വാഷിങ്ടൻ∙ യുഎസിലെ ദക്ഷിണ-മധ്യ-കിഴക്കൻ മേഖലകളിൽ സർവനാശം വിതച്ച് വീശിയടിച്ച് ചുഴലിക്കാറ്റ്. ഇതുവരെ 26 മരണം റിപ്പോർട്ടു ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. വെള്ളിയാഴ്ച ആരംഭിച്ച ചുഴലിക്കാറ്റ് ടെനിസി സംസ്ഥാനത്താണ് ഏറ്റവുമധികം നാശം വിതച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ യുഎസിലെ ദക്ഷിണ-മധ്യ-കിഴക്കൻ മേഖലകളിൽ സർവനാശം വിതച്ച് വീശിയടിച്ച് ചുഴലിക്കാറ്റ്. ഇതുവരെ 26 മരണം റിപ്പോർട്ടു ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. വെള്ളിയാഴ്ച ആരംഭിച്ച ചുഴലിക്കാറ്റ് ടെനിസി സംസ്ഥാനത്താണ് ഏറ്റവുമധികം നാശം വിതച്ചത്. ഇവിടെ മാത്രം ഒൻപതു പേർ മരിച്ചു. റോഡുകളിലേക്ക് മരം വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വീടുകൾ ഉൾപ്പെടെ തകർന്നു വീണു.

അർകെൻസ, മിസിസിപ്പി, അലബാമ, ഇൻഡ്യാന, ഇലിനോയ്, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിലാണ് മറ്റു മരണങ്ങൾ റിപ്പോർട്ടു ചെയ്തത്. നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തു. അസാധാരണമായ ശക്തിയോടു കൂടിയാണ് കൊടുങ്കാറ്റു വീശിയതെന്നും നിരവധി വീടുകളും വൈദ്യുതി ലൈനുകളും തകരുകയും കാറുകളും മരങ്ങളും മറിയുകയും ചെയ്തതായി അർകെൻസ ഗവർണർ സാറാ ഹക്കബീ സാൻഡേഴ്‌സ് പറഞ്ഞു. പ്രസിഡന്റ് ജോ ബൈഡനെ സ്ഥിതിഗതികൾ ധരിപ്പിച്ചതായും സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും അവർ വ്യക്തമാക്കി.

ADVERTISEMENT

വടക്കൻ സംസ്ഥാനമായി അയോവ മുതൽ ദക്ഷിണ മേഖലയിലെ മിസിസിപ്പി വരെ ദേശീയ കാലാവസ്ഥാ വിഭാഗം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു, മിസിസിപ്പിയിൽ കഴിഞ്ഞയാഴ്ച ചുഴലിക്കാറ്റിൽ 25 പേർ കൊല്ലപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു.

English Summary: 26 Dead After Devastating Tornadoes, Storms Sweep Through US States