തിരുവനന്തപുരം∙ പൊതുഭരണ വകുപ്പിൽനിന്ന് മറ്റു വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമിച്ച അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാരുടെ അധികാരങ്ങൾ വർധിപ്പിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. പൊതുഭരണ അഡി.ചീഫ് സെക്രട്ടറി തലവനായ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് നടപടി.വകുപ്പിന്റെ വിജിലൻസ് മേധാവിയുടെ ചുമതല വിജിലൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പൊതുഭരണ വകുപ്പിൽനിന്ന് മറ്റു വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമിച്ച അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാരുടെ അധികാരങ്ങൾ വർധിപ്പിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. പൊതുഭരണ അഡി.ചീഫ് സെക്രട്ടറി തലവനായ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് നടപടി.

വകുപ്പിന്റെ വിജിലൻസ് മേധാവിയുടെ ചുമതല വിജിലൻസ് ക്ലിയറൻസിനു വിധേയമായി അഡ്മനിസ്ട്രേറ്റീവ് ഓഫിസർക്കായിരിക്കും. വകുപ്പിലെ ജീവനക്കാരുടെ നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവയുടെ മേൽനോട്ടവും ഈ ഉദ്യോഗസ്ഥനായിരിക്കും. വകുപ്പിലെ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കൽ, വകുപ്പിലെ നോൺ ഗസറ്റഡ് ജീവനക്കാരുടെ വർഷംതോറുമുള്ള ശമ്പളവർധന, അവധി, സേവന പുസ്തകം തുടങ്ങിയ വിഷയങ്ങളുടെ ചുമതലയും അഡ്മിനിസ്ട്രേറ്റീവ് ഓഫിസർക്ക് നൽകിയിട്ടുണ്ട്.

ADVERTISEMENT

വകുപ്പിലെ നോണ്‍ ഗസറ്റഡ് ജീവനക്കാരുടെ പെൻഷനും കുടുംബ പെൻഷനും അനുവദിക്കുന്ന അധികാരിയുടെ ചുമതലയും നൽകി. വകുപ്പിലെ ജീവനക്കാരുടെ ആശ്രിത നിയമനം സംബന്ധിച്ച വിഷയവും വകുപ്പിന്റെ ഓഫിസ് പ്രവർത്തനം സംബന്ധിച്ച വിഷയവും കൈകാര്യം ചെയ്യാൻ അധികാരമുണ്ടാകും. സ്പാർക്കിന്റെ അഡ്മിൻ അധികാരി അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരിക്കും. ബയോമെട്രിക് പഞ്ചിങ് നടപ്പിലാക്കാനുള്ള അധികാരവും നൽകി. വകുപ്പിൽ ഉണ്ടാകുന്ന ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതും അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരിക്കും. മറ്റു വകുപ്പുകളിലേക്ക് നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ഏറെ ആശ്വാസകരമാണ് ഉത്തരവ്.

English Summary: Chief Secretary issued order increasing powers of administrative officers appointed in various departments