ബെംഗളൂരു ∙ വിജയസാധ്യതയുള്ള സുരക്ഷിത മണ്ഡലം തേടി വരുണയിൽ മത്സരിക്കുന്ന മുൻ കർണാടക മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്‌ക്കെതിരെ മകൻ ബി.വൈ.വിജയേന്ദ്രയെ കളത്തിലിറക്കുമെന്ന സൂചന നൽകി ബി.എസ്.യെഡിയൂരപ്പ. ഇന്നു വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ്, സിദ്ധരാമയ്യയ്‌ക്കെതിരെ മകനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ വിജയസാധ്യതയുള്ള സുരക്ഷിത മണ്ഡലം തേടി വരുണയിൽ മത്സരിക്കുന്ന മുൻ കർണാടക മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്‌ക്കെതിരെ മകൻ ബി.വൈ.വിജയേന്ദ്രയെ കളത്തിലിറക്കുമെന്ന സൂചന നൽകി ബി.എസ്.യെഡിയൂരപ്പ. ഇന്നു വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ്, സിദ്ധരാമയ്യയ്‌ക്കെതിരെ മകനെ രംഗത്തിറക്കുമെന്ന് യെഡിയൂരപ്പ സൂചന നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ഉയർന്നപ്പോഴാണ്, വരുണയിൽ വിജയേന്ദ്രയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം സൂചന നൽകിയത്.

‘‘ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ദേശീയ നേതൃത്വത്തിന്റെ തീരുമാനമാകും ഇക്കാര്യത്തിൽ അന്തിമം. എന്തായാലും വരുണയിൽ കരുത്തനായ സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കി കോൺഗ്രസിനെതിരെ കടുത്ത പോരാട്ടം കാഴ്ചവയ്ക്കും. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് കാത്തിരുന്നു കാണാം’ – യെഡിയൂരപ്പ വിശദീകരിച്ചു.

ADVERTISEMENT

മേയ് മാസത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്നും യെഡിയൂരപ്പ അവകാശപ്പെട്ടു. ‘‘കർണാടകയിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇവിടെ ഞങ്ങൾ അധികാരത്തിൽ തിരിച്ചെത്തും. ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടിയാണ് കോൺഗ്രസ്. അതുകൊണ്ടാണ് 40 ശതമാനം കമ്മിഷന്റെ കാര്യമൊക്കെ അവർ ഉന്നയിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വോട്ടർമാർ തള്ളിക്കളയും’ – യെഡിയൂരപ്പ പറഞ്ഞു.

‘‘80 വയസ് പിന്നിട്ട സാഹചര്യത്തിലാണ് ഞാൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിഞ്ഞത്. ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് എന്റെ തീരുമാനം. 80 വയസ് പിന്നിട്ടെങ്കിലും ഇത്തവണ മാത്രമല്ല, അടുത്ത തവണയും ഞാൻ കർണാടകയിലുടനീളം സഞ്ചരിച്ച് വോട്ടു തേടും. ഇത്തവണ മാത്രമല്ല, അടുത്ത തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുകയും ചെയ്യും’ – യെഡിയൂരപ്പ വ്യക്തമാക്കി.

ADVERTISEMENT

English Summary: Yediyurappa hints at fielding son Vijayendra from Varuna against Siddaramaiah