കൽപറ്റ / മലപ്പുറം / പത്തനംതിട്ട∙ അപകീർത്തിക്കേസിൽ സൂറത്ത് കോടതി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ വയനാട്ടിലും പത്തനംതിട്ടയിലും മലപ്പുറത്തും കോഴിക്കോടും കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട പൊലീസ് സ്റ്റേഷൻ ഉപരോധിച്ചപ്പോൾ.

വയനാട് കൽപറ്റയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ (ഡിസിസി) നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ടെലിഫോൺ എക്സ്ഞ്ചേ് ഓഫിസിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിനുള്ളിലേക്ക് തള്ളിക്കയറിയപ്പോൾ.
ADVERTISEMENT

പ്രതിഷേധക്കാർ ബാരിക്കേഡിനു മുകളിൽ കയറിയും ടെലിഫോൺ എക്സ്ഞ്ചേ് ഓഫിസിന്റെ മതിലിനു മുകളില്‍ കയറിയും മുദ്രാവാക്യം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ടി.സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. 

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ പോസ്റ്റ് ഓഫിസിനുള്ളിലേക്ക് തള്ളിക്കയറി. പൊലീസിനെ വെട്ടിച്ച് പിൻവാതിൽ വഴിയാണ് ഓഫിസിനുള്ളിൽ കടന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ, സംസ്ഥാന നിർവാഹ സമിതി സമിതി അംഗം നഹാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ADVERTISEMENT

ഒൻപത് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളികളുമായി പത്തനംതിട്ട പൊലീസ് സ്റ്റേഷൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. പ്രവർത്തകരെ ആന്റോ ആന്റണി എംപി സ്റ്റേഷനിലെത്തി സന്ദർശിച്ചു. 

മലപ്പുറത്ത് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി വായ്മൂടി കെട്ടി പ്രതിഷേധിച്ചപ്പോൾ.

മലപ്പുറത്ത് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി വായ്മൂടി കെട്ടി പ്രതിഷേധിച്ചു. ഡിസിസി ഓഫിസിൽ നിന്നും ആരംഭിച്ച പ്രതിഷേധം മലപ്പുറം ടൗണിൽ ഡിസിസി പ്രസിഡന്റ്‌ വി.എസ്.ജോയ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.ഷഹർബാൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്‌ ദേശീയ സെക്രട്ടറി ഫാത്തിമ റോസ്‌ന, സംസ്ഥാന സെക്രട്ടറി ആർ.പ്രസന്നകുമാരി, കെ.എം.ഗിരിജ, ജിഷ പടിയൻ, ഷക്കീല താനൂർ, രാജശ്രീ മലപ്പുറം, സുജാത പരമേശ്വരൻ, പ്രീതി കോഡൂർ, ജിജി ശിവകുമാർ മഞ്ചേരി, ലീലാ മോഹൻദാസ് ആലിപ്പറമ്പ്, റീന പോത്തുകല്ല്, ബിന്ദു മോഹൻദാസ് ഏലംകുളം, സുധ ഊർങ്ങാട്ടിരി, ശ്രീദേവി വണ്ടൂർ, ഉമ്മു ജാസ് എന്നിവർ നേതൃത്വം നൽകി.

മലപ്പുറത്ത് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ വായ്മൂടി കെട്ടി പ്രതിഷേധം ഡിസിസി പ്രസിഡന്റ്‌ വി.എസ്.ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ADVERTISEMENT

കോഴിക്കോട് മുക്കത്ത്, മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ടി.അഷ്റഫ്, ഡിസിസി ജനറൽ സെക്രട്ടറി സി.ജെ.ആന്റണി, എം.മധു മാസ്റ്റർ, അബ്ദു കൊഴങ്ങോറൻ, സമാൻ ചാലൂളി, അഷ്റഫ് കൊളക്കാടൻ, മുഹമ്മദ് പാതിപ്പറമ്പൻ, എം.കെ.മമ്മദ്, കെ.ടി.മൻസൂർ, പി.എസ്.സണ്ണി, കാരശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത, ചന്ദ്രൻ കപ്യടത്ത്. ഷിബു തോട്ടത്തിൽ, പി.ടി.ബാലകൃഷ്ണൻ, റീന പ്രകാശ്, സുജ ടോം, ദിവ്യ ഷാബു, ശാന്താദേവി മൂത്തേടത്ത്, റുഖിയ റഹീം, ഒ.കെ.ബൈജു, പ്രഭാകരൻ മുക്കം, മുഹമ്മദ് ദിശാൽ, സുഫിയാൻ ചെറുവാടി, ജുനൈദ് പാണ്ടികശാല, സത്യൻ മുണ്ടയിൽ, യു.പി.മമ്മദ്, കുഞ്ഞാലി മമ്പാട്ട്, ജംഷിദ് ഒളകര, ബഷീർ തെച്യാട്, സണ്ണി കിഴക്കരക്കാട്ട്, അഷ്റഫ് തച്ചാറമ്പത്ത്, സി.വി.ഗഫൂർ, ബൈജു മണാശേരി, സുഭാഷ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

കോഴിക്കോട് മുക്കത്ത്, മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം.
കോഴിക്കോട് മുക്കത്ത്, മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നു.

English Summary: Congress, Youth Congress Protest over Rahul Gandhi Disqualification