ഇന്ത്യയിലെ ഇടതുപക്ഷ ഐക്യത്തിന്റെ ഭാഗമായ നാല് ഇടതു പാർട്ടികളിൽ ഒന്നിനെ നയിക്കുന്നത് ഒരു മലയാളിയാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഫോർവേഡ് ബ്ലോക്കിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ് കൊല്ലം സ്വദേശിയായ ജി.ദേവരാജൻ. ഹൈദരാബാദിൽ കഴിഞ്ഞ മാസം നടന്ന പാർട്ടിയുടെ പത്തൊമ്പതാം പാർട്ടി കോൺഗ്രസിലാണ് ദേവരാജൻ പാർട്ടിയുടെ അമരത്തേക്കു വന്നത്. ഫോർവേഡ് ബ്ലോക്കിനെ കേരളത്തിനു പരിചിതമാക്കിയതും ദേശീയ സെക്രട്ടറി എന്ന നിലയിൽ ദേവരാജന്റെ സാന്നിധ്യവും പ്രവർത്തനങ്ങളുംതന്നെയാണ്. വർഷങ്ങളായി കേരളത്തിലും ഇന്ത്യ ആകെയും പാർട്ടിക്കു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ദേവരാജൻ ദേശീയ തലത്തിലെ ഇടതു വേദികളിൽ ഇതിനകംതന്നെ ശ്രദ്ധേയ സാന്നിധ്യവുമാണ്. ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ ഭാഗമായിരിക്കുമ്പോൾതന്നെ കേരളത്തിൽ കോൺഗ്രസിനൊപ്പം യുഡിഎഫിലാണ് ഫോർവേഡ് ബ്ലോക്ക്. ദേശീയതലത്തിൽ ശക്തമായ ഒരു പ്രതിപക്ഷ ചേരി വളർന്നു വരുമോ എന്ന ചോദ്യം ഉയരുന്ന ഈ വേളയിൽ ഇന്ത്യൻ രാഷ്ട്രീയത്തെ അടുത്തുനിന്നു വീക്ഷിക്കുന്ന ദേവരാജന് അതേക്കുറിച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങൾ പങ്കുവയ്ക്കാനുണ്ട്. ഒപ്പം കേരളത്തിലും ഇന്ത്യയിലും പാർട്ടി നേരിടുന്ന പ്രതിസന്ധികളും അദ്ദേഹം തുറന്നു പറയുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ജി.ദേവരാജ്‍ ക്രോസ് ഫയറിൽ സംസാരിക്കുന്നു.

ഇന്ത്യയിലെ ഇടതുപക്ഷ ഐക്യത്തിന്റെ ഭാഗമായ നാല് ഇടതു പാർട്ടികളിൽ ഒന്നിനെ നയിക്കുന്നത് ഒരു മലയാളിയാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഫോർവേഡ് ബ്ലോക്കിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ് കൊല്ലം സ്വദേശിയായ ജി.ദേവരാജൻ. ഹൈദരാബാദിൽ കഴിഞ്ഞ മാസം നടന്ന പാർട്ടിയുടെ പത്തൊമ്പതാം പാർട്ടി കോൺഗ്രസിലാണ് ദേവരാജൻ പാർട്ടിയുടെ അമരത്തേക്കു വന്നത്. ഫോർവേഡ് ബ്ലോക്കിനെ കേരളത്തിനു പരിചിതമാക്കിയതും ദേശീയ സെക്രട്ടറി എന്ന നിലയിൽ ദേവരാജന്റെ സാന്നിധ്യവും പ്രവർത്തനങ്ങളുംതന്നെയാണ്. വർഷങ്ങളായി കേരളത്തിലും ഇന്ത്യ ആകെയും പാർട്ടിക്കു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ദേവരാജൻ ദേശീയ തലത്തിലെ ഇടതു വേദികളിൽ ഇതിനകംതന്നെ ശ്രദ്ധേയ സാന്നിധ്യവുമാണ്. ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ ഭാഗമായിരിക്കുമ്പോൾതന്നെ കേരളത്തിൽ കോൺഗ്രസിനൊപ്പം യുഡിഎഫിലാണ് ഫോർവേഡ് ബ്ലോക്ക്. ദേശീയതലത്തിൽ ശക്തമായ ഒരു പ്രതിപക്ഷ ചേരി വളർന്നു വരുമോ എന്ന ചോദ്യം ഉയരുന്ന ഈ വേളയിൽ ഇന്ത്യൻ രാഷ്ട്രീയത്തെ അടുത്തുനിന്നു വീക്ഷിക്കുന്ന ദേവരാജന് അതേക്കുറിച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങൾ പങ്കുവയ്ക്കാനുണ്ട്. ഒപ്പം കേരളത്തിലും ഇന്ത്യയിലും പാർട്ടി നേരിടുന്ന പ്രതിസന്ധികളും അദ്ദേഹം തുറന്നു പറയുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ജി.ദേവരാജ്‍ ക്രോസ് ഫയറിൽ സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഇടതുപക്ഷ ഐക്യത്തിന്റെ ഭാഗമായ നാല് ഇടതു പാർട്ടികളിൽ ഒന്നിനെ നയിക്കുന്നത് ഒരു മലയാളിയാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഫോർവേഡ് ബ്ലോക്കിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ് കൊല്ലം സ്വദേശിയായ ജി.ദേവരാജൻ. ഹൈദരാബാദിൽ കഴിഞ്ഞ മാസം നടന്ന പാർട്ടിയുടെ പത്തൊമ്പതാം പാർട്ടി കോൺഗ്രസിലാണ് ദേവരാജൻ പാർട്ടിയുടെ അമരത്തേക്കു വന്നത്. ഫോർവേഡ് ബ്ലോക്കിനെ കേരളത്തിനു പരിചിതമാക്കിയതും ദേശീയ സെക്രട്ടറി എന്ന നിലയിൽ ദേവരാജന്റെ സാന്നിധ്യവും പ്രവർത്തനങ്ങളുംതന്നെയാണ്. വർഷങ്ങളായി കേരളത്തിലും ഇന്ത്യ ആകെയും പാർട്ടിക്കു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ദേവരാജൻ ദേശീയ തലത്തിലെ ഇടതു വേദികളിൽ ഇതിനകംതന്നെ ശ്രദ്ധേയ സാന്നിധ്യവുമാണ്. ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ ഭാഗമായിരിക്കുമ്പോൾതന്നെ കേരളത്തിൽ കോൺഗ്രസിനൊപ്പം യുഡിഎഫിലാണ് ഫോർവേഡ് ബ്ലോക്ക്. ദേശീയതലത്തിൽ ശക്തമായ ഒരു പ്രതിപക്ഷ ചേരി വളർന്നു വരുമോ എന്ന ചോദ്യം ഉയരുന്ന ഈ വേളയിൽ ഇന്ത്യൻ രാഷ്ട്രീയത്തെ അടുത്തുനിന്നു വീക്ഷിക്കുന്ന ദേവരാജന് അതേക്കുറിച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങൾ പങ്കുവയ്ക്കാനുണ്ട്. ഒപ്പം കേരളത്തിലും ഇന്ത്യയിലും പാർട്ടി നേരിടുന്ന പ്രതിസന്ധികളും അദ്ദേഹം തുറന്നു പറയുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ജി.ദേവരാജ്‍ ക്രോസ് ഫയറിൽ സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്ത്യയിലെ ഇടതുപക്ഷ ഐക്യത്തിന്റെ ഭാഗമായ നാല് ഇടതു പാർട്ടികളിൽ ഒന്നിനെ നയിക്കുന്നത് ഒരു മലയാളിയാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഫോർവേഡ് ബ്ലോക്കിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ് കൊല്ലം സ്വദേശിയായ ജി.ദേവരാജൻ. ഹൈദരാബാദിൽ കഴിഞ്ഞ മാസം നടന്ന പാർട്ടിയുടെ പത്തൊമ്പതാം പാർട്ടി കോൺഗ്രസിലാണ് ദേവരാജൻ പാർട്ടിയുടെ അമരത്തേക്കു വന്നത്. ഫോർവേഡ് ബ്ലോക്കിനെ കേരളത്തിനു പരിചിതമാക്കിയതും ദേശീയ സെക്രട്ടറി എന്ന നിലയിൽ ദേവരാജന്റെ സാന്നിധ്യവും പ്രവർത്തനങ്ങളുംതന്നെയാണ്. വർഷങ്ങളായി കേരളത്തിലും ഇന്ത്യ ആകെയും പാർട്ടിക്കു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ദേവരാജൻ ദേശീയ തലത്തിലെ ഇടതു വേദികളിൽ ഇതിനകംതന്നെ ശ്രദ്ധേയ സാന്നിധ്യവുമാണ്. ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ ഭാഗമായിരിക്കുമ്പോൾതന്നെ കേരളത്തിൽ കോൺഗ്രസിനൊപ്പം യുഡിഎഫിലാണ് ഫോർവേഡ് ബ്ലോക്ക്. ദേശീയതലത്തിൽ ശക്തമായ ഒരു പ്രതിപക്ഷ ചേരി വളർന്നു വരുമോ എന്ന ചോദ്യം ഉയരുന്ന ഈ വേളയിൽ ഇന്ത്യൻ രാഷ്ട്രീയത്തെ അടുത്തുനിന്നു വീക്ഷിക്കുന്ന ദേവരാജന് അതേക്കുറിച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങൾ പങ്കുവയ്ക്കാനുണ്ട്. ഒപ്പം കേരളത്തിലും ഇന്ത്യയിലും പാർട്ടി നേരിടുന്ന പ്രതിസന്ധികളും അദ്ദേഹം തുറന്നു പറയുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ജി.ദേവരാജ്‍ ക്രോസ് ഫയറിൽ സംസാരിക്കുന്നു.

∙ ഫോർവേഡ് ബ്ലോക് ജനറൽ സെക്രട്ടറി പദത്തിലേക്ക് താങ്കൾ എത്തിയല്ലോ. പാർട്ടിയുടെ ഇന്ത്യയിലെ അവസ്ഥ എന്താണ്?

ADVERTISEMENT

ഫോർവേഡ് ബ്ലോക്ക് നിലവിൽ 21 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കോൺഗ്രസിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും ഗർഭപാത്രത്തിൽ നിന്നാണല്ലോ ഫോർവേഡ് ബ്ലോക്കിന്റെ ജനനം. രണ്ടാം ലോകമഹായുദ്ധ സമയത്ത് മഹാത്മജിയും സുഭാഷ് ചന്ദ്രബോസും തമ്മിലെ ഭിന്നതയാണ് പാ‍ർട്ടിയുടെ പിറവിക്കു വഴിയൊരുക്കിയത്. ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന് സായുധ മാർഗം വേണമെന്ന് സുഭാഷ് ചന്ദ്രബോസും അഹിംസാമാർഗം മതിയെന്ന് ഗാന്ധിജിയും വാദിച്ചു. രണ്ടു വിചാരധാരകൾ തമമിൽ ഏറ്റുമുട്ടി. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സുഭാഷ് ചന്ദ്രബോസിനെതിരെ പട്ടാഭി സീതാരാമയ്യയെ ഗാന്ധിജി മത്സരിപ്പിച്ചു. സുഭാഷ് ചന്ദ്രബോസ് തന്നെയാണ് വിജയിച്ചത്. അതു തന്റെ പരാജയമാണെന്നും സുഭാഷ് ബോസിന്റെ നിലപാടുകളാണ് കോൺഗ്രസ് സ്വീകരിക്കേണ്ടതെന്നും മഹാത്മജി തന്നെ പ്രതികരിച്ചു. എന്നാൽ അന്നു കോൺഗ്രസ് പ്രവർത്തകസമിതിയി‍ൽ ഉണ്ടായിരുന്ന ഗോവിന്ദ വല്ലഭ് പന്ത് ഒരു പ്രമേയം കൊണ്ടു വന്നു. മഹാത്മജിയുമായി കൂടിയാലോചിക്കാതെ, തിരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്റ് തീരുമാനങ്ങൾ എടുക്കാൻ പാടില്ല എന്നതായിരുന്നു അതിലെ നിർദേശം. അതിൽ പ്രതിഷേധിച്ച് പ്രസിഡന്റ് പദം നേതാജി രാജിവയ്ക്കുകയും ഫോർവേഡ് ബ്ലോക് രൂപീകരിക്കുകയുമായിരുന്നു.

ജി.ദേവരാജൻ. ചിത്രം: Facebook/Devarajan Forward Bloc

∙ പക്ഷേ ആ ഘട്ടത്തിൽനിന്ന് ഏറെ മുന്നേറാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞില്ലല്ലോ?

അന്ന് ഇന്ത്യയിൽ എവിടെയെല്ലാം കോൺഗ്രസ് ഉണ്ടായിരുന്നോ അവിടെയെല്ലാം ഫോർവേഡ് ബ്ലോക്കും ഉണ്ടായിരുന്നു. മഹാരാഷ്ട്രയും തമിഴ്നാടുമായിരുന്നു പ്രധാന പ്രവർത്തന കേന്ദ്രങ്ങൾ. കേരളത്തിൽ കെപിസിസി പ്രസിഡന്റ് ആയിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ആ പദവി രാജിവച്ച് ഫോർവേഡ് ബ്ലോക്കിൽ ചേർന്ന് സംസ്ഥാന പ്രസിഡന്റും പ്രവർത്തകസമിതി അംഗവുമായി. പിന്നീട് ബംഗാളിലും പാർട്ടി ശക്തമായി. ഈ സംസ്ഥാനങ്ങളിലെല്ലാം ഏറിയും കുറ‍ഞ്ഞും ഇന്നും പാർട്ടി ഉണ്ട്. അടിയന്തരാവസ്ഥയോടുള്ള എതിർപ്പിന്റെ ഭാഗമായി ബംഗാളിൽ കമ്യൂണിസ്റ്റ് പാർട്ടികളും ഫോർവേഡ് ബ്ലോക്കും ഒന്നിച്ചു. അങ്ങനെ ഇടതുമുന്നണി രൂപീകരിച്ചപ്പോൾ ഫോർവേഡ് ബ്ലോക്കിന് 35 സീറ്റ് മത്സരിക്കാൻ ലഭിച്ചു. മിക്കവാറും എല്ലാവരും ജയിച്ചു. അതു വലിയ വഴിത്തിരിവായി. ബംഗാൾ ഘടകം ശക്തമായി. പാർട്ടിയുടെ നിയന്ത്രണം അവരുടെ കൈകളിലായി. ബംഗാളിൽനിന്നുള്ള ചിത്തബസു എംപി ഫോർവേഡ് ബ്ലോക് ജനറൽ സെക്രട്ടറി കൂടിയായതോടെ ഇത് ഒരു ബംഗാൾ കേന്ദ്രീകൃത പാർട്ടിയായി. കൊടിയിലെ സമാനത കൂടിയായപ്പോൾ ഇതൊരു കമ്യൂണിസ്റ്റ് പാർട്ടി ആണെന്നു പലരും വിചാരിച്ചു തുടങ്ങി. അതോടെ സുഭാഷ് ചന്ദ്രബോസിന്റെ പേരിലുള്ള പാർട്ടി എന്ന ചിത്രം മങ്ങാൻ തുടങ്ങി.

∙ കോൺഗ്രസിൽനിന്നു പിറവി കൊണ്ട പാർട്ടി മാറി കമ്യൂണിസ്റ്റ് പാർട്ടി ആയി എന്നാണോ?

ADVERTISEMENT

സുഭാഷ് ചന്ദ്രബോസിന് ഇടതുപക്ഷ മനസ്സ് ഉണ്ടായിരുന്നു. ആ നിലയിൽ ഇതൊരു ഇടതുപക്ഷ ആഭിമുഖ്യമുളള പാർട്ടി തന്നെയാണ്. പക്ഷേ കമ്യൂണിസ്റ്റ് മുദ്ര ഇതിൽ പതിഞ്ഞു. അരിവാൾ ചുറ്റികയും ചുവപ്പും കൊടിയിൽ ഉള്ള പാർട്ടിയിൽ ദൈവവിശ്വാസിയായ ഞങ്ങൾ എങ്ങനെ ചേരുമെന്ന് പലരും എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. ഞങ്ങൾ കമ്യൂണിസ്റ്റ് പാർട്ടി അല്ലെന്നൊക്കെ വിശദീകരിക്കാറുണ്ടെങ്കിലും ഫലപ്രദമായില്ല. പാർട്ടിയുടെ വളർച്ചയ്ക്ക് കമ്യൂണിസ്റ്റ് മുഖം നല്ലതല്ലെന്ന വലിയ ചർച്ച വർഷങ്ങളായി നടക്കുകയായിരുന്നു. ‘നേതാജിയിലേക്ക് തിരിച്ചു പോകുക’ എന്ന ആശയം ശക്തമായി. ഒടുവിൽ ഭരണഘടന മാറ്റാനും കൊടിയിലെ അരിവാൾ ചുറ്റിക ഉപേക്ഷിക്കാനും ഇക്കഴിഞ്ഞ പാർട്ടി കോൺഗ്രസ് തീരുമാനിച്ചു. ചുവപ്പു കൊടിയിൽ ചാടുന്ന കടുവ എന്നതാണ് ഇപ്പോഴത്തെ കൊടി. കടുവ നേരത്തേയും ഉണ്ടായിരുന്നു.

ഫോർവേ‍ഡ് ബ്ലോക്കിന്റെ പഴയ പതാക. അരിവാൾ ചുറ്റികയും കാണം. പുതിയ പതാകയിൽ അരിവാൾ ചുറ്റിക മാറ്റി കടുവയെ മാത്രം ഉൾപ്പെടുത്തി.

∙ ഇതുകൊണ്ടു മാത്രം പക്ഷേ പാർട്ടി വളരുമോ? ഭരണഘടനയും കൊടിയുടെ ഡിസൈനും മാത്രം നോക്കിയല്ലല്ലോ ആളുകൾ പാർട്ടിയിൽ ചേരുന്നത്?

അതു പ്രധാനപ്പെട്ട ചോദ്യമാണ്. ബംഗാളിൽ ഏറെ നാൾ അധികാരത്തിൽ ഉണ്ടാകുകയും രാജ്യസഭയിലും ലോക്സഭയിലും അംഗങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടും പാർട്ടിക്ക് ഇന്ത്യയിലാകെ കടന്നുകയറാൻ കഴിയുന്നില്ല. സുഭാഷ് ചന്ദ്രബോസിനോട് എല്ലാവർക്കും ആരാധനയും സ്നേഹവുമാണ്. അദ്ദേഹത്തിന്റെ പേരിൽ മാത്രം പരിപാടി വച്ചാൽ ആളു വരും. പക്ഷേ ആ സുഭാഷ് ബോസിന്റെ പേരുവച്ച് ഫോർവേഡ് ബ്ലോക് നടത്തുന്ന പരിപാടിക്ക് ജനം വരില്ല. കാരണം മറ്റൊന്നുമല്ല, വേറൊരു കമ്യൂണിസ്റ്റ് പാർട്ടി ആയി ഇതിനെ ജനം കണ്ടു. ഉത്തരേന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥിതിയും അറിയാമല്ലോ. ചുരുക്കത്തിൽ ഫോർവേഡ് ബ്ലോക്കിന്റെ വ്യക്തിത്വം എങ്ങനെയോ നഷ്ടപ്പെട്ടത് വളരാൻ തടസ്സമായി. ഇപ്പോൾ ആ കമ്യൂണിസ്റ്റ് ടാഗ് ഉപേക്ഷിച്ചതോടെ നേരത്തേ പാർട്ടിയിൽനിന്നു മാറി നിന്ന പലരും തിരിച്ചുവരാൻ തുടങ്ങി. ഇന്ത്യയിൽ ചെറുപ്പക്കാർക്ക് ഇടയിൽ ഏറ്റവും ആരാധകരുള്ള നേതാവ് സുഭാഷ് ചന്ദ്രബോസ് ആണെന്നാണ് അടുത്തിടെ ഒരു സർവേയിലും തെളിഞ്ഞത്.

∙ ഫോർവേഡ് നീക്കം എവിടെയൊക്കെയോ ‘ബ്ലോക്ക്’ ചെയ്യുന്നതാണല്ലോ തുടർച്ചയായ അവസ്ഥ. ചെറുപ്പക്കാർ വരുന്നുണ്ടോ പാർട്ടിയിൽ?

ADVERTISEMENT

അതിനുള്ള ശ്രമമാണ് നടത്തുന്നത്. ‘സുഭാഷിസമാണ് ഭാവി’ എന്നതാണ് ഞങ്ങളുടെ പുതിയ മുദ്രാവാക്യം. സോഷ്യലിസവും മാർക്സിസവും പോലെ സുഭാഷ് ചന്ദ്രബോസിന്റെ പ്രത്യയശാസ്ത്രം ഒരു ഇസമായി അവതരിപ്പിക്കുകയാണ്. ‘ഹർ ഖർ നേതാജി’ എന്ന പ്രചാരണപരിപാടിയും തുടങ്ങുകയാണ്. വീടുവീടാന്തരം അദ്ദേഹത്തിന്റെ സന്ദേശങ്ങൾ എത്തിക്കും. യഥാർഥത്തിൽ അദ്ദേഹത്തിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് 19 വർഷം മാത്രമാണ്. അതിൽ പത്തരവർഷം ജയിലിലായിരുന്നു. ബാക്കിയുള്ള 9 വർഷം കൊണ്ടാണ് ഈ അമരത്വം നേടിയത്. നേതാജി നൽകിയ ആശയ സംഭാവനകൾ ഇന്ത്യ മുഴുവൻ അറിഞ്ഞിട്ടില്ല. പിന്നീട് പ്ലാനിങ് കമ്മിഷനായി മാറിയ പ്ലാനിങ് കമ്മിറ്റി നേതാജിയുടെ ആശയമായിരുന്നു. സ്വാതന്ത്ര്യം മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. സ്വാതന്ത്ര്യാനന്തരമുളള ഇന്ത്യ ഒരു സോഷ്യലിസ്റ്റ് ഇന്ത്യ ആയിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സ്വകാര്യ മൂലധനത്തിന് അദ്ദേഹം എതിരായിരുന്നു. ‘നേതാജിയുടെ ഇന്ത്യ, സോഷ്യലിസ്റ്റ് ഇന്ത്യ’ എന്നതാണ് ഞങ്ങൾ മുന്നോട്ടു വയ്ക്കുന്നത്. നേതാജിയെ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരിലേക്ക് പാർട്ടിയെ എത്തിക്കാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്. വൈകാതെ മാറ്റങ്ങൾ ഉണ്ടാകും.

ജി.ദേവരാജൻ (2012ലെ ചിത്രം)

∙ ദേശീയ തലത്തിൽ ഇടത് ഐക്യത്തിന്റെ ഭാഗമാണല്ലോ ഇപ്പോഴും. സിപിഐ അങ്ങനെ പരിഗണിക്കാറുണ്ട്. സിപിഎം പരിഗണിക്കാറില്ലെന്നു തോന്നാറുണ്ടല്ലോ? ശരിയാണോ?

ഞങ്ങൾ ഇടത് ഐക്യത്തിന്റെ ഭാഗമാണ്. പക്ഷേ അത് യുപിഎ പോലെയോ എൻഡിഎ പോലെയോ ഒരു സ്ഥിരം സംവിധാനമല്ല. യുപിഎ കാലത്ത് സ്ഥിരമായി യോഗങ്ങളും മറ്റും ചേരുമായിരുന്നു. ഇപ്പോഴും ചില കാര്യങ്ങളിൽ സിപിഎം, സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക് എന്നീ നാലു പാർട്ടികളും സംയുക്ത പ്രസ്താവന ഇറക്കാറുണ്ട്.

∙ ഈ രണ്ടുപാർട്ടികളെയും ഇടതു മുന്നണിയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് കണ്ണൂർ പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടല്ലോ? എന്തെങ്കിലും നടപടി ഉണ്ടായോ?

ഒന്നും ഉണ്ടായിട്ടില്ല. പാർട്ടി കോൺഗ്രസുകളിൽ എല്ലാം ഇടത് ഐക്യത്തെക്കുറിച്ച് നാലു പാർട്ടികളും പറയാറുണ്ട്. അത് കടലാസ് പുലിയായി മാത്രം നിൽക്കാറേ ഉള്ളൂ. ഇടയ്ക്കിടെ പുതുക്കി ഞങ്ങൾ വീണ്ടും പറയും. ആ ഐക്യം പൂർണമായും ഉൾക്കൊള്ളാൻ ആരും തയാറുമല്ല. ഒരു ഉദാഹരണം പറയാം. മുലായംസിങ് യാദവ് ജീവിച്ചിരുന്ന സമയത്ത് യുപിയിൽ തിരഞ്ഞെടുപ്പ് വന്നപ്പോൾ അദ്ദേഹത്തോട് കൂട്ടായി സീറ്റ് ചർച്ചയ്ക്കു പോകാൻ ഇടതുപാർട്ടികളുടെ യോഗം തീരുമാനിച്ചു. ഞാനും അതിൽ പങ്കെടുത്തതാണ്. മുലായത്തെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്. പക്ഷേ ആ തീരുമാനിച്ച അന്നു തന്നെ ആരോടും പറയാതെ അമർസിങ്ങിനെയും കൂട്ടി ഹർകിഷൻ സിങ് സുർജിത് യുപിക്ക് വണ്ടി കയറി. സുർജിത് പോകുന്നത് മനസ്സിലാക്കി സിപിഐയുടെ എ.ബി. ബർധനും പിറ്റേന്ന് ലക്നൗവിലേക്ക് തിരിച്ചു. ഞങ്ങളും ആർഎസ്പിയും വഴിയാധാരവുമായി.

ജി.ദേവരാജൻ. ചിത്രം: Facebook/Devarajan Forward Bloc

കോൺഗ്രസുമായും പ്രാദേശിക പാർട്ടികളുമായും സംസാരിക്കുമ്പോൾ ഇടതുപക്ഷത്തിന്റെ പൊതുവായ വ്യക്തിത്വം ഉയർത്തിപ്പിടിച്ചുള്ള വിലപേശലിന് കഴിയുന്നില്ല. കൂട്ടായ പ്രവർത്തനവും യോജിച്ചുളള നിൽപും ഉണ്ടായാലേ ഇടതുപക്ഷത്തിന് ശക്തിയും ബലവും ലഭിക്കൂ. യുപിഎയുടെ സമയത്ത് അതു ചെയ്യാൻ പറ്റി. നിർഭാഗ്യവശാൽ പിന്നീട് നടക്കുന്നില്ല. 2004ൽ യുപിഎയുടെ തിരുത്തൽ ശക്തിയായി ഞങ്ങൾ നിലകൊണ്ടതു കോൺഗ്രസിനാണ് ഗുണം ചെയ്തത്. അതുകൊണ്ടാണ് 2009ലും യുപിഎ സർക്കാർ വന്നതും.

∙ യുപിഎ പോയശേഷം ഇടത് ഐക്യം വെള്ളത്തിൽ ആയി എന്നാണോ?

അതിനു ശേഷം ഒരു ബ്ലോക്ക് ആയി ഇടതു പാർട്ടികൾക്ക് ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ല. അത് ഓരോ പാർട്ടിയും അവരവരുടെ കാര്യം മാത്രം നോക്കി പോകുന്നതു കൊണ്ടാണ്. തമിഴ്നാട്ടിലെ കാര്യം നോക്കൂ, സിപിഎമ്മും സിപിഐയും ഞങ്ങളും പ്രത്യേകം പ്രത്യേകമായാണ് ഡിഎംകെയെ കാണുന്നത്. പകരം ഒരുമിച്ചു നിൽക്കേണ്ടേ എന്നു ഞാൻ പലവട്ടം അവരുടെ ഓഫിസുകളിലെത്തി സിപിഎമ്മിനോടും സിപിഐയോടും ചോദിച്ചിട്ടുണ്ട്. ‘പിന്നെന്താ, പിന്നെന്താ’ എന്നു പറയും. പക്ഷേ സമയം ആകുമ്പോൾ അവരുടെ കാര്യം നോക്കും.

∙ അപ്പോൾ പ്രകാശ് കാരാട്ടിന്റെ ആഹ്വാനവും വെറുതെ ആണെന്നാണോ?

അതിൽ പ്രത്യേകിച്ച് ഒന്നുമില്ല. ആ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ഇപ്പോൾ വർഷം ഒന്നായില്ലേ? ഇടതു പാർട്ടികൾ ഒന്നിച്ചു നിൽക്കുക തന്നെ വേണം. യോജിച്ച തിരുത്തൽ ശക്തിയായി പ്രവർത്തിച്ചാലേ ഇടതുപക്ഷത്തെ ജനം വിലവയ്ക്കൂ.

പ്രകാശ് കാരാട്ട്

∙ കേരളത്തിൽ എൽഡിഎഫിന്റെ ആ ക്ഷണം വന്നാലോ? സ്വീകരിക്കുമോ?

ഇപ്പോൾ ഞങ്ങൾ യുഡിഎഫിന്റെ ഘടകകക്ഷിയാണ്. പാർട്ടി കോൺഗ്രസിൽ സിപിഎം ഒരു രേഖ അവതരിപ്പിച്ച് ആഹ്വാനം ചെയ്തു എന്നല്ലാതെ ഒരു ശ്രമവും നടത്തിയിട്ടില്ല. അവരുടെ ആ വാക്കും കേട്ട് ഒരു തീരുമാനം എടുക്കേണ്ട കാര്യം ഞങ്ങൾക്കില്ല. യുഡിഎഫിന്റെ ഘടകകക്ഷിയായി ഉറച്ചു നിൽക്കാനാണ് ഇപ്പോഴത്തെ തീരുമാനം. യുഡിഎഫ് കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങൾ തികച്ചും ആവശ്യം ഉള്ളതാണെന്നു വിശ്വസിക്കുന്ന പാർട്ടിയാണ് ഞങ്ങളുടേത്. കേരളത്തിലെ എൽഡിഎഫ് എന്നത് കമ്യൂണിസ്റ്റ് പാർട്ടികൾ മാത്രമുള്ള മുന്നണിയാണ്. അത് ഇടതുപക്ഷ മുന്നണിയല്ല. കമ്യൂണിസ്റ്റ് – ജനാധിപത്യമുന്നണിയായി അതിനെ വിശേഷിപ്പിക്കാം. എൽഡിഎഫിൽ ഉള്ളതിനേക്കാൾ ഇടതുപാർട്ടികൾ യുഡിഎഫിലാണ്. ആർഎസ്പി, ഫോർവേർഡ് ബ്ലോക്ക്, സിഎംപി, ആർഎംപി, ജെഎസ്എസ് എല്ലാം യുഡിഎഫിൽ അല്ലേ.

∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പി‍ൽ യുഡിഎഫും താങ്കളുടെ പാർട്ടിക്ക് സീറ്റു നൽകിയില്ലല്ലോ. നേരത്തേ എൽഡിഎഫ് അവഗണിച്ചെന്നു പറഞ്ഞാണല്ലോ ആ മുന്നണി വിട്ടത്?

എ‍ൽഡിഎഫിൽ ഞങ്ങളുടെ പ്രധാനപ്പെട്ട ആവശ്യം സീറ്റ് ആയിരുന്നില്ല. രാഷ്ട്രീയ അംഗീകാരമായിരുന്നു. ധ്രുവീകരിക്കപ്പെട്ട കേരള രാഷ്ട്രീയത്തിൽ രണ്ടിൽ ഒരു മുന്നണിയുടെ ഭാഗമായി നിൽക്കേണ്ടത് ഏതൊരു രാഷ്ട്രീയ പാർട്ടിയുടെയും ആവശ്യമാണ്. ഫോർവേഡ് ബ്ലോക്കിന്റെ സ്വാഭാവിക ചോയ്സ് എൽഡിഎഫ് ആയിരുന്നു. എം.വി.രാഘവന്റെ ഇടപെടലിന്റെ ഫലമായി നേരത്തേ യുഡിഎഫിലേക്ക് ക്ഷണം ഞങ്ങൾക്ക് ലഭിച്ചിരുന്നു. പക്ഷേ കേന്ദ്രകമ്മിറ്റിതന്നെ അതു തടഞ്ഞു. അങ്ങനെയാണ് എൽഡിഎഫിനായി ഞങ്ങൾ പ്രവർത്തിക്കാൻ തുടങ്ങിയത്.

നിർഭാഗ്യവശാൽ ഡൽഹിയിൽ നടക്കുന്ന അതേ കാര്യങ്ങളാണ് കേരളത്തിലും നടക്കുന്നത്. പ്രതിപക്ഷത്തെ അടിച്ചമർത്തുന്നു, മാധ്യമങ്ങളെ വിരട്ടുന്നു, ഏകാധിപത്യ പ്രവണത കാട്ടുന്നു. വിമർശിക്കുന്നവരെ അധിക്ഷേപിക്കാനായി ശമ്പളം നൽകി ആളെ വയ്ക്കുന്നു. സോഷ്യൽ മീഡിയയിൽ മുഴുവൻ ആ വെട്ടുകിളി സംഘങ്ങളാണ്.

1984 മുതൽ അവർക്കു വേണ്ടി ഞങ്ങൾ നിലകൊണ്ടു. പക്ഷേ മാറി മാറി സർക്കാരുകൾ വന്നിട്ടും ഒരു നേട്ടവും ഞങ്ങൾക്ക് ഉണ്ടായില്ല. അതു ചോദിച്ച് ഞങ്ങൾ പോയിട്ടുമില്ല. ആകെ ഉന്നയിച്ച ആവശ്യം എൽഡിഎഫ് ഘടകകക്ഷി സ്ഥാനമാണ്. പക്ഷേ ഗണപതിയുടെ കല്യാണം പോലെ അതും നീണ്ടു. 2014ൽ എം.എ.ബേബിക്കെതിരെ കൊല്ലത്ത് ആർഎസ്പിയുടെ എൻ.കെ.പ്രേമചന്ദ്രനും ഞാനും മത്സരിക്കുന്ന സ്ഥിതിയായി. അന്നു പ്രകാശ് കാരാട്ട്തന്നെ ഇടപെട്ടു. തിരഞ്ഞെടുപ്പിനു ശേഷം ഫോർവേഡ് ബ്ലോക്കിനെ എൽഡിഎഫിൽ ഉൾപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്യാമെന്നു വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ കത്തു നൽകി. അങ്ങനെ കൊല്ലത്തു മത്സര രംഗത്തുനിന്ന് ഞാൻ പിൻവാങ്ങി.

പിണറായി വിജയൻ

∙ ആ വാക്ക് പിണറായി ബോധപൂർവം പാലിച്ചില്ല എന്നാണോ?

2016ൽ 139 സീറ്റിലും സ്ഥാനാർഥിയെ തീരുമാനിച്ചിട്ട് ഒരു സീറ്റ് സിപിഎം ഒഴിച്ചിട്ടു. അതു ചവറ സീറ്റായിരുന്നു.ചവറ എന്റെ കൂടി മണ്ഡലമാണ്. എൽഡിഎഫിലെ ധാരണ ആ സീറ്റ് ഞങ്ങൾക്കു തരാം എന്നായിരുന്നു. കാനം രാജേന്ദ്രൻ തന്നെ അതു ഞങ്ങളോടു പറഞ്ഞു. പക്ഷേ ആ ചവറ സിഎംപിക്ക് കൊടുത്തു എന്നാണ് പിന്നീട് വാർത്ത വന്നത്. സിഎംപിയുടെ ജനറൽ സെക്രട്ടറി കെ.ആർ.അരവിന്ദാക്ഷൻതന്നെ എന്നെ വിളിച്ചു കൈമലർത്തി. നിങ്ങൾക്കു തരാമെന്നു പറഞ്ഞ സീറ്റ് എന്തുകൊണ്ടാണ് ഞങ്ങൾക്ക് എന്ന തരത്തിൽ വാർത്ത വരുന്നത് എന്ന് അദ്ദേഹം എന്നെ വിളിച്ചു ചോദിച്ചു. ഞാൻ എന്തു പറയാൻ! സിഎംപിക്ക് ചവറയിൽ സ്ഥാനാർഥിതന്നെ ഇല്ലെന്ന് അരവിന്ദാക്ഷൻ പറഞ്ഞു. ആ സീറ്റു വേണ്ടന്നു പറയാൻ പോകുകയാണെന്നും അറിയിച്ചു. കോടിയേരി ബാലകൃഷ്ണനെ ഞാൻ പിറ്റേന്നു പോയി കണ്ടു. സിഎംപിക്ക് വേണ്ടെന്നു പറഞ്ഞതും ഫോർവേഡ് ബ്ലോക്കിന് തരാൻ ധാരണ ആയതുമായ ചവറ തന്നു കൂടേ എന്നു ചോദിച്ചു. പക്ഷേ സിഎംപിക്ക് അവിടെ സ്ഥാനാർഥി ഉണ്ട് എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. അങ്ങനെ സിപിഎം കൊണ്ടുവന്ന സിഎംപി സ്ഥാനാർഥി ആയിരുന്നു വിജയൻപിളള. ഈ രാഷ്ട്രീയ വഞ്ചന കൂടി നേരിട്ട ശേഷം എങ്ങനെയാണ് എൽഡിഎഫിൽ പിടിച്ചു നിൽക്കാൻ കഴിയുക?

∙ പക്ഷേ യുഡിഎഫിൽ വന്നപ്പോൾ പിണറായി വിജയൻ മത്സരിക്കുന്നതും വേണമെങ്കിൽ 140–ാമത്തെ സീറ്റെന്നു പറയാവുന്നതുമായ ധർമടമല്ലേ വാഗ്ദാനം ചെയ്യപ്പെട്ടത്?

ശരിയാണ്. പക്ഷേ യുഡിഎഫിൽ ഞങ്ങൾ ഘടകകക്ഷിയായി എന്നതാണ് പ്രധാനം. ഞങ്ങൾക്കു സീറ്റ് തരാതിരുന്നുമില്ല. ഞങ്ങൾ മത്സരിച്ചില്ല എന്നേയുള്ളൂ. പിണറായി വിജയന്റെ സീറ്റായതുകൊണ്ട് രാഷ്ട്രീയ കാരണങ്ങൾകൊണ്ടാണ് മത്സരിക്കാതിരുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ അദ്ദേഹത്തിനെതിരെ ഫോർവേഡ് ബ്ലോക് ദേശീയ നേതൃത്വത്തിന്റെ ഭാഗമായ ഞാൻ മത്സരിക്കണമെന്ന നിലപാട് ശരിയായിരുന്നില്ല. അദ്ദേഹത്തെ തോൽപ്പിക്കാനൊന്നും എനിക്കു പറ്റില്ല. അതല്ല കാര്യം. രണ്ട് ഇടതുനേതാക്കൾ ഏറ്റുമുട്ടുന്നു എന്ന പ്രചാരണം ദേശീയ തലത്തിൽ ഉണ്ടാകും. അത് ഇടത് ഐക്യത്തിനു ചേരുന്നതല്ല. അന്ന് ഒരു ധാരണയിലാണ് യുഡിഎഫ് പിരിഞ്ഞത്. ഫോർവേഡ് ബ്ലോക്കിന് ഒരു സീറ്റ് നൽകിയിട്ടുണ്ട്. ആ അവകാശവാദം അവിടെ ഉണ്ട് എന്നതായിരുന്നു ആ ധാരണ. രാഹുൽഗാന്ധി ഭാരത് ജോഡോ യാത്രയിൽ എത്തിയപ്പോൾ അക്കാര്യം ഞാൻ ഓർമിപ്പിക്കുകയും ചെയ്തു. അടുത്ത തവണ ഒരു സീറ്റ് ഉണ്ടായിരിക്കുമെന്ന് വി.ഡി.സതീശൻ വീണ്ടും ഉറപ്പുതന്നിട്ടുണ്ട്.

വി.ഡി. സതീശൻ

∙ 20 സംസ്ഥാനങ്ങളിൽ പാർട്ടി ഉണ്ട് എന്നു പറഞ്ഞു. പക്ഷേ ജനറൽ സെക്രട്ടറിയുടെ സംസ്ഥാനമായ കേരളത്തിൽതന്നെ പാർട്ടിക്ക് വേരോട്ടം ഇനിയും ഇല്ല. എന്താണ് ഭാവി പരിപാടി?

കേരളത്തിൽ വളരുന്ന ഒരു പാർട്ടിയാണ് ഞങ്ങൾ. വർഷങ്ങളോളം ഒരു മുന്നണിയിലും ഞങ്ങൾ ഉണ്ടായിരുന്നില്ലല്ലോ. ഗതകാല സ്മരണകൾ പേറുന്ന ഒരു കൂട്ടരുടെ പാർട്ടി മാത്രമായിരുന്നു ഞങ്ങളുടേത്. അത് മാറ്റിയെടുത്ത് ചെറുപ്പക്കാരിലേക്കു പോകാനാണ് ശ്രമിക്കുന്നത്. എല്ലാ ജില്ലകളിലും കമ്മിറ്റികളായി. 90 നിയമസഭാ മണ്ഡലങ്ങളിലും അതുണ്ട്. ഒരു ദേശീയ സോഷ്യലിസ്റ്റ് പാർട്ടി എന്ന സ്പേസ് ഇവിടെ ഞങ്ങൾക്കുണ്ട്. അതു പ്രയോജനപ്പെടുത്താൻ നോക്കും

∙ കേരളത്തിലെ കോൺഗ്രസിൽ തുടരുന്ന അനൈക്യം ആശങ്ക ഉണ്ടാക്കുന്നുണ്ടോ?

അതു താഴേത്തട്ടിലുള്ള കോൺഗ്രസുകാർക്കുതന്നെ ആശങ്ക ഉണ്ടാക്കുന്നുണ്ടല്ലോ. കോൺഗ്രസ് പലപ്പോഴും തോൽക്കുന്നത് കോൺഗ്രസുകാർ മുഖാന്തിരം തന്നെയാണ്. രമേശ് ചെന്നിത്തല നയിച്ച രണ്ടു ജാഥകളിലും ഞാൻ പങ്കെടുത്തിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളിൽ നിശബ്ദമായി വോട്ട് ഉള്ള പാർട്ടി കോൺഗ്രസാണ്. പക്ഷേ ആ ജനങ്ങൾക്കു നേതാക്കൾ വിശ്വാസം പകരണം. പകരം നേതാക്കൾ ഓരോ അഭിപ്രായം മാറി മാറി പറയുമ്പോൾ ആ വോട്ടാണ് ചോരുന്നത്. കോൺഗ്രസിലെ ഐക്യം യുഡിഎഫിന്റെ തിരിച്ചുവരവിന് അത്യന്താപേക്ഷിതമാണ്.

∙ യുഡിഎഫ് അതിന്റെ പ്രവർത്തന രീതിയിൽ എന്തു മാറ്റമാണ് വരുത്തേണ്ടത്?

പഴയ സിപിഎമ്മിനെയല്ല കേരളത്തിൽ കോൺഗ്രസും യുഡിഎഫും നേരിടുന്നത്. തിരഞ്ഞെടുപ്പ് ക്യംപെയ്ൻ പോലും ഇവന്റ് മാനേജ്മെന്റ് ടീമിനെ ഏൽപ്പിക്കുന്നവരായി അവർ മാറി. തിരഞ്ഞെടുപ്പ് സമയത്തെ പ്രവർത്തനമോ വാഗ്ദാനങ്ങളോകൊണ്ട് എൽഡിഎഫിനെ ഇന്നു തോൽപ്പിക്കാൻ കഴിയില്ല. താഴേത്തട്ടിൽ വലിയ വിന്യാസമാണ് അവർക്കുള്ളത്. കുടുംബശ്രീ, അംഗനവാടി, തൊഴിലുറപ്പ് തൊഴിലാളി തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമാണ്. ഓരോ വീടുമായും അതു വഴി അവർക്ക് ബന്ധമുണ്ട്. എം.വി.ഗോവിന്ദൻ അപ്പക്കച്ചവടത്തെക്കുറിച്ച് പറഞ്ഞത് ചുറ്റും ഇരുന്നതു കുടുംബശ്രീക്കാരയതു കൊണ്ടാണ്. ഓരോരുത്തർക്കും വേണ്ടി സംസാരിക്കാൻ അവർക്ക് അറിയാം.

ജി.ദേവരാജൻ (ഫയൽ ചിത്രം∙ മനോരമ)

പ്രബല സമുദായങ്ങൾക്കു പുറമെ കേരളത്തിൽ പിന്നാക്ക വിഭാഗങ്ങൾ പലതുണ്ടല്ലോ. എൺപത്തിമൂന്നോളം കൊച്ചു കൊച്ചു സമുദായങ്ങളുണ്ട്. അവരെയെല്ലാം കെ.കരുണാകരൻ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. സർക്കാരിൽനിന്ന് പലതും പ്രതീക്ഷിക്കുന്നതാണ് ഈ സമുദായങ്ങൾ. കരുണാകരനു ശേഷം കുറച്ചെങ്കിലും അവരെ കൂടെ നിർത്തിയത് ഉമ്മൻചാണ്ടിയാണ്. ഇന്ന് ഇപ്പോൾ ഇവരെ എല്ലാം കൈകാര്യം ചെയ്യാനും അടുപ്പിച്ചു നിർത്താനും കഴിയുന്ന ഒരു നേതാവ് കോൺഗ്രസിൽ ഇല്ല. ആ സോഷ്യൽ എൻജിനീയറിങ് ഫലപ്രദമായി സിപിഎം ചെയ്യുന്നുണ്ട്. കോൺഗ്രസുകാരനായിരുന്ന പി.രാമഭദ്രനെ അവർ കൂടെ കൊണ്ടുവന്ന് ഒരു പദവി നൽകിയപ്പോൾ അത് ആ വിഭാഗങ്ങളിൽ ഒരു ചർച്ചയായില്ലേ. ഇത്തരം കൗശലങ്ങൾ അവർ സമർഥമായി ഉപയോഗിക്കുന്നു.

∙ മുന്നണിയിൽ ചെറു കക്ഷികളെ കോൺഗ്രസ് ഉൾക്കൊള്ളുന്നുണ്ടോ?

പദവികളിലും കമ്മിറ്റികളിലും പരിഗണിക്കപ്പെടുന്നുണ്ട്. പക്ഷേ കോൺഗ്രസ് താഴേക്ക് ഒരു സന്ദേശം നൽകണം. ഞങ്ങളെപ്പോലുള്ള ചെറിയ കക്ഷികൾക്ക് ഒന്നോ രണ്ടോ സീറ്റായിരിക്കും കൊടുക്കുന്നത്. ബാക്കി 138 സീറ്റിലും ഞങ്ങളെല്ലാം യുഡിഎഫിനെ പിന്തുണയ്ക്കുന്നവരാണ്, അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ്. യുഡിഎഫിന്റെ ഗവൺമെന്റിനു വേണ്ടിയാണ് അവരും പാടുപെടുന്നത്. അപ്പോൾ അവരുടെ ഒരാൾ നിൽക്കുമ്പോൾ ജയിപ്പിച്ചു കൊടുക്കേണ്ട ബാധ്യത തിരിച്ചും ഉണ്ട് എന്ന സന്ദേശം കൈമാറിയേ തീരൂ. പക്ഷേ അതു താഴേയ്ക്കു പോകുന്നില്ല തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റും തരും, പിന്നാലെ റിബലും വരും എന്നത് അതുകൊണ്ടാണ് സംഭവിക്കുന്നത്.

∙ ദേശീയ തലത്തിൽ ശക്തമായ പ്രതിപക്ഷ ചേരി വളർന്നു വരുമോ? അതോ 2024ലും ബിജെപി അനായാസം വീണ്ടും വരുമോ?

പഴയ ബിജെപി അല്ല ഇന്നത്തെ ബിജെപി. ഇത്രത്തോളം രാഷ്ട്രീയമായ ആസൂത്രണം നടത്തുന്ന പാർട്ടി വേറെയില്ല. ആ മിടുക്ക് അംഗീകരിച്ചേ പറ്റൂ. ഒരു സംസ്ഥാനം പിടിക്കാൻ അവർ തീരുമാനിച്ചാൽ തലേന്നല്ല അതിനു ശ്രമം നടത്തുക. അവിടുത്തെ ഓരോ പ്രശ്നവും സാധ്യതയും മത സമുദായിക സ്ഥിതിയും ആഴത്തിൽ മനസ്സിലാക്കും. വർഗീയ ധ്രുവീകരണത്തിന് എന്തു ചെയ്യാൻ കഴിയുമെന്നു നോക്കും. വിജയിക്കുമെന്ന പ്രതീതി കൃത്രിമമായി ഉണ്ടാക്കും. തന്ത്രങ്ങളും കുതന്ത്രങ്ങളും അറിയാവുന്ന പാ‍ർട്ടിയാണ് ഇന്നത്തെ ബിജെപി. 70–ാം ജന്മദിനത്തിൽ എം.കെ.സ്റ്റാലിൻ പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ് ഓർക്കേണ്ടത്. ‘ആരു ജയിക്കും എന്നല്ല, ആരെയാണ് തോൽപ്പിക്കേണ്ടത്എന്നതാണ് മുഖ്യം’ എന്നാണ് സ്റ്റാലിൻ ചൂണ്ടിക്കാട്ടിയത്.

ജി.ദേവരാജൻ. ചിത്രം: Facebook/Devarajan Forward Bloc

∙ കോൺഗ്രസിനാണോ അതിൽ നായകത്വം വഹിക്കാൻ കഴിയുക? അതോ പല കക്ഷികളിൽ ഒന്നു മാത്രമാണോ അവർ?

കോൺഗ്രസിന്റെ നേതൃത്വത്തിൽ തന്നെയാണ് അതു സംഭവിക്കേണ്ടത്. ഇന്ത്യയിലെ മുക്കിനും മൂലയിലും വോട്ടുള്ള പാർട്ടി അവർ മാത്രമാണ്. പക്ഷേ മുന്നണി കൊണ്ടു നടക്കാൻ സാധിക്കുന്ന ഉന്നതരായ നേതാക്കളുടെ അഭാവം ഇന്നു കോൺഗ്രസ് നേരിടുന്നു. പ്രണബ് മുഖർജിയെ പോലെ ഒരു നേതാവ് കോൺഗ്രസിന് ഇല്ല. ജയലളിത തമിഴ്നാട്ടിൽ കാണിച്ചു കൊടുത്ത ഒരു മാതൃക ഉണ്ട്. പകുതി സീറ്റുകളിൽ അവരുടെ പാർട്ടി മത്സരിച്ചു. ബാക്കി സീറ്റുകൾ എല്ലാ കക്ഷികൾക്കുമായി കൊടുത്തു. എല്ലാവരും ഒരുമിച്ചു നിൽക്കുമ്പോൾ ആ മുന്നണി അല്ലേ ജയിക്കൂ എന്ന അടക്കം പറച്ചിൽ തമിഴ്നാട് മുഴുവൻ പരന്നു. ആ ‘തിരഞ്ഞെടുപ്പ് സൈക്കോളജി’ ജയലളിതയ്ക്കു ഗുണം ചെയ്തു. എതിർ ചേരിയിൽ ആകെ കരുണാനിധി മാത്രമാണ് ജയിച്ചത്. ജയലളിതയുടെ ആ വിശാല സഖ്യം തമിഴ്നാട് തൂത്തുവാരി. വിട്ടുവീഴ്ചാ മനോഭാവത്തോടെ എല്ലാ കക്ഷികളും അങ്ങനെ ഒന്നിച്ചാൽ ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കും.

∙ ദേശീയതലത്തിലെ പ്രതിപക്ഷ ഐക്യത്തിന് കേരളത്തിലെ സിപിഎം വിഘാതം നിൽക്കുന്നുണ്ടോ?

അതു മാത്രമാണ് കേരളത്തിലെ സിപിഎം ചെയ്യുന്നത്. ഖമ്മത്ത് ചന്ദ്രശേഖരറാവു വിളിച്ച യോഗത്തിൽ പോയി പിണറായി വിജയൻ കൈ കൊടുത്തു. എന്നിട്ടും ഭാരത് ജോഡോ യാത്രയ്ക്കു പോയില്ല. വിദ്വേഷത്തിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കുന്നു എന്ന രാഹുലിന്റെ മുദ്രാവാക്യം ഇന്ത്യ ആവശ്യപ്പെടുന്ന ഒന്നാണ്. അതിനോട് മുഖം തിരിക്കുകയും വിമർശിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത് പ്രതിപക്ഷ ഐക്യത്തിനു ചേരുന്നതല്ല.

∙ കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും എതിരെ അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. ഇടതുപക്ഷം ഇവിടെ ജീർണതയിലാണോ?

ഫാഷിസത്തെ വിമർശിക്കാനുള്ള ഇടതുപക്ഷത്തിന്റെ അവകാശം ഈ ഇടതുപക്ഷ സർക്കാർ ഇല്ലാതാക്കി എന്നതാണ് അതിലും പ്രധാനം. നിർഭാഗ്യവശാൽ ഡൽഹിയിൽ നടക്കുന്ന അതേ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. പ്രതിപക്ഷത്തെ അടിച്ചമർത്തുന്നു, മാധ്യമങ്ങളെ വിരട്ടുന്നു, ഏകാധിപത്യ പ്രവണത കാട്ടുന്നു. വിമർശിക്കുന്നവരെ അധിക്ഷേപിക്കാനായി ശമ്പളം നൽകി ആളെ വയ്ക്കുന്നു. സോഷ്യൽ മീഡിയയിൽ മുഴുവൻ ആ വെട്ടുകിളി സംഘങ്ങളാണ്. ഇടതുപക്ഷം ഒരു വിശ്വാസ്യതയുള്ള പക്ഷമാണെങ്കിൽ ഏകാധിപത്യത്തിൽനിന്നും അഴിമതിയിൽനിന്നും ജീർണതയിൽ നിന്നും വിമുക്തരായിരിക്കണം. ബംഗാളിൽ ഇതെല്ലാം ചുറ്റിവരിഞ്ഞപ്പോഴാണ് ഭരണം പോയത്. സിംഗൂരും നന്ദിഗ്രാമും ഉണ്ടായിരുന്നില്ലെങ്കിൽ ഇടതുപക്ഷം ഇന്നും ബംഗാൾ ഭരിക്കുമായിരുന്നു.

സുഭാഷ് ചന്ദ്രബോസിനൊപ്പം ഗാന്ധിജി. 1938ലെ ചിത്രം.

∙ സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം ഇന്നും ചർ‍ച്ചകളിൽ നിറയുന്ന കാര്യമാണ്. ഫോർവേഡ് ബ്ലോക് അതുമായി ബന്ധപ്പെട്ട് പല അന്വേഷണങ്ങൾക്കും ശ്രമിച്ചിട്ടുണ്ട്. എന്താണ് പരിണതി?

വിമാനപകടത്തിൽ നേതാജി കൊല്ലപ്പെട്ടിട്ടില്ല എന്ന് ഒടുവിൽ വാജ്പേയി സർക്കാരിന്റെ കാലത്ത് അന്വേഷിച്ച ജസ്റ്റിസ് മുഖർജി കമ്മിഷനും സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം എവിടേക്കു പോയി എന്നതു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഉത്തർ പ്രദേശിലെ യോഗി ആയ ഗുംനാബി ബാബ നേതാജി ആയിരുന്നു എന്നത് തീർത്തും അവാസ്തവമാണ്. അതു ബിജെപി കേന്ദ്രങ്ങൾ നടത്തിയ പ്രചാരണമാണ്. ഇപ്പോൾ 125 വയസ്സിൽ കൂടുതൽ ഉണ്ടാകും എന്നതിനാൽ അദ്ദേഹം ഉറപ്പായും ജീവിച്ചിരിപ്പില്ല. പക്ഷേ ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഒരു ചിരംജീവി ഉണ്ടെങ്കിൽ അതു നേതാജി സുഭാഷ് ചന്ദ്രബോസാണ്. അദ്ദേഹത്തിന്റെ ജന്മദിനം മാത്രമാണ് ഓർമദിനമായി ആചരിക്കുന്നത്. മരിച്ചത് എന്നാണെന്ന് ആർക്കും അറിയില്ലല്ലോ.

English Summary: Cross Fire Exclusive Interview with Forward Bloc General Secretary G Devarajan