കൊച്ചി∙ രാഷ്ട്രീയത്തിന് അതീതമായി വിവിധ രംഗങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘യുവം 2023’ വേദിയിൽ മലയാള സിനിമയിലെ താരങ്ങളും ഗായകരും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം കോൺക്ലേവിൽ ബിജെപി നേതാവു കൂടിയായ സുരേഷ് ഗോപി, നടൻ ഉണ്ണി മുകുന്ദൻ, നടനും ഗായകനുമായ വിജയ് യേശുദാസ്, നടിമാരായ അപർണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ രാഷ്ട്രീയത്തിന് അതീതമായി വിവിധ രംഗങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘യുവം 2023’ വേദിയിൽ മലയാള സിനിമയിലെ താരങ്ങളും ഗായകരും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം കോൺക്ലേവിൽ ബിജെപി നേതാവു കൂടിയായ സുരേഷ് ഗോപി, നടൻ ഉണ്ണി മുകുന്ദൻ, നടനും ഗായകനുമായ വിജയ് യേശുദാസ്, നടിമാരായ അപർണ ബാലമുരളി, നവ്യ നായർ, ഗായകൻ ഹരിശങ്കർ തുടങ്ങിയവരുമെത്തി. അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയും വേദിയിലെ ശ്രദ്ധേയ സാന്നിധ്യമായി.

പ്രധാനമന്ത്രി വേദിയിലെത്തുന്നതിനു മുന്നോടിയായി നടി നവ്യ നായരുടെ നൃത്തവും സ്റ്റീഫൻ ദേവസിയുടെ സംഗീതപരിപാടിയും വേദിയിൽ അരങ്ങേറി. തേവര ജം‌ക്‌ഷനിൽ നിന്നു മെഗാ റോഡ് ഷോ ആയാണ് പ്രധാനമന്ത്രി ‘യുവം’ വേദിയിലേക്കെത്തിയത്. തേവര ജംക്‌ഷൻ മുതൽ ഒരു കിലോമീറ്ററോളം ദൂരം പ്രധാനമന്ത്രി കാൽനടയായി താണ്ടി കാത്തുനിന്നവരെ അഭിവാദ്യം ചെയ്തത് അപ്രതീക്ഷിതമായി.

ADVERTISEMENT

ഇതിനു ശേഷമായിരുന്നു യുവം കോൺക്ലേവ്. പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം കേന്ദ്രമന്ത്രി വി.മുരളീധരനാണ് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. സമീപകാലത്തു ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയും വേദിയിൽ സംസാരിച്ചു. കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനാണ് അനിൽ. രാജ്യത്തു വിവിധ മേഖലകളിലായി ‘യുവം’ കോൺക്ലേവുകൾ നടത്താനാണു ബിജെപിയുടെ പരിപാടി. ഇതിൽ ആദ്യത്തേതാണു കൊച്ചിയിൽ ഇന്നു നടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉണ്ണി മുകുന്ദനും (ബിജെപി പങ്കുവച്ച ചിത്രം)
കൊച്ചിയിൽ യുവം പരിപാടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നടിമാരായ അപർണ ബാലമുരളി, നവ്യാനായർ എന്നിവർക്കൊപ്പം വേദിയിൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

യുവമോർച്ച അഖിലേന്ത്യാ പ്രസിഡന്റ് തേജസ്വി സൂര്യ എംപി, ‘യുവം’ ജനറൽ കൺവീനർ സി.കൃഷ്ണകുമാർ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ, കൺവീനർമാരായ കെ.ഗണേഷ്, എസ്.ജയശങ്കർ എന്നിവരും വേദിയിലുണ്ടായിരുന്നു.

കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുവം പരിപാടിക്കെത്തിയ നടൻ ഉണ്ണി മുകുന്ദൻ, ഗായകൻ വിജയ് യേശുദാസ്, നടി അപർണ ബാലമുരളി, എന്നിവർ വേദിയിൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുവം പരിപാടിക്കു ശേഷം സെൽഫിയെടുക്കുന്ന സുരേഷ് ഗോപി. വിജയ് യേശുദാസ്, അപർണ ബാലമുരളി എന്നിവർ സമീപം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
അനിൽ ആന്റണിയുമായി സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (വിഡിയോ ദൃശ്യം)
യുവം കോൺക്ലേവിനു ശേഷം വേദിയിലെ താരങ്ങൾക്കൊപ്പം പ്രധാനമന്ത്രി മോദി (വിഡിയോ ദൃശ്യം)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സുരേഷ് ഗോപി (വിഡിയോ ദൃശ്യം)
യുവം കോൺക്ലേവിനു ശേഷം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (വിഡിയോ ദൃശ്യം)
യുവം കോൺക്ലേവിനു ശേഷം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (വിഡിയോ ദൃശ്യം)
ADVERTISEMENT

English Summary: Suresh Gopi, Unni Mukundan, Vijay Yesudas, Aparna Balamurali, Navya Nair, Harishankar In Yuvam 2023 Venue