രാജ്യത്തെ പ്രഥമ വനിത മുടിവെട്ടിക്കാനായി ബ്യൂട്ടിപാർലറിലെത്തുമ്പോൾ ആയിരക്കണക്കിന് ജനങ്ങൾ പ്രതിഷേധ മുദ്രാവാക്യവുമായി അവിടം വളയുക, ഒടുവിൽ കലാപം നേരിടാനുള്ള സൈനിക വിഭാഗമെത്തി അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക, രാജ്യത്തെ പ്രധാനമന്ത്രി വിദേശരാജ്യം സന്ദർശിക്കാൻ പോകുമ്പോൾ വഴിനീളെ കാറുകൾ നിർത്തിയിട്ട് വിമാനത്താവളത്തിലേക്കുള്ള റോഡുകൾ തടസ്സപ്പെടുത്തുക, റോഡ‍് മാർ‌ഗമുള്ള യാത്ര തടസ്സപ്പെട്ടതോടെ പ്രധാനമന്ത്രിയെ ഹെലികോപ്റ്റർ വഴി വിമാനത്താവളത്തിലെത്തിക്കുക... ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നെന്നു കരുതപ്പെടുന്ന ഇസ്രയേലിലാണ് ഇതു സംഭവിക്കുന്നത്. ഈ ജനരോഷം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നതാകട്ടെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും. സമൂഹത്തിന്റെ ഒട്ടുമിക്ക മേഖലകളിൽനിന്നുമുള്ള ജനങ്ങൾ ഇന്ന് ഇസ്രയേലിലെ തെരുവിലാണ്. ‘ജനാധിപത്യം’ എന്നെഴുതി പ്ലക്കാർഡുകളുമായി അവർ നെതന്യാഹുവിനെതിരെ മുദ്രാവാക്യം വിളിക്കുന്നു. ആറാം വട്ടം പ്രധാനമന്ത്രിയായി രാജ്യം ഭരിക്കുന്ന നെതന്യാഹു എന്തുെകാണ്ടാണ് ഇത്രയധികം എതിർപ്പുകൾ നേരിടുന്നത്? എന്താണ് ഇസ്രയേലിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേൽ പതാക. ഫയൽ ചിത്രം: Ammar Awad/Reuters

∙ ‘ഏകാധിപത്യത്തെ പ്രതിരോധിക്കാൻ ഒരു ദിവസം’ 

ADVERTISEMENT

2022 ‌നവംബറിൽ തിരഞ്ഞെടുപ്പ് വിജയിച്ചതിനു ശേഷം ഡിസംബറിലാണ് നെതന്യാഹു ഇസ്രയേൽ പ്രധാനമന്ത്രിയാകുന്നത്. എന്നാൽ സർക്കാർ അധികാരമേറ്റപ്പോൾ തന്നെ ജനം തെരുവിലിറങ്ങിത്തുടങ്ങിയിരുന്നു. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രമായ വലതുപാർട്ടി സർക്കാരാണ് അധികാരത്തിലുള്ളത്. തന്റെ ലിക്കുഡ് പാർട്ടിയുമായി സഖ്യത്തിലുള്ള ഈ തീവ്ര വലതു പാർട്ടി നേതാക്കളെ സർക്കാരില്‍ ഉൾക്കൊള്ളിക്കാനായി നിയമങ്ങൾ ഭേദഗതി ചെയ്ത നെതന്യാഹുവിന്റെ നടപടിക്കെതിരെ ആയിരുന്നു ആദ്യ എതിർപ്പുകൾ. എന്നാൽ ഇതിനെ കൂസാതെ മുന്നോട്ടു പോയ നെതന്യാഹു സർക്കാർ കൂടുതൽ വിവാദപരമായ നടപടികളിലേക്ക് കടന്നതോടെ പ്രതിഷേധം കനത്തു. കഴിഞ്ഞ രണ്ടു മാസത്തിലധികമായി തുടരുന്ന പ്രതിഷേധങ്ങള്‍ തലസ്ഥാനമായ ടെൽ–അവീവിന് പുറത്തേക്ക് വ്യാപിച്ചിരിക്കുകയാണ്. വിവിധ നഗരങ്ങളിൽ പ്രതിഷേധം അരങ്ങേറുന്നു. റോഡുകളും ഹൈവേകളുമൊക്കെ പ്രതിഷേധക്കാർ ഉപരോധിക്കുന്നു.  

ഇസ്രയേൽ പാർലമെന്റിനും സുപ്രീം കോടതിക്കും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഓഫിസിനു മുന്നിലാണ് മുൻ സൈനികർ അടുത്തിടെ പ്രതിഷേധിച്ചത്. യുദ്ധ വിമാന പൈലറ്റുമാരും കോടീശ്വരന്മാരും മറ്റും പ്രതിഷേധിച്ചത് ഇസ്രയേൽ സമൂഹത്തിൽതന്നെ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഇസ്രയേലിന്റെ സുരക്ഷയുടെ ഏറ്റവും വലിയ ചിഹ്നമായാണ് മിക്കവരും സൈന്യത്തെ കണക്കാക്കുന്നത്. ഇത്രകാലവും രാഷ്ട്രീയകാര്യങ്ങളിൽനിന്ന് മാറി നിന്നിരുന്ന സൈന്യം നെതന്യാഹുവിനെതിരെ നിലപാടെടുത്തതും പലരിലും അമ്പരപ്പുണ്ടാക്കി. സമൂഹത്തിന്റെ എല്ലാ ശ്രേണിയിൽ ഉള്ളവരും നെതന്യാഹുവിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നു. അമേരിക്കൻ‌ ജൂതരും അവരുടെ വിവിധ സംഘടനകളുമാണ് നെതന്യാഹുവിനെതിരെ രംഗത്തു വന്നിട്ടുള്ള മറ്റൊരു കൂട്ടർ. ലോകത്തെ തന്നെ ഏറ്റവും സ്വാധീനശേഷിയുള്ളവര്‍ ഉൾപ്പെടുന്ന വിഭാഗമാണ് അമേരിക്കൻ ജൂതർ. അമേരിക്കൻ ഇസ്രയേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റി പോലുള്ള ശക്തമായ ഗ്രൂപ്പുകളും എതിരായി രംഗത്തു വന്നത് നെതന്യാഹുവിനെ സംബന്ധിച്ച് കാര്യങ്ങൾ അത്ര പന്തിയല്ല എന്നതിന്റെ സൂചനയാണ്. ഇസ്രയേൽ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പ്രക്ഷോഭമായാണ് ഇതിനെ കണക്കാക്കുന്നത്. 

നെതാന്യാഹുവിനെതിരെ ടെൽ‌–അവീവിൽ നടന്ന പ്രതിഷേധം (ചിത്രം– (Jack Guez /AFP via Getty Images)

‘ഏകാധിപത്യത്തെ പ്രതിരോധിക്കാൻ ഒരു ദിവസം’ എന്നു പേരിട്ട പ്രതിഷേധ ദിവസമാണ് റോമിലേക്കു പോകാനുള്ള നെതന്യാഹുവിന്റെ യാത്ര പ്രതിഷേധക്കാർ തടഞ്ഞതും ഒടുവിൽ അദ്ദേഹത്തെ ഹെലികോപ്റ്ററിൽ വിമാനത്താവളത്തിൽ എത്തിച്ചതും. ഇസ്രയേലിൽ അത്യാവശ്യം വിവാദങ്ങൾക്ക് തീ കൊളുത്തുന്നയാളാണ് പ്രധാനമന്ത്രിയുടെ ഭാര്യ സാറ നെതന്യാഹു. അവർ ബ്യൂട്ടി പാർലറിൽ എത്തിയപ്പോഴാണ് ‘ഷെയിം, ഷെയിം’ വിളികളുമായി ജനം പ്രതിഷേധിച്ചത്. നെതന്യാഹുവിനെതിരെയുള്ള പല അഴിമതിക്കേസുകളുടേയും പിന്നിൽ സാറയുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ടെന്ന് ആരോപണങ്ങളുണ്ട്. സർക്കാർ ചെലവിൽ നടത്തുന്ന ധൂർത്ത്, രാഷ്ട്രത്തലവന്മാരിൽനിന്ന് വിലകൂടിയ സമ്മാനങ്ങള്‍ സ്വീകരിക്കുന്നത്, രാജ്യത്തിന്റെ നയപരമായ കാര്യങ്ങള്‍ പോലും തന്റെ താൽപര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നത് തുടങ്ങി അനേകം ആരോപണങ്ങൾ അവർക്കെതിരെയുണ്ട്. ഈയൊരു പശ്ചാത്തലത്തിലായിരുന്നു ജനം അവരെ കൂവിവിളിച്ചതും. മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നിട്ടും എന്തുെകാണ്ടാണ് നെതന്യാഹു സർക്കാരിനെതിരെ ഇത്രയധികം രോഷമുയരാൻ കാരണം? ജു‍‍ഡീഷ്യറിയുമായി ബന്ധപ്പെട്ട നെതന്യാഹു സർക്കാരിന്റെ നടപടികളാണ് അതിൽ പ്രധാനം. 

∙ നെതന്യാഹുവിന് സ്വന്തം രക്ഷയും ലക്ഷ്യം? 

ADVERTISEMENT

രാജ്യത്തെ സുപ്രീം കോടതിയുടെ സ്വതന്ത്ര സ്വഭാവവും അധികാരവും എടുത്തു കളയാനുള്ള നിയമപരിഷ്കരണം നെതന്യാഹു സർക്കാർ നടത്തുന്നു എന്നതാണ് പ്രക്ഷോഭത്തിന്റെ അടിസ്ഥാനകാരണം. ഇത് ഇസ്രയേലിന്റെ ജനാധിപത്യ സ്വഭാവത്തെ ഇല്ലാതാക്കുമെന്നും ഏകാധിപത്യത്തിന് വഴിമരുന്നിടുന്നെന്നും പ്രക്ഷോഭകർ പറയുന്നു. തങ്ങളുടെ തീവ്രവലതു സർക്കാരിനു മേലുള്ള എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിക്കുന്ന വിധത്തിൽ ജുഡീഷ്യറിയെ മാറ്റുക എന്നതാണ് നെതന്യാഹു ലക്ഷ്യമിടുന്നത് എന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. നേരത്തേ, ജുഡീഷ്യൽ സംവിധാനം അഴിച്ചുപണിയുന്ന കാര്യങ്ങളിൽ നെതന്യാഹു ഇടപെടരുതെന്ന് ഇസ്രയേൽ അറ്റോര്‍ണി ജനറൽ നിര്‍ദേശിച്ചിരുന്നു, അഴിമതി കേസിൽ നെതന്യാഹു വിചാരണ നേരിടുന്ന സാഹചര്യത്തിൽ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഇടപെടൽ ശരിയല്ല എന്നാണ് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടിയത്. അഴിമതി, വിശ്വാസ വഞ്ചന, കോഴ വാങ്ങിക്കൽ തുടങ്ങി നിരവധി കേസുകളാണ് നെതന്യാഹുവിനെതിരെയുള്ളത്. എന്നാൽ എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചിരുന്നു.

നെതന്യാഹുവിന്റെ കട്ട് ഔട്ടുമായി പ്രതിഷേധക്കാരിലൊരാൾ (ചിത്രം–‌Jack Guez /AFP via Getty Images)

അതേസമയം, ജുഡ‍ീഷ്യറിയുമായി ബന്ധപ്പെട്ട് പുതിയതായി കൊണ്ടുവരുന്ന പരിഷ്കരണങ്ങൾ നെതന്യാഹുവിനെ രക്ഷിക്കാന്‍ കൂടി ഉദ്ദേശിച്ചുള്ളതാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. സുപ്രീം കോടതിയുടെ സ്വതന്ത്ര സ്വഭാവം ഇല്ലാതാക്കിയും അധികാരം വെട്ടിക്കുറച്ചും പാർലമെന്റിനും സർക്കാരിനും മേൽ കോടതിക്കുള്ള മേൽനോട്ട അധികാരം ഇല്ലാതാക്കിയും കേസുകളിൽനിന്ന് രക്ഷപ്പെടാൻ അദ്ദേഹം ശ്രമിക്കുന്നു എന്നാണ് ആരോപണം. എന്നാൽ, ജുഡീഷ്യറിയുടെ ‘അമിതമായ കൈകടത്തൽ അവസാനിപ്പിക്കുക’ എന്നതാണു തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് നെതന്യാഹു പക്ഷം പറയുന്നത്. പ്രതിപക്ഷം അനാവശ്യമായ ഭീതി പരത്തുകയാണെന്നും നവംബറിൽ, ഇത്തരം കാര്യങ്ങൾ ചെയ്യാൻ കൂടിയാണ് ജനങ്ങൾ തങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് എന്നും അവർ പറയുന്നു. ‘തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള അവകാശം ജനം വിനിയോഗിച്ചു. വോട്ടു ചെയ്യാനുള്ള തങ്ങളുടെ അവകാശം ആ ജനങ്ങളുടെ പ്രതിനിധികൾ പാർലമെന്റിൽ വിനിയോഗിക്കുന്നു. ഇതിനെയാണ് ജനാധിപത്യം എന്നു വിളിക്കുന്നത്’, ഫെബ്രുവരിയിൽ ബിൽ കൊണ്ടുവരുന്ന സമയത്ത് നെതന്യാഹു തന്റെ ലികുഡ് പാർട്ടിയെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞത് ഇങ്ങനെ.

∙ എന്താണ് സർക്കാർ പറയുന്ന ജു‍ഡീഷ്യൽ പരിഷ്കരണം?

ഇസ്രയേലി ബാർ അസോസിയേഷൻ പ്രതിനിധികൾ, എംപിമാർ, ജഡ്ജിമാർ എന്നിവരുെട കമ്മിറ്റിയാണ് നിലവിൽ ജഡ്ജിമാരെ നിയമിക്കുന്നത്. പുതിയ ബിൽ അനുസരിച്ച് ബാർ അസോസിയേഷൻ പ്രതിനിധികൾക്ക് പകരം രാജ്യത്തെ നിയമമന്ത്രി നിയമിക്കുന്ന രണ്ടു പേരായിരിക്കും ജ‍ഡ്ജിമാരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ ഉണ്ടാവുക. ഇതുവഴി ഈ സമിതിയിൽ സർക്കാരിന് ഭൂരിപക്ഷം ലഭിക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന് എഴുതപ്പെട്ട ഭരണഘടനയില്ലെങ്കിലും ‘അടിസ്ഥാന നിയമങ്ങൾ’ എന്ന പേരിൽ ചട്ടങ്ങളുണ്ട്. ഈ അടിസ്ഥാന നിയമങ്ങൾ പരിശോധിക്കുന്നതിൽനിന്ന് ജഡ‍്ജിമാരെ വിലക്കാൻ പാർലമെന്റിന് അനുമതി നൽകുന്നതാണ് മറ്റൊരു മാറ്റം. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ സുപ്രീം കോടതി ഉത്തരവ് മറികടക്കാം എന്നതാണ് മറ്റൊരു മാറ്റം. ഫലത്തിൽ സർക്കാരിലും പാർലമെന്റിലും നടപ്പാക്കുന്ന കാര്യങ്ങളിൽ ഇടപെടുന്നതിന് സുപ്രീം കോടതിക്ക് അധികാരമുണ്ടാവില്ല അല്ലെങ്കിൽ തങ്ങൾ നിയമിക്കുന്ന, തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ജഡ്ജിമാരെ നിയമിക്കും എന്നതാണ്. ഇത് ഒരു ഭൂരിപക്ഷതാവാദം മുന്‍നിർത്തുന്ന, ഏകാധിപത്യത്തിലേക്ക് നയിക്കുമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇസ്രയേലിന്റെ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കാൻ അനുവദിക്കില്ല എന്നും അവർ പറയുന്നു.

മാർച്ച് ഒൻപതിന് ഇസ്രയേലിൽ നടന്ന പ്രതിഷേധത്തിൽ നിന്ന് (ചിത്രം – Jack Guez /AFP)
ADVERTISEMENT

പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ എംപി എഫ്രാത് റെയ്തെൻ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ: ‘ഇസ്രയേലിന് എഴുതപ്പെട്ട ഒരു ഭരണഘടനയില്ല. ഒരു മനുഷ്യാവകാശ ചട്ടമില്ല. പാർലമെന്റിന് രണ്ടു സഭകളില്ല. ഒരാൾ പ്രധാനമന്ത്രിയാകുന്നതിന് പോലും കാലപരിധിയില്ല. ഇപ്പോൾ കന‌സെറ്റിൽ (പാർലമെന്റ്) കൊണ്ടുവന്നിരിക്കുന്ന ബിൽ ആകട്ടെ, പാർലമെന്റിന്റെയും സർക്കാർ നടപടികളുടെയും മേൽനോട്ടത്തിന് സുപ്രീം കോടതിക്കുള്ള അധികാരം ഇല്ലാതാക്കാനാണ്’. ഇതിനിടെ ആലങ്കാരിക പദവി മാത്രമേ ഉള്ളൂവെങ്കിലും, വിഷയത്തിൽ ഇരു വിഭാഗവും ചർച്ച നടത്താൻ പ്രസിഡന്റ് ഐസക് ഹെർസോഗ് ആഹ്വാനം ചെയ്തു. തങ്ങൾ ചർച്ചയ്ക്ക് തയാറാണെന്നു പറഞ്ഞ നെതന്യാഹു പക്ഷേ, ഈ സമയത്ത് ബിൽ പാസാക്കുന്ന കാര്യം നിർത്തി വയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞു. ഇതോടെ പ്രതിഷേധം രൂക്ഷമാവുകയും ചെയ്തു. 

∙ അമേരിക്കയുടെ ഇസ്രയേൽ ഇടപെടലുകൾ

ഇക്കഴിഞ്ഞ വ്യാഴാഴ്ച പെന്റഗൺ തലവൻ ലോയ്ഡ് ഓസ്റ്റിന്‍ ഇസ്രയേൽ സന്ദർശിച്ചത് ഏറെ നിർണായകമെന്നാണ് കരുതപ്പെടുന്നത്. ഓസ്റ്റിന്റെ സന്ദർശനത്തിനിടെയും നെതന്യാഹുവിനെതിരെ കടുത്ത പ്രതിഷേധം തെരുവുകളിൽ ഉയർന്നതോടെ ഇവരുടെ കൂടിക്കാഴ്ചയുടെ വേദിയടക്കം മാറ്റേണ്ടി വന്നു. വെസ്റ്റ് ബാങ്കിലെ സെറ്റിൽമെന്റ് മേഖലയിലെ ഇസ്രയേൽ അധിനിവേശവും, പുകഞ്ഞു കൊണ്ടിരിക്കുന്ന ഇറാൻ വിഷയുമായിരുന്നു പ്രധാന ചർച്ചാ വിഷയങ്ങളെന്ന് റിപ്പോർട്ടുകൾ പറയുന്നു. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തുന്ന കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും കാര്യങ്ങൾ കൂടുതൽ വഷളാക്കരുതെന്നും അമേരിക്ക നിരന്തരമായി ആവശ്യപ്പെടുന്നതാണ്. വെസ്റ്റ് ബാങ്കുമായി ബന്ധപ്പെട്ട് ഇസ്രയേലും പലസ്തീനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഓസ്റ്റിന്റെ സന്ദർശനം. ഇസ്രയേലിന്റെ സുരക്ഷ സംബന്ധിച്ച അമേരിക്കയുടെ നയം ഉറച്ചതാണെന്നും അതിൽ സംശയമില്ലെന്നും പറ‍ഞ്ഞ ഓസ്റ്റിൻ ഒരു കാര്യം കൂടി വ്യക്തമാക്കി. ‘വെസ്റ്റ് ബാങ്കിലെ സെറ്റിൽമെന്റുകൾ കൂടുതൽ വ്യാപിപ്പിക്കുന്നതും ‌പ്രകോപനപരമായ വെല്ലുവിളികൾ ഉയർത്തുന്നതുമായവയടക്കം പ്രദേശത്ത് കൂടുതൽ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്ന കാര്യങ്ങളെ ശക്തമായി എതിര്‍ക്കുന്നു’, എന്നായിരുന്നു അത്. ‘പലസ്തീനിലെ ജനങ്ങൾക്കെതിരെ സെറ്റിൽമെന്റുകളിലുള്ളവർ നടത്തുന്ന അക്രമങ്ങളിൽ ഞങ്ങൾ ഏറെ ഉത്കണ്ഠാകുലരാണ്’ എന്നും ഓസ്റ്റിൻ വ്യക്തമാക്കി.

സുപ്രീം കോടതിയുടെ സ്വതന്ത്ര സ്വഭാവം ഇല്ലാതാക്കിയും അധികാരം വെട്ടിക്കുറച്ചും പാർലമെന്റിനും സർക്കാരിനും മേൽ കോടതിക്കുള്ള മേൽനോട്ട അധികാരം ഇല്ലാതാക്കിയും കേസുകളിൽനിന്ന് രക്ഷപ്പെടാൻ നെതന്യാഹു ശ്രമിക്കുന്നു എന്നാണ് ആരോപണം.

ഓസ്റ്റിന്റെ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുൻപാണ്, തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്ന മൂന്നു പേരെ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ ബോർഡ‍ർ പോലീസ് വെടിവച്ചു കൊന്നതെന്ന് ‘ദ് ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് ദിവസങ്ങൾക്ക് മുന്‍പ് ഇസ്രയേൽ സൈന്യം ജെനിൻ എന്ന പ്രദേശത്ത് ഹമാസിന്റെ അംഗം ഉൾപ്പെടെ ഏഴു പേരെ വെടിവച്ചു കൊന്നു. കഴിഞ്ഞ മാസം സെറ്റിൽമെന്റിലുള്ള രണ്ട് ഇസ്രയേലികളെ ഹുവാര എന്ന ഗ്രാമത്തിൽ വച്ച് വെടിവച്ചു കൊന്നവരാണ് ഇവരെന്നാണ് അധികൃതർ പറയുന്നത്. ഇവരെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഏറ്റുമുട്ടൽ ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. പ്രദേശത്ത് വലിയ തോതിൽ  സംഘർഷാവസ്ഥയുണ്ടാക്കുന്നതുമായിരുന്നു ഇക്കാര്യങ്ങൾ. വെസ്റ്റ് ബാങ്കിന്റെ കൂടി ചുമതലയുള്ള ധനമന്ത്രിയും തീവ്ര വലതുപാർട്ടി നേതാവുമായ ബെസലേൽ സ്മോട്രിച്ച് പ്രസ്താവിച്ചത് ഈ ഗ്രാമം തന്നെ തുടച്ചു നീക്കണമെന്നായിരുന്നു. ഈ പ്രസ്താവന വലിയ തോതിൽ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഈ വർഷം മാത്രം ഇസ്രയേൽ സൈന്യം സാധാരണക്കാരുൾപ്പെടെ 70–ലേറെ പലസ്തീൻകാരെ കൊലപ്പെടുത്തിയെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സമയത്ത് 13 ഇസ്രയേലികളെ പലസ്തീൻകാരും കൊലപ്പെടുത്തി. 

നെതന്യാഹു ഇസ്രയേൽ പാർലമെന്റിൽ (ചിത്രം– Reuters)

വെസ്റ്റ് ബാങ്കിനെ ‘കൂട്ടിച്ചേർക്കുന്നു’ എന്ന് പേരിട്ട് നടത്തുന്ന അധിനിവേശവുമായി ബന്ധപ്പെട്ട് നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ‌അന്താരാഷ്്ട്ര നിയമങ്ങൾ പ്രകാരം ഇസ്രയേലിന്റെ വെസ്റ്റ് ബാങ്ക് സെറ്റിൽമെന്റുകൾ അനധികൃതമായാണു കണക്കാക്കുന്നത്. വെസ്റ്റ് ബാങ്കിന്റെ കൂടുതൽ പ്രദേശങ്ങളിലേക്കുള്ള ഇസ്രയേലിന്റെ അനധികൃത കുടിയേറ്റ ശ്രമങ്ങൾ പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം വർധിച്ചിരുന്നു. പലസ്തീന്‍ വംശജരുമായുള്ള ഏറ്റുമുട്ടലുകളും വ്യാപകമായി. 

∙ പ്രധാനമന്ത്രിപദത്തിൽ 16–ാം വർഷം

1996 മുതല്‍ ’99 വരെയും 2009 മുതൽ നീണ്ട 12 വർഷവും ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്നു നെതന്യാഹു. എന്നാൽ പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന അവിശ്വാസത്തെ തുടർന്ന് 2021–ൽ അദ്ദേഹം രാജിവച്ചു. ഇക്കഴിഞ്ഞ നവംബറിലാണ് യായ്ർ ലാപിഡ‍ിന്റെ നേതൃത്വത്തിലുള്ള സെന്റർ–ലെഫ്റ്റ് പാർട്ടി സർക്കാരിനെ മറികടന്ന് നെതന്യാഹുവിന്റെ ലികുഡ് പാർട്ടി സഖ്യം ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. നാലു വർഷത്തിനുള്ളിൽ നടന്ന ഈ അഞ്ചാമത്തെ തിരഞ്ഞെടുപ്പില്‍ നെതന്യാഹു സഖ്യം 86 ശതമാനം വോട്ടുകൾ നേടി. ഇസ്രായേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്രമായ വലതുപക്ഷ–യാഥാസ്ഥിതിക പാർട്ടികളാണ് നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്കൊപ്പം സർക്കാരുണ്ടാക്കിയത്. മൂന്ന് തീവ്ര വലതു പാർട്ടികളും രണ്ട് കടുത്ത മതയാഥാസ്ഥിതിക പാർട്ടികളും ഉൾപ്പെട്ടതാണ് സഖ്യം. 

മന്ത്രിസഭാ രൂപീകരണത്തിന് സഖ്യകക്ഷികൾ കടുത്ത ഉപാധികൾ മുന്നോട്ടു വച്ചതോടെ ഇവ അംഗീകരിച്ച് നിയമനിർമാണവും നിയമഭേദഗതിയുമൊക്കെ നടപ്പാക്കിയാണ് ഒടുവിൽ നെതന്യാഹു അധികാരമേറ്റത്. പ്രധാനമായും രണ്ട് നിയമഭേദഗതികളാണ് അന്ന് നടത്തിയത്. വെസ്റ്റ് ബാങ്കിലെ ജൂത സെറ്റിൽമെന്റുകള്‍ വികസിപ്പിക്കുക എന്നതിന്റെ ചുമതലയ്ക്കായി പ്രതിരോധ മന്ത്രാലയത്തിനുള്ളിൽ തന്നെ ഒരു രണ്ടാം മന്ത്രിയെ നിയമിക്കാനായിരുന്നു ഒരു ഭേദഗതി. തീവ്ര വലതുപാർട്ടിയായ റിലീജിയസ് സയണിസത്തിന്റെ നേതാവ് ബെസാലേൽ സ്മോട്രിച്ചാണ് ഈ പദവി വഹിക്കുന്നത്. ഇത് തന്റെ സർക്കാരിന്റെ നയമാണെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു. പുതിയ സർക്കാരിന്റേതായി പുറത്തിറക്കിയ നയരേഖയിൽ പറയുന്നത് ഇങ്ങനെ: ‘ഗലീലി, നെഗേവ്, ഗോലാൻ കുന്നുകൾ, ജൂഡിയ, സമരിയ തുടങ്ങിയ ഇസ്രായേലിന്റെ എല്ലാ ഭൂമിയിലും സെറ്റിൽമെന്റുകൾ നിർമിക്കുകയും അവ വികസിപ്പിക്കുകയും ചെയ്യും’. 1967–ലാണ് ഗാസാ മുനമ്പ്, ജറുസലം എന്നിവയ്ക്കൊപ്പം വെസ്റ്റ് ബാങ്കും ഇസ്രായേൽ പിടിച്ചെടുക്കുന്നത്. 

ഇസ്രയേൽ പതാക. ജറുസലമിലെ ഓൾഡ് സിറ്റിയിൽനിന്നുള്ള ദൃശ്യം. ( REUTERS/Ammar Awad/File Photo)

മറ്റൊരു ഭേദഗതി ആയിരുന്നു അതിതീവ്ര യാഥാസ്ഥിതിക പാർട്ടിയായ ഷാസിന്റെ നേതാവ് അര്യേഹ് ദേരിയെ മന്ത്രിയാക്കാനുള്ള അനുമതി. നികുതിവെട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും ജയില്‍ ശിക്ഷയിൽനിന്ന് ഒഴിവാക്കിയിരുന്നു. ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടില്ലാത്തവർക്ക് മന്ത്രിയാകാം എന്ന നിലയിൽ ഭേദഗതി വരുത്തി ദേരിയെ മന്ത്രിയാക്കുകയായിരുന്നു ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പാണ് ദേരിക്ക് നൽകിയിരിക്കുന്നത്. എൽ‌ജിബിടിക്യു സമൂഹത്തോട് കടുത്ത എതിർപ്പ് പുലർത്തുന്നയാളാണ് ദേരി. ഇത്തരത്തിൽ മറ്റൊരു വിവാദ നിയമനമാണ് തീവ്ര അറബ് വിരുദ്ധ മനോഭാവമുള്ള  കടുത്ത വലത് ‘ജ്യൂയിഷ് പവർ പാര്‍‌ട്ടി’യുടെ നേതാവ് ഇതാമർ ബെൻ–ഗ്‍വീറിനെ ദേശീയ സുരക്ഷാ മന്ത്രിയായി നിയമിച്ചത്. മാത്രമല്ല, ഇത്‍മറിനുള്ള അധികാരങ്ങൾ വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേൽ പോലീസിൽനിന്ന് ബോർഡർ പോലീസിനെ വേർതിരിച്ച് ഇതിന്റെ ചുമതല ഇത്‍മറിന് നൽകി. വെസ്റ്റ് ബാങ്കിൽ നടത്തുന്ന ‘ഓപറേഷനുകൾ’, പലസ്തീനിയൻ സംഘർഷങ്ങളും പ്രതിഷേധങ്ങളുമൊക്കെ നേരിടുന്നത് ഈ ബോർ‍ഡർ പോലീസാണ്. അതിന്റെ ചുമതല പുതിയ സർക്കാരിൽ ഈ തീവ്രവലതു പാർട്ടിയുടെ നേതാവിനാണ്. അഞ്ചു ലക്ഷത്തോളം ഇസ്ര‌യേൽ പൗരന്മാർ ഇപ്പോൾ വെസ്റ്റ് ബാങ്കിൽ നിർമിച്ചിട്ടുള്ള സെറ്റിൽമെന്റുകളിൽ ജീവിക്കുന്നുണ്ട്. പലസ്തീൻ രാഷ്ട്രം രൂപീകരിക്കുമ്പോൾ തങ്ങളുടെ തലസ്ഥാനമായി പലസ്തീനിയൻ അതോറിറ്റി കാണുന്നത് വെസ്റ്റ് ബാങ്കാണ്. 25 ലക്ഷത്തോളം പലസ്തീനികളാണ് ഇവിടെ ജീവിക്കുന്നത്

∙ ചൈനയുടെ മധ്യസ്ഥതയിൽ അപ്രതീക്ഷിത തിരിച്ചടി

നെതന്യാഹുവിന് ഉണ്ടായിരിക്കുന്ന മറ്റൊരു തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ചൈനയുടെ മധ്യസ്ഥതയിൽ ഇറാനും സൗദി അറേബ്യയും പരമ്പരാഗത വൈരം മാറ്റിവച്ച് സഹകരിക്കാൻ തീരുമാനിച്ച കാര്യം. ഏഴു വർഷമായി ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധങ്ങളില്ല. പുറമെ യെമൻ കേന്ദ്രീകരിച്ച് യുദ്ധവും നടത്തിയിരുന്നു. ഇതാണ് ചൈനീസ് മധ്യസ്ഥതയിൽ കഴിഞ്ഞ ദിവസം അവസാനിച്ചത്. സൗദി അറേബ്യയും ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം കൂടി പ്രസ്താവിച്ചിരുന്നു. എന്നാൽ ഇതിനു തൊട്ടു പിന്നാലെയാണ് ഇസ്രയേലുമായി വലിയ ശത്രുതയുള്ള ഇറാനും സൗദിയും ഒന്നിക്കുന്നത്. 

ഇറാനും സൗദിയും സഹകരിക്കാൻ തീരുമാനിച്ച ശേഷം ചൈനീസ് പ്രതിനിധിക്കൊപ്പം (ചിത്രം-China Daily Via Reuters)

അമേരിക്കയിലെ ജോ ബൈഡൻ സർക്കാരിന്റെയും ഇസ്രയേലിലെ മുൻ സർക്കാരിന്റെയും പിടിപ്പു കേടാണ് ഇത്തരമൊരു കരാറിനു കാരണമായത് എന്നാണ് നെതന്യാഹു അവകാശപ്പെട്ടത്. ഇറാന്റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട് അമേരിക്ക എന്താണ് ചെയ്യുന്നത് എന്നും നെതന്യാഹു ആരാഞ്ഞു. എന്നാൽ രൂക്ഷമായ വിധത്തിലാണ്, മുൻ സർക്കാരിന് നേതൃത്വം നൽകിയ നിലവിലെ പ്രതിപക്ഷ നേതാക്കളായ യായ്‍ർ ലാപിഡും നഫ്താലി ബെന്നറ്റും പ്രതികരിച്ചത്. ഇറാനും സൗദിയും ഒന്നിക്കുന്നത് ഇസ്രയേലിന് വലിയ ഭീഷണിയും ഇറാന്റെ നയതന്ത്ര വിജയവുമാണെന്ന് പറഞ്ഞ ബെന്നറ്റ്, ഇറാനെതിരെ വലിയ മേഖലാ കൂട്ടായ്മ ഉണ്ടാക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങൾ കൂടിയാണ് പരാജയപ്പെട്ടത് എന്നു വിമർശിച്ചു. ‘ഇത് നെതന്യാഹു സർക്കാരിന്റെ പരാജയമാണ്. നയതന്ത്ര തലത്തിലുള്ള പരാജയം, സർക്കാരിനെ ആകെ ബാധിച്ചിട്ടുള്ള പ്രശ്നങ്ങൾ, രാജ്യത്ത് നടക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾ എന്നിവയുടെയെല്ലാം തെളിവാണ് ഈ സംഭവം’, ബെന്നറ്റ് പറഞ്ഞു. ജുഡീഷ്യൽ മണ്ടത്തരങ്ങൾ പോലുള്ള കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്തിരുന്നാൽ ഇതൊക്കെയായിരിക്കും സംഭവിക്കുക എന്നാണ‌് ലാപി‍ഡ് പ്രതികരിച്ചത്. ഇസ്രയേലിന് വലിയ അപകടമുണ്ടാക്കുന്ന സംഭവവികാസങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 

ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്ത് എത്തിയിരിക്കുന്നു എന്ന വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. പാശ്ചാത്യ രാജ്യങ്ങളും ഇസ്രയേലും അടക്കമുള്ളവ ഇതിൽ ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാൻ യുറേനിയം 84% സംപുഷ്ടീകരിച്ചു എന്നും 90 ശതമാനമാകുന്നതോടെ ആണവായുധം നിർമിക്കാൻ സാധിക്കുമെന്നുമാണ് പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നത്. എന്നാൽ തങ്ങളുടെ ആണവ പരിപാടി സമാധാന ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും 60 ശതമാനത്തിന് അപ്പുറത്തേക്ക് തങ്ങൾ യുറേനിയം സംപുഷ്ടീകരിക്കുന്നില്ല എന്നും ഇറാൻ അവകാശപ്പെടുന്നു. 2015–ൽ ഇറാനും ലോകരാജ്യങ്ങളുമായി ആണവ വിഷയത്തിൽ ‘ജോയിന്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്‌ഷൻ’ എന്ന പേരിൽ കരാർ ഉണ്ടാക്കിയിരുന്നു. ഇറാൻ ആണവായുധ വികസന പരിപാടി നിർത്തി വയ്ക്കുന്നതിനു പകരമായി ഉപരോധത്തിൽ ഇളവ് എന്നതായിരുന്നു കരാർ. എന്നാൽ നെതന്യാഹു ഈ കരാറിന് എതിരായിരുന്നു. 2018ൽ ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ‌ ചില ചർച്ചകൾ തുടങ്ങിവച്ചിരുന്നെങ്കിലും 2018ൽ ഈ കരാറിൽ‌ നിന്ന് പിന്മാറുകയും ഉപരോധം ശക്തമാക്കുകയും ചെയ്തു. ഇതോടെ ഇറാൻ തങ്ങളുടെ ആണവ പരിപാടി വീണ്ടും ശക്തമാക്കി. ഇതിന്റെ അടുത്ത ഘട്ടമെന്നോണമാണ് ചൈനീസ് മധ്യസ്ഥതയിലുള്ള ഇറാൻ–സൗദി കൂട്ടായ്മയും ഉണ്ടായിരിക്കുന്നത്. ഇത് തടയാൻ സാധിക്കാതിരുന്നത് ഇസ്രയേലിന്റെ നയതന്ത്ര പരാജയമായാണ് കണക്കാക്കുന്നത് എന്നതു കൊണ്ടു തന്നെ നെതന്യാഹുവിനെ സംബന്ധിച്ചും ഇക്കാര്യം വലിയ വെല്ലുവിളിയാണ്.

English Summary: Is Israel Prime Minister Benjamin Netanyahu losing his Base? | Analysis