തിരുവനന്തപുരം∙ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു. സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഗില്ലറ്റിന്‍ നീക്കവുമായി സര്‍ക്കാര്‍. മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും ചോദ്യോത്തരവേള അര മണിക്കൂറോളം തുടര്‍ന്നു. പ്രതിഷേധം കടുത്തപ്പോള്‍ ഉത്തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു. സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഗില്ലറ്റിന്‍ നീക്കവുമായി സര്‍ക്കാര്‍. മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും ചോദ്യോത്തരവേള അര മണിക്കൂറോളം തുടര്‍ന്നു. പ്രതിഷേധം കടുത്തപ്പോള്‍ ഉത്തരം മേശപ്പുറത്തുവയ്ക്കാന്‍ സ്പീക്കർ നിർദേശിച്ചു. വീണ്ടും പ്രതിഷേധം തുടര്‍ന്നതിനാലാണ് സഭ നിര്‍ത്തിവച്ചത്.

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം ഇന്നും സഭാ ടിവി കാണിച്ചില്ല. സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നു. അതേസമയം, കാര്യോപദേശക സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. ഈ യോഗത്തിലല്ല പ്രതിപക്ഷം ഉന്നയിച്ച വിഷയം ചര്‍ച്ചചെയ്യേണ്ടത്. മുഖ്യമന്ത്രി– പ്രതിപക്ഷ നേതാവ് ചര്‍ച്ച ഇപ്പോള്‍ എന്തായെന്നും ചോദ്യമുയർന്നു. പാര്‍ലമെന്ററികാര്യ മന്ത്രി പറഞ്ഞകാര്യവും പ്രതിപക്ഷം ഓര്‍മിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ നടപടി ശുദ്ധ മര്യാദകേടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എല്‍ഡിഎഫ് കക്ഷി നേതാക്കള്‍ മുഖ്യമന്ത്രിയുടെ മുറിയില്‍ യോഗം ചേർന്നു. യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ചേർന്നു.

ADVERTISEMENT

English Summary: Kerala Assembly adjourned after opposition protest