ലക്നൗ ∙ ലോക്സഭാംഗത്വത്തിൽനിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു രാജ്യമെങ്ങും ‘സങ്കൽപ് സത്യഗ്രഹം’ നടത്തുന്ന കോൺഗ്രസിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തിയവരാണു സത്യഗ്രഹം നടത്തുന്നതെന്നു യോഗി ആരോപിച്ചു. ‘‘ഭാഷയുടെയും മതത്തിന്റെയും പേരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ ലോക്സഭാംഗത്വത്തിൽനിന്നു രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു രാജ്യമെങ്ങും ‘സങ്കൽപ് സത്യഗ്രഹം’ നടത്തുന്ന കോൺഗ്രസിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തിയവരാണു സത്യഗ്രഹം നടത്തുന്നതെന്നു യോഗി ആരോപിച്ചു.

‘‘ഭാഷയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ വിഭജിച്ചവർ സത്യഗ്രഹം നടത്തരുത്. ജനങ്ങളോട് അനുകമ്പ ഇല്ലാത്തവർക്കു സത്യഗ്രഹമിരിക്കാൻ അവകാശമില്ല. സത്യത്തെയും അഹിംസയെയും എപ്പോഴും പിന്തുണച്ചിരുന്നയാളാണു മഹാത്മാ ഗാന്ധി. അസത്യത്തിന്റെ പാത പിന്തുടരുന്നവർ സത്യഗ്രഹത്തെപ്പറ്റി സംസാരിക്കരുത്. അഴിമതിക്കാരായവർ സത്യഗ്രഹ സമരം നടത്തരുത്’’– വാർത്താ ഏജൻസി പിടിഐയോടു യോഗി പറഞ്ഞു.

ADVERTISEMENT

രാഹുൽ ഗാന്ധിയെയും യോഗി കടന്നാക്രമിച്ചു. ‘‘പെരുമാറ്റത്തിലും ചിന്തയിലും വാക്കുകളിലും പ്രവൃത്തിയിലും എല്ലാം അപാകതയുള്ളയാൾ സത്യഗ്രഹമിരിക്കരുത്. സ്വന്തം രാജ്യത്തെ നിന്ദിച്ച, ധീരസൈനികരോടു ബഹുമാനമില്ലാത്ത ഒരാളാണു സത്യഗ്രഹത്തെപ്പറ്റി സംസാരിക്കുന്നത് എന്നതു വൈരുധ്യമാണ്.’’– യോഗി അഭിപ്രായപ്പെട്ടു. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലാണു സത്യഗ്രഹ സമരം സംഘടിപ്പിച്ചത്.

English Summary: 'It's an irony that...': Yogi Adityanath's ‘Satyagraha’ dig at Congress over Rahul Gandhi