തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്ന് ആരോപിച്ച് മന്ത്രി വീണാ ജോർജ്. അത്തരത്തിലുള്ള ഒരാൾ സ്ത്രീകൾക്കുവേണ്ടി സംസാരിക്കാനുണ്ട് എന്നു പറയുന്നത് എത്ര കാപട്യമാണെന്നും മന്ത്രി ചോദിച്ചു. നിയമസഭയിലെ ഭരണ – പ്രതിപക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്ന് ആരോപിച്ച് മന്ത്രി വീണാ ജോർജ്. അത്തരത്തിലുള്ള ഒരാൾ സ്ത്രീകൾക്കുവേണ്ടി സംസാരിക്കാനുണ്ട് എന്നു പറയുന്നത് എത്ര കാപട്യമാണെന്നും മന്ത്രി ചോദിച്ചു. നിയമസഭയിലെ ഭരണ – പ്രതിപക്ഷ സംഘർഷങ്ങൾക്കുപിന്നാലെ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെയാണ് വീണാ ജോർജിന്റെ പ്രതികരണം.

കുറിപ്പിൽനിന്ന്:

ADVERTISEMENT

സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ് സ്ത്രീകൾക്ക് വേണ്ടി അദ്ദേഹത്തിന് സംസാരിക്കാനുണ്ട് എന്നു പറയുന്നത് എത്ര കാപട്യമാണ്!! പ്രതിപക്ഷ നേതാവിന്റെ ആ കാപട്യമാണ് ഇന്നു സഭയിൽ കണ്ടത്. സ്ത്രീകളെ അധിക്ഷേപിച്ചതിനുശേഷം ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം രീതി.

∙ പ്രതിഷേധത്തിനു പിന്നിൽ

ADVERTISEMENT

സംസ്ഥാനത്ത് സ്ത്രീകൾ അതിക്രമത്തിന് ഇരയാകുന്നതു ചൂണ്ടിക്കാട്ടി ഉന്നയിച്ച അടിയന്തര പ്രമേയത്തിനു സ്പീക്കർ അനുമതി നൽകാത്തതിനെത്തുടർന്നാണ് പ്രതിപക്ഷ പ്രതിഷേധം തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ടാണ് വീണാ ജോർജിന്റെ പ്രതികരണം. ബ്രഹ്മപുരം വിഷയത്തിൽ പ്രതിപക്ഷ നേതാവ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നു ചൂണ്ടിക്കാട്ടി വീണാ ജോർജ് നേരത്തേ രംഗത്തെത്തിയിരുന്നു.

English Summary: Minister Veena George against VD Satheesan on Women's issue