Sejm) എന്നാണ് പോളണ്ട് പാർലമെന്റിന്റെ ജനപ്രതിനിധി സഭ  അറിയ‌പ്പെടുന്നത്. കഴിഞ്ഞ ദിവസം സെയിം ചേർന്നപ്പോൾ അംഗങ്ങൾ ഒരു മിനിറ്റ് എഴുന്നേറ്റ് നിന്ന് മൗനമാചരിച്ചു. പ്രതിപക്ഷ പാര്‍ട്ടിയായ ‘സിവിൽ പ്ലാറ്റ്ഫോമി’ന്റെ നേതാവ് മഗ്ദലേന ഫിലിക്സിന്റെ മകൻ മിക്കോളായി ഫിലിക്സിനുള്ള ആദരാഞ്ജലിയായിരുന്നു അത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തത്. ‘എന്റെ മകൻ മിക്കോളായി ഫിലിക്സ് ഫെബ്രുവരി 17–ന് അന്തരിച്ചു. മാർച്ച് എട്ടിന് മിക്കിക്ക് 16 വയസ് തികയുമായിരുന്നു. എന്റെ പെൺമക്കളായ അലക്സാന്ദ്ര, മജാ എന്നിവരുടെയും എന്റെയും പേരിൽ‌, ‘മാധ്യമ’ങ്ങളോട് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർഥിക്കുന്നു’– മകന്റെ മരണവിവരവും സംസ്കാരം കഴിഞ്ഞ കാര്യവും അറിയിച്ചു കൊണ്ട് ഒരാഴ്ച മുൻപ് ഫിലിക്സ് ഇറക്കിയ പ്രസ്താവന ഇങ്ങനെയായിരുന്നു. എന്നാൽ ഈ പതിന‍ഞ്ചുകാരന്റെ ആത്മഹത്യ ഇന്ന് പോളണ്ടിനെ പിടിച്ചു കുലുക്കുകയാണ്. എതിരാളികളെ തകർക്കാൻ ഔദ്യോഗിക മാധ്യമങ്ങളെ ദുരുപയോഗിക്കൽ, സോഷ്യൽ മീഡിയ പ്രൊപ്പഗാൻഡയിലൂടെ വ്യക്തികളെ തോജോവധം ചെയ്യൽ, ജനങ്ങളുടെ സാമൂഹിക ജീവിതത്തെയും ജുഡീഷ്യറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെയും നിയന്ത്രിക്കാനുമുള്ള ശ്രമങ്ങൾ, അതിനോടുള്ള എതിര്‍പ്പുകൾ തുടങ്ങി നിരവധി വിഷയങ്ങളാൽ കലുഷിതമാണ് പോളണ്ടിന്റെ രാഷ്ട്രീയാന്തരീക്ഷമിന്ന്. തൊട്ടയൽരാജ്യമായ യുക്രെയ്നിൽ യുദ്ധം നടക്കുന്നു. റഷ്യയ്ക്കെതിരെ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ യുദ്ധ സന്നാഹങ്ങൾ കുന്നുകൂട്ടുന്ന പ്രധാന സ്ഥലങ്ങളിലൊന്നും പോളണ്ടാണ്. ഈ വർഷമൊടുവിൽ ഇവിടെ പൊതുതിരഞ്ഞെടുപ്പും നടക്കാനിരിക്കെ, മിക്കോളായിയുടെ ആത്മഹത്യ രാജ്യത്തെ നെടുകെ വിഭജിച്ചിട്ടുണ്ട്. എന്താണ് അതിനു കാരണം? മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ കുത്തനെ നിലംപതിച്ച പോളണ്ടിലെ രാഷ്ട്രീയ അവസ്ഥകൂടി ഇതോടൊപ്പം ചേർത്തുവായിക്കണം. വിവാദങ്ങൾ ഇളക്കിമറിച്ച ആ പോളണ്ടിലേക്ക്... 

∙ പതിനഞ്ചുകാരന്റെ ആത്മഹത്യ, എങ്ങും ജനരോഷം

ADVERTISEMENT

ബാലപീഡനത്തിന് ശിക്ഷിക്കപ്പെട്ട ഒരാളുമായി ബന്ധപ്പെട്ട് രാജ്യത്തെ ഔദ്യോഗിക മാധ്യമമായ റേ‍ഡിയോ ഷ്ചെചിന്റെ (Radio Szczecin) എഡിറ്റർ–ഇൻ–ചീഫ് തോമസ് ദുക്ലാനോവ്സ്കി പുറത്തുവിട്ട ഒരു വാർത്തയിൽനിന്നാണ് എല്ലാറ്റിന്റെയും തുടക്കം. ‘സിവിൽ പ്ലാറ്റ്ഫോമി’ന്റെ ‌പ്രവർത്തകനായ ക്രിസ്റ്റോഫ് എന്നയാളായിരുന്നു ശിക്ഷിക്കപ്പെട്ടത്. ഇയാളുടെ പീഡനത്തിന് ഇരകളായ കുട്ടികളെ തിരിച്ചറിയുന്ന വിവരങ്ങൾ ഔദ്യോഗിക മാധ്യമം തന്നെ പുറത്തു വിടുകയായിരുന്നു എന്നാണ് ആരോപണം. പ്രതിപക്ഷ പാര്‍ട്ടിയിലെ പ്രധാനപ്പെട്ട ഒരു എംപിയുടെ പതിനഞ്ചുകാരനായ മകനാണ് പീഡനത്തിന് ഇരയായതെന്ന വാർത്ത പുറത്തു വന്നതോടെ ഇത് മിക്കോളായി ആണെന്ന് എല്ലാവർക്കും വ്യക്തമായി. പിന്നാലെയായിരുന്നു ആത്മഹത്യ. പ്രതിപക്ഷ പാർട്ടിയെ തകർക്കുന്നതിനു ഭരണപക്ഷമായ ലോ ആന്‍ഡ് ജസ്റ്റിസ് (PiS) പാർട്ടി ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയ വേട്ടയാടലാണ് മിക്കോളായിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ആരോപണം പിന്നാലെ ഉയർന്നു. ഭരണവിഭാഗവും മാധ്യമവും പ്രതിരോധത്തിലായി. റേ‍ഡിയോ ഷ്ചെചിൻ ഉൾപ്പെടെയുള്ള ഔദ്യോഗിക മാധ്യമങ്ങൾക്കു മേൽ കർശന നിയന്ത്രണമാണ് സർക്കാർ പുലർത്തുന്നത്. 

മിക്കോളായിയുടെ മാതാവ് ഫിലിക്സിന്റെ സഹപ്ര‍വർത്തകനാണ് പ്രതിയെന്നും ഇയാളെ ശിക്ഷിച്ചിട്ടും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി വിവരം മറച്ചു വയ്ക്കുകയായിരുന്നുവെന്നും റേഡിയോ ഷ്ചെചിൻ കഴിഞ്ഞ ‍ഡിസംബറിൽ ആരോപിച്ചിരുന്നു. 2021–ൽ കോടതി ഇയാളെ നാലു വര്‍ഷവും 10 മാസത്തേക്കും ശിക്ഷിച്ചു. എന്നാൽ ഇയാളുടെ ഇരകളായ കുട്ടികളുടെ വിവരങ്ങൾ പുറത്തു വരാതിരിക്കാനായി കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തു വിട്ടിരുന്നില്ല. എന്നാൽ വിവരങ്ങൾ പുറത്തു വരികയും മിക്കോളായി ആത്മഹത്യ ചെയ്യുകയും ചെയ്തതോടെ വലിയ തോതിലുള്ള ജനരോഷമാണ് രാജ്യത്തുണ്ടായിരിക്കുന്നത്.

പ്രതിപക്ഷ എംപിയായ മഗ്ദലേന ഫിലിക്സ് (ചിത്രം– Twitter/@BartSienkiewicz)

∙ എന്താണു സംഭവം?

2020 ഓഗസ്റ്റിലാണ് സംഭവം. എൽജിബിടി ആക്ടിവിസ്റ്റും പ്രതിപക്ഷമായ സിവിൽ പ്ലാറ്റ്ഫോമിന്റെ പ്രവർത്തകനും ലഹരി ഉപയോഗത്തിൽനിന്ന് മോചനം നൽകാൻ സഹായിക്കുന്ന സ്ഥാപനത്തിന്റെ തലവനുമായ ക്രിസ്റ്റോഫ് എന്നയാൾ നാലു വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണെന്ന് റേഡ‍ിയോ ഷ്ചെചിൻ വാർത്ത നൽകി. ഇതിന്റെ വിശംദാശങ്ങളെന്ന നിലയിൽ,‌ ഔദ്യോഗിക മാധ്യമം, ആരെയാണ് ഇയാൾ പീഡിപ്പിച്ചത് എന്ന സൂചനകളും പുറത്തുവിട്ടു. അറിയപ്പെടുന്ന ഒരു പാർലമെന്റംഗത്തിന്റെ 13 വയസുള്ള ആൺകുട്ടിയെയും 16 വയസുള്ള പെൺകുട്ടിയെയും പലപ്പോഴും ഇയാളുടെ സംരക്ഷണത്തിൽ വിട്ടു പോകാറുണ്ടായിരുന്നുവെന്ന് ഔദ്യോഗിക മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 13 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനു മുൻപ് ക്രിസ്റ്റോഫ് മയക്കുമരുന്ന് വാഗ്ദാനം ചെയ്തു. എന്നാൽ കുട്ടി ഇത് ഉപയോഗിച്ചില്ല എന്ന് കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത്, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മയക്കുമരുന്ന് നൽകിയത്, മയക്കുമരുന്ന് സൂക്ഷിച്ചത് തുടങ്ങിയ കുറ്റങ്ങളാണ് ക്രിസ്റ്റോഫിനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ഇയാളെ ശിക്ഷിക്കാൻ തുടക്കത്തിൽ കോടതി തയാറായില്ല. പ്രോസിക്യൂഷൻ കർശന നിലപാടെടുത്തതോടെയാണ് ഇയാൾക്ക് ശിക്ഷ നൽകിയത് എന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാളുടെ ഫ്ലാറ്റ് റെയ്ഡ് ചെയ്തപ്പോൾ 339 ഗ്രാം കഞ്ചാവും കണ്ടെടുത്തിരുന്നു.

ADVERTISEMENT

ഒരു പ്രമുഖ പാർലമെന്റേറിയന്റെ മകനാണ് ഇയാളുടെ പീഡനത്തിന് ഇരയായത് എന്നും കുട്ടികളുടെ പ്രായം 13, 16 എന്നിങ്ങനെയാണെന്നും റിപ്പോർട്ടിൽ പറഞ്ഞത് ഏറെ കോളിളക്കം സൃഷ്ടിച്ചു. കുട്ടികളെയും അവരുടെ മാതാവായ എംപിയേയും എല്ലാവരും തിരിച്ചറിഞ്ഞു. റേഡിയോ ഷ്ചെചിൻ വാർത്ത പുറത്തു വിട്ടതിനു പിന്നാലെ മറ്റൊരു ഔദ്യോഗിക മാധ്യമമായ ടിവിപി ഇത് ഏറ്റെടുത്തു. സ്ത്രീ, എൽജിബിടി വിരുദ്ധ പ്രസ്താവനകളുടെ പേരിൽ കുപ്രസിദ്ധനായ രാജ്യത്തെ വിദ്യാഭ്യാസ മന്ത്രി ഷെമിസ്വാ ചാർനെ ഒരുപടി കൂടി കടന്ന് വിമർശിച്ചു. ‘പീഡോഫിലിയയ്ക്കും മറ്റുമെതിരെ വൻ ശബ്ദമുണ്ടാക്കുന്നവർ ബാലപീഡകരെ തങ്ങളുടെ കൂട്ടത്തിൽതന്നെ ഒളിപ്പിച്ചിരിക്കുകയാണ്’ എന്നായിരുന്നു ഇത്. ‌തന്റെ സ്വന്തം രാഷ്ട്രീയ ഭാവി ലക്ഷ്യമിട്ട് ഫിലിക്സ് ഈ സംഭവം മൂടിവയ്ക്കുകയായിരുന്നു എന്നുമുള്ള ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. വലിയ തോതിലുള്ള ആക്രമണവും വ്യാജ പ്രചാരണങ്ങളുമാണ് ഇതോടെ അവരുടെ നേർക്കുണ്ടായത്. രണ്ടു മാസത്തിനുള്ളിൽ മിക്കോളായി ആത്മഹത്യ ചെയ്തു. 

റേ‍ഡിയോ ഷ്ചെചിന്റെ എഡിറ്റർ–ഇൻ–ചീഫ് തോമസ് ദുക്ലാനോവ്സ്കി (ചിത്രം – Twitter/@DariuszUtracki)

∙ കുറ്റപ്പെടുത്തലുകൾ, വാദങ്ങൾ

മിക്കോളായിയുടെ മരണത്തോടെ അതിതീവ്രമായ രോഷമാണ് സർക്കാരിനും ഔദ്യോഗിക മാധ്യമങ്ങൾക്കുമെതിരെ ഉണ്ടായത്. എന്നാൽ ബാലപീഡനകനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരാതെ സംരക്ഷിക്കുകയായിരുന്നു പ്രതിപക്ഷ പാർട്ടിയെന്നും തങ്ങൾ വാർത്ത നൽകിയതുകൊണ്ടു മാത്രമാണ് വിവരങ്ങൾ പുറത്തു വന്നത് എന്നുമാണ് സർക്കാരും റേഡിയോ ഷ്ചെചിനും അവകാശപ്പെട്ടത്. മിക്കോളായിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ അന്വേഷണത്തിലൂടെ തെളിയേണ്ടതാണെന്നു പറഞ്ഞ ഭരണപക്ഷം സംഭവത്തിന്റെ ഉത്തരവാദിത്തം ഏൽക്കാനും തയാറായില്ല. എന്നാൽ ഭരണകക്ഷിയായ ലോ ആന്‍ഡ് ജസ്റ്റിസ് പാർട്ടി 2015–ൽ അധികാരത്തിൽ വന്നതിനു ശേഷം റേ‍ഡിയോയും ടെലിവിഷനും പൊതുമേഖലയിലുള്ള പികെഎൻ–ഓർലെൻ എന്ന എണ്ണശുദ്ധീകരണ കമ്പനിയുടെ ഉടമസ്ഥതയിലുള്ള അനേകം പത്രങ്ങളും സർക്കാരിന്റെ പ്രൊപ്പഗാൻഡകൾക്കായുള്ള ഉപകരണങ്ങളായി മാറിയെന്ന് പ്രതിപക്ഷം നേരത്തേ മുതൽ ആരോപിച്ചിരുന്നു. എന്നാൽ റേഡിയോ ഷ്ചെചിൻ ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടത് ഫിലിക്സിനെ ലക്ഷ്യമിട്ടു തന്നെയാണെന്ന് വിശ്വസിക്കുന്നവരാണു കൂടുതലും. 

∙ ഔദ്യോഗിക മാധ്യമങ്ങൾ, പക്ഷേ പാർട്ടിമയം

ADVERTISEMENT

2015–ൽ അധികാരത്തിൽ വന്ന ലോ ആന്‍ഡ് ജസ്റ്റിസ് പാർട്ടി 2019–ലും അധികാരം നിലനിർ‌ത്തിയിരുന്നു. 2001–ൽ രൂപീകരിക്കപ്പെട്ട യാഥാസ്ഥിതിക, വലത്, പോപ്പുലിസ്റ്റ് പാർട്ടിയായാണ് ലോ ആൻഡ് ജസ്റ്റിസ് എന്ന PiS അറിയപ്പെടുന്നത്. ഇവർ അധികാരത്തിൽ വന്നതിനു ശേഷം പോളണ്ട് മാധ്യമ സ്വാതന്ത്യത്തിന്റെ കാര്യത്തിൽ ഏറെ പിന്നാക്കം പോയി എന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. വളരെ സ്വാധീനമുള്ള മാധ്യമങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ മേഖല ഇപ്പോഴും എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം പിന്തുടുമ്പോൾ ഔദ്യോഗിക മാധ്യമങ്ങള്‍, സർക്കാരിന്റെ പ്രചരണായുധങ്ങൾ മാത്രമായി മാറിയിരിക്കുകയാണെന്ന് 2022–ലെ മാധ്യമ സ്വാതന്ത്ര്യ സൂചികാ റിപ്പോർട്ട് പറയുന്നു. ഇതനുസരിച്ച് 2015–ലെ മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 18–ാം സ്ഥാനമുണ്ടായിരുന്ന പോളണ്ട് 2022–ൽ 66–ാം സ്ഥാനത്തേക്ക് പതിച്ചു. 2023 അവസാനമാണ് പോളണ്ടിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. 

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ഭരണ പാർട്ടിയുടെ ജിഹ്വകൾ എന്നപോലെയാണ് ഔദ്യോഗിക മാധ്യമങ്ങൾ പെരുമാറിയിരുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത്തരത്തിൽ മാധ്യമ സ്വാതന്ത്ര്യം താഴെപ്പോയ‌തോടെ സംഭവിച്ചത് ഇത് സമൂഹത്തിന്റെ എല്ലാ മേഖലയേയും ബാധിച്ചു എന്നതാണ്. മാധ്യമങ്ങളെ മാത്രമല്ല, രാജ്യത്തെ എല്ലാ ഇൻസ്റ്റിറ്റ്യൂഷനുകളെയും ജനം അവിശ്വാസത്തോടെ കണ്ടു തുടങ്ങിയെന്ന് വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. യൂറോപ്യൻ യൂണിയനുമായും യൂറോപ്പിലെ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം മോശമാകാനും ഇവ കാരണമായെന്നും റിപ്പോർട്ടുകളുണ്ട്. യൂറോപ്യൻ യൂണിയനുമായുള്ള തർക്കം തന്നെ ഇതിനുദാഹണമാണ്.

ലോ ആൻഡ് ജസ്റ്റിസ് പാർട്ടി അധികാരത്തിൽ വന്നതു മുതൽ റേഡിയോ ഷ്ചെചിന്‍ പോലുള്ള ഔദ്യോഗിക മാധ്യമങ്ങളെ തങ്ങളുടെ പ്രചരണോപാധിയാക്കുന്നു എന്നാണ് ആരോപണം (ചിത്രം – Twitter/@oko_press)

∙ കൂച്ചുവിലങ്ങിടാൻ ശ്രമിച്ച് ഇയുവും

യൂറോപ്യൻ യൂണിയനുമായും (ഇയു) പ്രശ്നഭരിതമായ ബന്ധമാണ് പോളണ്ടിലെ നിലവിലെ സർക്കാരിനുള്ളത്. ഭരണനിർവഹണവും നിയമവാഴ്ചയും (Rule of Law) സംബന്ധിച്ച് കഴിഞ്ഞ ഏഴു വർഷമായി ഈ സംഘർഷം തുടരുന്നു. രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനത്തെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങൾ തങ്ങൾ നിലകൊള്ളുന്ന ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണെന്നാണ് യൂറോപ്യൻ യൂണിയന്റെ നിലപാട്. എന്നാൽ പോളണ്ട് സർക്കാർ ഈ ശ്രമങ്ങൾ തുടർന്നതോടെ ദിവസം 10 ലക്ഷം യൂറോയാണ് യൂറോപ്യൻ യൂണിയൻ പോളണ്ടിന് പിഴ വിധിച്ചത്. ജൂഡീഷ്യൽ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്താനും ജഡ്ജിമാരെ സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാനുമുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുന്നതു വരെ പോളണ്ടിന് നൽകി വന്നിരുന്ന 3500 കോടി യൂറോയുടെ കോവിഡ് അതിജീവന വായ്പാ, സഹായങ്ങൾ നിർത്തി വയ്ക്കാനും യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരുന്നു. തുടർന്ന് ജുഡീഷ്യൽ നിയമ പരിഷ്കാരത്തിന് ‘സെയിം’ അനുമതി നൽകി. ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ ലോ ആൻഡ് ജസ്റ്റിസ് യൂറോപ്യൻ യൂണിയൻ നിബന്ധനകൾക്ക് വഴങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിൽ പോലും ഘടകക്ഷികളായ തീവ്ര വലത്, യാഥാസ്ഥിതിക പാർട്ടികൾ ഇതിനോട് എതിർപ്പുള്ളവരാണ്. യൂറോപ്യൻ യൂണിയനുമായുള്ള തർക്കം ഇപ്പോഴും തുടരുകയും ചെയ്യുന്നു.

30 ശതമാനത്തിലേറെ പിന്തുണയുമായി ലോ ആൻഡ് ജസ്റ്റിസ് പാർട്ടി തന്നെയാണ് ഇപ്പോഴും പോളണ്ടിൽ ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്നത്.  യുക്രെയ്നിലെ റഷ്യന്‍ ആക്രമണം ഭരണമുന്നണിക്കുള്ള സാധ്യതകൾ കുറച്ചുകൂടി വർധിപ്പിച്ചിട്ടുണ്ട്. ആയുധങ്ങളും സഹായങ്ങളുമെല്ലാമായി യുക്രെയ്നിന് ഉറച്ച പിന്തുണയാണ് പോളണ്ട് നൽകുന്നത്. രാജ്യത്ത് സമാധാനം ഉണ്ടാകണമെങ്കിൽ യുദ്ധം അവസാനിച്ചേ മതിയാകൂ തുടങ്ങിയ പ്രചാരണങ്ങൾകൊണ്ട് ഒട്ടൊക്കെ പ്രശ്നങ്ങൾ മാറ്റി നിർത്താനും സർക്കാരിന് കഴിയുന്നു. നഗരമേഖലകളിലെ പ്രായമായവരും ചെറു ടൗണുകളിലും ഗ്രാമീണ മേഖലകളിലും ഉള്ളവരുമാണ് ഭരണകക്ഷിയുടെ പിന്തുണക്കാരിൽ ഏറെയും. ഔദ്യോഗിക വാർത്താ സംവിധാനങ്ങൾ വഴി സർക്കാരിനും പാർട്ടിക്കും അനുകൂലമായ കാര്യങ്ങൾ ഇവർ മികച്ച രീതിയിൽ പ്രചരിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പ്രതിപക്ഷ പാർട്ടികളുടെ കൂറ് സ്വന്തം രാജ്യത്തോടല്ല, അവർ രാജ്യദ്രോഹികളാണ് തുടങ്ങിയ പ്രചാരണ പ്രവർത്തനങ്ങളും ഇതിനൊപ്പമുണ്ട്. ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏതു വിധേനയും അധികാരം നിലനിർത്തുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രതിപക്ഷത്തെ ലക്ഷ്യമാക്കിയാണ് നിലവിലെ സംഭവവികാസങ്ങൾ പുറത്തുവിട്ടതെങ്കിലും മിക്കോളായിയുടെ ആത്മഹത്യ ഉണ്ടാക്കിയ ജനരോഷം ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയേയേും സർക്കാരിനേയും എങ്ങനെ ബാധിച്ചു എന്നറിയാൻ തിരഞ്ഞെടുപ്പ് വരെ കാത്തിരുന്നേ മതിയാകൂ.

 

English Summary: Polish Ruling Party and State Media under Fire after Politician's Son Died by Suicide | Explained