ലണ്ടൻ∙ പ്രധാനമന്ത്രി ബോറിസ് ജോൺസന് വായ്‌പ ലഭ്യമാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ രാജി പ്രഖ്യാപിച്ച് ബിബിസി ചെയർമാൻ റിച്ചർഡ് ഷാർപ്പ്. ബോറിസിന് വായ്‌പ ലഭ്യമാക്കുന്നതിനായി ഷാർപ്പ് നിയമലംഘനം നടത്തിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് രാജി. പകരക്കാരനെ കണ്ടെത്തുന്നതു വരെ തൽസ്ഥാനത്തു തുടരണമെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ പ്രധാനമന്ത്രി ബോറിസ് ജോൺസന് വായ്‌പ ലഭ്യമാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ രാജി പ്രഖ്യാപിച്ച് ബിബിസി ചെയർമാൻ റിച്ചർഡ് ഷാർപ്പ്. ബോറിസിന് വായ്‌പ ലഭ്യമാക്കുന്നതിനായി ഷാർപ്പ് നിയമലംഘനം നടത്തിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് രാജി. പകരക്കാരനെ കണ്ടെത്തുന്നതു വരെ തൽസ്ഥാനത്തു തുടരണമെന്ന അഭ്യർഥനയുടെ പശ്ചാത്തലത്തിൽ, ജൂൺ മാസം അവസാനം വരെ ചെയർമാനായി തുടരുമെന്ന് ഷാർപ്പ് വ്യക്തമാക്കി.

ബിബിസി ചെയർമാൻ സ്ഥാനത്തേക്കുള്ള റിച്ചർഡ് ഷാർപ്പിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു. ഷാർപ്പിന്റെ നിയമനത്തിൽ ചട്ടലംഘനം നടന്നിരുന്നോ എന്നതിലായിരുന്നു അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന അന്വേഷണ റിപ്പോർട്ടാണ് ഷാർപ്പിന്റെ രാജിയിൽ കലാശിച്ചത്.

ADVERTISEMENT

പ്രധാനമന്ത്രി ബോറിസ് ജോൺസന് വായ്പ ലഭ്യമാക്കുന്നതിനായി നടത്തിയ ഇടപെടലുകൾ നിയമന നടപടികളുടെ ഘട്ടത്തിൽ ഷാർപ്പ് വെളിപ്പെടുത്തിയിരുന്നില്ലെന്ന് റിപ്പോർട്ടിലുണ്ട്. ഇത് ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ബിബിസിയുടെ താൽപര്യങ്ങൾക്കു മുൻതൂക്കം നൽകുന്നതിനാലാണ് രാജിയെന്നും ഷാർപ്പ് പ്രസ്താവനയിൽ അറിയിച്ചു.

English Summary: BBC Chairman Announces Resignation