കോട്ടയം ∙ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റേതായി സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ വൈക്കം എംഎൽഎ സി.കെ.ആശയുടെ പേരില്ലാത്തതിനെതിരെ സിപിഐ.

കോട്ടയം ∙ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റേതായി സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ വൈക്കം എംഎൽഎ സി.കെ.ആശയുടെ പേരില്ലാത്തതിനെതിരെ സിപിഐ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റേതായി സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ വൈക്കം എംഎൽഎ സി.കെ.ആശയുടെ പേരില്ലാത്തതിനെതിരെ സിപിഐ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റേതായി സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ വൈക്കം എംഎൽഎ സി.കെ.ആശയുടെ പേരില്ലാത്തതിനെതിരെ സിപിഐ. പരസ്യത്തിൽ എംഎൽഎയുടെ പേരില്ലാത്തത് പിആർഡിയുടെ തെറ്റാണെന്നും സർക്കാരിന് പരാതി നൽകിയെന്നും സിപിഐ അറിയിച്ചു. തെറ്റ് ആരുടെ വകുപ്പിലാണെങ്കിലും തിരുത്തണമെന്നും പരിപാടിയിൽ സി.കെ.ആശയ്ക്ക് പ്രാധാന്യം നൽകിയില്ലെന്ന് അഭിപ്രായമില്ലെന്നും സിപിഐ വ്യക്തമാക്കി.

ആഘോഷത്തിൽനിന്ന് തന്നെ അകറ്റിനിർത്തിയെന്ന പ്രചാരണം അവാസ്തവമാണെന്ന് സി.കെ.ആശ പ്രതികരിച്ചു. പരസ്യങ്ങളിൽ പേരോ ചിത്രമോ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ന്യൂനതയാണെന്നും ഇക്കാര്യത്തിൽ പിആർഡി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ സർക്കാർ അക്കാര്യം ശ്രദ്ധിക്കുമെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ADVERTISEMENT

സി.കെ.ആശയുടെ കുറിപ്പിന്റെ പൂർണരൂപം:

ഇന്ത്യയുടെ നവോത്ഥാന ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് രണ്ടു മുഖ്യമന്ത്രിമാർ ഒന്നിച്ചു ചേർന്നു നടത്തിയ ഉദ്ഘാടന സമ്മേളനം മറ്റൊരു ചരിത്ര സംഭവമായി മാറി. സമ്മേളനത്തിൽ പങ്കെടുത്ത പതിനായിരങ്ങൾ നവോത്ഥാന മുന്നേറ്റത്തിന് പുതിയ പാതകൾ വെട്ടിത്തെളിക്കുവാനുള്ള ആവേശം ഉൾക്കൊണ്ടുകൊണ്ടാണ് മടങ്ങിപ്പോയത്.

ADVERTISEMENT

എന്നാൽ വൻ വിജയമായി മാറിയ സമ്മേളനാനന്തരം ഏതോ ചില തെറ്റിദ്ധാരണകളുടെ ഫലമായി സമ്മേളന ചടങ്ങുകളിൽനിന്നും എന്നെ മനപ്പൂർവം അകറ്റിനിർത്തി എന്ന രീതിയിലുള്ള പ്രചാരണവും അതിനെതിരെയെന്ന രീതിയിലുള്ള പ്രതികരണങ്ങളും ചില മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വന്നത് ശ്രദ്ധയിൽപ്പെട്ടു. തികച്ചും അവാസ്തവമായ ഒരു സംഗതിയാണിത്.

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷിക ആഘോഷ ചടങ്ങുകളുടെ എല്ലാ കാര്യങ്ങളിലും എന്നെ ഉൾപ്പെടുത്തുകയും എന്റെ കൂടി അഭിപ്രായം തേടിക്കൊണ്ടുമാണ് സംസ്ഥാന സർക്കാർ പരിപാടി നടത്തിയത് എന്ന കാര്യം അറിയാതെയാണ് പലരും പ്രതികരണത്തിന് തയാറായത്. വൈക്കത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തിന്റെ കൺവീനർ എന്ന നിലയിൽ, സംസ്ഥാനതല ആഘോഷ കമ്മിറ്റിയുടെ മുഖ്യ ചുമതലക്കാരായ സജി ചെറിയാൻ, വി.എൻ.വാസവൻ എന്നീ മന്ത്രിമാർ സമ്മേളന നടത്തിപ്പിന്റെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും എന്റെ കൂടി അഭിപ്രായം തേടിക്കൊണ്ടും എന്നെ അറിയിച്ചുകൊണ്ടും ആണ് ഉദ്ഘാടന പരിപാടി നടത്തിയത്.

ADVERTISEMENT

രണ്ടു മുഖ്യമന്ത്രിമാരും 5 സംസ്ഥാന മന്ത്രിമാരും എംപിമാരും എംഎൽഎമാരും കേരളത്തിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളുമെല്ലാം പങ്കെടുത്ത പരിപാടിയിൽ അർഹമായ പ്രാതിനിധ്യം തന്നെയാണ് വൈക്കത്തെ എംഎൽഎ എന്ന നിലയിൽ എനിക്ക് ലഭിച്ചത്. ഏകദേശം രണ്ടു വർഷത്തോളം നീണ്ടുനിൽക്കുന്ന വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ലോഗോ എനിക്ക് കൈമാറി കൊണ്ടാണ്. വളരെ പ്രധാനപ്പെട്ട ഈയൊരു കാര്യം പലരുടെയും ശ്രദ്ധയിൽപെടാതെ പോയത് എന്തുകൊണ്ടാണെന്ന് അറിയില്ല.

പലരും ചൂണ്ടിക്കാണിച്ചത് പരിപാടിയോട് അനുബന്ധിച്ച് പത്രങ്ങളിൽ വന്ന പരസ്യങ്ങളിൽ കോട്ടയം എംപിയുടെയും വൈക്കം എംഎൽഎയുടെയും പേരോ ചിത്രമോ ഉൾപ്പെടുത്തിയിട്ടില്ല എന്ന ന്യൂനതയാണ്. ആ പരസ്യം നൽകിയത് പിആർഡി ഉദ്യോഗസ്ഥരാണ്. അക്കാര്യത്തിൽ അവരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് സർക്കാർ ശ്രദ്ധിക്കും എന്ന് ഉറപ്പുണ്ട്. തെറ്റിദ്ധാരണകൾ മാറ്റി, നൂറാം വാർഷികാഘോഷ ഉദ്ഘാടന സമ്മേളനത്തിൽനിന്നും ലഭിച്ച ആവേശം ഉൾക്കൊണ്ടുകൊണ്ട് എൽഡിഎഫ് സർക്കാരിനൊപ്പം നവോത്ഥാന മുന്നേറ്റങ്ങളിൽ പങ്കാളികളാകണമെന്ന് വിനയപൂർവം അഭ്യർഥിക്കുന്നു.

English Summary: CPI and CK Asha on Vaikom Satyagraha Centenary Celebrations Advertisement Controversy