ന്യൂഡൽഹി∙ ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് പാക്കിസ്ഥാനിലെ ലഹരിമരുന്നു മാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ദേശസുരക്ഷാ വകുപ്പുകൾചുമത്തിയാണ് അമൃത്പാലിനെതിരെ എൻഐഎ അന്വേഷണം നടത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് പാക്കിസ്ഥാനിലെ ലഹരിമരുന്നു മാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ദേശസുരക്ഷാ വകുപ്പുകൾ ചുമത്തിയാണ് അമൃത്പാലിനെതിരെ എൻഐഎ അന്വേഷണം നടത്തുന്നത്.

ലഹരിവിമോചന കേന്ദ്രങ്ങളിൽ നിന്നുള്ള യുവാക്കളെ ഉപയോഗിച്ച് സ്വകാര്യ സൈന്യം കെട്ടിപ്പടുക്കാനുള്ള നീക്കമാണ് അമൃത്പാൽ നടത്തുന്നത്. അമൃത്പാൽ സിങ്ങിന്റെ നേതൃത്വത്തിലുള്ള വാരിസ് പഞ്ചാബ് ദെ (ഡബ്ല്യുപിഡി) ലഹരിവിമോചന കേന്ദ്രങ്ങളിലെത്തുന്നവരെ പ്രേരിപ്പിച്ചാണ് അക്രമ മാർഗങ്ങളിലേക്ക് തിരിക്കുന്നത്. ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുകയും ചെയ്യുന്നുണ്ട്. അനുയായികളാകാൻ തയാറാകാത്തവരെ മർദിക്കും. ലഹരിവിമോചന കേന്ദ്രങ്ങളിൽ ഡോക്ടർമാരോ മറ്റു സൗകര്യങ്ങളോ ഇല്ല. അക്രമാസക്തമായ പ്രതിഷേധങ്ങളിലൂടെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കാനും ക്രമസമാധാനം  തകർക്കാനുമാണ് നീക്കം നടക്കുന്നത്. 

ADVERTISEMENT

പാക്കിസ്ഥാൻ ഇന്റർ സർവീസ് ഇന്റലിജൻസ് (ഐഎസ്ഐ) സഹായത്തോടെയാണ് ലഹരി കടത്തുന്നത്. ദുബായിൽ ട്രക്ക് ഡ്രൈവർ ആയിരുന്നപ്പോളാണ് അമൃത്പാൽ ഐഎസ്ഐയുമായി കരാറിൽ ഏർപ്പെട്ടത്. അമൃത്പാൽ പഞ്ചാബിൽ എത്തിയതുമുതൽ പാക്കിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി ലഹരിമരുന്ന് കടത്തുന്നത് വർധിച്ചു. 

പാക്കിസ്ഥാനിൽ നിന്നു കടത്തിക്കൊണ്ടുവരുന്ന ആയുധങ്ങൾ സൂക്ഷിക്കാനും ഇത്തരം ലഹരിവിമോചന കേന്ദ്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. ലഹരിമരുന്നു മാഫിയ തലവൻ റാവൽ സിങ് നൽകിയ ആഡംബര കാറാണ് അമൃത്പാൽ ഉപയോഗിച്ചിരുന്നത്. പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുന്നുവെന്നറിഞ്ഞപ്പോൾ ഈ കാറിലാണ് രക്ഷപ്പെട്ടത്. പിന്നീട് കാർ ഉപേക്ഷിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. 

ADVERTISEMENT

English Summary: Pak behind pushing Khalistani leader Amritpal Singh