പാലക്കാട് ∙ കേരള - തമിഴ്നാട് അതിര്‍ത്തിയില്‍ ഗോവിന്ദാപുരത്ത് അനധികൃത മദ്യവിൽപനശാല. മിനി ബാറിന് സമാനമായ സൗകര്യങ്ങളോടെയാണ് പ്രവർത്തനം. കുറഞ്ഞ നിരക്കിൽ മദ്യം വാങ്ങാൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ഒഴുക്കാണ്. അതിര്‍ത്തിയില്‍ നിന്നും ബില്ലില്ലാത്ത മദ്യത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കേരള - തമിഴ്നാട് അതിര്‍ത്തിയായ ഗോവിന്ദാപുരത്ത് അനധികൃത മദ്യവിൽപനശാല. മിനി ബാറിന് സമാനമായ സൗകര്യങ്ങളോടെയാണ് പ്രവർത്തനം. കുറഞ്ഞ നിരക്കിൽ മദ്യം വാങ്ങാൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ഒഴുക്കാണ്. അതിര്‍ത്തിയില്‍ നിന്നും ബില്ലില്ലാത്ത മദ്യത്തിന്റെ പരിശോധനയ്ക്ക് പോലും എക്സൈസ് തയാറാവുന്നില്ലെന്നാണ് പരാതി. നാളെ മുതല്‍ കേരളത്തില്‍ മദ്യത്തിനു വില കൂടുന്നതോടെ ഇവിടേയ്ക്കുള്ള ഒഴുക്ക് കൂടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നിലവാരമുള്ള മദ്യമാണോ എന്ന് ചോദിച്ചാല്‍ അത് കുടിക്കുന്നവന്റെ സമയം പോലെയിരിക്കുമെന്ന് മറുപടി. അതിര്‍ത്തിയിലെ മലയാളികളായ കര്‍ഷകരെ ലക്ഷ്യംവച്ചാണ് ബാർ പ്രവർത്തിക്കുന്നത്. കേരളത്തില്‍ മദ്യശാലകള്‍ക്ക് അവധിയുള്ള ദിവസം ഇവിടെ തിരക്ക് ഇരട്ടിയാകും. സ്ത്രീകള്‍ ഉള്‍പ്പെടെ മദ്യം വാങ്ങി പാലം കടക്കുന്നത് പൊലീസ് നോക്കിനിൽക്കുകയാണ്.

ADVERTISEMENT

അതിര്‍ത്തി കടന്നും എക്സൈസിന് മദ്യക്കടത്ത് പിടികൂടാമെന്ന നിയമം ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം അവഗണിക്കുകയാണെന്ന ആക്ഷേപം ഉണ്ട്. മറ്റൊരു സംസ്ഥാനമെന്ന പരിമിതിയുണ്ടെങ്കില്‍ ബില്ലില്ലാത്ത മദ്യവുമായി കേരളത്തിലേക്ക് പ്രവേശിക്കുന്നവരെയെങ്കിലും പരിശോധിക്കാന്‍ തയാറാകണമെന്നാണ് ചിലർ പറയുന്നത്.

English Summary: Illegal liquor sale in Palakkad