തിരുവനന്തപുരം∙ വടകര എംഎൽഎയും ആർഎംപി നേതാവുമായ കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്. കേസ് പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരുമെന്ന് കത്തിൽ ഭീഷണിപ്പെടുത്തുന്നു. ഒരു മാസത്തിനകം തീരുമാനം നടപ്പാക്കും എന്നും പയ്യന്നൂർ സഖാക്കൾ എന്ന പേരിലുള്ള കത്തിൽ അവകാശപ്പെടുന്നുണ്ട്. എംഎൽഎ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വടകര എംഎൽഎയും ആർഎംപി നേതാവുമായ കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്. കേസ് പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരുമെന്ന് കത്തിൽ ഭീഷണിപ്പെടുത്തുന്നു. ഒരു മാസത്തിനകം തീരുമാനം നടപ്പാക്കും എന്നും പയ്യന്നൂർ സഖാക്കൾ എന്ന പേരിലുള്ള കത്തിൽ അവകാശപ്പെടുന്നുണ്ട്. എംഎൽഎ ഹോസ്റ്റലിലാണ് രമയ്ക്കുള്ള ഭീഷണിക്കത്ത് ലഭിച്ചത്. രമയ്‌ക്കെതിരെ സിപിഎം സൈബറിടങ്ങളിൽ നടക്കുന്ന വ്യക്തിയധിക്ഷേപത്തിനും അപവാദ പ്രചാരണങ്ങൾക്കും പിന്നാലെയാണ് ഭീഷണിക്കത്തും എത്തിയിരിക്കുന്നത്.

20–ാം തീയതിയാണ് കത്ത് എഴുതിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. ‘രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ’ എന്ന വാചകത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. കയ്യൊടിച്ചു കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചു പറ്റാൻ ശ്രമിക്കുകയാണല്ലേ എന്നും കത്തിൽ ചോദിക്കുന്നുണ്ട്. രമയ്ക്കുള്ള അവസാനത്തെ താക്കീതാണ് ഇതെന്നും കത്തിൽ പറയുന്നു.

ADVERTISEMENT

പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന പാർട്ടിയാണ് ഞങ്ങളുടേത് എന്ന് അറിയാമല്ലോ എന്ന ഓർമപ്പെടുത്തലും കത്തിലുണ്ട്. ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തിൽ കെ.കെ.രമ എംഎൽഎ ഡിജിപിക്ക് പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കത്തിന്റെ ഉറവിടം സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

English Summary: KK Rema MLA Files Complaint To DGP Over A Threat Letter She Recieved