പട്ന ∙ രാമനവമി ആഘോഷങ്ങൾക്കു പിറകെയുണ്ടായ സാമുദായിക സംഘർഷത്തെ തുടർന്ന് ബിഹാറിലെ സസാറാമിൽ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പട്ന ∙ രാമനവമി ആഘോഷങ്ങൾക്കു പിറകെയുണ്ടായ സാമുദായിക സംഘർഷത്തെ തുടർന്ന് ബിഹാറിലെ സസാറാമിൽ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ രാമനവമി ആഘോഷങ്ങൾക്കു പിറകെയുണ്ടായ സാമുദായിക സംഘർഷത്തെ തുടർന്ന് ബിഹാറിലെ സസാറാമിൽ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച സസാറാം സന്ദർശിക്കാനിരിക്കെയാണ് നിരോധനാജ്ഞ. ബിജെപി സംഘടിപ്പിക്കുന്ന സമ്രാട്ട് അശോക ജയന്തി ആഘോഷത്തിൽ പങ്കെടുക്കാനാണ് അമിത് ഷാ വരുന്നത്.

ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കല്ലേറും വെടിവയ്പും തീവയ്പുമുണ്ടായി. വെടിവയ്പിൽ പൊലീസുകാർക്കു പരുക്കേറ്റു. ഗോലാ ബസാറിൽ വാഹനങ്ങളും കടകളും അടിച്ചുതകർത്തു. കടകൾക്കു തീവയ്പുണ്ടായതിനെ തുടർന്നു വൻ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

ADVERTISEMENT

സാമുദായിക സംഘർഷം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സസാറാമിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അക്രമം നടന്ന പ്രദേശത്തിനു രണ്ടു കിലോമീറ്റർ അകലെയാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനായി വേദിയൊരുക്കിയിട്ടുള്ളത്.

English Summary: Bihar: Violence In Sasaram During Ram Navami Festivities, Section 144 Imposed