ബെംഗളൂരു∙ ആർ.കെ. പുരം റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധകനും യാത്രക്കാരിയും തമ്മിലുള്ള വാഗ്വാദത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ടിക്കറ്റിന്റെ പേരിൽ പരിശോധകൻ യുവതിയുടെ നേർക്ക് ആക്രോശിക്കുന്ന വിഡിയോയിൽ ദൃശ്യമാണ്. എന്നാൽ ‘‘നിങ്ങളെന്തിനാണ് എന്നെ വഴക്കുപറയുന്നത്? ഞാൻ ടിക്കറ്റ് ബുക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ആർ.കെ. പുരം റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധകനും യാത്രക്കാരിയും തമ്മിലുള്ള വാഗ്വാദത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ടിക്കറ്റിന്റെ പേരിൽ പരിശോധകൻ യുവതിയുടെ നേർക്ക് ആക്രോശിക്കുന്ന വിഡിയോയിൽ ദൃശ്യമാണ്.

എന്നാൽ ‘‘നിങ്ങളെന്തിനാണ് എന്നെ വഴക്കുപറയുന്നത്? ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തതുകൊണ്ടാണ് ഇവിടെ നിൽക്കുന്നത്’’ എന്നാണ് പതറിപ്പോയ പെൺകുട്ടി ചോദിച്ചത്. ഇതെന്റെ ജോലിയാണെന്നും തിരിച്ചൊന്നും പറയരുതെന്നും വേഗം ടിക്കറ്റ് കാണിച്ചിട്ട് പോ എന്നുമാണ് ടിക്കറ്റ് പരിശോധകൻ പെൺകുട്ടിയെ ശകാരിക്കുന്നത്. തിരിച്ചുപറയുന്നത് നിയമവിരുദ്ധമാണെന്നും വിഡിയോയിൽ ഇയാൾ പറയുന്നത് കേൾക്കാം.

ADVERTISEMENT

അതേസമയം, സമീപമുണ്ടായിരുന്ന മറ്റുള്ളവരും പെൺകുട്ടിക്ക് ഒപ്പംനിന്നു. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെന്നും മറ്റൊരു പരിശോധകനെ കാണിച്ചിരുന്നെന്നും പെൺകുട്ടി പറഞ്ഞെങ്കിലും വീണ്ടും ടിക്കറ്റ് കാണിച്ചിട്ടും ഇയാൾ ശകാരിച്ചശേഷം നടന്നുപോയി. എന്നാൽ സഹയാത്രികർ അയാളെ ഷർട്ടിനു പിടിച്ച് പെൺകുട്ടിയുടെ അടുത്ത് തിരികെയെത്തിച്ചു. ഇയാൾ മദ്യപിച്ചിട്ടുണ്ടെന്നാണ് സഹയാത്രികരുടെ ആരോപണം. സൗത്ത് വെസ്റ്റേൺ റെയിൽവേ ഇയാളെ സസ്പെൻഡ് ചെയ്തു.

English Summary: On Camera, Heated Exchange Between Bengaluru Ticket Checker, Woman Passenger