തൃശൂർ∙ കള്ളുഷാപ്പിലിരുന്ന് യുവതികൾ കള്ളു കുടിക്കുന്നതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് കേസെടുത്ത സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വിമർശനം കടുക്കുമ്പോഴും, നടപടി നിയമപരമെന്ന് ഉറച്ച് എക്സൈസ്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി കൂട്ടായ്മകൾക്കെതിരെ കേസെടുക്കുന്നില്ലെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ കള്ളുഷാപ്പിലിരുന്ന് യുവതികൾ കള്ളു കുടിക്കുന്നതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് കേസെടുത്ത സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വിമർശനം കടുക്കുമ്പോഴും, നടപടി നിയമപരമെന്ന് ഉറച്ച് എക്സൈസ്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി കൂട്ടായ്മകൾക്കെതിരെ കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം. എന്നാല്‍ അവർക്കെതിരെയും കേസെടുത്തെന്നാണ് എക്സൈസിന്റെ വിശദീകരണം.

തൃശൂർ ചേർപ്പിലെ കള്ളുഷാപ്പിൽ നിന്നുള്ള വിഡിയോ വൈറലായതിനു പിന്നാലെയാണ് എക്സൈസ് കേസെടുത്തത്. മദ്യം ഉപയോഗിക്കാൻ പ്രേരിപ്പിക്കുക, മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസിദ്ധീകരണങ്ങൾ നടത്തുക തുടങ്ങിയവയ്ക്കെതിരെയുള്ള എക്സൈസ് സെക്‌ഷൻ 55 എച്ച് അനുസരിച്ചായിരുന്നു കേസ്. ഇതു നിയമപരമെന്നാണ് എക്സൈസിന്റെ വിശദീകരണം.

ADVERTISEMENT

എന്നാൽ, ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമർശനം ഉയർന്നു. കള്ളിനെ പ്രോത്സാഹിപ്പിക്കുക എന്ന സർക്കാർ നയത്തിന് എതിരാണ് കേസെന്നും എട്ടു ശതമാനം മാത്രമാണ് കള്ളിലെ മദ്യത്തിന്റെ അളവെന്നുമായിരുന്നു വിമർശനം. മദ്യവുമായി ബന്ധപ്പെട്ട നിരവധി ഗ്രൂപ്പുകൾ സമൂഹമാധ്യമങ്ങളിൽ ഉള്ളതും, മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന വിഡിയോ വ്ലോഗർമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അവർക്കെതിരെയും കേസെടുത്തെന്നാണ് എക്സൈസ് പറയുന്നത്.

Content Highlights: Toddy-drinking viral video case, Excise Explanation