തിരുവനന്തപുരം ∙ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കുന്ന നടപടികളില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്കു കത്ത് നല്‍കി. കേരളപ്പിറവിക്കു ശേഷമുള്ള ചർച്ച ചെയ്തതും നിരാകരിച്ചതുമായ അടിയന്തിര പ്രമേയങ്ങളുടെ കണക്കുകൾ നിരത്തിയാണ് ചെന്നിത്തല സ്പീക്കർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കുന്ന നടപടികളില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്കു കത്ത് നല്‍കി. കേരളപ്പിറവിക്കു ശേഷമുള്ള ചർച്ച ചെയ്തതും നിരാകരിച്ചതുമായ അടിയന്തിര പ്രമേയങ്ങളുടെ കണക്കുകൾ നിരത്തിയാണ് ചെന്നിത്തല സ്പീക്കർ എ.എൻ.ഷംസീറിനു കത്ത് നൽകിയത്.

237 ദിവസം സമ്മേളിച്ച 13-ാം കേരള നിയമസഭയുടെ കാലയളവില്‍ (ഉമ്മന്‍ ചാണ്ടി മന്ത്രിസഭ) ലഭിച്ച 191 അടിയന്തിര പ്രമേയ നോട്ടിസുകളില്‍ 7 എണ്ണത്തിന് മാത്രമാണ് അംഗത്തെ കേള്‍ക്കാതെ അനുമതി നിഷേധിച്ചിട്ടുള്ളത്. എന്നാൽ ഇതിനകം 110 ദിവസം മാത്രം സമ്മേളിച്ച 15-ാം കേരള നിയമസഭയില്‍ 11 അടിയന്തര പ്രമേയങ്ങളാണ് സംസാരിക്കാന്‍ അവസരം നല്‍കാതെ തള്ളിയതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇതിൽ എട്ടാം സമ്മേളന കാലയളവില്‍ മാത്രം തള്ളിയത് ആറ് അടിയന്തിര പ്രമേയങ്ങളാണ്. ഇത് സഭാ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഈ പറയുന്ന ആറ് അടിയന്തിര പ്രമേയങ്ങളും തള്ളിയത് രാഷ്ടീയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. ഇക്കാര്യത്തിൽ ഒരു മാനദണ്ഡവും പാലിക്കപ്പെട്ടില്ല എന്നത് സഭയ്ക്ക് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ADVERTISEMENT

പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നതിനുള്ള എക്‌സിക്യുട്ടീവിന്റെ നീക്കത്തിന് എതിരെ ജാഗ്രത പുലര്‍ത്തണമെന്നും പ്രതിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നും ചെന്നിത്തല സ്പീക്കറോട് ആവശ്യപ്പെട്ടു.

English Summary: Ramesh Chennithala writes to Kerala speaker on assembly session