ശൗര്യമേറിയ സിംഹമെന്ന ഖ്യാതിയോടെയാണ് ഐപിഎസ് കുപ്പായം അഴിച്ചു വച്ച് കെ.അണ്ണാമലൈ ബിജെപിയിലേക്കു കടന്നു വന്നത്. തമിഴ്നാട് പോലൊരു സംസ്ഥാനത്തു ബിജെപിക്കു ചുവടുറപ്പിക്കാനും വേരു പിടിപ്പിക്കാനും അണ്ണാമലൈയെ മുന്നിൽ നിർത്താനുള്ള തീരുമാനം കേന്ദ്ര നേതൃത്വമെടുത്തതു മുതിർന്ന ബിജെപി നേതാക്കളെപ്പോലും ഞെട്ടിച്ചു. അതുകൊണ്ടുതന്നെ കയ്യടികൾക്കു നടുവിലൂടെയായിരുന്നില്ല അണ്ണാമലൈ തമിഴ്നാട് ബിജെപി പ്രസിഡന്റ് കസേരയിൽ ഇരുന്നത്. പാർട്ടിക്കുള്ളിൽനിന്നു ചുറ്റും കേട്ട മുറുമുറുപ്പുകളെ ചിലപ്പോഴൊക്കെ ‘ഐപിഎസ്’ മുറയിൽത്തന്നെ നേരിട്ടു. പക്ഷേ, ഇപ്പോൾ ‘സിംഗ’ത്തിന്റെ ചുവടുകൾ ഇടറുകയാണോയെന്ന സംശയം ഉയരുന്നു. പാർട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിവയ്ക്കുമെന്നുള്ള ഭീഷണി മുഴക്കിക്കഴിഞ്ഞു അണ്ണാമലൈ. ദ്രാവിഡ പാർട്ടികളെ മറിച്ചിട്ട് തമിഴ്നാട്ടിലും താമര വിരിയിക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതികൾ പാളുകയാണോ..? പാളയത്തിലെ പടയാണോ കാരണം..? കേരളത്തിലെ ബിജെപി പ്രവർത്തകർക്കിടയിലും ‘താര’മായ അണ്ണാമലൈ നയിക്കുന്ന തമിഴ്നാട് ബിജെപിയിൽ സംഭവിക്കുന്നതെന്തായിരിക്കും..?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.അണ്ണാമലൈ

ADVERTISEMENT

മതിലു പൊളിച്ച സമവാക്യം

സവർണ വിഭാഗത്തിന്റെ മാത്രം പാർട്ടിയാണു ബിജെപിയെന്ന ദുഷ്പേര് ആദ്യം മുതലേ തമിഴ്നാട് ബിജെപിക്കെതിരെ എതിരാളികൾ  ഉന്നയിച്ചിരുന്നു. ഇതിനു തടയിടാനാണു പല വിഭാഗങ്ങളിൽനിന്നു കരുത്തുറ്റവരെ ബിജെപി പാർട്ടിയുടെ സംസ്ഥാന തലപ്പത്തെത്തിച്ചത്. തമിഴ്‌സൈ സൗന്ദർരാജൻ സംസ്ഥാന പ്രസിഡന്റായ കാലത്തും നിലവിലെ കേന്ദ്രമന്ത്രിയായ എൽ.മുരുകൻ പാർട്ടി ഭരിച്ചിരുന്നപ്പോഴും ഇല്ലാത്ത ‘ഓളം’ അണ്ണാമലൈയ്ക്കു സൃഷ്ടിക്കാൻ കഴിഞ്ഞെന്നു തന്നെയാണു കേന്ദ്രത്തിന്റെയും വിലയിരുത്തൽ. പക്ഷേ, തമിഴ്നാട് രാഷ്ട്രീയത്തിൽ കാര്യമായ ഒരു ചലനവും ബിജെപിക്ക് സൃഷ്ടിക്കാൻ കഴിയാതെ പോയതു  പ്രസിഡന്റിന്റെ കഴിവില്ലായ്മയാണെന്നും പാർട്ടിക്കുള്ളിൽനിന്നുതന്നെ വിമർശങ്ങൾ ഉയർന്നു കഴിഞ്ഞു. ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ ഉയർത്തിക്കൊണ്ടു വരുന്ന അഴിമതി ആരോപണങ്ങൾ നിമിഷങ്ങൾക്കുള്ളിൽ കാറ്റുപോയ ബലൂൺ പോലെയാകുന്നു!. ഡിഎംകെ നേതാക്കൾക്കെതിരെ വിഡിയോയും ഓഡിയോയും പുറത്തു വിട്ടുളള പരീക്ഷണങ്ങളും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പാർട്ടി പൊളിച്ചടുക്കി. തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതിര‍ഞ്ഞെടുപ്പുകളിലും നിറം മങ്ങി. തമിഴ്നാട്ടിൽ ബിജെപി വെറും ‘വിഡിയോ ഓഡിയോ’ പാർട്ടി മാത്രമായി മാറിയെന്ന ഡിഎംകെ അടക്കമുള്ള ദ്രാവിഡ കക്ഷികളുടെ പരിഹാസം തുടരുന്നതിനിടെയാണു പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർന്നത്.

ജെ.ജയലളിതയുടെ ചിത്രവുമായി അണികൾ. ഫയൽ ചിത്രം: AFP PHOTO / ARUN SANKAR

ADVERTISEMENT

∙ ദ്രാവിഡ– ബിജെപി കൂട്ട്

സി.ടി.ആർ.നിർമൽ കുമാർ

തമിഴ്നാട്ടിൽ വേരുപിടിക്കണമെങ്കിൽ ഒരു ദ്രാവിഡ കക്ഷിയുടെ കൂട്ട് വേണമെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു ബിജെപിക്ക്. അങ്ങനെ അണ്ണാഡിഎംകെയുമായി സഖ്യം ചേർന്നു. പുരട്‌ചി തലൈവി ജെ.ജയലളിതയുടെ കാലത്ത് അണ്ണാഡിഎംകെയ്ക്കു മുന്നിൽ മുട്ടിലിഴഞ്ഞിരുന്ന ബിജെപി ജയയുടെ മരണത്തോടെ പാർട്ടിയെ ആകെ വിഴുങ്ങാനൊരു ശ്രമം നടത്തി. ജയയുടെ മരണത്തിനു പിന്നാലെ ഉടലെടുത്ത ഭിന്നതയിലായിരുന്നു കണ്ണ്. 75 എംഎൽഎമാരുള്ള അണ്ണാഡിഎംകെയെ മറികടന്ന് 4 എംഎൽഎമാരുള്ള ബിജെപി മുഖ്യപ്രതിപക്ഷ കക്ഷിയെന്ന തരത്തിൽ ചില പ്രകടനങ്ങളും പ്രസ്താവനകളും നടത്തിയത് അവരെ ചൊടിപ്പിച്ചു. എങ്കിലും സഖ്യകക്ഷിയെന്ന നിലയ്ക്കു മൗനം തുടർന്നു. പക്ഷേ, ഇരുമുന്നണികളും തമ്മിലുള്ള അകൽച്ച അവിടെ തുടങ്ങി. 

എടപ്പാടി പളനിസാമിയും നരേന്ദ്ര മോദിയും.

ADVERTISEMENT

അണ്ണാഡിഎംകെ ഇല്ലാതെ ഒറ്റയ്ക്കു തമിഴ്നാട്ടിൽ ജയിക്കാനാകുമെന്ന ‘അധിക’ ആത്മവിശ്വാസത്തിലാണ് അണ്ണാമലൈ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യം ഉപേക്ഷിച്ച് മൽസരിച്ചത്. പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്നു മാത്രമല്ല പലയിടത്തും നിലംതൊടാനായില്ല. അതേസമയം, ചെന്നൈ കോർപറേഷനിൽ ആദ്യമായി ഒരു ബിജെപി കൗൺസിലർ തിരഞ്ഞെടുക്കപ്പെട്ടത് നേട്ടമായി  ഉയർത്തിക്കാട്ടി ആശ്വസിച്ചു. ഈറോഡ് ഈസ്റ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ  മൽസരിക്കാൻ കച്ചകെട്ടിയ ബിജെപി പിന്നീട് പിൻവാങ്ങി. അണ്ണാഡിഎംകെ സ്ഥാനാർഥിയെ പിന്തുണച്ചു. അവിടെയും നിലംതൊട്ടില്ല. ഡിഎംകെ സഖ്യകക്ഷിയായ കോൺഗ്രസ് സ്ഥാനാർഥി കഴിഞ്ഞ തവണത്തേതിന്റെ 7 ഇരട്ടിയോളം ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പ്രചാരണത്തിലടക്കം ബിജെപി പിന്തുണച്ചില്ലെന്നും പേരിനു മാത്രമായിരുന്നു പ്രചാരണമെന്നും ആരോപണം ഉയർന്നു; സഖ്യത്തിലെ വിള്ളലുകൾ കൂടുതൽ പ്രകടമായി. 

∙ കൂടുമാറ്റം, കടിപിടി

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയും തോഴി വി.കെ.ശശികലയും (ഫയൽചിത്രം).

സംസ്ഥാന ഭാരവാഹികൾ കൂട്ടരാജി പ്രഖ്യാപിച്ചതാണു തമിഴ്നാട് ബിജെപിയെ വീണ്ടും ഞെട്ടിച്ചത്. ഐടി, സമൂഹമാധ്യമ വിഭാഗം പ്രസിഡന്റ് സി.ടി.ആർ.നിർമൽ കുമാർ പാർട്ടിയിൽനിന്നു രാജിവച്ച് അണ്ണാഡിഎംകെയിൽ ചേർന്നു. അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണു പാർട്ടി വിടാനുള്ള കാരണമായി പറഞ്ഞത്. പാർട്ടി പ്രവർത്തകരെ അണ്ണാമലൈ മോശമായ രീതിയിലാണു കൈകാര്യം ചെയ്തതെന്നും സ്വകാര്യ നേട്ടങ്ങൾക്കു വേണ്ടി തങ്ങളെ വഞ്ചിച്ചതായും രാജിവിവരം പ്രഖ്യാപിക്കുന്ന സമൂഹമാധ്യമ പോസ്റ്റിൽ നിർമൽ കുമാർ ആരോപിച്ചു. പ്രവർത്തകരുടെ ക്ഷേമമോ വളർച്ചയോ കണക്കാക്കാതെയുള്ള അണ്ണാമലൈയുടെ ‘വൺമാൻ ഷോ’ കാരണം ദുരന്തത്തിലേക്കാണു പാർട്ടി നീങ്ങുന്നതെന്നും 2019നെ അപേക്ഷിച്ച് പാർട്ടിയുടെ സംഘടനാ സംവിധാനം വളരെ മോശം നിലയിലാണെന്നും  തുറന്നടിച്ചു. 

കെ.അണ്ണാമലൈ

അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നു പാർട്ടി വിടുകയാണെന്നു തൊട്ടടുത്ത ദിവസം പാർട്ടി സംസ്ഥാന സെക്രട്ടറി ദിലീപ് കണ്ണനും പ്രഖ്യാപിച്ചു. ജില്ലാ നേതാക്കളെയും സംസ്ഥാന ഭാരവാഹികളെയും തന്റെ മുറിയിൽ വിളിച്ചുവരുത്തി പൊലീസ് മുറയിൽ അധിക്ഷേപിക്കുന്നുവെന്നും മുതിർന്ന നേതാക്കൾക്കു പോലും ബഹുമാനം നൽകുന്നില്ലെന്നും ബിജെപി കന്യാകുമാരി സോണിന്റെ ഐടി, സോഷ്യൽ മീഡിയ വിഭാഗം ഭാരവാഹി കൂടിയായ ദിലീപ് ആരോപിച്ചു. ദിലീപും അണ്ണാഡിഎംകെയിലേക്കാണ് എത്തിയത്. മണിക്കൂറുകൾക്കുള്ളിൽ 4 സംസ്ഥാന നേതൃനിര അംഗങ്ങളും പാർട്ടി വിട്ട് അണ്ണാഡിഎംകെയിൽ ചേർന്നു. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ പാർട്ടി അധ്യക്ഷനു ധാർമികതയേ ഇല്ലെന്നും പാർട്ടി പ്രവർത്തകരോടു മോശമായി പെരുമാറുകയാണെന്നും ആരോപണം ഉയർന്നു. പ്രവർത്തകരുടെയും അണികളുടെയും മനോവീര്യം കെടുത്തുന്ന അഹംഭാവവും പക്വതയില്ലാത്ത പ്രവർത്തന ശൈലിയും പാർട്ടിയെ നാശത്തിലേക്കു നയിക്കുകയാണെന്നും രാജിവച്ചവർ ആരോപിച്ചു. 

വാനതി ശ്രീനിവാസൻ

∙ ആ സ്വീകരണം വേണ്ട; വിരട്ടൽ

ബിജെപിയിൽനിന്നു പുറത്തു പോയവരെ സ്വീകരിക്കുന്ന അണ്ണാഡിഎംകെ നിലപാടിനെതിരെ ഇരുപാർട്ടികളും പരസ്യമായ പോരിലേക്കു നീങ്ങിയതോടെ സ്ഥിതി വഷളായി. എൻഡിഎ സഖ്യകക്ഷിയായിരിക്കെ അണ്ണാഡിഎംകെ ചെയ്യുന്നതു ശരിയല്ലെന്നു പല ബിജെപി നേതാക്കളും തുറന്നടിച്ചു. ഇത്തരത്തിലാണു നിലപാടെങ്കിൽ സഖ്യത്തെക്കുറിച്ചു പുനരാലോചിക്കേണ്ടി വരുമെന്ന ഭീഷണിയും ബിജെപി മുഴക്കി. ബിജെപിയിൽനിന്ന് അംഗങ്ങളെ അടർത്തിയെടുത്ത് വളരേണ്ട അവസ്ഥയിലാണു തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടികളെന്നും താൻ ഇത്തരത്തിലൊരു ‘ഷോപ്പിങ്ങിനിറങ്ങിയാൽ’ ഒപ്പം വരുന്നവരുടെ പട്ടിക ചെറുതായിരിക്കില്ലെന്നും അണ്ണാമലൈ അണ്ണാഡിഎംകെയെ ഉന്നംവച്ചു പറഞ്ഞു. ‘വിരട്ടലുകളെ’ അവർ ചിരിച്ചു തള്ളിയത് ബിജെപിയെ വീണ്ടും ചൊടിപ്പിച്ചു. 

∙ പോരിനിടയിലെ ഫ്ലാഷ് ബാക്ക് 

തമിഴ്‌നാട്ടിലെ ബിജെപി റാലിയിൽനിന്ന്.

ബിജെപി– അണ്ണാഡിഎംകെ പോര് ചർച്ച ചെയ്യുമ്പോൾ തന്നെ അണ്ണാഡിഎംകെയിലെ ഉൾപ്പോരു കൂടി കണക്കിലെടുത്താലേ കൃത്യമായ ചിത്രം തെളിയൂ. അണ്ണാഡിഎംകെ നിലവിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമിയുടെ (ഇപിഎസ്) കയ്യിലാണ്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ.പനീർസെൽവം (ഒപിഎസ്) പാർട്ടിക്ക് പുറത്തുമാണ്. കേസുകളും മറ്റും നടക്കുന്നുണ്ടെങ്കിലും ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്ന നിലയിലാണ് ഒപിഎസ്. തേനി പെരിയകുളത്തെ തേവർ സമുദായത്തിൽനിന്നുള്ള നേതാവായ ഒപിഎസ് ജയയുടെ ഏറ്റവും വിശ്വസ്തനായിരുന്നു. എന്നാൽ, ജയയുടെ മരണത്തോടെ, പാർട്ടി ജനറൽ സെക്രട്ടറിയായ തോഴി വി.കെ.ശശികലയുമായി കടുത്ത പോരിലായി. 

അനധികൃത സ്വത്തു സമ്പാദനക്കേസിൽ ജയിലിൽ പോകേണ്ടി വന്ന സമയത്ത് ചിന്നമ്മ ശശികല തന്റെ വിശ്വസ്തനായ, ഗൗണ്ടർ സമുദായത്തിൽനിന്നുള്ള എടപ്പാടിയെ പാർട്ടിയുടെ താക്കോൽ ഏൽപ്പിച്ചു. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിച്ചിട്ട് ഒപിഎസ് പാർട്ടി കോ ഓർഡിനേറ്ററും എടപ്പാടി ജോയിന്റ് കോ ഓർഡിനേറ്ററുമായി. പിന്നാലെ, എടപ്പാടി പാർട്ടിയിലെ ശക്തനായി മാറി. പക്ഷേ, ജയിൽവാസം കഴിഞ്ഞു തിരിച്ചു വന്ന ശശികലയെ പാർട്ടിയിലേക്ക് അടുപ്പിച്ചതേയില്ല എടപ്പാടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂക്കു കുത്തിയെങ്കിലും നിയമസഭയിൽ പ്രതിപക്ഷ നേതാവായി മാറി. പിന്നാലെ, പാർട്ടിയെ പൂർണമായി കൈപ്പിടിയിലൊതുക്കിയ എടപ്പാടി പക്ഷം ഒപിഎസിനെ പാർട്ടിയിൽനിന്നു പുറത്താക്കി. സ്വതവേ ദുർബലനെന്നു മുദ്ര കുത്തപ്പെട്ട ഒപിഎസിനെ പാർട്ടി ഏൽപ്പിച്ചാൽ ബിജെപി പാർട്ടിയെ വിഴുങ്ങുമെന്ന് അണികളും ഭയപ്പെട്ടു. ഇതോടെ എടപ്പാടിക്കുള്ള പിന്തുണ കൂടുതൽ ശക്തമായി. നിലവിൽ പാർട്ടി ഇടക്കാല ജനറൽ സെക്രട്ടറിയായ എടപ്പാടി മാർച്ച് 26നു ജനറൽ സെക്രട്ടറിയായി അധികാരമേൽക്കുന്നതോടെ പാർട്ടി വീണ്ടും സമ്പൂർണമായി ജനറൽ സെക്രട്ടറി പദത്തിനു കീഴിലെത്തും. ഇതു പാർട്ടിയെ കൂടുതൽ കെട്ടുറപ്പുള്ളതാക്കും. ഇത്തരത്തിൽ അണ്ണാഡിഎംകെ തമിഴ്നാട്ടിൽ വീണ്ടും ശക്തമായാൽ ബിജെപിയുടെ സാധ്യത വീണ്ടും കുറയും. ഇത്തരം കണക്കുകൂട്ടലുകളെല്ലാം ചേർന്നതാണു നിലവിലെ പോര്.

∙ കോലം കത്തിക്കൽ മൽസരം!

സഖ്യകക്ഷികളായ ഇരു പാർട്ടികളും പരസ്പരം ചെളിവാരിയെറിയാൻ തുടങ്ങിയതോടെ അണികളും പരസ്പരം അടിതുടങ്ങി. അണ്ണാഡിഎംകെ പ്രവർത്തകർ അണ്ണാമലൈയുടെ ചിത്രങ്ങളും കോലങ്ങളും കത്തിച്ചു പ്രതിഷേധിച്ചു. പിന്നാലെ എടപ്പാടിയുടെ പടത്തിനു തീയിട്ട് ബിജെപിയും തിരിച്ചടിച്ചു. സഖ്യകക്ഷി നേതാവിന്റെ ചിത്രത്തിനു തീയിട്ടെന്ന പേരിൽ ബിജെപി 2 പ്രവർത്തകരെ പുറത്താക്കിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തിരിച്ചെടുത്തു. ഇതോടെ കലഹം മൂത്തു. കഴിഞ്ഞ ദിവസം നടന്ന ബിജെപി  പ്രാദേശിക യോഗത്തിലാണ് അണ്ണാമലൈ തന്റെ നിലപാട് വ്യക്തമാക്കിയത്. സഖ്യകക്ഷിയാണെന്ന പേരിൽ അരയിൽ തോർത്തു കെട്ടി ആരുടെയും മുന്നിൽ കുനിഞ്ഞു നിൽക്കാൻ തന്നെ കിട്ടില്ലെന്ന് അണ്ണാമലൈ തുറന്നടിച്ചു. ഇനിയുള്ള ഒരു തിരഞ്ഞെടുപ്പിലും ഒരു ദ്രാവിഡ പാർട്ടിയുമായി സഖ്യമില്ലെന്നും അത്തരത്തിലുള്ള സഖ്യം പാർട്ടിയുടെ വളർച്ചയ്ക്കു സഹായിക്കില്ലെന്നും  പരസ്യമായി പറഞ്ഞതോടെ വേദിയിലിരുന്ന മുതി‍ർന്ന നേതാക്കൾ പോലും ഞെട്ടി. ഇനി സഖ്യം തുടർന്നാൽ താൻ രാജി വയ്ക്കുമെന്നും സാധാരണ പാർട്ടി പ്രവർത്തകനായി തുടരുമെന്നും   പ്രഖ്യാപിക്കാനും മടിച്ചില്ല.  

∙ വീണ്ടും ഞെട്ടി ബിജെപി

അണ്ണാമലൈ ഇങ്ങനെ തുറന്നടിക്കുമെന്ന് പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടിക്കുള്ളിൽ ഇതേക്കുറിച്ച് ഒരു ചർച്ചയും നടത്താതെ പെട്ടെന്ന് വേദിയിൽ പ്രഖ്യാപനം നടത്തിയതോടെ അണ്ണാമലൈയോട് മറ്റു ഭാരവാഹികൾക്കുള്ള അതൃപ്തി പിന്നെയും വർധിച്ചു. ബിജെപിക്ക് വ്യക്തികളെയല്ല, രാജ്യമാണു പ്രധാനമെന്നും രാജ്യത്തിന്റെ ഉന്നമനത്തിനായി ദേശീയ നേതൃത്വം എന്ത് നിലപാടിൽ ഉറച്ചുനിൽക്കുന്നുവോ അത് നേതാക്കളും പ്രവർത്തകരും പാലിക്കുമെന്നും വനിതാ നേതാവും എംഎൽഎയുമായ വാനതി ശ്രീനിവാസൻ അണ്ണാമലൈയെ ഉന്നമിട്ട് പറഞ്ഞതോടെ പ്രശ്നം വീണ്ടും രൂക്ഷമായി. അണ്ണാമലൈയുടെ നിലപാടിനെ പാർട്ടി നിയമസഭാ കക്ഷി നേതാവായ നൈനാർ നാഗേന്ദ്രനും തള്ളി. അദ്ദേഹം വ്യക്തിപരമായ അഭിപ്രായമാണു പറഞ്ഞതെന്നും പാർട്ടി തീരുമാനമല്ലെന്നായിരുന്നു നൈനാറിന്റെ പ്രതികരണം. തമിഴ്‌നാട്ടിൽ ഒരു പാർട്ടിയും സ്വന്തം നിലയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ലെന്നും ചരിത്രം വിശദീകരിച്ച് അദ്ദേഹം പറഞ്ഞു. എന്നാൽ, താൻ പാർട്ടി വിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നൈനാർ നിഷേധിച്ചു. 

അതേ സമയം, പ്രതീക്ഷിച്ച ഫലം സൃഷ്ടിക്കാനാകാത്തതിനാലും മുതിർന്ന നേതാക്കളോടു പരസ്യമായ പോരടിക്കുന്നതിനാലും അണ്ണാമലൈയെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചെന്ന സൂചനയും ചില നേതാക്കൾ പുറത്തുവിടുന്നുണ്ട്. പുറത്താകും മുൻപുള്ള ചില മുൻകൂർ നാടകങ്ങളാണ് അണ്ണാമലൈയുടേതെന്ന ആരോപണവും ഇവർ ഉന്നയിക്കുന്നു. എന്നാൽ, അണ്ണാഡിഎംകെയുമായി സഖ്യമുണ്ടാക്കിയാൽ രാജിവയ്ക്കുമെന്ന് അണ്ണാമലൈ പറഞ്ഞെന്ന പ്രചാരണം ശരിയല്ലെന്നു വിശദീകരിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി മാത്രം രംഗത്തു വന്നിട്ടുണ്ട്. 

∙ അണ്ണാമലൈയും റഫാൽ വാച്ചും

കെ.അണ്ണാമലൈ, ഫ്രഞ്ച് വിമാന കമ്പനിയായ റഫാൽ നിർമിച്ച ലിമിറ്റഡ് എഡിഷൻ ആഡംബര വാച്ച് ഉപയോഗിക്കുന്നതിനെച്ചൊല്ലി ഡിഎംകെ– ബിജെപി വാക്പോര് നടന്നിരുന്നു. സ്വന്തമായി 4 ആടുകൾ മാത്രമേയുള്ളൂവെന്ന് അവകാശപ്പെടുന്ന അണ്ണാമലൈ 5 ലക്ഷം രൂപയോളം വിലയുള്ള വാച്ച് എങ്ങനെ വാങ്ങിയെന്നു ചോദിച്ച് ഡിഎംകെ നേതാവും വൈദ്യുതി മന്ത്രിയുമായ വി.സെന്തിൽ ബാലാജിയാണ് രംഗത്തെത്തിയത്. മന്ത്രിയുടെ വിമർശനം ഉയർന്നപാടെ മാധ്യമങ്ങളെ കണ്ട അണ്ണാമലൈ ഇന്ത്യ റഫാൽ യുദ്ധ വിമാനത്തിന് ഓർഡർ നൽകിയ കാലത്ത് കമ്പനി നിർമിച്ച 500 വാച്ചുകളിൽ ഒന്നാണ് താൻ ധരിച്ചിരിക്കുന്നതെന്നു പറഞ്ഞു. യുദ്ധ വിമാനത്തിൽ കയറാൻ കഴിയാത്തതിനാൽ രാജ്യസ്നേഹംകൊണ്ടാണ് റഫാൽ വാച്ചു വാങ്ങിയത്. 3.5 ലക്ഷം രൂപ വിലയുള്ള വാച്ച് റഫാൽ വിമാനത്തിന്റെ ഭാഗങ്ങൾ കൊണ്ടാണു നിർമിച്ചിട്ടുള്ളത്. 

പിന്നാലെ, തന്റെ സ്വത്തു സംബന്ധിച്ച വിവരങ്ങൾ എല്ലാം പുറത്തു വിടുമെന്നും ഡിഎംകെ നേതാക്കൾക്ക് അതിനു ധൈര്യമുണ്ടോ എന്നും അണ്ണാമലൈ  ചോദിച്ചു. ഡിഎംകെയുടെ അഴിമഴികളുടെ വിവരങ്ങൾ പുറത്തു വിടുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനതല പദയാത്ര നടത്തുമെന്നും കൂടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിലവിലെ അവസ്ഥയിൽ അണ്ണാമലൈയുടെ സംസ്ഥാനതല പദയാത്ര മാറ്റിവച്ചേക്കുമെന്ന് പാർട്ടി കേന്ദ്രങ്ങൾ പറയുന്നു. എന്നിരുന്നാലും, ഏപ്രിലിൽ, ഡിഎംകെയുടെ അഴിമതിയെ ‘വെളിപ്പെടുത്തുന്ന’ രേഖകളും തന്റെ സ്വകാര്യ സാമ്പത്തിക രേഖകളും   പുറത്തു വിട്ടേക്കും. അണ്ണാഡിഎംകെയുമായുള്ള സഖ്യം സംബന്ധിച്ച് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും യാത്ര നടത്താനുള്ള അണ്ണാമലൈയുടെ തീരുമാനം. നിലവിൽ കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബിജെപിയുടെ പ്രവർത്തനങ്ങൾ അവിടെ ഏകോപിപ്പിക്കാനുള്ള സഹ ചുമതലയിലാണ് അണ്ണാമലൈ. 

∙ അപ്പാടെ പാളിയോ ബിജെപി തന്ത്രം..?

ദ്രാവിഡ പാർട്ടികൾ അരങ്ങു വാഴുന്ന തമിഴകത്ത് ജാതി സമവാക്യങ്ങൾ മാറ്റിമറിച്ചും പാർട്ടിയുടെ സവർണ മുഖം ഒളിപ്പിച്ചും വേരുപിടിപ്പിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതികൾ ഏതാണ്ട് പാളിപ്പോയെന്നു തന്നെയാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം, നീറ്റ് വിരുദ്ധ സമരം, ഗവർണറുമായുള്ള പോര്, കൊങ്കുനാട് രൂപീകരിച്ച് തമിഴ്നാടിനെ വിഭജിക്കാനുള്ള നീക്കം അടക്കമുള്ളവ ബിജെപിക്കുണ്ടാക്കിയ പരുക്ക് ചില്ലറയില്ല. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ എന്തു നിലപാട് സ്വീകരിക്കണമെന്നറിയാതെ സംസ്ഥാന നേതൃത്വം നെട്ടോട്ടമോടി. കേന്ദ്ര നേതൃത്വത്തെയും സംസ്ഥാനത്തിന്റെ സ്വത്വത്തെയും തള്ളിപ്പറയാനാകാതെ ചെകുത്താനും കടലിനുമിടയിലായി അവർ. 

ഏറ്റവും ഒടുവിൽ ഹിന്ദി സംസാരിക്കുന്ന അതിഥി തൊഴിലാളികൾ തമിഴ്നാട്ടിൽ അതിക്രൂര പീഡനങ്ങൾക്ക് ഇരയാകുന്നു എന്ന തരത്തിലുള്ള പ്രചാരണമാണ് ബൂമറാങ് പോലെ തിരിച്ചടിച്ചത് (ഇത് വ്യാജമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു). ഇതോടെ സംസ്ഥാന നേതൃത്വം വീണ്ടും അങ്കലാപ്പിലായി. സംസ്ഥാനത്തെ ജനങ്ങൾക്കൊപ്പം നിൽക്കണോ അതോ കേന്ദ്ര നിലപാടിനൊപ്പം പോകണോയെന്ന ആശയക്കുഴപ്പം ശക്തമാണ്. വ്യാജ വിഡിയോകൾ പ്രചരിപ്പിച്ചതിൽ പലരും ബിജെപിയുടെ വക്താക്കൾ അടക്കമുള്ളവരാണെന്ന വിവരം പുറത്തു വന്നതോടെ പാർട്ടി കൂടുതൽ പ്രതിസന്ധിയിലായി. ബിജെപി നേതാവും വക്താവുമായ പ്രശാന്ത് ഉംറാവു അടക്കമുള്ളവരും ചില ഉത്തരേന്ത്യൻ മാധ്യമങ്ങളും  ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയുടെ വരാന്തയിലൂടെ അലയുന്ന കാഴ്ച കണ്ടു നിൽക്കാനേ നിലവിൽ സംസ്ഥാന നേതാക്കൾക്കു കഴിയുന്നുള്ളൂ.

English Summary: BJP State President Annamalai to Resign if Party Continues Alliance with AIADMK; What is Happening in Tamilnadu?