മൂന്നാർ∙ അക്രമകാരിയായ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായുള്ള മോക് ഡ്രില്ലിന് ഒരുങ്ങി വനംവകുപ്പ്. ദൗത്യ സംഘത്തിലെ മുഴുവൻ ആളുകളെയും അണിനിരത്തി മാര്‍ച്ച് 29ന് മോക് ഡ്രിൽ നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. 71 പേർ 11 സംഘങ്ങളായാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ∙ അക്രമകാരിയായ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായുള്ള മോക് ഡ്രില്ലിന് ഒരുങ്ങി വനംവകുപ്പ്. ദൗത്യ സംഘത്തിലെ മുഴുവൻ ആളുകളെയും അണിനിരത്തി മാര്‍ച്ച് 29ന് മോക് ഡ്രിൽ നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. 71 പേർ 11 സംഘങ്ങളായാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. ഓരോ സംഘത്തിനും ഓരോ ചുമതലയാണ് നൽകിയിട്ടുള്ളത്. കൂടാതെ നിരവധി വനപാലകരും മിഷന്റെ ഭാഗമാകും. മോക് ഡ്രില്ലിൽ എല്ലാ അംഗങ്ങൾക്കും കൃത്യമായ നിർദേശങ്ങൾ നൽകുകയും, സ്ഥാനങ്ങൾ നിശ്ചയിച്ചു നൽകുകയുമാണ് ചെയ്യുക. 

അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കുന്നതിന് 29 വരെ ഹൈക്കോടതി വിലക്കേർപ്പെടുത്തിയെങ്കിലും വനംവകുപ്പ് തയാറെടുപ്പു തുടരുകയാണ്. മുത്തങ്ങ ആനപ്പന്തിയിൽ നിന്നുള്ള കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകൾ ചിന്നക്കനാലിൽ എത്തിയിരുന്നു. സൂര്യൻ, വിക്രം എന്നീ കുങ്കിയാനകളെ നേരത്തെ എത്തിച്ചിരുന്നു. മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 26 അംഗ ദൗത്യ സംഘം ചിന്നക്കനാലിൽ എത്തിയിട്ടുണ്ട്.

ADVERTISEMENT

English Summary: Mission Arikomban: Forest Department To Conduct Mock Drill