തിരുവനന്തപുരം ∙ നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച മന്ത്രി വി.ശിവൻകുട്ടിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുൻപ് കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ശിവൻകുട്ടി ഉൾപ്പെടെയുള്ള അന്നത്തെ പ്രതിപക്ഷാംഗങ്ങൾ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രം പങ്കുവച്ചാണ് രാഹുലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച മന്ത്രി വി.ശിവൻകുട്ടിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുൻപ് കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ശിവൻകുട്ടി ഉൾപ്പെടെയുള്ള അന്നത്തെ പ്രതിപക്ഷാംഗങ്ങൾ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രം പങ്കുവച്ചാണ് രാഹുലിന്റെ പരിഹാസം. ഇപ്പോൾ നടക്കുന്ന പോലെയൊരു സമരം മുൻപ് നിയമസഭയിൽ ഉണ്ടായിട്ടില്ലെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടിയപ്പോൾ, ‘ഓ അംബ്രാ .... ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ’യെന്ന്, ശിവൻകുട്ടി നിയമസഭയിലെ കസേരകൾക്കു മുകളിലൂടെ നടക്കുന്ന ചിത്രം പങ്കുവച്ച് രാഹുൽ കുറിച്ചു.

‘ഇപ്പോൾ നടക്കുന്ന പോലെയൊരു സമരം നിയമസഭയിൽ ഉണ്ടായിട്ടില്ല. ഇതെന്ത് സമരം? ഇതെന്ത് പ്രതിപക്ഷം? മന്ത്രി വി. ശിവൻകുട്ടി - മാർച്ച് 21, 2023. ഓ അംബ്രാ .... ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ’ – ഇതായിരുന്നു രാഹുലിന്റെ കുറിപ്പ്. പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കാത്ത സാഹചര്യത്തിൽ ഈ മാസം 30 വരെ നിശ്ചയിച്ചിരുന്ന പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. 

ADVERTISEMENT

മുൻപ് യുഡിഎഫ് അധികാരത്തിലിരിക്കെ, കെ.എം.മാണിയുടെ ബജറ്റ് അവതരണം വി.ശിവൻകുട്ടി ഉൾപ്പെടെ പ്രതിപക്ഷം തടസപ്പെടുത്താൻ ശ്രമിച്ചത് സമാനതകളില്ലാത്ത സംഭവവികാസങ്ങൾക്ക് വഴിവച്ചിരുന്നു. കയ്യാങ്കളിയിലേക്കു നീങ്ങിയ അന്നത്തെ പ്രതിഷേധത്തിനിടെ സ്പീക്കറുടെ ചേംബറിൽ കയറി കസേര തള്ളിയിടുകയും മൈക്കും മറ്റ് ഉപകരണങ്ങളും തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ കേസ് ഉൾപ്പെടെ ഇപ്പോഴും തുടരുമ്പോഴാണ്, പ്രതിപക്ഷത്തിന് മന്ത്രിയുടെ ‘ഉപദേശം’.

English Summary: Rahul Mamkoottathil Takes A Dig At V Sivankutty